എയർടെല്ലിന്റെ പേമെന്റ് ബാങ്ക് പ്രവർത്തനം തുടങ്ങി

airtel-money-payment-bank

മുംബൈ: ടെലികോം സേവന ദാതാക്കളായ എയർടെല്ലിന്റെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യ പേയ്മെന്റ് ബാങ്ക് ബുധനാഴ്ച പ്രവർത്തനം തുടങ്ങി. ബാങ്കിങ് സേവനങ്ങൾ രാജ്യത്തിന്റെ എല്ലാ ഗ്രാമങ്ങളിലും എത്തിക്കുന്നതിന്റെ ഭാഗമായി 2015- ലാണ് പേയ്മെന്റ് ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകിയത്. 11 പേയ്മെന്റ് ബാങ്കുകൾക്ക് അനുമതി നൽകിയതിൽ ആദ്യമായി പ്രവർത്തനം തുടങ്ങിയത് എയർടെല്ലാണ്. എയർടെൽ പേയ്മെന്റ് ബാങ്ക് എന്ന പേരിൽ രാജസ്ഥാനിലാണ് പ്രാരംഭ പ്രവർത്തനം തുടങ്ങിയത്. ആധാർ കാർഡ് ഉപയോഗിച്ച് ഇ-കെവൈസി ഫോം പൂരിപ്പിച്ച് അക്കൗണ്ട് നൽകുന്നത്. എയർടെൽ മൊബൈൽ നമ്പരായിരിക്കും ബാങ്ക് അക്കൗണ്ട് നമ്പരാകുക. രാജസ്ഥാനിലെ പതിനായിരത്തോളം വരുന്ന എയർടെൽ റീട്ടെയിൽ ഔട്ട്ലെറ്റുകൾ ബാങ്കിങ് പോയിന്റുകളാകും.
7.25 ശതമാനം വാർഷിക പലിശയ്ക്കാണ് നിക്ഷേപങ്ങൾ സ്വീകരിക്കുന്നത്. എയർടെല്ലിനു പുറമേ തപാൽ വകുപ്പ്, റിലയൻസ് ഇൻഡസ്ട്രീസ്, വോഡഫോൺ എംപെസ, ആദിത്യ ബിർള നുവോ, ചോളമണ്ഡലം ഡിസ്ട്രിബ്യൂഷൻ സർവീസ്, ഫിനോ പേടെക്, നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ്, ദിലീപ് സാങ് വി (സൺ ഫാർമ), വിജയ് ശേഖർ ശർമ (പേടിഎം), ടെക് മഹീന്ദ്ര എന്നിവയ്ക്കായിരുന്നു അനുമതി നൽകിയത്. താരതമ്യേന ചെറിയ ബാങ്കുകളായിരിക്കും പേയ്മെന്റ് ബാങ്കുകൾ. വായ്പ നൽകുന്ന കാര്യത്തിൽ പേയ്മെന്റ് ബാങ്കുകൾക്ക് വിലക്കുണ്ട്. നിലവിലുള്ള വാണിജ്യ ബാങ്കുകളുടേതുപോലുള്ള നഷ്ടസാധ്യത ഇത്തരം ബാങ്കുകൾക്കുണ്ടാവില്ല.

Related posts

Leave a Comment