മുംബൈ : ഈ വർഷം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികൾ മികച്ച നേട്ടത്തിൽ. ലിസ്റ്റ് ചെയ്ത അഞ്ച് കമ്പനികളിൽ നാലെണ്ണവും മികച്ച റിട്ടേൺ നിക്ഷേപകന് നൽകി. രണ്ടിരട്ടി നേട്ടം നൽകിയ കമ്പനികളുമുണ്ട്. ഈ കാലയളവിൽ സെൻസെക്സ് 11 ശതമാനം നേട്ടമുണ്ടാക്കി, മികച്ച ഉയരമായ 30,007.48 സൂചിക കുറിച്ചു. കമ്പനികളിൽ അവന്യു സൂപ്പർമാർട്ട് 2.62 ഇരട്ടി നേട്ടമാണ് നിക്ഷേപകന് സമ്മാനിച്ചത്. 299 രൂപയായിരുന്നു ഇഷ്യു പ്രൈസ്. 806 നിലവാരത്തിലായിരുന്നു കഴിഞ്ഞദിവസത്തെ ഓഹരി വില. ശങ്കര ബിൽഡിങ് പ്രൊഡക്ട്സ് ഇഷ്യു പ്രൈസായ 460 ൽനിന്ന് 64.68 ശതമാനം ഉയർന്നു. ഏഷ്യയിലെ പഴക്കംചെന്ന സ്റ്റോക്ക് എക്സചേഞ്ചുകളിലൊന്നായ ബിഎസ്ഇയുടെ നേട്ടം 27.54 ശതമാനമാണ്. മ്യൂസിക് ബ്രോഡ്കാസ്റ്റ് 7.64ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ സിഎൽ എഡ്യുക്കേറ്റ് ഇഷ്യു പ്രൈസിൽനിന്ന് 15.19 ശതമാനം താഴെയെത്തി. ഇഷ്യു പ്രൈസായ 502ൽനിന്ന് ഓഹരി വില 425 രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞവർഷം…
Read MoreTag: ohari magazine
അക്കൌണ്ടില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ നാളെ മുതല്‍ എസ്.ബി.ഐയില്‍ പിഴ
ന്യൂഡല്‍ഹി: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തവരില്‍നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) പിഴ ഈടാക്കുന്നു. അഞ്ചു വര്‍ഷത്തെ ഇടവേളക്കുശേഷം ഏപ്രില്‍ ഒന്നു മുതല്‍ ഇത് നടപ്പില്‍വരും. മെട്രോ നഗരങ്ങളില്‍ 5,000 രൂപ, അല്ലാത്ത നഗരങ്ങളില്‍ 3,000, ചെറുപട്ടണങ്ങളില്‍ 2,000, ഗ്രാമങ്ങളില്‍ 1,000 രൂപ എന്നിങ്ങനെയാണ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് വേണ്ടത്. മിനിമം ബാലന്‍സ് തുകയില്‍നിന്ന് കുറയുന്ന സംഖ്യക്ക് ആനുപാതികമായാണ് പിഴ. മിനിമം ബാലന്‍സിന്‍െറ 75 ശതമാനം കുറവാണെങ്കില്‍ 100 രൂപ പിഴയടക്കണം. 75നും 50നുമിടക്ക് ശതമാനം കുറവാണെങ്കില്‍ 75 രൂപയും 50 ശതമാനത്തില്‍ കുറവാണെങ്കില്‍ 50 രൂപയും പിഴയടക്കണം. പിഴക്കൊപ്പം സേവനനികുതിയും ഈടാക്കും. പുതിയ ഇടപാടുകാരെ ആകര്‍ഷിക്കുന്നതിനായി 2012ലാണ് മിനിമം ബാലന്‍സ് നിലനിര്‍ത്താത്തവരില്‍നിന്നുള്ള പിഴ ഈടാക്കല്‍ എസ്.ബി.ഐ നിര്‍ത്തിവെച്ചിരുന്നത്. സൗജന്യ എ.ടി.എം ഇടപാടുകള്‍ക്കും എസ്.ബി.ഐ ഏപ്രില്‍ ഒന്നു മുതല്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. സ്വന്തം എ.ടി.എമ്മുകളില്‍നിന്ന് അഞ്ചില്‍ കൂടുതല്‍…
Read Moreകേരളാ ബജറ്റ് 2017 പ്രധാന സവിശേഷതകള്‍ പ്രക്യാപനങ്ങള്‍ ഇവയൊക്കെ
