മുംബൈ: റിലയന്‍സ് ജിയോയുടെ ‘ഹാപ്പി ന്യൂഇയര്‍ 2018’ ഓഫറിന് കീഴില്‍ 149 രൂപയ്ക്ക് പ്രതിദിനം ഒരു ജിബി ഡാറ്റ ലഭിക്കുന്ന പ്ലാന്‍ കമ്പനി അവതരിപ്പിച്ചു. കൂടാതെ ജിയോയുടെ നിലവിലുള്ള എല്ലാ ഒരു ജിബി ഡാറ്റാ പ്ലാനുകള്‍ക്കും 50 ശതമാനം അധികം ഡാറ്റ അല്ലെങ്കില്‍ 50 രൂപ വിലക്കിഴിവ് എന്നിങ്ങനെ രണ്ട് അധിക ആനുകൂല്യങ്ങളും ലഭിക്കും. ഇത് കൂടാതെ ജിയോയുടെ 399 രൂപയുടെ പ്ലാനില്‍ 20 ശതമാനം അധിക ഡാറ്റയും രണ്ട് ആഴ്ച അധികം വാലിഡിറ്റിയും ലഭിക്കും. നിലവില്‍ 70 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. രണ്ട് ആഴ്ചകൂടി അധികം ലഭിക്കുമ്പോള്‍ ഇത് 84 ദിവസമായി വര്‍ധിക്കും. ജിബിയ്ക്ക് നാല് രൂപ എന്ന വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ദിവസേന 1.5 ജിബി ലഭിക്കുന്ന പ്രത്യേക ഡാറ്റാ പായ്ക്കുകളും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. ജനുവരി ഒമ്പത് മുതലാണ് ഈ ഓഫറുകള്‍…
Read MoreCategory: മൊബൈല്‍ സോണ്‍
പുതിയ ഓഫറുമായി വീണ്ടും ജിയോ-ഹാപ്പി ന്യൂയർ പ്ലാൻ -2018: 199 രൂപയ്ക്ക് പ്രതിദിനം 1.2 ജി.ബി ഡാറ്റ സൗജന്യം
ന്യൂഡൽഹി: പുതിയ ഓഫറുമായി വീണ്ടും ജിയോ-ഹാപ്പി ന്യൂയർ പ്ലാൻ -2018. പുതിയ പ്ലാനുമായി ജിയോ വീണ്ടും രംഗത്തെത്തുന്നു. ജിയോ ഹാപ്പി ന്യൂയർ പ്ലാൻ -2018 എന്നപേരിൽ 199 രൂപയ്ക്ക് പ്രതിദിനം 1.2 ജി.ബി ഡാറ്റ ഉപയോഗിക്കാവുന്നതാണ് പ്ലാൻ. 28 ദിവസമാണ് കാലാവധി. ഇതോടൊപ്പം പരിധിയില്ലാതെ കോൾ, എസ്എംഎസ് സൗകര്യം എന്നിവയുമുണ്ടാകും. 299 രൂപ നിരക്കിലുള്ള മറ്റൊരു പ്ലാനിൽ ചേരുന്നവർക്ക് പ്രതിദിനം 2ജി.ബി വീതം ഉപയോഗിക്കാം. 28 ദിവസംതന്നെയാണ് ഈ പ്ലാനിന്റെയും കാലാവധി. കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നവരെയും പുതിയ വരിക്കാരെയും ലക്ഷ്യമിട്ടാണ് താരതമ്യേന കുറഞ്ഞ താരിഫ് പ്ലാൻ ജിയോ അവതരിപ്പിക്കുന്നത്. നിലവിവിലുള്ള പ്രൈം വരിക്കാർക്കും പുതിയതായി ചേരുന്നവർക്കുമാണ് പ്ലാൻ ലഭ്യമാകുക. താരിഫ് യുദ്ധത്തിന്റെ ഭാഗമായി ഭാരതി എയർടെൽ, ഐഡിയ, വൊഡാഫോൺ എന്നിവ 199 രൂപയുടെ പ്ലാൻ നേരത്തെ അവതരിപ്പിച്ചിരുന്നു. പ്രതിദിനം ഒരു ജി.ബിയാണ് ഈ പ്ലാൻ പ്രകാരം…
Read Moreജിയോയെ ഇടിച്ചിടാന്‍ 399 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുമായി എയര്‍ടെല്‍ വരുന്നു
