വീണ്ടും മൊബൈൽ ബാങ്കിംഗ് തട്ടിപ്പ് ,ഡൂപ്ലിക്കേറ്റ്‌ സിം നിര്‍മ്മിച്ച്‌ 75 ലക്ഷം രൂപ തട്ടിയെടുത്തു

അഹമ്മദാബാദ്‌: കറൻസി രഹിത സമ്പദ്ഘടനയിലേക്കുള്ള മാറ്റത്തിനായി ഡിജിറ്റൽ ബാങ്കിങ്ങിലേക്കും മൊബെയിൽ അധിഷ്ടിത പണമിടപാടുകളിലേക്കും നീങ്ങുന്ന സാഹചര്യത്തിൽ പണം തട്ടിപ്പും വ്യാപകമാകുന്നു.
ഗുജറാത്തിലെ അഹമ്മദാബാദിൽ ബിസിനസുകാരനായ ദിലീപ്‌ അഗർവാളിന്റെ മൊബെയിൽ സിമ്മിന്‌ ഡ്യൂപ്ലിക്കേറ്റ്‌ തരപ്പെടുത്തി സൈബർ മോഷ്ടാക്കൾ ദിലിപ് അഗര്‍വാളിന്‍റെ  ഒറിയന്റല്‍ ബാങ്ക്  അക്കൌണ്ടില്‍ നിന്നും തട്ടിയെടുത്തത്‌ ബാങ്ക്‌ അക്കൗണ്ടിൽ ഉണ്ടായിരുന്ന 75 ലക്ഷം രൂപ.  ഡ്യൂപ്ലിക്കേറ്റ്‌ സിം എടുത്ത ശേഷം OTP നമ്പര്‍  ചോര്‍ത്തിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത് എന്നാണ്  ബാങ്കിന്റെ പ്രാദിമിക  അന്വേഷണത്തില്‍ മനസ്സിലായത് .

കഴിഞ്ഞ വെള്ളിയാഴ്ച  ഉപയോഗിച്ച് കൊണ്ടിരുന്ന മൊബെയിൽ ഫോണിന്റെ നെറ്റ്‌വർക്ക്‌ പൊടുന്നനെ നഷ്ടമായപ്പോൾ ദിലീപ്‌ മൊബെയിൽ കമ്പനിയുമായി ബന്ധപ്പെട്ടു. എന്നാൽ ഡ്യൂപ്ലിക്കേറ്റ്‌ സിമ്മിന്‌ അപേക്ഷിച്ചരുന്നല്ലോ എന്ന മറുപടിയാണ്‌ ലഭിച്ചത്‌. ഉടനെ അക്കൗണ്ടുള്ള ബാങ്കിലെത്തി പരിശോധിച്ചപ്പോഴാണ്‌ 75 ലക്ഷം രൂപ ഓൺലൈൻ വഴി ഇടപാട്‌ നടത്തിയതായി കണ്ടെത്തിയത്‌.ബാങ്കിനും പോലീസിലും പരാതി നല്‍കി കാത്തിരിയ്ക്കുകയാണ് ദിലീപ് ഇപ്പോള്‍ .

Related posts

Leave a Comment