പണം ലാഭിയ്ക്കാന്‍ ഇലക്ട്രിക് സൈക്കിളുമായി ഹീറോ ബൈസിക്കിള്‍സ്

ലുധിയാന : ലോകത്തെ ഏറ്റവും വലിയ സൈക്കിള്‍ നിര്‍മാതാക്കളായ ഇന്ത്യയുടെ സ്വന്തം ഹീറോ ബൈസിക്കിള്‍സ് പുതിയ ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ചു. ബ്ലൂ ടൂത്ത്, ജി.പി.എസ്. ട്രാക്കിങ് തുടങ്ങിയ സംവിധാനങ്ങള്‍ ആകര്‍ഷകമാക്കുന്ന സൈക്കിളിന് കരുത്തുപകരുന്നത് പിറകിലെ വീലില്‍ ഘടിപ്പിച്ചിരിക്കുന്ന 250 വാട്ട് ഇലക്ട്രിക് മോട്ടോറാണ്. ലെക്ട്രോ എന്ന പേരിലുള്ള പുതിയ സൈക്കിളിന്റെ വിവിധ നിരകള്‍ക്ക് 40,000 രൂപ മുതല്‍ 80,000 രൂപ വരെയാണ് വില. ഹീറോയുടെ യൂറോപ്പിലെ ഇലക്ട്രിക് സൈക്കിള്‍ ബ്രാന്‍ഡാണ് ലെക്ട്രോ. ജനുവരിയിലായിരിക്കും ഇന്ത്യയില്‍ ഔദ്യോഗികമായി ലെക്ട്രോ എത്തുക. വിവിധ ബോഡി സ്‌റ്റൈലിലാണ് ലെക്ട്രോയുടെ വരവ്. കുട്ടികള്‍ക്കായി ചെറു ചക്രങ്ങളുള്ള മോഡലുണ്ടാകും. മുതിര്‍ന്നവര്‍ക്കായി വലിയ ചക്രങ്ങളുള്ള മോഡലും ഒപ്പം ഇപ്പോഴത്തെ അര്‍ബന്‍ തരംഗമായ ഫ്‌ലാറ്റ് വീല്‍ മോഡലും. 48 വോള്‍ട്ട്, 36 വോള്‍ട്ട് ആണ് ബാറ്ററി പായ്ക്ക്. ഒറ്റച്ചാര്‍ജില്‍ 50 കിലോമീറ്ററിലധികം യാത്രയാണ് ലെക്ട്രോ വാഗ്ദാനം ചെയ്യുന്നത്.…

Read More

ജിയോ വെല്‍കം ഓഫര്‍ 2017 മാര്‍ച്ച് 31 വരെ നീട്ടി

മുംബൈ: റിലയന്‍സ് ജിയോ ഓഫര്‍ 2017 മാര്‍ച്ച് 31 വരെ നീട്ടി. ജിയോ ‘ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍’ എന്ന പേരിലാണ് ഓഫര്‍ കാലാവധി നീട്ടിയിരിക്കുന്നത്.നിലവിലുള്ള ഉപയോക്താക്കള്‍ക്കും പുതിയ ഉപയോക്താക്കള്‍ക്കും ഓഫര്‍ ലഭ്യമാകും. നേരത്തേ ഡിസംബര്‍ 31 വരെയായിരുന്നു സൗജന്യ വെല്‍ക്കം ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്.വാര്‍ത്താ സമ്മേളനത്തില്‍ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ജിയോയില്‍ സൗജന്യമായി ലഭ്യമാകുന്ന ഡാറ്റയില്‍ വ്യത്യാസം വരുമെന്ന സൂചനയും മുകേഷ് അംബാനി നല്‍കി.എല്ലാ ഉപയോക്താക്കള്‍ക്കും തുല്യ പരിഗണന ലഭിക്കുന്നതിനായി ഫെയര്‍ യൂസേജ് പോളിസി ( Fair Usage Policy) കൊണ്ടുവരുമെന്നാണ് അംബാനി അറിയിച്ചിരിക്കുന്നത്. ഒരു ചെറിയ വിഭാഗത്തിന്റെ ഉയര്‍ന്ന ഉപഭോഗം മൂലം ഭൂരിഭാഗം വരുന്ന മറ്റ് ഉപയോക്താക്കള്‍ക്ക്ശരിയായ രീതിയില്‍ ജിയോ ഓഫറിന്റെ ഫലം ലഭിക്കുന്നില്ല. എല്ലാ ഉപയോക്താക്കള്‍ക്കും തുല്യമായ രീതിയില്‍ മികച്ച സേവനം ഉറപ്പാക്കാന്‍ ഒരു ജിബിയുടെ ഫെയര്‍ യൂസേജ്…

