ഇപിഎഫ് പലിശ നിരക്ക് 8.65 ശതമാനമാക്കി കുറച്ചു

ന്യൂഡൽഹി: 2016-17 സാമ്പത്തിക വർഷത്തേയ്ക്കുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് കുറച്ചു. നിലവിലെ 8.8 ശതമാനത്തിൽനിന്ന് 8.65 ശതമാനമായാണ് നിരക്ക് കുറച്ചത്. ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിലാണ് തീരുമാനം. നടപ്പ് സാമ്പത്തിക വർഷം തുടക്കത്തിൽ ഇപിഎഫ് പലിശ 8.8ശതമാനത്തിൽനിന്ന് 8.7 ശതമാനമാക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും പ്രതിഷേധത്തെതുടർന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇപിഎഫിൽ അംഗങ്ങളായ നാല് കോടി തൊഴിലാളികളുടെ നിക്ഷേപത്തെ ഇത് ബാധിക്കും. ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ മൂന്ന് മാസത്തിലൊരിക്കൽ പരിഷ്കരിക്കുന്ന രീതി തുടങ്ങിയത് നടപ്പ് സാമ്പത്തിക വർഷമാണ്. തുടർന്ന് പിപിഎഫ്, കിസാൻ വികാസ് പത്ര, സുകന്യ സമൃദ്ധി തുടങ്ങിയവ ഉൾപ്പടെയുള്ള നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ കാര്യമായി കുറച്ചിരുന്നു. ഡിസംബറിൽ അവസാനിക്കുന്ന പാദത്തിൽ പിപിഎഫിന് നൽകുന്ന പലിശ എട്ട് ശതമാനമാണ്. സീനിയർ സിറ്റിസൺ സ്കീമിനാകട്ടെ, 8.5 ശതമാനവുമാണ് പലിശ.

Read More

2005-ന് മുമ്പുള്ള നോട്ടുകളും ബാങ്കുകളിൽ നിക്ഷേപിക്കാം

മുംബൈ: 2005-ന് മുമ്പ് ഇറങ്ങിയ കറൻസി നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കുന്നതിന് നിയന്ത്രണമില്ലെന്ന് റിസർവ് ബാങ്ക്. 2005-ന് മുമ്പ് പുറത്തിറങ്ങിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിക്ഷേപിക്കാൻ കൊണ്ടുവരുന്നവരെ മടക്കി അയയ്ക്കരുതെന്നാണ് ബാങ്കുകളോട് ആർ.ബി.ഐ. വ്യക്തമാക്കിയിരിക്കുന്നത്. ബാങ്കുകളിൽ നിന്ന് പുതിയ നോട്ടുമായി മാറ്റി വാങ്ങാനാകില്ലെങ്കിലും സ്വന്തം അക്കൗണ്ടിൽ നിക്ഷേപിക്കാം. റിസർവ് ബാങ്ക് ഓഫീസുകളിൽ നിന്ന് രണ്ടായിരം രൂപ വരെ മാറ്റി വാങ്ങാനും അവസരമുണ്ട്. പൊതുജനങ്ങളിൽ നിന്ന് പരാതി ഉയർന്നതിനെത്തുടർന്നാണ് ആർ.ബി.ഐ. വിശദീകരണവുമായി എത്തിയത്. 2005-ന് മുമ്പ് ഇറങ്ങിയ നോട്ടുകൾ നേരത്തെ തന്നെ അസാധുവാക്കിയിരുന്നു.

Read More

SBI ക്രെഡിറ്റ് കാര്‍ഡുകള്‍ കിട്ടാന്‍ ഇനി വളരെ എളുപ്പം.

