മുംബൈ : പരമ്പരാഗത നിക്ഷേപ പദ്ധതികളായ ബാങ്ക് എഫ്ഡി, റിയൽ എസ്റ്റേറ്റ്, സ്വർണം എന്നിവയിൽനിന്ന് ഇന്ത്യക്കാർ കൂട്ടത്തോടെ പിൻതിരിയുകയാണോ ?ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം . ഓഹരി, ഓഹരി അധിഷ്ടിത മ്യൂച്വൽ ഫണ്ട് എന്നിവയിലേയ്ക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് അതാണ് സൂചിപ്പിക്കുന്നത്. 2017 സാമ്പത്തിക വർഷത്തിന്റെ അവസാനത്തെ കണക്കുപ്രകാരം 37.6 ലക്ഷം കോടി രൂപയാണ് ഇന്ത്യക്കാർ ഓഹരിയിൽ നിക്ഷേപിച്ചത്. ബാങ്ക് എഫ്ഡി യിലെത്തിയതാകട്ടെ 40.1 ലക്ഷം കോടിയും. എഫ്ഡിയുമായി താരതമ്യം ചെയ്യുമ്പോൾ കുറവുണ്ടായത് വെറും 2.5 ലക്ഷം കോടി രൂപമാത്രം. 2016 സാമ്പത്തിക വർഷത്തിൽ ഈ അന്തരം എഴ് ലക്ഷം കോടി രൂപയായിരുന്നു. അന്ന് 36.8 ലക്ഷംകോടി രൂപ എഫ്ഡിയിലെത്തിയപ്പോൾ ഓഹരിയിൽ നിക്ഷേപമായെത്തിയത് 29.6 ലക്ഷം കോടി രൂപയാണ്. നടപ്പ് സാമ്പത്തിക വർഷത്തിൽ ബാങ്ക് എഫ്ഡിയെ ഓഹരി നിക്ഷേപം കവച്ചുവെയ്ക്കുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. നോട്ട് അസാധുവാക്കൽ, ജിഎസ്ടി, ഓഹരി…
Read MoreTag: stock market
സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ ഓഹരി ഇടപാട് സമയം കൂട്ടാന്‍ ഒരുങ്ങുന്നു
മുംബൈ : ഇന്ത്യന്‍ ഓഹരി വിപണികളിലെ വ്യപാര സമയം കുട്ടാന്‍ ശുപാര്‍ശ . രണ്ട് മുതല്‍ നാല് മണിക്കൂര്‍വരെ കൂട്ടാനാണ് സാധ്യത. നിലവില്‍ 3.30വരെയാണ് ഓഹരി ഇടപാടുകള്‍ നടത്താന്‍ കഴിയുക. വൈകീട്ട് 5.30 അല്ലെങ്കില്‍ 7.30വരെ ട്രേഡിങ് സമയം വര്‍ധിപ്പിക്കാനാണ് സ്റ്റോക് എക്സ്ചേഞ്ചുകള്‍ ഉദ്ദേശിക്കുന്നത്. സമയം വര്‍ധിപ്പിച്ചാല്‍ അത് വിപണിയിലേക്ക് കുടുതല്‍ ആളുകളെ ആകര്‍ഷിയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് . റ്റു ജോലിയ്ക്ക് പോകുന്ന വര്‍ക്ക് ജോലി കഴിഞ്ഞ് വന്നു ട്രേഡ് ചെയ്യാന്‍ ഉപകാരപ്രദമായിരിയ്ക്കുമെന്നാണ് വിലയിരുത്തല്‍ . ട്രേഡിങ് സമയം വര്‍ധിപ്പിക്കാന്‍ 2009ല്‍ സെബി നീക്കം നടത്തിയെങ്കിലും പ്രവര്‍ത്തന ചെലവ് വര്‍ധിക്കുമെന്നകാരണം പറഞ്ഞ് ബ്രോക്കറേജ് ഹൗസുകള്‍ അതിന് തടയിടുകയായിരുന്നു. മെട്രോപൊളിറ്റന്‍ സ്റ്റോക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ വൈകീട്ട് അഞ്ച് വരെ ട്രേഡിങ് സമയം വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ ജൂലായില്‍ വ്യക്തമാക്കിയിരുന്നെങ്കിലും പിന്നീട് തീരുമാനം നീട്ടുകയായിരുന്നു.