Read More

ഫ്ലിപ്കാർട്ടിന് കനത്ത നഷ്ടം .നഷ്ട്ടം 2306 കോടി രൂപയായി ഉയര്‍ന്നു

ബെംഗളൂരു: ഇന്ത്യൻ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ളിപ്കാർട്ട് ഇന്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡിന് 2016 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷം നഷ്ടം 110 ഇരട്ടിയായി ഉയർന്നു. എതിരാളിയും അമേരിക്കൻ കമ്പനിയുമായ ആമസോണുമായുള്ള മത്സരത്തെ തുടർന്ന് 2,306 കോടിയുടെ നഷ്ടമാണ് ഫ്ളിപ്കാർട്ട് ഇന്റർനെറ്റിനുണ്ടായത്. മുൻ വർഷത്തെ അപേക്ഷിച്ച് നഷ്ടം ഇരട്ടിയായിട്ടുണ്ട്. അതിനിടെ മൊത്തം ബിസിനസ് 153 ശതമാനം കൂടിയിട്ടുണ്ട്. സിങ്കപ്പൂർ ആസ്ഥാനമായ ഫ്ളിപ്കാർട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഫ്ളിപ്കാർട്ട് ഇന്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡ്. ബെംഗളൂരുവാണ് ആസ്ഥാനം. ഓൺലൈൻ വ്യാപാരവും പരസ്യവുമാണ് മുഖ്യ വരുമാനം. 2015-ൽ ഫ്ളിപ്കാർട്ട് ഇന്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡ് 1,096.4 കോടിയും ഫ്ളിപ്കാർട്ടിന്റെ മൊത്തവ്യാപാര കമ്പനി 836.5 കോടി രൂപയും നഷ്ടമുണ്ടാക്കിയിരുന്നു. അതിനു മുമ്പുള്ള സാമ്പത്തിക വർഷം ഇരു കമ്പനികളും മൊത്തമുണ്ടാക്കിയ നഷ്ടം 715 കോടി മാത്രമായിരുന്നു. വിതരണ ചെലവുകളും വൻതോതിലുള്ള വിലക്കിഴിവുമാണ് നഷ്ടം കൂട്ടിയത്. പ്രധാന എതിരാളികളായ…

