വീട് വാങ്ങാനിരിക്കുന്നവർ 2017 ഫെബ്രുവരി ഒന്ന് വരെ കാത്തിരിയ്ക്കുന്നത് ഗുണകരമാകും

house-for-sale

ദല്‍ഹി :നോട്ട് അസാധുവാക്കൽ സർക്കാർ സ്കീമിൽ വീട് വാങ്ങാനിരിക്കുന്നവർക്ക് ഗുണകരമാകുമെന്ന് വിലയിരുത്തൽ. പുതിയതായി പ്രഖ്യാപിക്കാനിരിക്കുന്ന സ്കീമിനൊപ്പം സാധാരണക്കാർക്കും ഇതിന്റെ ഗുണം ലഭിക്കും. വസ്തുവിന്റെ വിലകുറയുന്നതാണ് സാധാരണക്കാർക്ക് ഗുണകരമാകുക. നിലവിൽ നിശ്ചയിച്ചിരിക്കുന്ന ഒമ്പത് ശതമാനം പലിശ നിരക്കിൽനിന്ന് ഇനിയും കുറവ് വരുത്താമോയെന്നാണ് സർക്കാർ പരിശോധിക്കുന്നത്. സ്കീംവഴി ആറ് മുതൽ ഏഴ് ശതമാനംവരെ പലിശ നിരക്കിൽ വായ്പ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. ആദ്യമായി വീട് വാങ്ങുന്നവർക്കാണ് സർക്കാർ സ്കീംവഴി 50 ലക്ഷം രൂപവരെ ഭവനവായ്പ അനുവദിക്കുക. പദ്ധതി ആസൂത്രണ ഘട്ടത്തിലാണ്. നോട്ട് അസാധുവാക്കൽ സാമ്പത്തിക മേഖലയിലുണ്ടാക്കിയ പ്രതികരണം പഠിച്ചശേഷമാകും പദ്ധതി നടപ്പാക്കുക. 2017  ഫെബ്രുവരി  ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലി പദ്ധതി പ്രഖ്യാപിച്ചേക്കും

Related posts

Leave a Comment