എസ്ഐപി എന്ന് പലരും കേട്ടിട്ടുണ്ടെങ്കിലും എങ്ങനെ നിക്ഷേപിച്ച് തുടങ്ങണമെന്ന് അറിയാത്തവരാണേറെയും. എസ്ഐപിയായി ദിനംപ്രതിയോ, ആഴ്ചയിലൊരിക്കലോ, മാസത്തിലൊരിക്കലോ, മൂന്നുമാസം കൂടുമ്പോഴോ ഒക്കെ നിക്ഷേപിക്കാന്‍ അവസരമുണ്ട്. കാലാകാലങ്ങളില്‍ ഓഹരി വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടം മറികടക്കാന്‍ എസ്ഐപിയിലൂടെ കഴിയും. അനായാസം ആര്‍ക്കും ഓണ്‍ലൈനിലൂടെ എസ്ഐപി തുടങ്ങാം. അതിനുള്ള മാര്‍ഗങ്ങളിതാ. രേഖകള്‍ പാന്‍കാര്‍ഡ്, വിലാസം തെളിയിക്കുന്നരേഖ(ഡ്രൈവിങ് ലൈസന്‍സോ, ബാങ്ക് സ്റ്റേറ്റ്മെന്റോ, യൂട്ടിലിറ്റി ബില്ലോ മതി), പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ചെക്ക് ബുക്ക്. (നിങ്ങളുടെ അക്കൗണ്ട് നമ്പര്‍ ഉള്‍പ്പടെയുള്ള ബാങ്ക് വിവരങ്ങള്‍ ചെക്ക് ബുക്കിലുണ്ടാകും). ആധാര്‍ നിര്‍ബന്ധമല്ലെങ്കിലും ഒരുവര്‍ഷം 50,000 രൂപവരെ നിക്ഷേപിക്കാന്‍ ആധാര്‍ രജിസ്ട്രേഷന് വഴി അനുവദിക്കുന്നുണ്ട്. കെവൈസി ഉപഭോക്താവിനെ അറിയുക എന്നതാണ് കെവൈസിയുടെ അടിസ്ഥാനം. പേര്, ജനനതിയതി. മൊബൈല്‍ നമ്പര്‍, വിലാസം എന്നീ വിവരങ്ങളാണ് കെവൈസി ഫോം പൂരിപ്പിക്കാന്‍ വേണ്ടത്. കെവൈസിക്കുവേണ്ടി ഒറ്റത്തവണ രജിസ്ട്രേഷന് മതി. എല്ലാ മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിക്കാന്‍ കഴിയും.…
Read MoreCategory: Uncategorized
ഒരു കോടി രൂപയുമായെത്തി 500 കോടി നേട്ടമുണ്ടാക്കിയ ദമ്പതിമാര്‍
ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും വിജയിച്ച ദമ്പതിമാരാണ് ഡോളി ഖന്നയും ഭര്‍ത്താവ് രാജീവ് ഖന്നയും . ബുദ്ധിപരമായി നിക്ഷേപിച്ചാല്‍ അത്ഭുതകരമായി ചുരുങ്ങിയ കാലയളവിനുള്ളില്‍ സമ്പത്ത് സൃഷ്ട്ടിയ്കവാനുള്ള ഓഹരി വിപണിയുടെ ശക്തിയുടെ തെളിവായി ഇവരുടെ വിജയ കഥ ഓഹരി വിപണിയെക്കുറിച്ച് പഠിയ്ക്കുവാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് എല്ലായിപ്പോഴം വലിയ പ്രചോദനമാണ് . ഓഹരി വിപണിയിൽ ദീപാവലി ആഘോഷം നടക്കുമ്പോൾ ചെന്നൈയിലെ ഡോളി ഖന്നയും ഭർത്താവ് രാജീവ് ഖന്നയും കയ്യിലുള്ള ഓഹരികളിൽ ഒരുവിഹിതം വിറ്റ് ലാഭമെടുക്കുന്നതിനുള്ള തിരക്കിലായിരുന്നു. സെപ്റ്റംബർ പാദത്തിലെ കണക്കുപ്രകാരം ഒരു ശതമാനത്തിലേറെ ഓഹരി പങ്കാളിത്തമുള്ള 80 ശതമാനം കമ്പനികളിലെയും വിഹിതം കുറച്ചു. അതോടൊപ്പം നിക്ഷേപമുള്ള കമ്പനികളുടെ എണ്ണവും കുറച്ചു. 11 കമ്പനികളുടെ ഓഹരി വിഹിതം വെട്ടിക്കുറച്ചപ്പോൾ രണ്ട് കമ്പനികളുടെ ഓഹരികളിലെ നിക്ഷേപം വർധിപ്പിക്കുകയും ചെയ്തു. 1996ൽ ഒരു കോടി രൂപയുമായി ഓഹരി വിപണിയിലെത്തിയ ഡോളി ഖന്നയുടെ നിലവിലെ…
Read Moreഓണ്‍ലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിന് റെയില്‍വേ സർവീസ് ചാർജ് ഈടാക്കില്ല
ന്യൂഡൽഹി: 2018 മാർച്ച് വരെ ഓണ്‍ലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിന് സർവീസ് ചാർജ് ഈടാക്കില്ല. നോട്ട് അസാധുവാക്കലിനെ തുടർന്ന് ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഓണ്‍ലൈൻ ബുക്കിംഗിന് സർവീസ് ചാർജ് സെപ്റ്റംബർ 30 വരെ ഒഴിവാക്കിയിരുന്നു. ഇതാണ് അടുത്തവർഷം വരെ നീട്ടിയിരിക്കുന്നത്. ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിംഗിന് ഐആർസിടിസി 20 രൂപ മുതൽ 40 രൂപ വരെയാണ് ഈടാക്കിയിരുന്നത്. 2016 നവംബർ 23 മുതലാണ് ഐആർസിടിസി വെബ്സൈറ്റ് വഴിയുള്ള ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിംഗിന് സർവിസ് ചാർജ് ഒഴിവാക്കിയത്. ഐആർസിടിസിയിലെ വരുമാനത്തിന്റെ 33 ശതമാനം ഓണ്‍ലൈൻ ബുക്കിംഗുകളിൽനിന്നു ശേഖരിച്ച സർവീസ് ചാർജിലാണ് ലഭിച്ചിരുന്നതെന്നും റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു.
Read More