ടിക്കറ്റ് ചാര്‍ജ് വെറും 921 രൂപ മാത്രം,ജെറ്റ് എയര്‍വെയ്സിന്റെ ദീപാവലി ഓഫര്‍

ബെംഗളൂരു:ദീപാവലി ഉല്‍സവ സീസണ്‍ പ്രമാണിച്ച് പ്രത്യേക പ്രൊമോഷണല്‍ ഓഫറുമായി ജെറ്റ് എയര്‍വേയ്സ് രംഗത്ത്. നികുതിയടക്കം മറ്റ് ചാര്‍ജുകളുള്‍പ്പെടെ 921 രൂപയാണ് ജെറ്റ് എയര്‍വേസില്‍ ടിക്കറ്റിന് ചിലവാകുക ഡീല്‍ വാലി ദീവാലി ‘ഡീല്‍ വാലി ദിവാലി’ എന്ന പേരിലാണ് ജെറ്റഅ എയര്‍വേസ് ഓഫര്‍ അവതരിപ്പിച്ചിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെട്ട ആഭ്യന്തര റൂട്ടുകളിലാണ് ജെറ്റ് എയര്‍വേയ്സിന്റെ ഓഫര്‍ ലഭ്യമാവുക. ഇക്കണോമി ക്ലാസ് യാത്രികര്‍ക്കാണ് ഗുണം ലഭിക്കുക. ഓഫര്‍ ഒക്ടോബര്‍ 30 വരെ ഒക്ടോബര്‍ 30 വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് പ്രത്യേക ആഭ്യന്തര റൂട്ടുകളില്‍ 921 രൂപയ്ക്ക് ടിക്കറ്റെടുക്കാന്‍ കഴിയുക. ബുക്കിംഗ് ചെയ്ത് അടുത്ത 15 ദിവസത്തേക്കാണ് യാത്ര ചെയ്യാന്‍ കഴിയുക. അതായത് ഒക്ടോബര്‍ 30ന് ടിക്കറ്റ് ബുക്ക് ചെയ്ത് നവംബര്‍ 14 വരെ ഈ ഓഫറില്‍ യാത്ര ചെയ്യാം.

Read More

റിലയന്‍സ് ജിയോ 4 ജി സവ്ജന്യ സേവനങ്ങള്‍ 2017 മാര്‍ച്ച് വരെ നീട്ടുന്നു

ബെംഗളൂരു: റിലയന്‍സ് ജിയോ 4 ജി സേവനം മാര്‍ച്ച് വരെ നീട്ടുന്നു. വെല്‍ക്കം ഓഫറായി അവതരിപ്പിച്ച സൗജന്യ ആനുകൂല്യങ്ങള്‍ ആദ്യം ഡിസംബര്‍ 31 വരെ നല്‍കുമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. 10 കോടി ജിയോ ഉപയോക്താക്കള്‍ എന്ന ലക്ഷ്യത്തിലേക്കെത്താനായാണ് ജിയോ സൗജന്യം തുടരുന്നത്. ഇപ്പോള്‍ വോയ്‌സ് കോളുകളും 4 ജി ഡാറ്റയും സിം എടുത്ത എല്ലാവര്‍ക്കും സൗജന്യമാണ്. തുടര്‍ന്ന് ഒരു ജിബി ഡാറ്റയ്ക്ക് 130-140 രൂപ വരെയായിരിക്കും ഈടാക്കുക. ജിയോ കോള്‍ ഡ്രോപ്പുകളും ട്രാഫികും പരിഹരിക്കാത്തതുകൊണ്ട് മികച്ച നിലവാരത്തിലുള്ള സേവനം ഉറപ്പാക്കുംവരെ ജിയോ സേവനങ്ങള്‍ സൗജന്യമായി തുടരുമെന്ന് ജിയോ പ്ലാനിംഗ് ഹെഡ് ആയ അന്‍ഷുമാര്‍ താക്കുര്‍ അറിയിച്ചു. ജിയോയ്ക്ക് ഫ്രീ സേവനങ്ങള്‍ തുടരുന്നതിന് ട്രായുടെ അനുമതി വേണ്ടെന്നും അന്‍ഷുമാര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ജിയോയില്‍ നിന്നുള്ള കോളുകള്‍ സ്വന്തം നെറ്റ് വര്‍ക്കിലേക്ക് കണക്ട് ചെയ്ത് നല്‍കാതിരുന്നതിന് എയര്‍ടെല്‍,ഐഡിയ,വോഡഫോണ്‍ എന്നീ…

