നിങ്ങള്‍ WhatsApp തുടര്‍ച്ചയായി ഉപയോഗിക്കുന്നയാള്‍ ആണോ ? എങ്കില്‍ നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്ത. ഇനി നിങ്ങള്‍ ജോലി സമയത്ത് WhatsApp മെസ്സജുകള് വായിക്കാന്‍ മൊബൈല്‍ ഏടുത്തു നോക്കേണ്ടതില്ല. നിങ്ങള്‍ക്ക് കമ്പ്യൂട്ടറില്‍ തന്നെ നിങ്ങളുടെ സുഹൃത്തുക്കളുമായി സംവദിക്കാം. WhatsApp അവരുടെ Web extension പുറത്തിറക്കി. നിങ്ങള്‍ chrome ബ്രൌസര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ഈ സേവനം ലഭ്യമാകും. ഇത് ലഭ്യമാകാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ചുവടെ കൊടുത്തിരിക്കുന്നു. (മറ്റു ബ്രൌസരുകളില്‍ ഇത് നിലവില്‍ ലഭ്യമല്ല) ആദ്യം ചെയേണ്ടത് നിങ്ങളുടെ ഫോണിലെ Whatsapp അപ്ഡേറ്റ് ചെയിത് ഏറ്റവും പുതിയ വേര്‍ഷന്‍ ആക്കുകയാണ്. അല്ലെങ്കില്‍ പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇവിടെ കൊടുത്തിരിക്കുന്ന വെബ് ലിങ്ക് ഓപ്പണ്‍ ചെയ്യുക. https://web.whatsapp.com നിങ്ങള്‍ക്ക് ഒരു “QR” കോഡ് കാണാന്‍ കഴിയും. നിങ്ങളുടെ ഫോണില്‍ WhatsApp തുറന്ന് സെറ്റിംഗ്സില് പോകുക. അവിടെ നിങ്ങള്‍ക്ക് …
Read MoreCategory: ടെക്നോളജി ന്യൂസ്
ട്വിറ്ററിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ആദം ബെയിന്‍ രാജിവച്ചു.
സാന്‍ഫ്രാന്‍സിസ്കോ • ട്വിറ്ററിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ആദം ബെയിന്‍ രാജിവച്ചു. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ആന്റണി നോട്ടോ തല്ക്കാലം സിഒഒയുടെ ചുമതലയും വഹിക്കും. കഴിഞ്ഞ ത്രൈമാസത്തില്‍ കമ്ബനിയുടെ സാമ്ബത്തികഫലം നിരാശാജനകമായിരുന്നു. 10.3 കോടി ഡോളര്‍ നഷ്ടം. 350 ജീവനക്കാരെ പിരിച്ചുവിടാനും തീരുമാനിച്ചിരുന്നു.
Read Moreഇനി വളയ്ക്കാവുന്ന സ്മാർട്ട്ഫോൺകളും
കാനഡ : വിവര സാങ്കേതിക വിദ്യകള്‍ അനുദിനം മാറി കൊണ്ടിരിയ്ക്കുന്ന ഇക്കാലത്ത് വളയ്ക്കാൻ കഴിയുന്ന സ്മാർട്ട്ഫോൺ ഫോണും യാഥാർഥ്യമാകുകയാണ്. കാനഡയിൽ നിന്നുള്ള ഒരു കൂട്ടം ഗവേഷകരാണ് \’വളയുന്ന ഫോണി\’ ന്റെ രൂപകൽപനയ്ക്ക് പിന്നിൽ. സ്ക്രീനിൽ സാധാരണ ടച്ച് ചെയ്തു സാധ്യമാകുന്ന ഒട്ടു മിക്ക പ്രവർത്തനങ്ങളും ഫോണിന്റെ സ്ക്രീൻ വളച്ചു സാധ്യമാക്കാം. ഗെയിം കളിക്കുക, ഇ ബുക്കിന്റെ പേജുകൾ മറിക്കുക എന്നിവ ഇത്തരത്തിൽ സ്ക്രീൻ വളയ്ക്കുന്നതിലൂടെ സാധ്യമാകും.