ഇനി ട്രെയിൻ ടിക്കറ്റും ഡിജിറ്റൽ പണം കൊണ്ട് വാങ്ങാം

irctc-pnr-status

ന്യൂഡൽഹി: രാജ്യത്തെ 12,000 ട്രെയിൻ ടിക്കറ്റ് കൗണ്ടറുകൾ ഡിസംബർ 31 ഓടെ ഡിജിറ്റൽ പണം സ്വീകരിക്കാൻ സജ്ജമാകും. എസ്ബിഐ, ഐസിഐസിഐ ബാങ്ക് എന്നിവ ഉൾപ്പടെയുള്ള ബാങ്കുകളോട് റിസർവേഷൻ കൗണ്ടറുകളിൽ 15,000ത്തോളം പോയിന്റ് ഓഫ് സെയിൽ(പിഒഎസ്) മെഷീനുകൾ ലഭ്യമാക്കാൻ റെയിൽവെ ആവശ്യപ്പെട്ടുകഴിഞ്ഞു. നിലവിൽ ടിക്കറ്റ് കൗണ്ടറുകളിലൊന്നും ഡെബിറ്റ്, ക്രഡിറ്റ് കാർഡുകൾ സ്വീകരിക്കുന്നില്ല. നഗരങ്ങളിലെ ടിക്കറ്റ് കൗണ്ടറുകളിലാകും ഈ സൗകര്യം ആദ്യം ലഭ്യമാക്കുക. ആയിരത്തോളം മെഷീനുകൾ ലഭ്യമാക്കാൻ എസ്ബിഐ സമ്മതമറിയിച്ചുകഴിഞ്ഞു. കച്ചവടക്കാർ, കരാറുകാർ എന്നിവർക്കും ഇനി ഡിജിറ്റലായാകും പണം കൈമാറുക. സോണൽ, ഡിവിഷണൽ ഓഫീസുകൾക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകിക്കഴിഞ്ഞു.

Related posts

Leave a Comment