കെ ഫോൺ’ ശൃംഖല വഴി ഭവനങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് . സാമൂഹിക സുരക്ഷയ്ക്കും പശ്ചാത്തല വികസനത്തിനും പൊതുജനാരോഗ്യത്തിനും ഊന്നൽ സൗജന്യ ഇന്റർനെറ്റ്,ആരോഗ്യ സുരക്ഷ,വിദ്യാഭ്യാസഗുണനിലവാരമുയർത്താന്‍ പദ്ധതികള്‍ തിരുവനന്തപുരം :സാമൂഹിക സുരക്ഷയ്ക്കും പശ്ചാത്തല വികസനത്തിനും പൊതുജനാരോഗ്യത്തിനും ഊന്നൽ നൽകി ധനമന്ത്രി ഐസക്കിന്റെ ക്ഷേമ ബജറ്റ്. സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ നിക്ഷേപം സ്വരൂപിക്കുന്നതിന്റെ ഭാഗമായി പശ്ചാത്തലമേഖലയുടെ വികസനത്തിന് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. 25,000 കോടിരൂപയുടെ പദ്ധതികളാണ് മേഖലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചുവർഷം കൊണ്ട് 50,000 കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു. പ്രധാന പദ്ധതികൾക്കെല്ലാം കിഫ്ബിയെയാണ് (കേരള ഇൻഫ്രാ സ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) ധനമന്ത്രി ആശ്രയിച്ചിരിക്കുന്നത്. ഇതിൽ 5,628 കോടിരൂപയുടെ റോഡുകളും 2,557 കോടിയുടെ പാലങ്ങളും ഉൾപ്പെടുന്നു. വർഷങ്ങളായി പരിഗണനയിലുള്ള തീരദേശ ഹൈവേയ്ക്കും മലയോര ഹൈവേയ്ക്കും 10,000 കോടി നീക്കിവച്ചിട്ടുണ്ട്. കിഫ്ബിയിലേക്കുള്ള മൂലധന നിക്ഷേപം വർധിപ്പിക്കുന്നതാണ് സർക്കാരിന് മുന്നിലുള്ള വെല്ലുവിളി. ക്ഷേമ പെൻഷനുകൾ…
Read Moreഓഹരി വിപണിയില്‍ വന്ന നഷ്ടം എങ്ങനെ മറികടക്കാം?
ഓഹരി നിക്ഷേപം ഏറ്റവും കൂടുതല്‍ നഷ്ടസാധ്യതയുള്ളതാണെന്ന് അറിയാമല്ലോ? പക്ഷേ ശരിയായ നിക്ഷേപ തന്ത്രം കൊണ്ട് അത് വളരെയെളുപ്പത്തില്‍ മറികടക്കാവുന്നതേയുള്ളൂ. വില കുറഞ്ഞു നില്ക്കുമ്പോള് മാത്രം വാങ്ങുക എന്നതാണ് അതിനുള്ള മാര്‍ഗം. പക്ഷേ എപ്പോഴാണ് വില കുറയുകയെന്ന് ആര്‍ക്കും കൃത്യമായി പ്രവചിക്കാനാകില്ല. മാത്രമല്ല വില കുറയുന്നത് എല്ലാവരും വില്ക്കുമ്പോഴാണ്. അപ്പോള്‍ വാങ്ങണമെന്ന് ആഗ്രഹിച്ചാലും സാധാരണക്കാര്‍ക്ക് അത് ഒരിക്കലും സാധ്യമാകില്ല. ഉദാഹരണത്തിന് 2008 ജനവരിയിലെ വിലയേക്കാള്‍ 50 % വരെ കുറവില്‍ മികച്ച ഓഹരികളെല്ലാം ലഭ്യമായിരുന്ന സമയമുണ്ടായിരുന്നു. അന്ന് എത്രപേര്‍ ആ അവസരം ഉപയോഗിച്ചു? വിപണി സെന്റിമെന്റ്സ് മറികടക്കാന്‍ എളുപ്പമല്ലെന്നതാണ് വാസ്തവം.എന്നാല്‍ ഈ സെന്റിമെന്സിനെ മറികടക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് എസ്ഐപി. എസ്ഐപിയില്‍ ചേര്‍ന്നാല്‍ എല്ലാ മാസവും നിശ്ചിത വിലയ്ക്ക് ആ പദ്ധതിയുടെ യൂണിറ്റുകള്‍ നിങ്ങള്‍ക്കു വേണ്ടി വാങ്ങിയിരിക്കും. ഫണ്ടിന്റെ വില കൂടുതലാണെങ്കില്‍ കുറച്ചെണ്ണം മാത്രമേ വാങ്ങാന്‍ കഴിയൂ. മറിച്ച്…
Read More