റിലയന്‍സ് ലൈഫും പൊട്ടിത്തെറിച്ചു; തീപിടിച്ചത് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഫോണ്‍

lyf
ദില്ലി:സാംസംഗ് ഫോണുകള്‍ക്കു പിന്നാലെ റിലയന്‍സിന്‍റെ ലൈഫ് ഫോണും പൊട്ടിത്തെറിച്ചു. 
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് വര്‍ക്കിംഗ് പ്രസിഡന്‍റുമായ 
ഒമര്‍ അബ്ദുള്ളയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി തന്‍വീര്‍ സാദിഖിന്‍റെ ഫോണാണു പൊട്ടിത്തെറിച്ചത്. 
ഫോണ്‍ സ്ഫോടനത്തില്‍നിന്നു തന്‍റെ കുടുംബം തലനാരി‍ഴയ്ക്കാണു രക്ഷപ്പെട്ടതെന്നു തന്‍വീര്‍ സാദിഖ് ട്വീറ്റ് ചെയ്തു.

റിലയന്‍സ് ലൈഫ് വാട്ടര്‍ 5 മോഡല്‍ ഫോണാണു പൊട്ടിത്തെറിച്ചത്. 
ഫോണിലെ ബാറ്ററിയുടെ ഭാഗത്താണു സ്ഫോടനമുണ്ടായത്. 2920 എംഎഎച്ച് ലിഥിയം അയോണ്‍ ബാറ്ററിയാണ് 
ഈ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അതിനുശേഷം മറുപടി നല്‍കാമെന്നും 
റിലയന്‍സ് തന്‍വീര്‍ സാദിഖിന് മറുട്വീറ്റ് ചെയ്തു. 

റിലയന്‍സ് ലൈഫിന്‍റെ ഹാന്‍ഡ്സെറ്റുകള്‍ ആഗോള നിലവാരത്തിലാണു നിര്‍മിക്കുന്നതെന്നും
എന്തുകൊണ്ടാണ് ഫോണ്‍ പൊട്ടിത്തെറിച്ചത് എന്നു വ്യക്തമായിട്ടില്ലെന്നും റിലയന്‍സ് വക്താവ് പറഞ്ഞു.
ലോകത്തെ മുന്‍ നിര ഫോണുകള്‍ നിര്‍മിക്കുന്ന ഫാക്ടറികളിലാണ് ലൈഫ് ഫോണുകളും നിര്‍മിക്കുന്നത്.
ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നല്‍കുന്ന കമ്പനിയാണ് തങ്ങളുടേത്.
ഇത്തരത്തില്‍ ഫോണിന് സാങ്കേതിക പ്രശ്നമെന്തെങ്കിലും ഉണ്ടെങ്കില്‍ അക്കാര്യം ഗൗരവമായി പരിശോധിക്കുമെന്നും 
പരിഹരിക്കുമെന്നും വക്താവ് വ്യക്തമാക്കി 

Related posts

Leave a Comment