എല്‍.ഐ.സി. പുതിയ എന്‍ഡോവ്‌മെന്റ് പ്ലസ് പ്ലാന്‍ വിപണിയില്‍ എത്തിച്ചു. ഇന്‍ഷുറന്‍സ് സംരക്ഷണത്തിനൊപ്പം നിക്ഷേപ ആദായവും കിട്ടുന്ന പോളിസിയാണിത്. 90 ദിവസം മുതല്‍ 50 വയസുവരെ ഉള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാം. 20,000 രൂപയാണു കുറഞ്ഞ വാര്‍ഷിക പ്രീമിയം. പോളിസി കാലാവധി 10 മുതല്‍ 20 വര്‍ഷംവരെയാണ്. പോളിസി കാലാവധിക്കുള്ളില്‍ മരണംസംഭവിച്ചാല്‍ അന്നത്തെ ഫണ്ട് മൂല്യമോ, വാര്‍ഷിക പ്രീമിയത്തിന്റെ 10 മടങ്ങോ, ആകെ അടച്ച പ്രീമിയത്തിന്റെ 10 ശതമാനമോ ഇവയില്‍ ഏതാണോ അധികമുള്ളത് അത് തിരിച്ച് നല്‍കുന്നതായിരിക്കും. ആവശ്യമെങ്കില്‍ അപകടആനുകൂല്യം ചേര്‍ക്കാന്‍ കഴിയും. 1000 രൂപ ഇന്‍ഷുറന്‍സ് തുകയ്ക്ക് 40 പൈസയാണ് പ്രീമിയം. പരമാവധി ഒരുകോടി രൂപവരെ ഈ ആനുകൂല്യം ലഭ്യമാണ്. ആദായനികുതി ആനുകൂല്യമുണ്ട്എല്‍.ഐ.സിയുടെ കേരളം ഉള്‍പ്പെടുന്ന ദക്ഷിണമേഖലയുടെ ഏറ്റവും പുതിയ ബിസിനസ് കണക്കുകളും പുറത്തുവന്നിട്ടുണ്ട്.
Read MoreDay: November 30, 2016
സ്വര്‍ണത്തിന് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയില്‍
കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 480 രൂപ കുറഞ്ഞ് 22,400 രൂപയിലെത്തി. ഗ്രാമിന് 60 രൂപ താഴ്ന്ന് 2,800 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം 22,880 രൂപയായിരുന്നു പവന് നിരക്ക്.ഒന്‍പത് ദിവസത്തിന് ശേഷമാണ് പവന്റെ വിലയില്‍ മാറ്റമുണ്ടാകുന്നത്. സ്വര്‍ണ്ണ വില വീണ്ടും കുറയാനാണ് സാധ്യത എന്ന് ഈ രംഗത്തുള്ള വിദഗ്ദര്‍ അഭിപ്രായപെടുന്നു .
Read Moreകൊച്ചി മെട്രോയില്‍ 10 രൂപ ടിക്കറ്റിൽ യാത്ര ചെയ്യാം
കൊച്ചി :കൊച്ചി മെട്രോയുടെ യാത്രാനിരക്കുകൾ തീരുമാനിച്ചു. രണ്ടു കിലോമീറ്റർ വരെ 10 രൂപ ടിക്കറ്റിൽ യാത്ര ചെയ്യാം. ആലുവയിൽ നിന്ന് പേട്ട വരെയുള്ള യാത്രയ്ക്ക് 60 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇന്നു ദില്ലിയിൽ ചേർന്ന കെഎംആർഎലിന്റെ ഇരുപത്തിയഞ്ചാമതു ഡയറക്റ്റർ ബോർഡ് യോഗമാണ് ടിക്കറ്റ് നിരക്കുകൾ നിശ്ചയിച്ചത്. 10 രൂപയാണ് മിനിമം യാത്രാക്കൂലി. 20 രൂപ ടിക്കറ്റിന് അഞ്ചു കിലോമീറ്റർ വരെ യാത്ര ചെയ്യാം. 10 കിലോമീറ്റർ വരെയുള്ള യാത്രക്ക് 30 രൂപയുടെ ടിക്കറ്റ് വേണം. 40 രൂപയുടെ ടിക്കറ്റിൽ യാത്ര ചെയ്യാവുന്ന പരമാവധി ദൂരം 15 കിലോമീറ്ററാണ്. 50 രൂപയ്ക്ക് 20 കിലോമീറ്റർ വരെയും 60 രൂപ ടിക്കറ്റിന് 25 കിലോമീറ്ററും യാത്ര ചെയ്യാവുന്ന രീതിയിലാണ് യാത്രാ നിരക്കുകളുടെ ക്രമീകരണം. യാത്രാസുഖം, സമയലാഭം എന്നിവ കണക്കിലെടുക്കുമ്പോൾ നിലവിലുള്ള മറ്റു യാത്രാ സംവിധാനങ്ങളുടെ യാത്രാച്ചെലവിനേക്കാൾ മെച്ചപ്പെട്ട നിരക്കുകളാണ് കൊച്ചി…
Read Moreവീട് വാങ്ങാനിരിക്കുന്നവർ 2017 ഫെബ്രുവരി ഒന്ന് വരെ കാത്തിരിയ്ക്കുന്നത് ഗുണകരമാകും
