‘ഭിം’ ആപ്പ് പ്രധാനമന്ത്രി പുറത്തിറക്കി


കറന്‍സി രഹിത രാജ്യമെന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഭിം’ (ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി) മൊബൈല്‍ ആപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി.

കറന്‍സി രഹിത രാജ്യമെന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഭിം’ (ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി) മൊബൈല്‍ ആപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചവര്‍ക്കു വിരലടയാളം കൊണ്ടു ബാങ്ക് ഇടപാടുകള്‍ നടത്താന്‍ സൗകര്യമുള്ള ആപ്പാണ് ഭിം. നിലവില്‍ നാലക്ക പാസ്വേഡ് ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തേണ്ടത്. എന്നാല്‍ ഭിം ആപ്പില്‍ വിരലടയാളം സ്വീകരികരിച്ച് ഇടപാടുകള്‍ നടത്താനുള്ള സംവിധാനം രണ്ടാഴ്ചയ്ക്കകം ഏര്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ഭരണഘടനാ ശില്‍പി ഡോ.ഭീം റാവു അംബദ്കറുടെ സ്മരണയ്ക്കാണ് ആപ്പിനു ‘ഭിം’ എന്നു പേരിട്ടത്. തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ‘ഡിജിധന്‍’ മേളയിലാണു പ്രധാനമന്ത്രി ഭിം ആപ് അവതരിപ്പിച്ചത്.

എന്താണ് ഭാരത് ഇന്റര്‍ ഫേസ് ഫോര്‍ മണി(ഭിം) ആപ്പ്? വെറും രണ്ട് എംബി മാത്രമുള്ള ആപ്പാണ് ഭിം. എന്‍പിസിഐ(നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ)യാണ് ഈ മൊബൈല്‍ ആപ്പ് ജനങ്ങള്‍ക്കായി വികസിപ്പിച്ചത്. ഈ ആപ്പ് ഉപയോഗിക്കാന്‍ ഇന്റര്‍നെറ്റിന്റെ ആവശ്യമില്ല. തുടക്കത്തില്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളിലാണ് ഭിം പ്രവര്‍ത്തിക്കുക. എന്നാല്‍ അടുത്ത ഘട്ടത്തില്‍ ഇടപാടുകള്‍ നടത്താന്‍ സാധാരണ ഫോണ്‍ മതിയാകും. നിലവില്‍ രാജ്യത്ത് യുപിഐ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ആപ്പുകളുണ്ട്. എന്നാല്‍ ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണും ആവസ്യമില്ലാത്തതുകൊണ്ട് സാധാരണ ജനങ്ങള്‍ക്കും ഭിം വളരെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കും.

Related posts

Leave a Comment