ഒരാഴ്ചകൊണ്ട് ഏഴ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 49,642 കോടിയുടെ വര്‍ധന

 

മുംബൈ : ഓഹരി വിപണി എക്കാലത്തേയും മികച്ച ഉയരംകുറിച്ചപ്പോൾ പത്ത് പ്രമുഖ കമ്പനികളിൽ ഒരാഴ്ചകൊണ്ട് ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തിലുണ്ടായ വർധന 49,642.58 കോടി രൂപ. എച്ച്ഡിഎഫ്സി ബാങ്കാണ് നേട്ടത്തിൽ മുന്നിൽ. ബാങ്കിന്റെ വിപണിമൂല്യം 11,998.43 കോടി വർധിച്ച് 3,95,547.46 കോടിയായി. ഒഎൻജിസിയുടെ മൂല്യം 8,213.27 കോടി വർധിച്ച് 2,39,083.17 കോടിയായും ഐഒസിയുടെ വിപണിമൂല്യം 7,429.53 കോടി കൂടി 2,13,586.98 കോടിയുമായി. ഹിന്ദുസ്ഥാൻ യുണിലിവറിന്റെ വിപണിമൂല്യത്തിൽ 6,168.4 കോടിയുടെ വർധനവാണുണ്ടായത്. 2,34,739.82 കോടി രൂപയായാണ് വിപണി മൂല്യമുയർന്നത്.

ഐടിസിയുടെ വിപണിമൂല്യം 5,162.64 കോടി ഉയർന്ന് 3.38,426,09ആയും എച്ച്ഡിഎഫ്സിയുടേത് 4,750.11 കോടി വർധിച്ച് 2,44,185.90 കോടിയുമായി. അതേസമയം, ടിസിഎസിന്റെ വിപണിമൂല്യം 7,704.38 കോടി കുറഞ്ഞ് 4,47,700.93 കോടിയായി. റിലയൻസ് ഇൻഡസ്ട്രീസിന്റെത് 1,609.41 കോടി നഷ്ടത്തിൽ 4,53,495.92 കോടിയുമായി. ഇൻഫോസിസിന് നഷ്ടമായത് 987.69 കോടിയാണ്. എന്നിരുന്നാലും വിപണിമൂല്യത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് തന്നെയാണ് മുന്നിൽ. ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്സി, ഒഎൻജിസി, എസ്ബിഐ, ഐഒസി, ഹിന്ദുസ്ഥാൻ യുണിലിവർ എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.

  2  മാസം കൊണ്ട്  എന്‍റെ ഓഹരി നിക്ഷേപം 5 ഇരട്ടിയായി ,നിങ്ങളുടെ Bank നിക്ഷേപമോ ?

മികച്ച ഓഹരികളില്‍  ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത്  നിക്ഷേപിച്ചാല്‍  ഇതും ഇതിന്‍റെ അപ്പുറവും ലാഭം നേടാം !

സവ്ജന്യമായി  ഒരു ZERODHA  ഓഹരി വ്യാപാര അക്കൌണ്ട്  തുടങ്ങുന്നതിനും ട്രയിഡിംഗ്  നും ,കമ്മിഷന്‍ ഇല്ലാതെ  മ്യൂച്വല്‍ ഫണ്ടു നിക്ഷേപത്തിനും  NSE,BSE  അംഗീകൃത ഓഹരി വ്യാപാര അക്കൗണ്ട്‌  എടുക്കാനും    ഇവിടെ  ക്ലിക്ക്  ചെയ്യുക .

Related posts

Leave a Comment