ദല്‍ഹി :നോട്ട് അസാധുവാക്കൽ സർക്കാർ സ്കീമിൽ വീട് വാങ്ങാനിരിക്കുന്നവർക്ക് ഗുണകരമാകുമെന്ന് വിലയിരുത്തൽ. പുതിയതായി പ്രഖ്യാപിക്കാനിരിക്കുന്ന സ്കീമിനൊപ്പം സാധാരണക്കാർക്കും ഇതിന്റെ ഗുണം ലഭിക്കും. വസ്തുവിന്റെ വിലകുറയുന്നതാണ് സാധാരണക്കാർക്ക് ഗുണകരമാകുക. നിലവിൽ നിശ്ചയിച്ചിരിക്കുന്ന ഒമ്പത് ശതമാനം പലിശ നിരക്കിൽനിന്ന് ഇനിയും കുറവ് വരുത്താമോയെന്നാണ് സർക്കാർ പരിശോധിക്കുന്നത്. സ്കീംവഴി ആറ് മുതൽ ഏഴ് ശതമാനംവരെ പലിശ നിരക്കിൽ വായ്പ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. ആദ്യമായി വീട് വാങ്ങുന്നവർക്കാണ് സർക്കാർ സ്കീംവഴി 50 ലക്ഷം രൂപവരെ ഭവനവായ്പ അനുവദിക്കുക. പദ്ധതി ആസൂത്രണ ഘട്ടത്തിലാണ്. നോട്ട് അസാധുവാക്കൽ സാമ്പത്തിക മേഖലയിലുണ്ടാക്കിയ പ്രതികരണം പഠിച്ചശേഷമാകും പദ്ധതി നടപ്പാക്കുക. 2017 ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലി പദ്ധതി പ്രഖ്യാപിച്ചേക്കും
Read Moreനോട്ട് അസാധുവാക്കല്‍ :പേ ടിഎമ്മിന്റെ പ്രതിദിന ഇടപാടുകള്‍ കുത്തനെ ഉയരുന്നു
ഡല്‍ഹി : ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതോടെ ഡിജിറ്റല്‍ പെയ്‌മെന്റ് കമ്പനികള്‍ക്ക് നേട്ടമായി. അതോടെ അവ തമ്മിലുള്ള മത്സരവും കടുത്തു.പേ ടിഎം, എസ്ബിഐയുടെ ബഡ്ഡി, മൊബിക്വിക്, ഓറഞ്ച് തുടങ്ങിയ വാലറ്റുകളാണ് നോട്ട് അസാധുവാക്കല്‍ നേട്ടമാക്കിയത്. അതില്‍തന്നെ മികച്ച നേട്ടം പേ ടിഎമ്മിനാണ്. ദിനംപ്രതി മൊത്തം 120 കോടി മൂല്യംവരുന്ന 70 ലക്ഷം ഇടപാടുകളാണ് പേ ടിഎംവഴി നടക്കുന്നത് മൊത്തം ലക്ഷ്യ വില്പന മൂല്യ(ജിഎംവി)മാകട്ടെ നാല് മാസംകൂടി അവശേഷിക്കെ, 500 കോടി ഡോളര്‍ കടന്നു.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം വില്പന മൂല്യം 300 കോടി ഡോളറായിരുന്ന സ്ഥാനത്താണിത്. മൊബൈല്‍ വാലറ്റ് പ്ലാറ്റ്‌ഫോമിനൊപ്പം ഓണ്‍ലൈന്‍ ഷോപ്പിങിനുള്ള സൗകര്യവുമുള്ളതാണ് പേ ടിഎമ്മിന് ഗുണകരമായത് നോട്ട് അസാധുവാക്കിയതിനുശേഷംമാത്രം പേ ടിഎമ്മിന് പുതിയതായി ലഭിച്ചത് 50 ലക്ഷം
Read Moreജി.ഡി.പി. വളർച്ച 6.9 ശതമാനത്തിലേക്ക് താഴും
ന്യൂഡൽഹി: ഉയർന്ന മൂല്യമുള്ള നോട്ടുകളുടെ നിരോധനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി രാജ്യത്തിന്റെ ആഭ്യന്തര ഉല്പാദന (ജി.ഡി.പി.) വളർച്ചയെ പിന്നോട്ടടിക്കുമെന്ന് വിലയിരുത്തൽ. ഈ സാമ്പത്തിക വർഷം 7.4 ശതമാനം വളർച്ച കൈവരിക്കുമെന്ന നേരത്തെയുള്ള അനുമാനത്തിൽ നിന്ന് ജി.ഡി.പി. 6.9 ശതമാനത്തിലേക്ക് താഴുമെന്ന് ആഗോള റേറ്റിങ് ഏജൻസിയായ ഫിച്ച് വിലയിരുത്തൽ. നോട്ട് നിരോധനം സാമ്പത്തിക ഇടപാടുകൾക്ക് ഇടക്കാല തടസ്സമുണ്ടാക്കിയതായും ഏജൻസി പറയുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിൽ പണലഭ്യതയിൽ വന്നിട്ടുള്ള കുറവ് സാമ്പത്തിക വളർച്ചയെ ബാധിക്കും. നിരോധിച്ച 1000, 500 നോട്ടുകളാണ് രാജ്യത്ത് ഉപയോഗത്തിലിരുന്ന കറൻസിയുടെ 86 ശതമാനവും. അതിനാൽത്തന്നെ ക്രയവിക്രയങ്ങളെ ഇത് ഇടക്കാലത്തേക്കെങ്കിലും സാരമായി ബാധിക്കും. സാമ്പത്തിക പരിഷ്കരണ നടപടികളും കേന്ദ്ര ജീവനക്കാരുടെ ശമ്പള വർധനയും സാമ്പത്തിക വളർച്ചയെ മുന്നോട്ട് നയിക്കാൻ സഹായിച്ചിരുന്നതായും ഫിച്ചിന്റെ നവംബറിലെ ആഗോള സാമ്പത്തിക സ്ഥിതി വിശകലനം ചെയ്യുന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അതിനിടെ…
Read More