സാംസങ് ഗ്യാലക്‌സി സി9 പ്രോ കേരളാ വിപണിയില്‍ പുറത്തിറക്കി

കൊച്ചി: സാംസങ് ഇന്ത്യ പുതിയ സ്മാർട്ട് ഫോൺ പവ്വർ ഹൗസ് ഗാലക്സി സി 9 പ്രോ പുറത്തിറക്കി. കൊച്ചിയിൽ നടന്ന കേരളാ മാർക്കറ്റ് ലോഞ്ചിൽ സാംസങ് ഇന്ത്യയുടെ മൊബൈൽ ബിസിനസ് സെയിൽസ് വൈസ് പ്രസിഡന്റ് രാജു പുല്ലനും സിനിമാ താരം വേദികയും ചേർന്ന് ഫോൺ പുറത്തിറക്കി. ചൊവ്വാഴ്ച്ച വടക്കേന്ത്യയിൽ നടന്ന ലോഞ്ചിന് ശേഷം നടക്കുന്ന രണ്ടാമത്തെ ഇവന്റാണ് ബുധനാഴ്ച്ച കൊച്ചിയിൽ നടന്നത്. ഏറ്റവും വേഗത്തിൽ വളരുന്ന സ്മാർട്ട് ഫോൺ വിപണികളിലൊന്നാണ് ഇന്ത്യയെന്നും ഇവിടെയുള്ളവർ വലിയ സ്മാർട്ട് ഫോൺ സ്ക്രീനുകളാണ് ഇഷ്ടപ്പെടുന്നതെന്നും രാജു പുല്ലൻ പറഞ്ഞു.

അതിവേഗ ഡാറ്റാ കൈമാറ്റത്തിനു വഴിയൊരുക്കുന്ന യു.എസ്.ബി. ടൈപ്ഫ് സി ആണ് മറ്റൊരു സവിശേഷത. രണ്ടു സിം കാർഡുകളും പ്രത്യേകമായ അധിക മൈക്രോ എസ്.ഡി. കാർഡ് സ്ലോട്ടും സാംസങ് ഗാലക്സി സി9 പ്രോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കായി നിർമ്മിച്ചത് എസ്. സെക്യൂർ, എസ്. പവ്വർ പ്ലാനിങ്, അൾട്രാ ഡാറ്റാ സേവിങ്, മൈ ഗാലക്സി തുടങ്ങിയ ഇന്ത്യയ്ക്കായി നിർമ്മിച്ച സവിശേഷതകളെ പിന്തുണക്കുന്നതാണ് സാംസങ് ഗാലക്സി സി9 പ്രോ ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ഹാർഡ് വെയറുമായി എത്തുമ്പോൾ ഇതിനെ മറ്റുള്ളവയിൽ നിന്നു വ്യത്യസ്ഥമാക്കുന്നു.

പ്രീ ബുക്കിംഗ് സൗകര്യം ആകർഷകമായ രണ്ടു നിറങ്ങളിലാണ് സാംസങ് ഗാലക്സി സി9 പ്രോ ലഭ്യമാകുക. കറുപ്പും സ്വർണ നിറവും. എല്ലാ റീട്ടെയിൽ ചാനലുകളും വഴി ഫെബ്രുവരി രണ്ടാം പകുതി മുതൽ ഇത് 36,900 രൂപയ്ക്ക് ലഭ്യമാകും. താൽപര്യമുള്ളവർക്ക് തെരഞ്ഞെടുത്ത സ്റ്റോറുകളും ഓൺലൈൻ സൈറ്റുകളും വഴി ജനുവരി 27 മുതൽ പ്രീ ബുക്കിംഗ് സൗകര്യമുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് 12 മാസത്തേക്ക് ഒറ്റത്തവണത്തെ സ്ക്രീൻ റീപ്ലെയ്സ്മെന്റ് ഓഫറും ലഭ്യമാണ്.

Related posts

Leave a Comment