ഒപ്പോയുടെ എ 57 വിപണിയില്‍

കൊച്ചി :  ഒപ്പോയുടെ എ57 വിപണിയിൽ.  സെല്‍ഫി പ്രേമികളെയാണ് ഈ ഫോണ്‍ പ്രധാനമായും ലക്ഷ്യംകണ്ടു വയ്ക്കുന്നത് .16 മെഗാപിക്‌സല്‍ മുന്‍ കാമറയാണ് ഈ ഫോണിന്‍റെ ഏറ്റവും പ്രധാനപെട്ട സവിശേഷത. 16000 രൂപയാണ് ഫോണിന്റെ വില .

മറ്റു സവിശേഷതകള്‍ .

ഫോണിന്‍റെ റാം ശേഷി മൂന്ന് ജിബിയാണ്. മുന്‍ ക്യാമറയ്ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നതെങ്കിലും പിന്‍ക്യാമറയ്ക്ക് 13 എംപിയാണുള്ളത്.

16 എംപി , 13 എംപി കാമറകൾക്ക് പിന്നാലെ എഫ്/2.0 അപ്പര്‍ച്ചാറാണുള്ളത്. എല്‍ഇഡി ഫ്‌ളാഷും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡ്യൂവല്‍ സിം സംവിധാനമുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് 6.0 മാര്‍ഷമല്ലോ വെര്‍ഷനാണ്. 5.2 ഇഞ്ചാണ് ഫോണിന്റെ വലിപ്പം. 2.5ഡി കര്‍വ്ഡ് ഗ്ലാസും ഇതിനുണ്ട്.

റോസ് ഗോള്‍ഡ്, ഗോള്‍ഡ് എന്നീ രണ്ട് നിറങ്ങളിലാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്. ഐ ഫോണുകളില്‍ പതിവായി കാണാറുള്ള വിരലടയാളം സ്‌കാന്‍ചെയ്യാനും ഓപ്പോയിൽ സാധിക്കും. ഇതിനു പുറമെ 32 ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജും ഉണ്ട്.

Related posts

Leave a Comment