Read More

മോഡിയ്ക്ക് കത്തെഴുതി രത്തന്‍ ടാറ്റ

ന്യൂഡല്‍ഹി: സിറസ് മിസ്ട്രിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കി പകരം തല്‍ക്കാലത്തേക്ക് ചെയര്‍മാന്‍ സ്ഥാനത്തെത്തിയ രത്തന്‍ ടാറ്റ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ടാറ്റ ഗ്രൂപ്പ് ജോലിക്കാര്‍ക്കും കത്തെഴുതി. പ്രധാനമന്ത്രിക്കുള്ള കത്ത് : തിങ്കളാഴ്ച നടന്ന കമ്പനി ബോര്‍ഡ് മീറ്റിംഗില്‍ മിസ്ട്രിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കിയതും പുതിയ മേധാവിയെ കണ്ടെത്താനായി രത്തന്‍ ടാറ്റ, റോനെന്‍ സെന്‍, വേണു ശ്രീനിവാസന്‍, അമിത് ചന്ദ്ര തുടങ്ങിയവരെ ഉള്‍പ്പെടുത്തിയെ സെലക്ഷന്‍ പാനല്‍ രൂപികരിച്ചതുമാണ് കത്തിന്റെ ഉള്ളടക്കം. ജീവനക്കാര്‍ക്കുള്ള കത്ത് ജീവനക്കാര്‍ക്കുള്ള കത്ത് പുതിയ ചെയര്‍മാനെ അടുത്ത നാലു മാസത്തിനുള്ളില്‍ തെരഞ്ഞെടുക്കും. അതുവരെ താല്‍ക്കാലിക ചെയര്‍മാനായി നാല് മാസത്തേക്ക് താന്‍ സ്ഥാനമേല്‍ക്കുമെന്ന് രത്തന്‍ ടാറ്റ അറിയിക്കുന്നു. ജീവനക്കാര്‍ക്കുള്ള കത്ത്: പുതിയ ചെയര്‍മാനെ അടുത്ത നാലു മാസത്തിനുള്ളില്‍ തെരഞ്ഞെടുക്കും. അതുവരെ താല്‍ക്കാലിക ചെയര്‍മാനായി നാല് മാസത്തേക്ക് താന്‍ സ്ഥാനമേല്‍ക്കുമെന്ന് രത്തന്‍ ടാറ്റ അറിയിക്കുന്നു. സിറസ്…

Read More

ഇനി 2000 രൂപയുടെ പുതിയ കറന്‍സി നോട്ടുകളും

ന്യൂഡല്‍ഹി: ഏറ്റവും വലിയ തുകയുടെ നോട്ടുകള്‍ ആയിരം രൂപയുടെ നോട്ടുകളല്ല. 2000 രൂപയുടെ കറന്‍സി നോട്ട് പുറത്തിറക്കാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറെടുക്കുന്നു. വ്യാജനോട്ടുകള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് 2000 രൂപയുടെ നോട്ട് പുറത്തിറക്കാന്‍ റിസര്‍വ്വ് ബാങ്ക് ഒരുങ്ങുന്നത്. നിലവില്‍ 10 രൂപ മുതല്‍ 1000 രൂപവരെ 6 തരം നോട്ടുകളാണ് ഉള്ളത്. 2000 രൂപയുടെ നോട്ടിന്റെ ആദ്യ ബാച്ച് മൈസൂരിലെ കേന്ദ്രത്തില്‍ പൂര്‍ത്തിയായതായും റിപ്പോര്‍ട്ടുകളുണ്ട്. റിസര്‍വ് ബാങ്ക് ഇക്കാര്യം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ഏതെല്ലാം നോട്ടുകള്‍ വേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതും ഡിസൈന്‍ തീരുമാനിക്കുന്നതുമെല്ലാം റിസര്‍വ്് ബാങ്കാണ്.1938ല്‍ റിസര്‍വ് ബാങ്ക് 10,000 രൂപ മൂല്യമുള്ള നോട്ടുകള്‍ പുറത്തിറക്കിയിരുന്നു. എന്നാലിത് പിന്നീട് പിന്‍വലിച്ചു.

Read More