റിലയന്‍സ് ജിയോ 4 ജി സവ്ജന്യ സേവനങ്ങള്‍ 2017 മാര്‍ച്ച് വരെ നീട്ടുന്നു

ബെംഗളൂരു: റിലയന്‍സ് ജിയോ 4 ജി സേവനം മാര്‍ച്ച് വരെ നീട്ടുന്നു. വെല്‍ക്കം ഓഫറായി അവതരിപ്പിച്ച സൗജന്യ ആനുകൂല്യങ്ങള്‍ ആദ്യം ഡിസംബര്‍ 31 വരെ നല്‍കുമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. 10 കോടി ജിയോ ഉപയോക്താക്കള്‍ എന്ന ലക്ഷ്യത്തിലേക്കെത്താനായാണ് ജിയോ സൗജന്യം തുടരുന്നത്. ഇപ്പോള്‍ വോയ്‌സ് കോളുകളും 4 ജി ഡാറ്റയും സിം എടുത്ത എല്ലാവര്‍ക്കും സൗജന്യമാണ്. തുടര്‍ന്ന് ഒരു ജിബി ഡാറ്റയ്ക്ക് 130-140 രൂപ വരെയായിരിക്കും ഈടാക്കുക.
ജിയോ കോള്‍ ഡ്രോപ്പുകളും ട്രാഫികും പരിഹരിക്കാത്തതുകൊണ്ട് മികച്ച നിലവാരത്തിലുള്ള സേവനം ഉറപ്പാക്കുംവരെ ജിയോ സേവനങ്ങള്‍ സൗജന്യമായി തുടരുമെന്ന് ജിയോ പ്ലാനിംഗ് ഹെഡ് ആയ അന്‍ഷുമാര്‍ താക്കുര്‍ അറിയിച്ചു. ജിയോയ്ക്ക് ഫ്രീ സേവനങ്ങള്‍ തുടരുന്നതിന് ട്രായുടെ അനുമതി വേണ്ടെന്നും അന്‍ഷുമാര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ജിയോയില്‍ നിന്നുള്ള കോളുകള്‍ സ്വന്തം നെറ്റ് വര്‍ക്കിലേക്ക് കണക്ട് ചെയ്ത് നല്‍കാതിരുന്നതിന് എയര്‍ടെല്‍,ഐഡിയ,വോഡഫോണ്‍ എന്നീ മൂന്ന് കമ്പനികളില്‍ നിന്ന് 3050 കോടി രൂപ പിഴ ചുമത്താന്‍ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി) നിര്‍ദേശിച്ചിരുന്നു.

Related posts

Leave a Comment