ദീപാവലി പ്രമാണിച്ച് അടുത്ത ഒരു വർഷക്കാലയളവിലേക്കുള്ള പോർട്ട്ഫോളിയോ നിർദ്ദേശിക്കുന്നു. ഒരു ഓഹരി മാത്രമായി വാങ്ങാതെ ഇതിൽ നിർദ്ദേശിച്ചിരിക്കുന്ന വിലയ്ക്ക് എല്ലാ ഓഹരികളും തുല്യ തുകയ്ക്ക് പോർട്ട്ഫോളിയോ (കൂട്ടമായി) ആയി വാങ്ങുവാൻ പ്രത്യേകം ശ്രദ്ധിക്കുക. കോൾ ഇന്ത്യ (Coal India) ലക്ഷ്യം: 340 രൂപ ലോകത്തിലെ തന്നെ ഏറ്റവും വലിയ കൽക്കരി ഖനന കമ്പനിയാണ് പൊതുമേഖലയിലെ കോൾ ഇന്ത്യ. താപവൈദ്യുതി കമ്പനികളും സ്റ്റീൽ, സിമന്റ് വ്യവസായ മേഖലയിലുള്ള കമ്പനികളുമാണ് പ്രധാന ഉപഭോക്താക്കൾ. കഴിഞ്ഞ മൂന്നു വർഷമായി തുടർച്ചയായി താഴേക്ക് തന്നെ നിലനിന്നിരുന്ന ഈ ഓഹരിയുടെ വില തിരിച്ചുവരവിന്റെ പാതയിലാണിപ്പോൾ. 278 രൂപ നിലവാരത്തിനടുത്ത് കോൾ ഇന്ത്യ ഓഹരി നിക്ഷേപത്തിനു പരിഗണിക്കാം. ഇപ്പോഴത്തെ നിലയിൽ 273 രൂപ നിലവാരത്തിനു താഴേക്ക് ക്ലോസ് ചെയ്യുകയാണെങ്കിൽ മാത്രമാണ് ഹ്രസ്വകാല ട്രെൻഡ് നെഗറ്റീവ് ആവുക. അതുകൊണ്ടുതന്നെ ഈ നിലവാരം സ്റ്റോപ് ലോസ് ആയി കണക്കാക്കാം.…
Read MoreTag: business
എക്സൈസ് നികുതി കുറച്ചു; ഇന്ധനവില രണ്ടു രൂപ കുറഞ്ഞു
ന്യൂഡല്‍ഹി: കേന്ദ്രം നികുതി കുറയ്ക്കാന്‍ തയാറായതോടെ ഇന്ധനവിലയില്‍ 2 രൂപ കുറഞ്ഞു. പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതമാണ് കുറഞ്ഞത്. കേന്ദ്ര എക്സൈസ് നികുതി കുറച്ചതാണ് വിലകുറയാന്‍ കാരണം.
Read MoreLIC ഈ വര്‍ഷം ഓഹരി വിപണിയിൽ നടത്തിയത് 29,000 കോടി രൂപയുടെ നിക്ഷേപം
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നടപ്പ് സാമ്പത്തിക വർഷം ഓഹരി വിപണിയിൽ നടത്തിയത് 29,000 കോടി രൂപയുടെ നിക്ഷേപം. 2018 സാമ്പത്തിക വർഷത്തെ ഓഹരി നിക്ഷേപം 50,000 കോടി രൂപയാകുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം കൈവരിച്ച 20,000 കോടി രൂപയുടെ ലാഭം ഇക്കുറി മറികടക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു. കോർപ്പറേഷൻ ബാങ്ക്, എൽ.ആൻഡ്.ടി., ഐ.ടി.സി., നാഷണൽ അലുമിനിയം, ഐ.ഡി.ബി.ഐ. ബാങ്ക്, അലഹബാദ് ബാങ്ക്, ഷിപ്പിങ് കോർപ്പറേഷൻ, സെൻട്രൽ ബാങ്ക് എന്നിവയിലാണ് പ്രധാനമായും എൽ.ഐ.സി. ഓഹരി വാങ്ങിയിട്ടുള്ളത്.
