ചരക്ക് സേവന നികുതി രജിസ്ട്രേഷന്‍ നടപടികളെങ്ങനെ നടത്താം ?

ചരക്ക് സേവന നികുതി 2017 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുകയാണെല്ലോ.ഈ പശ്ചാതലത്തില്‍ GST രജിസ്ട്രേഷന്‍ നടപടികള്‍ എങ്ങനെയൊക്കെയാണന്നു  നോക്കാം.വിവിധതരത്തിലുള്ള നികുതിദായകര്‍ക്ക് വ്യത്യസ്ത രീതിയിലാണ് രജിസ്ട്രേഷന്‍ നടപടികള്‍. ഓരോരുത്തരുടെയും രജിസ്ട്രേഷനുള്ള നടപടിക്രമങ്ങള്‍ ചുവടെ :
നിലവില്‍ രജിസ്ട്രേഷനുള്ള നികുതിദായകര്‍

ചരക് സേവന നികുതി നിയമത്തിലെ 142(1) വകുപ്പ് അനുസരിച്ചാണ് നിലവില്‍ രജിസ്ട്രേഷനുള്ള നികുതിദായകര്‍ക്ക് രജിസ്ട്രേഷന്‍ ലഭിക്കുന്നത്. നിലവില്‍ വാറ്റ് രജിസ്ട്രേഷനോ ആഡംബര നികുതിയോ സേവന നികുതിയോ സംബന്ധിച്ചോ മറ്റേതെങ്കിലും പരോക്ഷ നികുതിനിയമം അനുസരിച്ചോ രജിസ്ട്രേഷന്‍ ഉള്ള നികുതിദായകര്‍ക്കാണ് ഇത് ബാധകമാകുന്നത്. അങ്ങനെയുള്ള വ്യാപാരികള്‍ക്ക് പ്രൊവിഷനല്‍ രജിസ്ട്രേഷന്‍ (താല്‍ക്കാലിക രജിസ്ട്രേഷന്‍) ആണ് നല്‍കുന്നത്. ഇതിന്‍െറ കാലാവധി ആറുമാസത്തേക്ക് മാത്രമാണ്. ഈ കാലയളവിനുള്ളില്‍ അന്തിമ രജിസ്ട്രേഷന്‍ എടുത്തിരിക്കണം.

പ്രൊവിഷനല്‍ രജിസ്ട്രേഷനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജി.എസ്.ടി.ആര്‍.ഇ.ജി -21 എന്ന ഫോറത്തിലാണ് നല്‍കപ്പെടുന്നത്. ഇത് ലഭിച്ചതിനുശേഷം ഡീലര്‍ ജി.എസ്.ടി.ആര്‍.ഇ.ജി 20 എന്ന ഫോറം രജിസ്ട്രേഷനുവേണ്ടി സമര്‍പ്പിക്കണം. ഇതോടൊപ്പം താഴെപ്പറയുന്ന റെക്കോഡുകളും ഹാജരാക്കണം. 1. പാന്‍കാര്‍ഡ്, 2. മേല്‍വിലാസ തെളിവുകള്‍, 3. മെമ്മോറാന്‍ഡം, 4. ആര്‍ക്കിള്‍സ്  5. ബാങ്ക് വിവരങ്ങള്‍.

ആവശ്യത്തിനുള്ള തെളിവുകള്‍ ലഭിച്ചുകഴിഞ്ഞാല്‍ രജിസ്ട്രേഷന്‍ നല്‍കുന്ന വ്യക്തി ജി.എസ്.ടി.ആര്‍.ഇ.ജി. – 06  എന്ന ഫോറത്തിലാണ് രജിസ്ട്രേഷന്‍  സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. സമര്‍പ്പിക്കപ്പെട്ട തെളിവുകള്‍ തൃപ്തികരമല്ളെങ്കില്‍ ഉദ്യോഗസ്ഥന്‍ നികുതിദായകന് ജി.എസ്.ടി.ആര്‍.ഇ.ജി – 23 എന്ന ഫോറത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. തൃപ്തികരമായ മറുപടി ലഭിച്ചില്ളെങ്കില്‍ പ്രൊവിഷനല്‍ രജിസ്ട്രേഷന്‍ റദ്ദാക്കും. രജിസ്ട്രേഷന്‍ നല്‍കുന്ന ഉദ്യോഗസ്ഥന്‍ ജി.എസ്.ടി.ആര്‍.ഇ.ജി – 22 എന്ന  ഫോറത്തിലാവും പ്രൊവിഷനല്‍ രജിസ്ട്രേഷന്‍െറ റദ്ദാക്കല്‍ ഉത്തരവ് നല്‍കുന്നതും. എന്നാല്‍, നിലവില്‍ രജിസ്ട്രേഷനുള്ള എല്ലാ നികുതിദായകര്‍ക്കും പ്രൊവിഷനല്‍ രജിസ്ട്രേഷന്‍ നല്‍കും. രജിസ്ട്രേഷന്‍ ആവശ്യമില്ലാത്തവര്‍ ജി.എസ്.ടി.ആര്‍.ഇ.ജി. – 24 ഫോറത്തില്‍ പ്രൊവിഷനല്‍ രജിസ്ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യുന്നതിന് അപേക്ഷ നല്‍കണം.