കാനഡയിലെ ക്യൂൻസ് സർവകലാശാലയിലെ ഹൂമൻ മീഡിയ ലാബിലാണ് വളയ്ക്കാൻ കഴിയുന്ന ഉയർന്ന റെസലൂഷനോടു കൂടിയ കളർ ഡിസ്പ്ലേ വികസിപ്പിച്ചെടുത്തത്. റീഫ്ലെക്സ് എന്ന് പേര് നൽകിയിരിക്കുന്ന ഈ ഡിസ്പ്ലേ ഫോൺ ഉപയോഗത്തിനിടെ ഉപഭോക്താവിന്റെ കൈ സ്ക്രീനിൽ സാധ്യമാക്കുന്ന വളവിനെ ഇൻപുട്ട് ആയി സ്വീകരിക്കാനും ഇതിനെ മൾട്ടി ടച്ച് എന്നരൂപത്തിൽ പരിഗണിക്കാനും കഴിവുള്ളതാണ്.ഇത്തരമൊരു കണ്ടുപിടിത്തതിലൂടെ പൂർണ്ണമായും ഫ്ലെക്സിബിൾ ആയ സ്മാർട്ട്ഫോൺ നിർമ്മിതിക്കാണ് തുടക്കമാകുന്നത്.എൽജിയുടെ ഫ്ലെക്സിബിൾ…
Read Moreബാങ്ക് അക്കൗണ്ട് സുരക്ഷിതമാക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡിജിറ്റല്‍ ഇലോക്ക് അവതരിപ്പിച്ചു
ഓണ്‍ലൈന്‍, എടിഎം തട്ടിപ്പുകളില്‍നിന്നു ബാങ്ക് അക്കൗണ്ട് സുരക്ഷിതമാക്കാനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡിജിറ്റല്‍ ഇലോക്ക് അവതരിപ്പിച്ചു. മൊബൈല്‍ ബാങ്കിംഗ് ആപ്പായ എസ്ഐബി മിററിലാണ് ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. ഓണ്‍/ഓഫ് സ്വിച്ചില്‍ ഒറ്റത്തവണ ടാപ് ചെയ്യുമ്പോള്‍ മൊബൈല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, എടിഎം, പി.ഒ.എസ്. തുടങ്ങിയ എല്ലാത്തരം ഡിജിറ്റല്‍ ഡെബിറ്റ് ഇടപാടുകളും ലോക്ക്/അണ്‍ലോക്ക് ചെയ്യാനുള്ള അതിനൂതന സുരക്ഷാ സംവിധാനമാണ് ഇലോക്ക്. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്, വിന്‍ഡോസ് പ്ലാറ്റ്ഫോമുകളില്‍ ഇലോക്ക് സൗകര്യമുള്ള എസ്ഐബി മിറര്‍ ആപ് ഡൗണ്‍ലോഡ് ചെയ്യാനാകും. എല്ലാ ഡിജിറ്റല്‍ ഡെബിറ്റ് ഇടപാടുകളും ഒരു നിമിഷത്തിനുള്ളില്‍ ബ്ലോക്ക് ചെയ്യാനാവും എന്നതാണ് ഇലോക്ക് സംവിധാനത്തെ ആകര്‍ഷകമാക്കുന്നത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്ക് ബാങ്കിംഗ് ലോകം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് ഇടപാടുകാരുടെ ആശങ്ക പരിഹരിക്കാനാണ് ബാങ്ക് പുതിയ സംവിധാനം അവതരിപ്പിച്ചിട്ടുള്ളത്.