Read Moreഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം: സെന്‍സെക്സ് 31,000 ഭേദിച്ചു
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു . മാസത്തിന്റെ അവസാന വ്യാപാര ദിനമായ ഇന്ന് 278.18 (0.90%) പോയിന്റ് ഉയര്‍ന്ന് സർവകാല റെക്കോഡായ 31,000 മറികടന്ന് കടന്ന് 31,028 ത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത് .സെന്‍സെക്സ് 30,000 നിലവാരത്തിൽനിന്ന് 31,000ലേയ്ക്കെത്താൻ 21 ദിവസംമാത്രമാണെടുത്തത്. അതായത് ഏപ്രിൽ 26ൽനിന്നുള്ള കുതിപ്പ്. ഈ കാലയളവിൽ മൂന്ന് ഓഹരികൾ 100 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.32 ഓഹരികൾ 50 ശതമാനത്തിലേറെയും. 167 ഓഹരികൾ 20 ശതമാനവും ഉയർന്നു. 9,600 നിലവാരത്തിലാണ് നിഫ്റ്റിയിൽ വ്യാപാരം നടക്കുന്നത്. ബ്ലുചിപ് ഓഹരികളായ റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി, ഇൻഫോസിസ്, ടാറ്റ സ്റ്റീൽ, ഐടിസി, എൽആന്റ്ടി, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയാണ് സൂചികകൾക്ക് കുതിപ്പേകിയത്. 2 മാസം കൊണ്ട് എന്റെ ഓഹരി നിക്ഷേപം 5 ഇരട്ടിയായി ,നിങ്ങളുടെ Bank നിക്ഷേപമോ ? മികച്ച ഓഹരികളില്‍ ശ്രദ്ധാപൂര്‍വ്വം…
Read Moreഒരാഴ്ചകൊണ്ട് ഏഴ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 49,642 കോടിയുടെ വര്‍ധന
മുംബൈ : ഓഹരി വിപണി എക്കാലത്തേയും മികച്ച ഉയരംകുറിച്ചപ്പോൾ പത്ത് പ്രമുഖ കമ്പനികളിൽ ഒരാഴ്ചകൊണ്ട് ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തിലുണ്ടായ വർധന 49,642.58 കോടി രൂപ. എച്ച്ഡിഎഫ്സി ബാങ്കാണ് നേട്ടത്തിൽ മുന്നിൽ. ബാങ്കിന്റെ വിപണിമൂല്യം 11,998.43 കോടി വർധിച്ച് 3,95,547.46 കോടിയായി. ഒഎൻജിസിയുടെ മൂല്യം 8,213.27 കോടി വർധിച്ച് 2,39,083.17 കോടിയായും ഐഒസിയുടെ വിപണിമൂല്യം 7,429.53 കോടി കൂടി 2,13,586.98 കോടിയുമായി. ഹിന്ദുസ്ഥാൻ യുണിലിവറിന്റെ വിപണിമൂല്യത്തിൽ 6,168.4 കോടിയുടെ വർധനവാണുണ്ടായത്. 2,34,739.82 കോടി രൂപയായാണ് വിപണി മൂല്യമുയർന്നത്. ഐടിസിയുടെ വിപണിമൂല്യം 5,162.64 കോടി ഉയർന്ന് 3.38,426,09ആയും എച്ച്ഡിഎഫ്സിയുടേത് 4,750.11 കോടി വർധിച്ച് 2,44,185.90 കോടിയുമായി. അതേസമയം, ടിസിഎസിന്റെ വിപണിമൂല്യം 7,704.38 കോടി കുറഞ്ഞ് 4,47,700.93 കോടിയായി. റിലയൻസ് ഇൻഡസ്ട്രീസിന്റെത് 1,609.41 കോടി നഷ്ടത്തിൽ 4,53,495.92 കോടിയുമായി. ഇൻഫോസിസിന് നഷ്ടമായത് 987.69 കോടിയാണ്. എന്നിരുന്നാലും വിപണിമൂല്യത്തിൽ റിലയൻസ് ഇൻഡസ്ട്രീസ്…
Read Moreപുതുതായി ലിസ്റ്റ് ചെയ്ത കമ്പനികൾ നിക്ഷപകര്‍ക്ക് നല്‍കിയത് മികച്ച നേട്ടം
മുംബൈ : ഈ വർഷം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികൾ മികച്ച നേട്ടത്തിൽ. ലിസ്റ്റ് ചെയ്ത അഞ്ച് കമ്പനികളിൽ നാലെണ്ണവും മികച്ച റിട്ടേൺ നിക്ഷേപകന് നൽകി. രണ്ടിരട്ടി നേട്ടം നൽകിയ കമ്പനികളുമുണ്ട്. ഈ കാലയളവിൽ സെൻസെക്സ് 11 ശതമാനം നേട്ടമുണ്ടാക്കി, മികച്ച ഉയരമായ 30,007.48 സൂചിക കുറിച്ചു. കമ്പനികളിൽ അവന്യു സൂപ്പർമാർട്ട് 2.62 ഇരട്ടി നേട്ടമാണ് നിക്ഷേപകന് സമ്മാനിച്ചത്. 299 രൂപയായിരുന്നു ഇഷ്യു പ്രൈസ്. 806 നിലവാരത്തിലായിരുന്നു കഴിഞ്ഞദിവസത്തെ ഓഹരി വില. ശങ്കര ബിൽഡിങ് പ്രൊഡക്ട്സ് ഇഷ്യു പ്രൈസായ 460 ൽനിന്ന് 64.68 ശതമാനം ഉയർന്നു. ഏഷ്യയിലെ പഴക്കംചെന്ന സ്റ്റോക്ക് എക്സചേഞ്ചുകളിലൊന്നായ ബിഎസ്ഇയുടെ നേട്ടം 27.54 ശതമാനമാണ്. മ്യൂസിക് ബ്രോഡ്കാസ്റ്റ് 7.64ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ സിഎൽ എഡ്യുക്കേറ്റ് ഇഷ്യു പ്രൈസിൽനിന്ന് 15.19 ശതമാനം താഴെയെത്തി. ഇഷ്യു പ്രൈസായ 502ൽനിന്ന് ഓഹരി വില 425 രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞവർഷം…
Read More