കൊച്ചിയിലും വരുന്നു ലോകനിലവാരത്തിലുള്ള പുതിയ ക്രൂയിസ് ടെർമിനൽ

കൊച്ചി: വിനോദ സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കി കൊച്ചിയിൽ ലോകനിലവാരത്തിലുള്ള പുതിയ ക്രൂയിസ് ടെർമിനൽ ഒരുങ്ങുന്നു. എറണാകുളം വാർഫിലെ ക്യു ഏഴ്, എട്ട് ബെർത്തുകളോട് ചേർന്നാണ് പുതിയ ടെർമിനൽ വിഭാവനം ചെയ്തിട്ടുള്ളത്. ഇതോടെ വിനോദ സഞ്ചാരികൾക്ക് പെട്ടെന്ന് ലക്ഷ്യസ്ഥാനത്തെത്താനാകും. നിലവിലെ സാമുദ്രിക ക്രൂയിസ് ടെർമിനലിൽ സൗകര്യം കുറവായതിനാലാണ് പുതിയ ടെർമിനൽ നിർമിക്കുന്നത്.

സാമുദ്രിക ക്രൂയിസ് ടെർമിനലിൽ 260 മീറ്റർ നീളമുള്ള കപ്പലുകളിലെത്തുന്നത് രണ്ടായിര ത്തിലേറെ യാത്രക്കാരാണ്. ഇത്തരം സാഹചര്യങ്ങളിൽ ഉല്ലാസക്കപ്പലുകൾ എറണാകുളം വാർഫിലാണ് നങ്കൂരമിടുന്നത്. അതിനാൽ വിനോദ സഞ്ചാരികളെ എറണാകുളം വാർഫിൽ നിന്ന് സാമുദ്രിക ക്രൂയിസ് ടെർമിനലിൽ കൊണ്ടുവന്നാണ് എമിഗ്രേഷൻ കാര്യങ്ങൾ ചെയ്യുന്നത്. പുതിയ ടെർമിനലുകൾ വരുന്നതോടെ വിനോദ സഞ്ചാരികൾക്ക് പെെട്ടന്നുതന്നെ എമിഗ്രേഷൻ പൂർത്തിയാക്കി ഉല്ലാസ കേന്ദ്രങ്ങളിൽ പോകാൻ കഴിയും. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെയാണ് പുതിയ ടെർമിനൽ ഒരുങ്ങുന്നത്. 25.7 കോടി രൂപയുടേതാണ് പദ്ധതി. 2252 ചതുരശ്ര അടി വിസ്തീർണമുണ്ടാകും. പദ്ധതിക്കായി ടെൻഡർ വിളിച്ചു.

Related posts

Leave a Comment