10 രൂപ നോട്ടിന് ചെലവ് 70 പൈസ; 20ന്‍റെ നോട്ടിന് 95 പൈസയും; ഒരു രൂപ നോട്ട് അച്ചടിക്കാനുള്ള ചെലവു കുറഞ്ഞന്നും വിവരാവാകാശ മറുപടി

one-rupee-note
ചെന്നൈ:ഇന്ത്യയില്‍ പത്തു രൂപ നോട്ട് അച്ചടിക്കാന്‍ ചെലവാകുന്നത് എ‍ഴുപതു പൈസയാണെന്നു വിവരാവകാശ നിയമപ്രകാരമുള്ള മറുപടി. ഇരുപതു രൂപയുടെ നോട്ട് അച്ചടിക്കാന്‍ 95 പൈസ ചെലവു വരുമെന്നും വിവരാവകാശ പ്രവര്‍ത്തകന്‍ സുഭാഷ് അഗര്‍വാളിനു ലഭിച്ച മറുപടിയില്‍ പറയുന്നു. അതേസമയം, നോട്ടുകള്‍ അച്ചടിക്കുന്ന ചെലവില്‍ രണ്ടു സ്ഥാപനങ്ങള്‍ തമ്മിലുള്ള ചെലവിലെ വൈരുദ്ധ്യവും മറുപടിയില്‍ വ്യക്തമായി.

റിസര്‍വ് ബാങ്കിന്‍റെ ഉടമസ്ഥതയിലുള്ള നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡില്‍ പത്തു രൂപ നോട്ട് അച്ചടിക്കാന്‍ എ‍ഴുപതു പൈസ മാത്രം ചെലവാകുമ്പോള്‍ സെക്യൂരിറ്റി പ്രിന്‍റിംഗ് ആന്‍ഡ് മിന്‍റിംഗ് കോര്‍പറേഷനില്‍ അത് 1.22 രൂപയാകും. ഇരുപതു രൂപ നോട്ടിന് നോട്ട് മുദ്രണിനു 95 പൈസ ചെലവാകുമ്പോള്‍ എസ്പിഎംസിഐഎല്ലില്‍ അത് 1.21 രൂപയാണ്.
ഒരു രൂപ നോട്ട് അച്ചടിക്കാനുള്ള ചെലവ് കുറഞ്ഞതായും മറുപടിയില്‍ വ്യക്തമാകുന്നു. എസ്പിഎംസിഐഎല്ലില്‍ 78.5 പൈസ ചെലവില്‍ ഒരു രൂപ നോട്ട് അച്ചടിക്കാമെന്നാണു മറുപടിയില്‍ പറയുന്നത്. 1994-ല്‍ അച്ചടിച്ചെലവു കൂടിയതിന്റെ അടിസ്ഥാനത്തിലാണ് ഒരു രൂപ നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്ക് നിര്‍ത്തിവച്ചത്.

Related posts

Leave a Comment