Read Moreനിങ്ങളുടെ ഐഫോണ്‍ പാസ്വേഡ് സുരക്ഷിതമല്ല: എളുപ്പത്തില്‍ ചോര്‍ത്താമെന്ന് മുന്നറിയിപ്പ്
കലിഫോര്‍ണിയ : ഐഫോണില്‍ നിങ്ങള്‍ നല്കുന്ന പാസ് കോഡ് സുരക്ഷിതമാണെന്നുറപ്പുണ്ടോ? അങ്ങനെ ഉറപ്പിക്കേണ്ടെന്നാണു കേംബ്രിഡ്ജ് സര്‍വകലാശാലയിലെ സാങ്കേതിക വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്. ഐ ഫോണില്‍ ഉപയോഗിച്ചിരിക്കുന്ന ചില സംവിധാനങ്ങളിലൂടെ പാസ്കോഡ് ചോര്‍ത്തിയെടുക്കാമെന്നാണ് ഇവര്‍ കണ്ടെത്തിയത്. കലിഫോര്‍ണിയയിലെ സെന്‍ ബെര്‍ണാഡിനോയില്‍ പതിനാലുപേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഐ ഫോണിന്റെ സുരക്ഷാപ്പഴുത് വ്യക്തമായത്. ഭീകരാക്രമണം നടത്തിയ സയിദ് റിസ്വാന് ഫാറൂഖിന്റെ ഐഫോണ്‍ 5 സി അണ്‍ലോക്ക് ചെയ്യണമെന്ന ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ ആവശ്യം ആപ്പിള്‍ നിരസിക്കുകയായിരുന്നു. തുടര്‍ന്ന് എഫ്ബിഐ ഇക്കാര്യം കേംബ്രിഡ്ജ് സര്‍വകലാശാലയിലെ കംപ്യൂട്ടര്‍ ശാസ്ത്രജ്ഞരെ ഏല്പിച്ചു. ഡോ. സെര്‍ജീ സ്കോറോബൊഗട്ടോവിന്റെ നേതൃത്വത്തിലെ സംഘം ഫോണിന്റെ മെമ്മറി ക്ലോണ്‍ ചെയ്താണ് പാസ്കോഡ് പൊളിച്ചത്. ഇതുവഴി ഫോണിലെ വിവരങ്ങള്‍ നിഷ്പ്രയാസം ചോര്‍ത്താമെന്നായിരുന്നു സംഘത്തിന്റെ കണ്ടെത്തല്‍. ഫോണിന്റെ നാലക്ക കോഡ് നാല്പതു മണിക്കൂര്‍ നീണ്ട ശ്രമത്തിലാണ് ചോര്‍ത്തിയത്.</p> സങ്കേതം കണ്ടെത്തിയതോടെ ഇനി…
Read Moreവാട്ട്സ്ആപ്പ് ചാറ്റുകള്‍ ഒരിയ്ക്കലും ഡിലീറ്റാകില്ലെന്ന് സുരക്ഷാ വിദഗ്ധര്‍
വാട്ട്സ്ആപ്പ് ചാറ്റ് ശരിക്കും ഡിലീറ്റ് ആകില്ല? ഇല്ല എന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ആപ്പിള്‍ ഐഒഎസ് സുരക്ഷ വിദഗ്ധന്‍ ജോനതന്‍ സിയാര്സ്കി. എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ നടപ്പാക്കിയാലും ചാറ്റ് ഹിസ്റ്ററി പൂര്‍ണമായും ഉപയോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാന്‍ കഴിയില്ലെന്നാണ് സിയാര്സ്കി പറയുന്നത്. പൂര്‍ണ്ണമായി എന്‍ഡ്ടുഎന്‍ഡ് ആപ്ലിക്കേഷനാണ് വാട്ട്സാപ്പ് എങ്കിലും ചാറ്റുകളുടെ ചരിത്രം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാന്‍ കഴിയുമെന്നാണ് പുതിയ വെളിപ്പെടുത്തല്‍. അതായത് ഡിലീറ്റ് ചെയ്താലോ, ചാറ്റുകള്‍ ആര്‍ക്കൈവ് ചെയ്താലോ ഒന്നും പൂര്‍ണ്ണമായും ഹിസ്റ്ററി ഒഴിവാക്കാന്‍ കഴിയില്ല. ‘ക്ലിയര്‍ ഓള് ചാറ്റ്’ ഓപ്ഷനും നിങ്ങളുടെ രഹസ്യങ്ങളെ സംരക്ഷിക്കില്ല. മുന്‍പു പറഞ്ഞ രീതികളെല്ലാം തന്റെ ഫോണില്‍ പരീക്ഷിച്ചിനു ശേഷമാണ് താന്‍ അഭിപ്രായം പറഞ്ഞതെന്നും സിയാര്സ്കി കൂട്ടിച്ചേര്‍ക്കുന്നു. മറ്റ് ഏത് മെസേജിങ് ആപ്പിനേക്കാലും സുരക്ഷിതമാണ് വാട്ട്ആപ്പ് എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പഠനം തെളിയിക്കുകയുണ്ടായി. അതിനു പിന്നാലെയാണ് സിയാര്സ്കിയുടെ ഈ വെളിപ്പെടുത്തല്‍.
