ഡല്‍ഹി : ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതോടെ ഡിജിറ്റല്‍ പെയ്‌മെന്റ് കമ്പനികള്‍ക്ക് നേട്ടമായി. അതോടെ അവ തമ്മിലുള്ള മത്സരവും കടുത്തു.പേ ടിഎം, എസ്ബിഐയുടെ ബഡ്ഡി, മൊബിക്വിക്, ഓറഞ്ച് തുടങ്ങിയ വാലറ്റുകളാണ് നോട്ട് അസാധുവാക്കല്‍ നേട്ടമാക്കിയത്.
അതില്‍തന്നെ മികച്ച നേട്ടം പേ ടിഎമ്മിനാണ്. ദിനംപ്രതി മൊത്തം 120 കോടി മൂല്യംവരുന്ന 70 ലക്ഷം ഇടപാടുകളാണ് പേ ടിഎംവഴി നടക്കുന്നത് മൊത്തം ലക്ഷ്യ വില്പന മൂല്യ(ജിഎംവി)മാകട്ടെ നാല് മാസംകൂടി അവശേഷിക്കെ, 500 കോടി ഡോളര്‍ കടന്നു.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം വില്പന മൂല്യം 300 കോടി ഡോളറായിരുന്ന സ്ഥാനത്താണിത്.
മൊബൈല്‍ വാലറ്റ് പ്ലാറ്റ്‌ഫോമിനൊപ്പം ഓണ്‍ലൈന്‍ ഷോപ്പിങിനുള്ള സൗകര്യവുമുള്ളതാണ് പേ ടിഎമ്മിന് ഗുണകരമായത് നോട്ട് അസാധുവാക്കിയതിനുശേഷംമാത്രം പേ ടിഎമ്മിന് പുതിയതായി ലഭിച്ചത് 50 ലക്ഷം