വീണ്ടും ന്യൂ ജനറേഷന്‍ ബാങ്കുകളുടെ കൊള്ള

ന്യൂഡൽഹി: ഒരു മാസത്തെ സൗജന്യ കറൻസി ഇടപാടുകൾ 4 തവണയാക്കി ചുരുക്കാൻ രാജ്യത്തെ സ്വകാര്യ ബാങ്കുകളുടെ തീരുമാനം. അതിനാൽ ബുധനാഴ്ച്‌ മുതൽ അധിക ഇടപാടുകൾക്ക്‌ സർവ്വീസ്‌ ചാർജ്ജ്‌ ഈടാക്കി തുടങ്ങി. 4 ഇടപാടുകൾ വരെ സൗജന്യമായി തരുന്ന ബാങ്കുകൾ അതിനു ശേഷമുള്ള ഇടപാടുകൾക്ക്‌, ആയിരത്തിന് 5 രൂപ അല്ലെങ്കിൽ 150 രൂപ (ഏതാണോ കൂടുതൽ) വരെയാണ് ഈടാക്കുക. ഐ.സി.ഐ.സി ബാങ്ക്‌, എച്ച്‌.ഡി.എഫ്‌.സി, ആക്സിസ്‌ തുടങ്ങിയ ബാങ്കുകളാണ് ഡിജിറ്റൽ ഇടപാട്‌ പ്രോത്സാഹിപ്പിക്കുക എന്ന കാരണം പറഞ്ഞ്‌ ഇടപാടുകാരെ കൊള്ളയടിക്കുന്നത്‌. സേവിംഗ്സ്‌ – ശമ്പള അക്കൗണ്ടുകളിലെ നിക്ഷേപം പിൻവലിക്കൽ എന്നിവയ്ക്കെല്ലാം ഈ നിയന്ത്രണം ബാധകമായിരിക്കുമെന്ന് ബാങ്കുകൾ അറിയിച്ചു.

Read More

ബാങ്ക്‌ പണിമുടക്ക്‌ നാളെ: ഇടപാട്‌ നടക്കില്ലെന്ന്‌ അറിയിപ്പ്‌

ന്യൂഡൽഹി: മോഡി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ബാങ്കിങ്‌ നയങ്ങൾക്കെതിരെ ബാങ്ക്‌ ജീവനക്കാരുടെ വിവിധ സംഘടനകൾ നാളെ രാജ്യവ്യാപകമായി പണിമുടക്കും. എഐബിഇഎ, എഐബിഒസി, എൻസിബിഇ, എഐബിഒഎ, ബിഇഎഫ്‌ഐ, ഐഎൻബിഇഎഫ്‌, ഐഎൻബിഒസി, എൻഒബിഡബ്ല്യു, എൻഒബിഒ തുടങ്ങിയ ബാങ്ക്‌ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത സംഘടനകളുടെ ആഭിമുഖ്യത്തിലാണ്‌ പ്രതിഷേധം നടക്കുന്നത്‌. പണിമുടക്കിന്റെ ഭാഗമായി ഇടപാടുകൾ നടക്കില്ലെന്ന്‌ എസ്ബിടി, എസ്ബിഐ, ബാങ്ക്‌ ഓഫ്‌ ഇന്ത്യ ഉൾപ്പടെയുള്ള പൊതുമേഖലാ ബാങ്കുകൾ അക്കൗണ്ട്‌ ഉടമകൾക്ക്‌ നിർദ്ദേശം നൽകിയിട്ടുണ്ട്‌.

Read More

പുത്തന്‍ 1000 രൂപ നോട്ട് ഉടന്‍

മുംബൈ :നോട്ടു പിൻവലിക്കലിന്റെ ഭാഗമായി മൂല്യം നഷ്ടപ്പെട്ട പഴയ 1000 രൂപ നോട്ടിന് പകരം പുതിയ നോട്ട് ഉടൻ പുറത്തിറങ്ങും. പുതിയ നോട്ടുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്തിറങ്ങും എന്നാണ് ആർബിഐ വൃത്തങ്ങൾ പറയുന്നത്. പുതിയ ആയിരം രൂപ നോട്ടുകളുടേത് എന്ന രീതിയിൽ ചില ചിത്രങ്ങൾ ഇതിനോടകം പ്രചരിച്ചിരുന്നു. പുതിയ നോട്ടുകൾ 500, 2000 രൂപ നോട്ടുകളുടെ അളവിൽ അതെ രൂപമികവോടെ തന്നെയായിരിക്കും പുറത്തിറക്കുക. നവംബർ എട്ടിനാണ് കള്ളപ്പണം പുറത്താക്കുന്നതിന്റെ ഭാഗമായി 500, 1000 രൂപാ നോട്ടുകൾ പിൻവലിച്ചത്. പകരം 500, 2000 രൂപാ നോട്ടുകൾ പുറത്തിറക്കിയിരുന്നു.എന്നാൽ ഇതുകൊണ്ട് കറൻസി ക്ഷാമം അവസാനിച്ചില്ല. പുതിയ 1000 രൂപാ നോട്ട് കൂടി പ്രാബല്യത്തിൽ വരുന്നതോടെ ഈ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More