പണം ലാഭിയ്ക്കാന്‍ ഇലക്ട്രിക് സൈക്കിളുമായി ഹീറോ ബൈസിക്കിള്‍സ്

ലുധിയാന : ലോകത്തെ ഏറ്റവും വലിയ സൈക്കിള്‍ നിര്‍മാതാക്കളായ ഇന്ത്യയുടെ സ്വന്തം ഹീറോ ബൈസിക്കിള്‍സ് പുതിയ ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ചു. ബ്ലൂ ടൂത്ത്, ജി.പി.എസ്. ട്രാക്കിങ് തുടങ്ങിയ സംവിധാനങ്ങള്‍ ആകര്‍ഷകമാക്കുന്ന സൈക്കിളിന് കരുത്തുപകരുന്നത് പിറകിലെ വീലില്‍ ഘടിപ്പിച്ചിരിക്കുന്ന 250 വാട്ട് ഇലക്ട്രിക് മോട്ടോറാണ്. ലെക്ട്രോ എന്ന പേരിലുള്ള പുതിയ സൈക്കിളിന്റെ വിവിധ നിരകള്‍ക്ക് 40,000 രൂപ മുതല്‍ 80,000 രൂപ വരെയാണ് വില. ഹീറോയുടെ യൂറോപ്പിലെ ഇലക്ട്രിക് സൈക്കിള്‍ ബ്രാന്‍ഡാണ് ലെക്ട്രോ. ജനുവരിയിലായിരിക്കും ഇന്ത്യയില്‍ ഔദ്യോഗികമായി ലെക്ട്രോ എത്തുക. വിവിധ ബോഡി സ്‌റ്റൈലിലാണ് ലെക്ട്രോയുടെ വരവ്. കുട്ടികള്‍ക്കായി ചെറു ചക്രങ്ങളുള്ള മോഡലുണ്ടാകും. മുതിര്‍ന്നവര്‍ക്കായി വലിയ ചക്രങ്ങളുള്ള മോഡലും ഒപ്പം ഇപ്പോഴത്തെ അര്‍ബന്‍ തരംഗമായ ഫ്‌ലാറ്റ് വീല്‍ മോഡലും. 48 വോള്‍ട്ട്, 36 വോള്‍ട്ട് ആണ് ബാറ്ററി പായ്ക്ക്. ഒറ്റച്ചാര്‍ജില്‍ 50 കിലോമീറ്ററിലധികം യാത്രയാണ് ലെക്ട്രോ വാഗ്ദാനം ചെയ്യുന്നത്.…

Read More

സ്മാര്‍ട്ട്‌ ഫോണ്‍ വിപണിയിലേയ്ക്ക് ഇനി ലെനോവോയുടെ ഫാബ് 2 പ്ലസ് മോഡലും

ലെനോവോ പുതിയൊരു സ്മാര്‍ട്‌ഫോണ്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുകയാണിപ്പോള്‍. ഫാബ് 2 പ്ലസ് ( Lenovo Phab 2 Plus ) എന്നാണിതിന്റെ പേര്. സ്മാര്‍ട്‌ഫോണിന്റെയും ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെയും പ്രയോജനം സമ്മാനിക്കുന്ന ‘ഫാബ്‌ലറ്റ്’ നിരയില്‍ പെടുന്ന ഫോണാണിത്. കഴിഞ്ഞ വര്‍ഷം കമ്പനിയിറക്കിയ ഫാബ് 2 എന്ന ഫോണിന്റെ പിന്‍ഗാമിയാണ് ഫാബ് 2 പ്ലസ്. 14,999 രൂപയാണ് വില. 1080X1920 പിക്‌സല്‍ റിസൊല്യൂഷനോടുകൂടിയ 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീനാണ് ഫോണിനുള്ളത്. പിക്‌സല്‍ സാന്ദ്രത 344 പിപിഐ. പോറലേല്‍ക്കാത്ത ഗോറില്ല ഗ്ലാസ് സംരക്ഷണവും സ്‌ക്രീനിനുണ്ട്. മുന്‍വശത്ത് സ്‌ക്രീനിന് താഴെയായി വോള്യം, പവര്‍ ബട്ടനുകളും മോണോ സ്പീക്കറും മൈക്രോ-യുഎസ്ബി പോര്‍ട്ടും സജ്ജീകരിച്ചിരിക്കുന്നു. സ്‌ക്രീനിന് മുകള്‍വശത്തായി ഹെഡ്‌ഫോണ്‍ സോക്കറ്റ്, പുറകില്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനറും ഡ്യുവല്‍ ക്യാമറയും. ഫോണിന് ഭാരമിത്തിരി കൂടുതലാണ്, 218 ഗ്രാം. ഭാരക്കൂടുതല്‍ കൊണ്ടും വീതിയേറിയ സ്‌ക്രീന്‍ കാരണവും ഈ…