റിലയന്‍സ് ജിയോയുമായുള്ള താരിഫ് യുദ്ധം അടുത്ത തലത്തില്‍ എത്തിക്കാന്‍ കച്ചക്കെട്ടി എയര്‍ടെല്‍. ജിയോയെ ഇടിച്ചിടാന്‍ 399 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാന്‍ കമ്പനി ഉടന്‍ അവതരിപ്പിക്കുമെന്ന് ടെലികോം ബ്ലോഗര്‍ സഞ്ജയ് ബാഫ്ന പറയുന്നു. അണ്‍ലിമിറ്റഡ് കോളോടെ പ്രതിദിനം ഒരു ജിബി 4ജി ഡേറ്റ ഓഫറില്‍ ലഭിക്കും. 70 ദിവസമാണ് ഓഫര്‍ കാലാവധി. യൂസര്‍ക്ക് മൊത്തം 70 ജിബി ഡേറ്റ ലഭിക്കുമെന്ന് ചുരുക്കം. 4ജി സ്മാര്‍ട്ട്ഫോണില്‍ 4ജി സിം ഉപയോഗിക്കുന്ന എയര്‍ടെല്‍ യൂസര്‍മാര്‍ക്ക് മാത്രമേ മേല്‍പ്പറഞ്ഞ പ്ലാന്‍ ലഭിക്കൂ. റിലയന്‍സ് ജിയോയുടെ ധന് ധനാ ധന് ഓഫറിന് മറുപടിയെന്നോണം വിവിധ നിരക്കുകളില്‍ ഒരു ജിബി ഡേറ്റയും രണ്ട് ജിബി ഡേറ്റയും നല്കുന്ന രണ്ട് പ്ലാനുകള്‍ എയര്‍ടെല്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 2 മാസം കൊണ്ട് എന്റെ ഓഹരി നിക്ഷേപം 5 ഇരട്ടിയായി ,നിങ്ങളുടെ Bank നിക്ഷേപമോ ? മികച്ച ഓഹരികളില്‍ …
Read Moreപുതിയ ഐഫോണ്‍6 വന്‍ വിലക്കുറവില്‍ വില്‍ക്കുന്നു
ഐഫോണ്‍ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത! ഇന്ത്യ, ചൈന തുടങ്ങിയ ചില ഏഷ്യന്‍ വിപണികള്‍ക്കായി പുതിയതായി ഇറക്കിയ ഐഫോണ്‍ 6, 32GB മോഡല്‍ ഇപ്പോള്‍ എക്സ്ചെയ്ഞ്ച് ഓഫറിൽ 20,449 രൂപയ്ക്കു വരെ വാങ്ങാം. എക്സ്ചെയ്ഞ്ച് ഇല്ലാത്ത വില 28,999 രൂപയാണ്. ഇത് പ്രാരംഭ ഓഫറാണ് എന്നാണ് അറിയിച്ചിരിക്കുന്നത്. അതു കൊണ്ട് എത്ര ദിവസത്തേക്കു ലഭ്യമാണ് എന്നറിയില്ല. ഓഫര്‍ കഴിഞ്ഞാല്‍ വില 30,7000 ആയിരിക്കും. ഐഫോണ്‍ 6, 16GB യുടെ ആമസോണിലെ വില 30,399 രൂപയാണ്. 2014ല്‍ ഇറക്കിയ ഈ മോഡല്‍ പുതിയതയി ഇറക്കുന്നന്നതെങ്ങിനെ? 2014ല്‍ 16GB, 64GB, 128GB ശേഷിയുള്ള മോഡലുകളാണ് ഇറക്കിയത്. പഴയ മോഡലുകള്‍ വിറ്റു തീര്‍ക്കാനുള്ള ശ്രമം എന്ന ആരോപണം ഒഴിവാക്കാന്‍ തന്നെയാകണം പുതിയ സംഭരണ ശേഷിയോടു കൂടിയ മോഡല്‍ ഇറക്കിയിരിക്കുന്നത്. ഈ മോഡല്‍ കമ്പനിയുടെ ഔദ്യോഗിക വില്‍പ്പനക്കാരിലൂടെ ഇപ്പോള്‍ ലഭ്യമല്ല. നിലവില്‍ ആമസോണില്‍…
Read More3310 മോഡല്‍ വീണ്ടും ഇറക്കി നോക്കിയ മൊബൈല്‍ വിപണിയില്‍ തിരിച്ചു വരവിനൊരുങ്ങുന്നു
ബീജിംഗ് : ഒരു കാലത്ത് മൊബൈല്‍ ഫോണ്‍ വിപണിയിലെ താരരാജാവായിരുന്ന നോക്കിയ വീണ്ടും വിപണിയിലെയ്ക്ക് ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നു . ഇതിന്റെ ഭാഗമായി കമ്പനി കഴിഞ്ഞ ദിവസം പഴയ ക്ലാസ്സിക് 3310 മോഡല്‍ വിപണിയില്‍ പുതുക്കി ഇറക്കി .ഏകദേശം 3300 രൂപയാണ് ബേസിക് മോഡലിന് ഇന്ത്യയില്‍ വില ഇട്ടിരിയ്ക്കുന്നത് . ഫോണിന്റെ പ്രധാന സവിശേഷതകള്‍ : The smartphone comes with a 5.5-inch full HD display, Snapdragon 430 chipset, 4GB RAM and 64GB storage. There is a 16MP primary camera and an 8MP front camera. The handset is backed by a 3000mAh battery.