Read More

എയർടെല്ലിന്റെ പേമെന്റ് ബാങ്ക് പ്രവർത്തനം തുടങ്ങി

മുംബൈ: ടെലികോം സേവന ദാതാക്കളായ എയർടെല്ലിന്റെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യ പേയ്മെന്റ് ബാങ്ക് ബുധനാഴ്ച പ്രവർത്തനം തുടങ്ങി. ബാങ്കിങ് സേവനങ്ങൾ രാജ്യത്തിന്റെ എല്ലാ ഗ്രാമങ്ങളിലും എത്തിക്കുന്നതിന്റെ ഭാഗമായി 2015- ലാണ് പേയ്മെന്റ് ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകിയത്. 11 പേയ്മെന്റ് ബാങ്കുകൾക്ക് അനുമതി നൽകിയതിൽ ആദ്യമായി പ്രവർത്തനം തുടങ്ങിയത് എയർടെല്ലാണ്. എയർടെൽ പേയ്മെന്റ് ബാങ്ക് എന്ന പേരിൽ രാജസ്ഥാനിലാണ് പ്രാരംഭ പ്രവർത്തനം തുടങ്ങിയത്. ആധാർ കാർഡ് ഉപയോഗിച്ച് ഇ-കെവൈസി ഫോം പൂരിപ്പിച്ച് അക്കൗണ്ട് നൽകുന്നത്. എയർടെൽ മൊബൈൽ നമ്പരായിരിക്കും ബാങ്ക് അക്കൗണ്ട് നമ്പരാകുക. രാജസ്ഥാനിലെ പതിനായിരത്തോളം വരുന്ന എയർടെൽ റീട്ടെയിൽ ഔട്ട്ലെറ്റുകൾ ബാങ്കിങ് പോയിന്റുകളാകും. 7.25 ശതമാനം വാർഷിക പലിശയ്ക്കാണ് നിക്ഷേപങ്ങൾ സ്വീകരിക്കുന്നത്. എയർടെല്ലിനു പുറമേ തപാൽ വകുപ്പ്, റിലയൻസ് ഇൻഡസ്ട്രീസ്, വോഡഫോൺ എംപെസ, ആദിത്യ ബിർള നുവോ, ചോളമണ്ഡലം ഡിസ്ട്രിബ്യൂഷൻ സർവീസ്, ഫിനോ പേടെക്,…

Read More

സ്വര്‍ണ വില 320 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും കുത്തനെ ഇടിവ്. പവന്റെ വില 320 രൂപ കുറഞ്ഞ് 22,000 രൂപയായി. 2750 രൂപയാണ് ഗ്രാമിന്. നവംബറിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. നവംബര്‍ ഒമ്പതിനാണ് ഉയര്‍ന്ന നിലവാരമായ 23,480 രേഖപ്പെടുത്തിയത്. 15 ദിവസംകൊണ്ട് 1,480 രൂപയാണ് സ്വര്‍ണത്തിന് നഷ്ടമായത്. 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനെതുടര്‍ന്ന് ഉപഭോഗത്തില്‍ വന്‍ ഇടിവുണ്ടായതാണ് സ്വര്‍ണവിലയെ ബാധിച്ചത്.

Read More

രൂപയുടെ മൂല്യം ഒമ്പത് മാസത്തെ താഴ്ചയിലേയ്ക്ക് നിലം പൊത്തി

ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് രൂപയ്ക്ക് തിരിച്ചടിയായത്. രാജ്യത്തെ മൂലധന വിപണിയില്‍നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിയുന്നതും മൂല്യത്തെ കാര്യമായി ബാധിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം 68.56നാണ് ബുധനാഴ്ച ക്ലോസ് ചെയ്തത്. വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചയുടനെ 27 പൈസയുടെ നഷ്ടമാണുണ്ടായത്. ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം 70ലേയ്ക്ക് താഴുമെന്നാണ് വിലയിരുത്തല്‍

Read More

സെന്‍സെക്‌സില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 135 പോയന്റ് നഷ്ടത്തില്‍ 25916ലും നിഫ്റ്റി 47 പോയന്റ് ഉയര്‍ന്ന് 7985ലുമെത്തി. ബിഎസ്ഇയിലെ 359 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 767 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഹിന്‍ഡാല്‍കോ, വേദാന്ത, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ്, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോര്‍കോര്‍പ്, ഒഎന്‍ജിസി തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, അദാനി പവര്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്. രൂപയുടെ മൂല്യം ഒമ്പത് മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. ഡോളറിനെതിര 68.80 ആണ് രൂപയുടെ മൂല്യം.

