നോട്ടില്ലെങ്കില്‍ എന്താ ഈ വാല്ലെറ്റ് ഉണ്ടെങ്കില്‍ എന്തും സാധ്യം

ewallet

ഇ-വാലറ്റ് :ആവശ്യത്തിന്‌ ചെലവാക്കാനായി പണം ഇട്ട് സൂക്ഷിക്കാവുന്ന ഓൺലൈൻ പ്രീ പെയ്ഡ് അക്കൗണ്ടാണ് ഇ-വാലറ്റ്. ഈ പണം ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാം. ഇതുപയോഗിച്ച് വിമാന ടിക്കറ്റ് മുതൽ വീട്ടുസാധനങ്ങൾ വരെ വാങ്ങാനാകും. ഡെബിറ്റ് കാർഡോ, ക്രെഡിറ്റ് കാർഡോ ആവശ്യമില്ലെന്നതാണ് നേട്ടം. ഇ-വാലറ്റ് സേവനം നൽകുന്ന സൈറ്റുകളിൽ പ്രവേശിച്ച് എളുപ്പത്തിൽ ഇത് തുടങ്ങാനും പണം നിക്ഷേപിക്കാനും സാധിക്കും.

10 രൂപ മുതലുള്ള നിക്ഷേപം ഇതിൽ സാധ്യമാണ്. മാത്രമല്ല, കൂട്ടുകാർക്കും മറ്റ് വേണ്ടപ്പെട്ടവർക്കും ഈ സേവനത്തിന്റെ ഗുണം നൽകാനുമാകും. പേടിഎം, ഫ്രീ ചാർജ്, എയർടെൽ, പേ യു മണി, ഓക്‌സിജൻ, വാലറ്റ്, ചില്ലർ, മൊബിക്വിക്ക് തുടങ്ങിയവയാണ്‌ പ്രചാരത്തിലുള്ള ചില ഇ-വാലറ്റുകൾ.

Related posts

Leave a Comment