മുംബൈ: മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട് രാജ്യത്തെ ഓഹരി സൂചികകള്‍ മികച്ച മുന്നേറ്റം നടത്തി. നിഫ്റ്റി ഇതാദ്യമായി 11,000 കടന്നു. 341.97 പോയന്റ് നേട്ടത്തില്‍ 36,139.98ലാണ് സെന്‍സെക്സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 117.50 പോയന്റ് ഉയര്‍ന്ന് 11,083.70ലുമെത്തി. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ലോകത്ത് ഏറ്റവും വളര്‍ച്ചയുള്ള സാമ്പത്തികശക്തിയാകുമെന്ന ഐഎംഎഫിന്റെ റിപ്പോര്‍ട്ടാണ് വിപണിക്ക് കുതിപ്പേകിയത്. യുഎസ് ഉള്‍പ്പടെയുള്ള ആഗോള വിപണികളിലെ നേട്ടവും ആഭ്യന്തര സൂചികകളില്‍ പ്രതിഫലിച്ചു. ഇനി വീട്ടിലിരുന്നും വരുമാനം ഉണ്ടാക്കാം !!!. Zerodha യിലൂടെ ഡീമാറ്റ് അക്കൌണ്ടും ട്രേഡിംഗ് ,അക്കൌണ്ട് ,മ്യുച്ചല്‍ ഫണ്ട് എന്നിവയുടെ അക്കൗണ്ട് ഓണ്‍ലൈന്‍ ആയി എടുക്കാന്‍ , ഇവിടെ ക്ലിക്ക് ചെയ്യുക New to Zerodha? Open your trading and demat account online instantly and start trading and investing.Signup now
Read MoreCategory: മാര്‍ക്കറ്റ് വാച്ച്
ഇന്ത്യന്‍ ഓഹരി സൂചികകൾ പുതിയ ഉയരം കുറിച്ച് കുതിപ്പ് തുടരുന്നു.
ഓഹരി വിപണിയില്‍ 2017 നേട്ടത്തിന്റെ വര്‍ഷമാണ്. 27 ശതമാനത്തിലേറെ നേട്ടമാണ് സെന്‍സെക്സും നിഫ്റ്റിയും നിക്ഷേപകന് സമ്മാനിച്ചത്. കുതിപ്പിന്റെ ഇടവേളകൾ മറികടന്ന് ഓഹരി സൂചികകൾ വീണ്ടും പുതിയ ഉയരം കുറിച്ചു. ബിഎസ്ഇ സെൻസെക്സ് 112 പോയന്റ് ഉയർന്ന് 34,615ലും നിഫ്റ്റി 31 പോയന്റ് നേട്ടത്തിൽ 10,682ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1443 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 430 ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി മിഡ് ക്യാപ് സൂചിക 0.4 പോയന്റ് ഉയർന്നു. ആംടെക് ഓട്ടോ, സുബ്രോസ്, സർദ എനർജി, അബാൻ ഓഫ്ഷോർ തുടങ്ങിയ മിഡ് ക്യാപ് ഓഹരികൾ 3-5ശതമാനം നേട്ടമുണ്ടാക്കി. ഹിൻഡാൽകോ, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, എച്ച്ഡിഎഫ്സി, വിപ്രോ, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ലുപിൻ, റിലയൻസ്, ഹീറോ മോട്ടോർകോർപ്, മാരുതി സുസുകി, എസ്ബിഐ, ഐടിസി, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടിസിഎസ്, പവർ ഗ്രിഡ്, ഭാരതി…
Read Moreഇപ്പോള്‍ നിക്ഷേപിയ്ക്കാന്‍ പറ്റിയ ഓഹരികള്‍ ഏതൊക്കെയെന്നു നോക്കാം
ദീപാവലി പ്രമാണിച്ച് അടുത്ത ഒരു വർഷക്കാലയളവിലേക്കുള്ള പോർട്ട്ഫോളിയോ നിർദ്ദേശിക്കുന്നു. ഒരു ഓഹരി മാത്രമായി വാങ്ങാതെ ഇതിൽ നിർദ്ദേശിച്ചിരിക്കുന്ന വിലയ്ക്ക് എല്ലാ ഓഹരികളും തുല്യ തുകയ്ക്ക് പോർട്ട്ഫോളിയോ (കൂട്ടമായി) ആയി വാങ്ങുവാൻ പ്രത്യേകം ശ്രദ്ധിക്കുക. കോൾ ഇന്ത്യ (Coal India) ലക്ഷ്യം: 340 രൂപ ലോകത്തിലെ തന്നെ ഏറ്റവും വലിയ കൽക്കരി ഖനന കമ്പനിയാണ് പൊതുമേഖലയിലെ കോൾ ഇന്ത്യ. താപവൈദ്യുതി കമ്പനികളും സ്റ്റീൽ, സിമന്റ് വ്യവസായ മേഖലയിലുള്ള കമ്പനികളുമാണ് പ്രധാന ഉപഭോക്താക്കൾ. കഴിഞ്ഞ മൂന്നു വർഷമായി തുടർച്ചയായി താഴേക്ക് തന്നെ നിലനിന്നിരുന്ന ഈ ഓഹരിയുടെ വില തിരിച്ചുവരവിന്റെ പാതയിലാണിപ്പോൾ. 278 രൂപ നിലവാരത്തിനടുത്ത് കോൾ ഇന്ത്യ ഓഹരി നിക്ഷേപത്തിനു പരിഗണിക്കാം. ഇപ്പോഴത്തെ നിലയിൽ 273 രൂപ നിലവാരത്തിനു താഴേക്ക് ക്ലോസ് ചെയ്യുകയാണെങ്കിൽ മാത്രമാണ് ഹ്രസ്വകാല ട്രെൻഡ് നെഗറ്റീവ് ആവുക. അതുകൊണ്ടുതന്നെ ഈ നിലവാരം സ്റ്റോപ് ലോസ് ആയി കണക്കാക്കാം.…
Read Moreസെന്‍സെക്സില്‍ നഷ്ടത്തോടെ തുടക്കം
മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 135 പോയന്റ് നഷ്ടത്തില്‍ 25916ലും നിഫ്റ്റി 47 പോയന്റ് ഉയര്‍ന്ന് 7985ലുമെത്തി. ബിഎസ്ഇയിലെ 359 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 767 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഹിന്‍ഡാല്‍കോ, വേദാന്ത, ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഫോസിസ്, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോര്‍കോര്‍പ്, ഒഎന്‍ജിസി തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, അദാനി പവര്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്. രൂപയുടെ മൂല്യം ഒമ്പത് മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. ഡോളറിനെതിര 68.80 ആണ് രൂപയുടെ മൂല്യം.
Read More