Read Moreഒപ്പോയുടെ എ 57 വിപണിയില്‍
കൊച്ചി : ഒപ്പോയുടെ എ57 വിപണിയിൽ. സെല്‍ഫി പ്രേമികളെയാണ് ഈ ഫോണ്‍ പ്രധാനമായും ലക്ഷ്യംകണ്ടു വയ്ക്കുന്നത് .16 മെഗാപിക്സല്‍ മുന്‍ കാമറയാണ് ഈ ഫോണിന്റെ ഏറ്റവും പ്രധാനപെട്ട സവിശേഷത. 16000 രൂപയാണ് ഫോണിന്റെ വില . മറ്റു സവിശേഷതകള്‍ . ഫോണിന്റെ റാം ശേഷി മൂന്ന് ജിബിയാണ്. മുന്‍ ക്യാമറയ്ക്കാണ് പ്രാധാന്യം നല്കിയിരിക്കുന്നതെങ്കിലും പിന്‍ക്യാമറയ്ക്ക് 13 എംപിയാണുള്ളത്. 16 എംപി , 13 എംപി കാമറകൾക്ക് പിന്നാലെ എഫ്/2.0 അപ്പര്‍ച്ചാറാണുള്ളത്. എല്‍ഇഡി ഫ്ളാഷും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡ്യൂവല്‍ സിം സംവിധാനമുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് 6.0 മാര്‍ഷമല്ലോ വെര്‍ഷനാണ്. 5.2 ഇഞ്ചാണ് ഫോണിന്റെ വലിപ്പം. 2.5ഡി കര്‍വ്ഡ് ഗ്ലാസും ഇതിനുണ്ട്. റോസ് ഗോള്‍ഡ്, ഗോള്‍ഡ് എന്നീ രണ്ട് നിറങ്ങളിലാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്. ഐ ഫോണുകളില്‍ പതിവായി കാണാറുള്ള വിരലടയാളം സ്കാന്‍ചെയ്യാനും ഓപ്പോയിൽ സാധിക്കും. ഇതിനു പുറമെ 32 ജിബി…
Read Moreരണ്ടായിരം രൂപയിൽ താഴെ വിലവരുന്ന സ്മർട്ട് ഫോണുകൾ വരുന്നു
ന്യൂഡൽഹി: കറൻസി രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടായിരം രൂപയിൽ താഴെ വിലവരുന്ന സ്മർട്ട് ഫോണുകൾ ഉത്പാദിപ്പിക്കാൻ കമ്പനികളോട് സർക്കാർ നിർദേശിച്ചു. ഗ്രാമീണ മേഖലയിൽക്കൂടി സ്മാർട്ട് ഫോൺ ഉപയോഗം വർധിക്കുന്നതോടെ കറൻസി രഹിത ഇടപാടുകൾ വ്യാപകമാക്കാൻ കഴിയുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. രണ്ടരക്കോടിയോളം സ്മാർട്ട് ഫോണെങ്കിലും വിപണിയിലെത്തിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. നീതി ആയോഗ് വിളിച്ചുചേർത്ത യോഗത്തിൽ രാജ്യത്തെ പ്രമുഖ സ്മാർട്ട് ഫോൺ നിർമാതാക്കളായ മൈക്രോ മാക്സ്, ഇൻഡക്സ്, ലാവ, കാർബൺ തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് ഗ്രാമീണ ജനതയ്ക്ക് താങ്ങാൻ കഴിയുന്ന വിലയിലുള്ള ഫോണുകൾ നിർമിക്കുന്നതിനെക്കുറിച്ച് സർക്കാർ നിർദേശം മുന്നോട്ടുവെച്ചത്. ഡിജിറ്റൽ പണമിടപാട് കൂടി നടത്താൻ ശേഷിയുള്ളതാകണം ഫോണുകളെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Read Moreസ്മാര്‍ട്ട് ഫോണ്‍ വിപണിയിലേയ്ക്ക് ഇനി ലെനോവോയുടെ ഫാബ് 2 പ്ലസ് മോഡലും
