ഇപിഎസ് പ്രകാരം പെന്‍ഷനും ആനുകൂല്യങ്ങളും ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കി

മുംബൈ: അംഗങ്ങൾക്കും പെൻഷൻ പറ്റിയവർക്കും എംപ്ലോയീസ് പെൻഷൻ സ്കീമിന്റെ ആനുകൂല്യം ലഭിക്കുന്നതിന് ആധാർ നിർബന്ധമാക്കി. ഭാവിയിൽ ഇപിഎസ് പദ്ധതിയിൽ പെൻഷനും മറ്റ് ആനകൂല്യങ്ങളും ലഭിക്കുന്നതിന് ആധാർ നമ്പർ നൽകേണ്ടിവരും. ആധാർ നമ്പർ ഇതുവരെ എടുക്കാത്തവർ ഉടനെതന്നെ രജിസ്റ്റർ ചെയ്ത് ആധാർ എൻ റോൾമെന്റ് നമ്പർ നൽകേണ്ടതാണെന്നും ജനവരി നാലിന് ഇറങ്ങിയ വിജ്ഞാപനത്തിൽ പറയുന്നു. ആധാർ എൻ റോൾമെന്റ് നമ്പറിനൊപ്പം താഴെപ്പറയുന്ന രേഖകളും ഹാജരാക്കേണ്ടിവരും.

1. തൊഴിലുടമ നൽകുന്ന ഐഡന്റിറ്റി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ രേഖപ്പെടുത്തിയ ഇപിഎഫ്ഒയുടെ തിരിച്ചറിയൽ രേഖ.

2. ഐഡന്റിറ്റി കാർഡ്(വോട്ടേഴ്സ് ഐഡി കാർഡ്, പാൻ കാർഡ്, പാസ് പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ഗസറ്റഡ് ഓഫീസറോ, തഹസിൽദാരോ നൽകിയ ഫോട്ടോ പതിച്ച രേഖ ഇവയിലേതെങ്കിലും). എന്നിവയാണ് ഹാജരാക്കേണ്ടിവരിക.

Related posts

Leave a Comment