Read More

എല്‍ആന്റ്ടി 14,000 ജീവനക്കാരെ പിരിച്ചുവിട്ടു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ എന്‍ജിനിയറിങ് സ്ഥാപനമായ എല്‍ആന്റ്ടി 14,000 ജീവനക്കാരെ പിരിച്ചുവിട്ടു. മൊത്തം ജീവനക്കാരില്‍ 11.2ശതമാനംപേരെയാണ് ഒഴിവാക്കുന്നത്. രാജ്യത്ത് അടുത്തകാലത്തുനടന്ന ഏറ്റവും വലിയ പിരിച്ചുവിടലാണിത്. സ്ഥാപനത്തിന്റെ ബിസിനസ് കുറഞ്ഞതിനനുസരിച്ച് ജീവനക്കാരെ പുനഃക്രമീകരിക്കാനാണ് ഇത്രയും ജീവനക്കാരെ പിരിച്ചുവിട്ടതെന്നാണ്‌ വിശദീകരണം. ആധുനികവത്കരണത്തിന്റെ ഭാഗമായും ജീവനക്കാരുടെ ആവശ്യകത കുറഞ്ഞതായി കമ്പനി വൃത്തങ്ങള്‍ പറയുന്നു. ക്രൂഡ് ഓയിലിന്റെ വിലയിടിവ് മൂലം മധ്യേഷ്യയിലുണ്ടായ മാന്ദ്യവും സമാന മേഖലയില്‍നിന്നുള്ള കടുത്ത മത്സരവും നേരിടാനാണ് ഈ കൂട്ടപിരിച്ചുവിടല്‍.

Read More

ജോയ് ആലുക്കാസ്സ് ഇനി മുതല്‍ അമേരിക്കയിലും

ഹൂസ്റ്റൺ: അന്താരാഷ്ട്ര തലത്തിൽ സ്വർണാഭരണ വിപണനരംഗത്ത് പ്രമുഖരായ ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ ആദ്യ ഷോറും ഹൂസ്റ്റണിലെ ഹിൽക്രോഫ്റ്റിൽ പ്രവർത്തനമാരംഭിച്ചു. ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോ പോൾ ആലുക്കാസ് , അന്നിയൻ ജോർജ്, മറ്റു പ്രമുഖ വ്യക്തികളുടെയും സാന്നിധ്യത്തിൽ ഷുഗർലാൻഡ് മേയർ ജോ. ആർ. സിമ്മർമാൻ ഷോറൂം ഉദ്ഘാടനം ചെയ്തു. ഹൂസ്റ്റണിൽ പ്രവർത്തനമാരംഭിക്കുന്ന പുതിയ ഷോറൂം ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ആസൂത്രിതവും വിജയകരവുമായ ബിസിനസ് വിപുലീകരണത്തിന് മികച്ച മുദ്രണമായി മാറുകയാണ്. ഇതിന്റെ ഭാഗമായി ന്യൂജഴ്സിയിലെ എഡിസ, ചിക്കാഗോയിലെ വെസ്റ്റ് ഡെവ അവന്യൂ എിവിടങ്ങളിൽ രണ്ടു ഷോറൂമുകൾ കൂടി ആരംഭിക്കും. ജോയ്ആലുക്കാസിന്റെ യുഎസ്എയിലെ തുടക്കം തന്റെ സ്വപ്നസാക്ഷാത്കാരമാണെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും എംഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു. സ്വർണ്ണാഭരണങ്ങളെക്കുറിച്ചുള്ള എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കും വിധത്തിൽ ഒരു മില്ല്യണിലധികം ആഭരണ ശേഖരവും ലോകത്തിലെ എല്ലാ കോണിൽ നിന്നുള്ള…

Read More

ഓഹരി വിപണിയില്‍ നഷ്ട്ടം

മുംബൈ: ഓഹരി വിപണി  നഷ്ട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു .  നിഫ്റ്റി  31.60    പോയന്റ്  നഷ്ട്ടത്തിലും      8,192. 90   , സെന്‍സെക്‌സ്   92.89 (0.35%)   26,559.92 പോയന്റ്  നഷ്ട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.  

Read More