Read More‘ഡേഡ്രീം’ ;പുതിയ വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റുമായി ഗൂഗില്‍
പിക്സല്‍ ഫോണുകള്‍ക്കു പിന്നാലെ ഗൂഗില്‍ വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റ് വിപണിയില്‍ അവതരിപ്പിക്കുന്നു. ‘ഡേഡ്രീം’ എന്നാണ് ഇത് അറിയപ്പെടുന്നത്. സാധാരണ ഹെഡ്സെറ്റ് പോലെ എല്ലാ ഫോണിലും ഇത് ഉപയോഗിക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ ഗൂഗിളിന്റെ പികസല്‍ ഫോണില്‍ മാത്രമേ ഇതിന്റെ ഉപയോഗം സാധ്യമാകൂ. സംസങ്ങിന്റെ ഗിയര്‍ VR ഉം, മൈക്രോസോഫ്റ്റിന്റെ ഹോളോലെന്‍സും, ഒകുലസ് റിഫ്റ്റും, ഷവോമിയുടെ mi VR ഉം അരങ്ങു വാഴുന്ന തട്ടകത്തിലേയ്ക്കാണ് ഗൂഗിള്‍ ഡേഡ്രീമിനെ മത്സരത്തിനിറക്കുന്നത്. നവംബര്‍ 10 നാണ് ഇത് വിപണിയില്‍ എത്തുന്നത്. എന്നാല്‍ ഇതില്‍ നിന്നും വളരെ വ്യത്യസ്തമായി ഗൂഗിള്‍ VR സര്‍വീസുകളുടെ വിപുലമായ ശ്രേണി ഉപഭോക്തക്കളുടെ മുന്നില്‍ നിരത്തുന്നത് എന്ന് സംശയമില്ലാത്ത കാര്യമാണ്. ഹൈ റെസല്യൂഷന്‍ ഗെയിമുകളും ധാരാളം യു ട്യൂബ് വീഡിയോകളും, ന്യൂ യോര്‍ക്ക് ടൈംസ്, വാള് സ്ട്രീറ്റ് ജേര്‍ണല്‍, ദി ഗാര്ഡിയന് എന്നീ പത്രങ്ങളും ‘ഡേഡ്രീമിനു സേവനങ്ങള്‍ എത്തിക്കാന്‍ തയ്യാറായി…
Read Moreഹാക്കിങിന് ഇനി ‘ലൈറ്റും’ ഒരു ആയുധം
ഇനിയുള്ള കാലം ആയുധങ്ങള്‍ക്കു പകരം മനുഷ്യനു ഏറ്റു മുട്ടേണ്ടി വരുക സൈബര്‍ ആയുധങ്ങളോടായിരിക്കും. എവിടെ എന്താണ് നമ്മളെ തകര്‍ക്കാന്‍ ആസൂത്രണം ചെയ്തു വെച്ചിരിക്കുന്നത് എന്നു പോലും ഒരു പക്ഷെ നമുക്ക് മനസിലായെന്നു വരില്ല. അത്തരത്തില്‍ ഹാക്ക് ചെയ്യാനുള്ള സാങ്കേതിക വിദ്യ ഇസ്രായേല്‍ വികസിപ്പിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലൈറ്റ് ഉപയോഗിച്ച് ഹാക്കിങ് നടത്താമെന്നാണ് പുതിയ കണ്ടെത്തല്‍. കെട്ടിടങ്ങള്‍ക്ക് പുറത്തൂകൂടെ പറക്കുന്ന ഡ്രോണ്‍ വഴി ഈ പുതിയ വൈറസ് ഗാഡ്ജറ്റുകളിലേക്ക് പടര്‍ത്താനാകും. ലൈറ്റിന്റെ സഹായത്തോടെ ഇന്റര്‍നെറ്റ് ഉപയോഗിക്കാവുന്ന എല്ലാ ഉപകരണത്തിലേക്കും ഇത് ഒരു ലൈറ്റിന്റെ സഹായത്തോടെ കയറ്റാന്‍ സാധിക്കും. സ്മാര്‍ട്ട്ഫോണിന്റെ എണ്ണം കൂടി വരുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇത് ഏറ്റവും കൂടുതല്‍ ഭീഷണിയുണ്ടാകുന്നത് സ്മാര്‍ട്ട് ഫോണുകള്ക്കുതന്നെയാകും. ഈ വൈറസുകള്‍ പകരുന്നത് വയര്ലെസായാണ്. ഇത് ഉപയോഗിച്ച് ബേബി മോനിറ്ററുകള്‍, വെബ്ബക്യാമറകള്, പ്രിന്ററുകള്‍, കെറ്റിലുകള്‍, വാഷിങ്മെഷിനുകള്, സിസിടിവി ക്യാമറകള്‍ ഇന്റര്‍നെറ്റ് റൗട്ടറുകള്‍…
Read Moreടിക്കറ്റ് മുതൽ ഹോട്ടൽ റൂം വരെ,സർവസേവന ആപ്പുമായി ഇന്ത്യന്‍ റെയിൽവേ
ദില്ലി :രാജ്യത്തു ട്രെയിൻ യാത്ര സൗകര്യപ്രദമാക്കാൻ എല്ലാ സേവനങ്ങൾക്കുമായി പുതിയ മൊബൈൽ ആപ്പുമായി റെയിൽവേ. രാജ്യത്തെ ഓരോ സ്റ്റേഷനിലെയും വിശ്രമമുറികൾ, ലോഞ്ചുകൾ, പോർട്ടർ, ടാക്സി സൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങളാണ് ആപ്പിലൂടെ ലഭ്യമാക്കുക. ടിക്കറ്റ് ബുക്കിങ്ങിനും ഈ ആപ്പ് മതിയാകും. സ്റ്റേഷനുകൾക്കു പുറത്ത് ഇഷ്ടപ്പെട്ട റസ്റ്ററന്റിൽനിന്നുള്ള ഭക്ഷണം ഓർഡർ ചെയ്യാനും ഹോട്ടൽ റൂം ബുക്ക് ചെയ്യാനും സാധിക്കും. അടുത്തവർഷമാദ്യം ആപ്പ് പുറത്തിറക്കും. ടിക്കറ്റ് റിസർവേഷനും ഭക്ഷണത്തിനും ആപ്പുകൾ നിലവിലുണ്ടെങ്കിലും വിവിധ സേവനങ്ങൾ ഒരുമിച്ചു ലഭിക്കുന്ന ആപ്പ് ലഭ്യമല്ല.രാജ്യത്തെ ഏഴായിരം സ്റ്റേഷനുകളിലൂടെ 11,000 ട്രെയിനുകളിൽ രണ്ടു കോടിയിലേറെ ജനങ്ങളാണ് ഒരു ദിവസം യാത്ര ചെയ്യുന്നത്.
Read More