ജിയോയുടെ സൗജന്യ ഡാറ്റയില്‍ കുറവു വരാന്‍ സാധ്യത

jio-sim

ന്യൂഡല്‍ഹി: 4ജി ടെലികോം ദാതാക്കളായ റിലയന്‍സ് ജിയോയുടെ സൗജന്യ ഓഫര്‍ കാലാവധി നീട്ടി ‘ഹാപ്പി ന്യൂ ഇയര്‍’ ഓഫര്‍ പ്രഖ്യാപിച്ചതിനൊപ്പം പുതിയ ഓഫറില്‍ പ്രതിദിനം ലഭ്യമാകുന്ന സൗജന്യ ഡാറ്റയില്‍ കുറവു വരാന്‍ സാധ്യത.

പുതിയ ഓഫര്‍ പ്രകാരം പ്രതിദിനം ഒരു ജിബി സൗജന്യ ഡാറ്റയാകും ലഭ്യമാകുക എന്ന സൂചനയാണ് പ്രഖ്യാപനത്തില്‍ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി നല്‍കിയിരിക്കുന്നത്. നിലവില്‍ പ്രതിദിനംനാല് ജിബി 4ജി ഡാറ്റയാണ് ജിയോസൗജന്യമായി നല്‍കുന്നത്.

ഒരു ജിബിയുടെ ഫെയര്‍ യൂസേജ് പോളിസി ( Fair Usage Policy) കൊണ്ടുവരുമെന്നാണ് പുതിയ പ്രഖ്യാപനത്തില്‍ മുകേഷ് അംബാനി വ്യക്തമാക്കിയിരിക്കുന്നത്.

നിലവില്‍ ജിയോയുടെ ഉപയോക്താക്കളില്‍ 20 ശതമാനം മാത്രമാണ് വന്‍തോതില്‍ ഡാറ്റ ഉപയോഗിക്കുന്നതെന്നും ഇതുമൂലം ഒരു വിഭാഗം ഉപയോക്താക്കള്‍ക്ക് ജിയോയുടെ സൗകര്യങ്ങള്‍ പൂര്‍ണമായ രീതിയില്‍ ഉപയോഗിക്കാനാവുന്നില്ലെന്നും അംബാനി പറഞ്ഞു.

എല്ലാ ഉപയോക്താക്കള്‍ക്കും ജിയോയുടെ മികച്ച ഉപയോഗം ഉറപ്പാക്കുന്നതിനായാണ് ഒരു ജിബി ഡാറ്റയിലേക്ക് സൗജന്യ ഡാറ്റ പരിമിതിപ്പെടുത്തുന്ന നയം കൊണ്ടുവരുന്നതെന്നാണ് റിലയന്‍സ് പറയുന്നത്.

Related posts

Leave a Comment