Read More

ഇനി ട്രിപ്പിള്‍ സിം സ്മാര്‍ട്ട് ഫോണും വിപണിയില്‍

കൂള്‍പാഡിന്റെ ട്രിപ്പിള്‍ സിം ശ്രേണിയില്‍ പെട്ട മെഗാ 3, നോട്ട് 3എസ് സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. ഫോണുകള്‍ക്ക് യഥാക്രമം 6999 രൂപ, 9999 രൂപ എന്നിങ്ങനെയാണ് വില. വോള്‍ട്ടി പിന്തുണയോടുകൂടിയ ട്രിപ്പിള്‍ സിം സ്ലോട്ടുകളാണ് കൂള്‍പാഡ് മെഗാ 3യുടെ സവിശേഷത. അതേസമയം നോട്ട് 3 എസ്സില്‍ ഫിംഗര്‍ പ്രിന്റ് സെന്‍സറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ എഴ് മുതല്‍ ഇരുഫോണുകളും വിപണിയിലെത്തും. 269ppi പിക്‌സല്‍ സാന്ദ്രതയോടുകൂടിയ 5.5 ഇഞ്ച് എച്ച് ഡി (720 x 1080 പിക്‌സല്‍) ഐ.പി.എസ് ഡിസിപ്ലേ, 1.25GHz മീഡിയടെക് MT6737 ക്വാഡ്‌കോര്‍ പ്രൊസസര്‍, 2 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ് 64 ജി.ബി വരെ വര്‍ധിപ്പിക്കാവുന്ന മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യം എന്നിവയാണ് മെഗാ 3യുടെ പ്രത്യേകതകള്‍ ആന്‍ഡ്രോയിഡ് 6.0 മാഷ്‌മെല്ലോ ഓഎസിലാണ് മെഗാ 3പ്രവര്‍ത്തിക്കുന്നത്. 3050 mAH ബാറ്ററിയും മെഗാ…

Read More

ജിയോയുടെ സൗജന്യ ഡാറ്റയില്‍ കുറവു വരാന്‍ സാധ്യത

ന്യൂഡല്‍ഹി: 4ജി ടെലികോം ദാതാക്കളായ റിലയന്‍സ് ജിയോയുടെ സൗജന്യ ഓഫര്‍ കാലാവധി നീട്ടി ‘ഹാപ്പി ന്യൂ ഇയര്‍’ ഓഫര്‍ പ്രഖ്യാപിച്ചതിനൊപ്പം പുതിയ ഓഫറില്‍ പ്രതിദിനം ലഭ്യമാകുന്ന സൗജന്യ ഡാറ്റയില്‍ കുറവു വരാന്‍ സാധ്യത. പുതിയ ഓഫര്‍ പ്രകാരം പ്രതിദിനം ഒരു ജിബി സൗജന്യ ഡാറ്റയാകും ലഭ്യമാകുക എന്ന സൂചനയാണ് പ്രഖ്യാപനത്തില്‍ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി നല്‍കിയിരിക്കുന്നത്. നിലവില്‍ പ്രതിദിനംനാല് ജിബി 4ജി ഡാറ്റയാണ് ജിയോസൗജന്യമായി നല്‍കുന്നത്. ഒരു ജിബിയുടെ ഫെയര്‍ യൂസേജ് പോളിസി ( Fair Usage Policy) കൊണ്ടുവരുമെന്നാണ് പുതിയ പ്രഖ്യാപനത്തില്‍ മുകേഷ് അംബാനി വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ ജിയോയുടെ ഉപയോക്താക്കളില്‍ 20 ശതമാനം മാത്രമാണ് വന്‍തോതില്‍ ഡാറ്റ ഉപയോഗിക്കുന്നതെന്നും ഇതുമൂലം ഒരു വിഭാഗം ഉപയോക്താക്കള്‍ക്ക് ജിയോയുടെ സൗകര്യങ്ങള്‍ പൂര്‍ണമായ രീതിയില്‍ ഉപയോഗിക്കാനാവുന്നില്ലെന്നും അംബാനി പറഞ്ഞു. എല്ലാ ഉപയോക്താക്കള്‍ക്കും ജിയോയുടെ മികച്ച ഉപയോഗം ഉറപ്പാക്കുന്നതിനായാണ് ഒരു…