Read More2010 ല്‍ തുടങ്ങി 2017 ല്‍ 6,00,000 വരിക്കാരിലേയ്ക്കത്തിയ സെരോധയുടെ വിജയഗാഥ
നിധിന് കാമത്ത് എന്ന ചെറുപ്പക്കാരന് 2010 ആഗസ്റ്റ് 15 ന് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ തുടങ്ങി വച്ച ഇന്ത്യയിലെ ആദ്യത്തെ ഡിസ്ക്കൌണ്ട് ബ്രോകേരറേജ് ആയ സെരോധ എന്ന സംരഭം ഇന്ത്യന്‍ ഓഹരി വിപണി ബ്രോക്കറേജ് രംഗത്ത് സമാനതകളില്ലാത്ത വിജയ തരംഗമാകുന്നു . 2010 ത്തില്‍ തുടങ്ങി ഏഴു വര്‍ഷങ്ങള്‍ ക്കിപ്പുറം ഇന്ന് 6 ലക്ഷത്തില്‍പ്പരം വരിക്കാരില്‍ എത്തി നില്ക്കുന്നു . സെരോധ ആരംഭിയ്ക്കുന്ന സമയത്ത് ബോംബ ഓഹരി സൂചികയായ നിഫ്ടി 5402 പോയിന്റില്‍ ആയിരിന്നു നിന്നിരുന്നതെങ്കില്‍ ഇന്നത് ചരിത്ര നേട്ടമായ 10,440 പോയിന്റ് ടച്ച് ചെയത്പ്പോള്‍ വരിക്കാരുടെ എണ്ണത്തില്‍ 6,00,000 ത്തില്‍ എത്തി നില്ക്കുന്നു വെന്നതു നിധിനും സെരോദ ടീമിനും അഭിമാനിക്കാവുന്ന വലിയ നേട്ടമാണ് എന്ന് ഏതൊരു ബിസിനെസ്സ് മാനദന്ധം വച്ച് നോക്കിയാലും നിസ്സംശയം പറയാം . സെരോദയുടെ മറ്റ് സവിശേഷ റിക്കാര്‍ടുകള്‍ …
Read Moreഇന്‍ഫോസിസ് സഹസ്ഥാപകര്‍ എല്ലാ ഓഹരികളും വിറ്റഴിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
ബെംഗളൂരു: ഇന്‍ഫോസിസ് സഹസ്ഥാപകര്‍ തങ്ങളുടെ എല്ലാ ഓഹരികളും വിറ്റഴിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 8,000 കോടി മൂല്യമുള്ള 12.75 ശതമാനം ഓഹരികളാണ് വിറ്റഴിക്കുക. കമ്പനിയുടെ പ്രൊമോട്ടര്‍മാരും മാനേജുമെന്റും തമ്മിലുള്ള ആസ്വാരസ്യമാണ് കാരണമെന്നാണ് സൂചന. അതിനിടെ, ഇന്‍ഫോസിസ് 2020-ഓടെ 2,000 കോടി ഡോളര്‍ വരുമാനം നേടാനുള്ള ലക്ഷ്യം ഉപേക്ഷിച്ചു. ത്വരിത വളര്‍ച്ച നേടാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ദീര്‍ഘകാല വരുമാന ലക്ഷ്യം കമ്പനി ഉപേക്ഷിച്ചത്. ഇന്‍ഫോസിസിന്റെ 2016-17 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ദീര്‍ഘകാല വരുമാന ലക്ഷ്യങ്ങളെക്കുറിച്ച് പരാമര്‍ശമേയില്ല. ഇന്‍ഫോസിസ് സി.ഇ.ഒ. വിശാല്‍ സിക്കയുടെ 1.1 കോടി ഡോളര്‍ എന്ന വാര്‍ഷിക പ്രതിഫലം ഈ ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു. ലക്ഷ്യം നേടാനാകാതെ വന്നാല്‍ അദ്ദേഹത്തിന്റെ പ്രതിഫലം വന്‍തോതില്‍ കുറയും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം തന്നെ അദ്ദേഹത്തിന്റെ ശമ്പളം 67 ലക്ഷം ഡോളറായി കുറഞ്ഞിരുന്നു. 2016-17 സാമ്പത്തിക വര്‍ഷം 1,020 കോടി ഡോളറാണ് ഇന്‍ഫോസിസിന്റെ…
Read More