മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ ഇൻഷുറൻസ് കമ്പനിയുടെ ഓഹരികൾ സിങ്കപ്പൂർ കമ്പനിക്ക് വിൽക്കാൻ തീരുമാനിച്ചു. 1794 കോടി രൂപയ്ക്കുള്ള ഓഹരികളാണ് വിൽക്കുന്നത്. കെകെആർ മാനേജ്ഡ് ഫണ്ട്സ് ആന്റ് അഫിലിയേറ്റ് ഓഫ് തെമാസേക് എന്ന കമ്പനിക്കാണ് ഓഹരികൾ വിൽക്കുന്നത്. പത്തു രൂപ വിലയുള്ള 3.9 കോടി ഓഹരികളാണ് വിൽക്കുന്നത്. ഇപ്പോൾ ഒരു ഓഹരിയുടെ വില 460 രൂപയാണ്.
ഇൻഷുറൻസ് മേഖലയിലും നേരിട്ടുള്ള വിദേശ നിക്ഷേപ നിയന്ത്രണം കേന്ദ്ര സർക്കാർ ഉയർത്തിയതിന്റെ ചുവടുപിടിച്ചാണ് ഇത്രയും ഓഹരികൾ ഒരുമിച്ച് വിൽക്കാൻ ബാങ്ക് തീരുമാനിച്ചത്.