പുതിയ രജിസ്ട്രേഷന്‍ എടുക്കുന്നതിന്

ഇന്‍പുട്ട് സര്‍വിസ് ഡിസ്ട്രിബ്യൂട്ടേഴ്സ് രജിസ്ട്രേഷനുള്ള നികുതിദായകര്‍ ആണെങ്കില്‍പോലും അവര്‍ക്ക് പ്രൊവിഷനല്‍ രജിസ്ട്രേഷന്‍ ലഭിക്കില്ല. പുതിയ രജിസ്ട്രേഷന്‍ ആവശ്യമുള്ള എല്ലാ വ്യാപാരികളും ജി.എസ്.ടി.ആര്‍.ഇ.ജി -01 എന്ന ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഈ ഫോറത്തിന്‍െറ പാര്‍ട്ട് – എ പൂരിപ്പിച്ച് മൊബൈല്‍ നമ്പര്‍, ഇ -മെയില്‍ ഐ.ഡി ഉള്‍പ്പെടെ ജി.എസ്.ടി.എന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും ശരിയാണെന്ന് ബോധ്യപ്പെടുന്നതിന് ഒറ്റത്തവണ പാസ്വേര്‍ഡ് (ഒ.ടി.പി) ലഭിക്കും. എല്ലാ വിവരങ്ങളും പരിശോധിച്ച് ബോധ്യപ്പെട്ടു കഴിഞ്ഞാല്‍ ഓട്ടോമാറ്റിക് ആയി ഇ-മെയില്‍ അഡ്രസില്‍ ആപ്ളിക്കേഷനുള്ള റഫറന്‍സ് നമ്പര്‍ ലഭിക്കും. അതിനുശേഷം ജി.എസ്.ടി.ആര്‍.ഇ.ജി- 1 ബി പാര്‍ട്ട് പൂരിപ്പിച്ച് ഫയല്‍ ചെയ്യണം. അതിനുശേഷം ജി.എസ്.ടി.ആര്‍.ഇ.ജി. -02 ഫോറത്തില്‍ അക്നോളജ്മെന്‍റ് ലഭിക്കും.

രജിസ്ട്രേഷന്‍ നല്‍കുന്ന ഉദ്യോഗസ്ഥന് നല്‍കിയ തെളിവുകള്‍ ബോധ്യപ്പെട്ടില്ളെങ്കില്‍ മൂന്നു ദിവസത്തിനകം അപേക്ഷകനെ ഈ വിവരം ധരിപ്പിക്കും. ഇത് ജി.എസ്.ടി.ആര്‍.ഇ.ജി -03 എന്ന ഫോറത്തിലായിരിക്കും. ഇത് ലഭിച്ച് ഏഴ് ദിവസത്തിനകം സംശയനിവാരണം നടത്തി ജി.എസ്.ടി.ആര്‍.ഇ.ജി 04 നല്‍കിയിട്ടും തെളിവുകള്‍ തൃപ്തികരമല്ളെന്ന് തോന്നിയാല്‍ രജിസ്ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യുന്നതിന് അധികാരമുണ്ടായിരിക്കും. രജിസ്ട്രേഷന്‍ ക്യാന്‍സല്‍ ചെയ്ത വിവരം ജി.എസ്.ടി.ആര്‍.ഇ.ജി. -05 ഫോറത്തില്‍ അപേക്ഷകന് നല്‍കും. അപേക്ഷ തൃപ്തികരമെങ്കില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ജി.എസ്.ടി.ആര്‍.ഇ.ജി -06 ഫോറത്തില്‍ നല്‍കും.