ലെനോവോ പുതിയൊരു സ്മാര്‍ട്ഫോണ്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുകയാണിപ്പോള്‍. ഫാബ് 2 പ്ലസ് ( Lenovo Phab 2 Plus ) എന്നാണിതിന്റെ പേര്. സ്മാര്‍ട്ഫോണിന്റെയും ടാബ്ലറ്റ് കമ്പ്യൂട്ടറിന്റെയും പ്രയോജനം സമ്മാനിക്കുന്ന ‘ഫാബ്ലറ്റ്’ നിരയില്‍ പെടുന്ന ഫോണാണിത്. കഴിഞ്ഞ വര്‍ഷം കമ്പനിയിറക്കിയ ഫാബ് 2 എന്ന ഫോണിന്റെ പിന്‍ഗാമിയാണ് ഫാബ് 2 പ്ലസ്. 14,999 രൂപയാണ് വില. 1080X1920 പിക്സല്‍ റിസൊല്യൂഷനോടുകൂടിയ 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി സ്ക്രീനാണ് ഫോണിനുള്ളത്. പിക്സല്‍ സാന്ദ്രത 344 പിപിഐ. പോറലേല്ക്കാത്ത ഗോറില്ല ഗ്ലാസ് സംരക്ഷണവും സ്ക്രീനിനുണ്ട്. മുന്‍വശത്ത് സ്ക്രീനിന് താഴെയായി വോള്യം, പവര്‍ ബട്ടനുകളും മോണോ സ്പീക്കറും മൈക്രോ-യുഎസ്ബി പോര്‍ട്ടും സജ്ജീകരിച്ചിരിക്കുന്നു. സ്ക്രീനിന് മുകള്‍വശത്തായി ഹെഡ്ഫോണ് സോക്കറ്റ്, പുറകില്‍ ഫിംഗര്‍ പ്രിന്റ് സ്കാനറും ഡ്യുവല്‍ ക്യാമറയും. ഫോണിന് ഭാരമിത്തിരി കൂടുതലാണ്, 218 ഗ്രാം. ഭാരക്കൂടുതല്‍ കൊണ്ടും വീതിയേറിയ സ്ക്രീന്‍ കാരണവും ഈ…
Read Moreഇനി ട്രിപ്പിള്‍ സിം സ്മാര്‍ട്ട് ഫോണും വിപണിയില്‍
കൂള്‍പാഡിന്റെ ട്രിപ്പിള്‍ സിം ശ്രേണിയില്‍ പെട്ട മെഗാ 3, നോട്ട് 3എസ് സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. ഫോണുകള്‍ക്ക് യഥാക്രമം 6999 രൂപ, 9999 രൂപ എന്നിങ്ങനെയാണ് വില. വോള്‍ട്ടി പിന്തുണയോടുകൂടിയ ട്രിപ്പിള്‍ സിം സ്ലോട്ടുകളാണ് കൂള്‍പാഡ് മെഗാ 3യുടെ സവിശേഷത. അതേസമയം നോട്ട് 3 എസ്സില്‍ ഫിംഗര്‍ പ്രിന്റ് സെന്‍സറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ എഴ് മുതല്‍ ഇരുഫോണുകളും വിപണിയിലെത്തും. 269ppi പിക്സല്‍ സാന്ദ്രതയോടുകൂടിയ 5.5 ഇഞ്ച് എച്ച് ഡി (720 x 1080 പിക്സല്‍) ഐ.പി.എസ് ഡിസിപ്ലേ, 1.25GHz മീഡിയടെക് MT6737 ക്വാഡ്കോര്‍ പ്രൊസസര്‍, 2 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ് 64 ജി.ബി വരെ വര്‍ധിപ്പിക്കാവുന്ന മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യം എന്നിവയാണ് മെഗാ 3യുടെ പ്രത്യേകതകള്‍ ആന്‍ഡ്രോയിഡ് 6.0 മാഷ്മെല്ലോ ഓഎസിലാണ് മെഗാ 3പ്രവര്‍ത്തിക്കുന്നത്. 3050 mAH ബാറ്ററിയും മെഗാ…
Read More