Read More

ജിയോ വെല്‍കം ഓഫര്‍ 2017 മാര്‍ച്ച് 31 വരെ നീട്ടി

മുംബൈ: റിലയന്‍സ് ജിയോ ഓഫര്‍ 2017 മാര്‍ച്ച് 31 വരെ നീട്ടി. ജിയോ ‘ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍’ എന്ന പേരിലാണ് ഓഫര്‍ കാലാവധി നീട്ടിയിരിക്കുന്നത്.നിലവിലുള്ള ഉപയോക്താക്കള്‍ക്കും പുതിയ ഉപയോക്താക്കള്‍ക്കും ഓഫര്‍ ലഭ്യമാകും. നേരത്തേ ഡിസംബര്‍ 31 വരെയായിരുന്നു സൗജന്യ വെല്‍ക്കം ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്.വാര്‍ത്താ സമ്മേളനത്തില്‍ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ജിയോയില്‍ സൗജന്യമായി ലഭ്യമാകുന്ന ഡാറ്റയില്‍ വ്യത്യാസം വരുമെന്ന സൂചനയും മുകേഷ് അംബാനി നല്‍കി.എല്ലാ ഉപയോക്താക്കള്‍ക്കും തുല്യ പരിഗണന ലഭിക്കുന്നതിനായി ഫെയര്‍ യൂസേജ് പോളിസി ( Fair Usage Policy) കൊണ്ടുവരുമെന്നാണ് അംബാനി അറിയിച്ചിരിക്കുന്നത്. ഒരു ചെറിയ വിഭാഗത്തിന്റെ ഉയര്‍ന്ന ഉപഭോഗം മൂലം ഭൂരിഭാഗം വരുന്ന മറ്റ് ഉപയോക്താക്കള്‍ക്ക്ശരിയായ രീതിയില്‍ ജിയോ ഓഫറിന്റെ ഫലം ലഭിക്കുന്നില്ല. എല്ലാ ഉപയോക്താക്കള്‍ക്കും തുല്യമായ രീതിയില്‍ മികച്ച സേവനം ഉറപ്പാക്കാന്‍ ഒരു ജിബിയുടെ ഫെയര്‍ യൂസേജ്…

Read More

ഫ്ലിപ്കാർട്ടിന് കനത്ത നഷ്ടം .നഷ്ട്ടം 2306 കോടി രൂപയായി ഉയര്‍ന്നു

ബെംഗളൂരു: ഇന്ത്യൻ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ളിപ്കാർട്ട് ഇന്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡിന് 2016 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷം നഷ്ടം 110 ഇരട്ടിയായി ഉയർന്നു. എതിരാളിയും അമേരിക്കൻ കമ്പനിയുമായ ആമസോണുമായുള്ള മത്സരത്തെ തുടർന്ന് 2,306 കോടിയുടെ നഷ്ടമാണ് ഫ്ളിപ്കാർട്ട് ഇന്റർനെറ്റിനുണ്ടായത്. മുൻ വർഷത്തെ അപേക്ഷിച്ച് നഷ്ടം ഇരട്ടിയായിട്ടുണ്ട്. അതിനിടെ മൊത്തം ബിസിനസ് 153 ശതമാനം കൂടിയിട്ടുണ്ട്. സിങ്കപ്പൂർ ആസ്ഥാനമായ ഫ്ളിപ്കാർട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഫ്ളിപ്കാർട്ട് ഇന്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡ്. ബെംഗളൂരുവാണ് ആസ്ഥാനം. ഓൺലൈൻ വ്യാപാരവും പരസ്യവുമാണ് മുഖ്യ വരുമാനം. 2015-ൽ ഫ്ളിപ്കാർട്ട് ഇന്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡ് 1,096.4 കോടിയും ഫ്ളിപ്കാർട്ടിന്റെ മൊത്തവ്യാപാര കമ്പനി 836.5 കോടി രൂപയും നഷ്ടമുണ്ടാക്കിയിരുന്നു. അതിനു മുമ്പുള്ള സാമ്പത്തിക വർഷം ഇരു കമ്പനികളും മൊത്തമുണ്ടാക്കിയ നഷ്ടം 715 കോടി മാത്രമായിരുന്നു. വിതരണ ചെലവുകളും വൻതോതിലുള്ള വിലക്കിഴിവുമാണ് നഷ്ടം കൂട്ടിയത്. പ്രധാന എതിരാളികളായ…

Read More