നോണ്‍ റെസിഡന്‍റിനുള്ള രജിസ്ട്രേഷന്‍

 നോണ്‍ റെസിഡന്‍റിന് (എന്‍.ആര്‍.ഐ) ചരക്കുസേവന നികുതിയില്‍ രജിസ്ട്രേഷന്‍ എടുക്കണമെങ്കില്‍
 ജി.എസ്.ടി.ആര്‍.ഇ.ജി  -10ല്‍ അപേക്ഷ സമര്‍പ്പിക്കണം. ഇവ ബിസിനസ് തുടങ്ങുന്നതിന് അഞ്ച് 
ദിവസം മുമ്പെങ്കിലും സമര്‍പ്പിക്കണം. രജിസ്ട്രേഷന്‍ ഉദ്യോഗസ്ഥന് തെളിവുകള്‍ തൃപ്തികരമാണെങ്കില്‍ 
ജി.എസ്.ടി.ആര്‍.ഇ.ജി 06 എന്ന ഫോറത്തില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.
 എല്ലാ കത്തിടപാടുകളും ഇ-മെയില്‍ മുഖാന്തരമാണ് അയക്കേണ്ടത്. ഡോക്യുമെന്‍റുകളും തെളിവുകളും
 ഓണ്‍ലൈന്‍ ആയി വേണം സമര്‍പ്പിക്കാന്‍. രജിസ്ട്രേഷന്‍ നല്‍കുന്ന ഉദ്യോഗസ്ഥന്‍ വ്യാപാരസ്ഥലം
 പിന്നീട് സന്ദര്‍ശിക്കും.
 
സ്രോതസ്സില്‍ നികുതി പിടിക്കേണ്ട നികുതിദായകര്‍

 ചരക്ക് സേവന നികുതിയിലെ 37ാം വകുപ്പ് അനുസരിച്ച് ചില വ്യാപാരികള്‍ 10 ലക്ഷം രൂപക്ക് 
മുകളിലുള്ള എല്ലാ സപൈ്ളക്കും സ്രോതസ്സില്‍ ഒരു ശതമാനം നികുതി പിടിക്കേണ്ടതുണ്ട്.
 അതോടൊപ്പം ഇലക്ട്രോണിക് കൊമേഴ്സ് ഓപറേറ്റേഴ്സ് സപൈ്ളയര്‍ക്ക് പണം നല്‍കുന്നതിന് മുമ്പുതന്നെ 
നല്‍കുന്ന തുകയുടെ ഒരു ശതമാനം വരുന്ന തുക നികുതിയായി പിടിച്ച് അടച്ചിരിക്കണം. ബാക്കി തുകയേ
 സപൈ്ളയര്‍ക്ക് നല്‍കാന്‍ സാധിക്കൂ. ഇങ്ങനെയുള്ള വ്യവസായികള്‍ ചരക്ക് സേവനനികുതിയില്‍ രജിസ്ട്രേഷന്‍ 
എടുക്കേണ്ടതാണ്. ഇവ ജി.എസ്.ടി.ആര്‍.ഇ.ജി -07 ഫോറത്തിലാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷകള്‍
 തൃപ്തികരമാണെങ്കില്‍ ജി.എസ്.ടി.ആര്‍.ഇ.ജി - 06 എന്ന ഫോറത്തില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
 യു.എന്‍.ഒ മുതലായവരുടെ രജിസ്ട്രേഷന്‍ യു.എന്‍.ഒ, വിദേശരാജ്യങ്ങളുടെ എംബസികള്‍, 
കോണ്‍സുലാര്‍ ഓഫിസുകള്‍ എന്നിവയും ചരക്ക് സേവന നികുതിയുടെ കീഴില്‍ രജിസ്ട്രേഷന്‍ എടുക്കേണ്ടതുണ്ട്. 
ഇവര്‍ക്ക് യുനിക് ഐഡന്‍റിറ്റി നമ്പര്‍ ലഭിക്കും. ഇവര്‍ ജി.എസ്.ടി.ആര്‍.ഇ.ജി -09 ഫോറത്തില്‍ അപേക്ഷ 
സമര്‍പ്പിക്കണം. അപേക്ഷകള്‍ തൃപ്തികരമാണെങ്കില്‍ ജി.എസ്.ടി.ആര്‍.ഇ.ജി - 06 എന്ന ഫോറത്തില്‍
രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും കൂടാതെ യുനിക് ഐഡന്‍റിറ്റി നമ്പറും ലഭിക്കും.

കടപ്പാട് : Baby Joseph  Chartered accountant

Related posts

Leave a Comment