മുംബൈ: വരുമാന വിവരങ്ങൾ വെളിപ്പെടുത്താതെതന്നെ  SBI ക്രെഡിറ്റ് കാർഡുകൾ നൽകുന്നു. ഏതെങ്കിലും ബാങ്കിൽ 25,000 രൂപയുടെ സ്ഥിര നിക്ഷേപമുള്ളവർക്ക് കാർഡ് അനുവദിക്കും. വായ്പ കുടിശിക തിരിച്ചടവ് ചരിത്രവും പരിശോധിക്കില്ല. കാർഡ് ഉപയോഗിക്കുന്നതിന് പ്രത്യേക നിരക്കുകളും ഈടാക്കില്ല. രാജ്യത്തെ മികച്ച 100 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും എസ്ബിഐ ക്രെഡിറ്റ്കാർഡ് നൽകും. കച്ചവടക്കാർക്കായി അഞ്ച് ലക്ഷം സൈ്വപിങ് മെഷീനുകൾ വിതരണം ചെയ്യാനും ബാങ്കിന് പദ്ധതിയുണ്ട്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ക്രെഡിറ്റ്കാർഡുകൾ വിതരണം ചെയ്തിട്ടുള്ളത് എച്ച്ഡിഎഫ്സി ബാങ്കാണ്. 79.6 ലക്ഷം കാർഡുകൾ. എസ്ബിഐയുടെയും ഐസിഐസിഐ ബാങ്കിന്റെയും 39.3 ലക്ഷംവീതം കാർഡുകളാണ് വിപണിയിലുള്ളത്. ആക്സിസ് ബാങ്ക് 27.5 ലക്ഷവും സിറ്റിബാങ്ക് 24.2 ലക്ഷവും ക്രഡിറ്റ് കാർഡുകളാണ് ഉപഭോക്താക്കൾക്ക് നൽകിയിട്ടുള്ളത്.

Read More

ഓൺലൈൻ ഇടപാടുകൾക്ക്‌ പാരിതോഷികവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഓൺലൈൻ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ഓൺലൈൻ ഇടപാടുകൾക്ക്‌ പാരിതോഷികവുമായി കേന്ദ്ര സർക്കാർ. ഓൺലൈൻ ഇടപാടുകൾ നടത്തുന്ന വ്യക്തികൾക്കും ചെറുകിട കച്ചവടക്കാർക്കുമാണ് പാരിതോഷികം നൽകുക. ഇത്‌ സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. ഓൺലൈൻ ഇടപാട്‌ നടത്തുന്ന വ്യക്തികൾക്കുള്ള പാരിതോഷികം അവരുടെ ബാങ്ക്‌ അക്കൗണ്ടുകളിലേക്കാണ് എത്തുക.

Read More

ഇപ്പോള്‍ ഇന്റര്‍നെറ്റും സ്മാര്‍ട്‌ഫോണും മൊബൈലും കാഷ് ലെസ്സ് ആകാം

  ക്യാഷ് ലെസ്  ട്രാന്‍സാക്ഷനുകള്‍ സജീവമായതോടെ പുതിയ രീതിയിലുള്ള   കാഷ്  ലെസ്സ്  സര്‍വ്വീസുമായി രാജ്യത്തെ മുന്‍നിര  ഇ-പേയ്മെന്‍റ്  സേവനമായ പേ ടിഎം രംഗത്തെത്തി. പേ ടിഎം സര്‍വ്വീസുകള്‍ ഇനി മുതല്‍ ഇന്റര്‍നെറ്റ് ഇല്ലാതെയും ഉപയോഗിക്കാം. സാധാരണ ഫോണുള്ളവര്‍ക്കും ഈ സേവനം ലഭിക്കും. ഒരിക്കല്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ സ്മാര്‍ട്ട്‌ഫോണിലോ കംപ്യൂട്ടറിലോ പേ ടിഎം അക്കൗണ്ട് ആരംഭിച്ചാല്‍ പിന്നെ ഇന്റര്‍നെറ്റ് കൂടാതെയും ഇടപാടുകള്‍ നടത്താം. പേടിഎം എങ്ങനെ ഉപയോഗപ്പെടുത്താം? ഇതിനായി പ്രത്യേക ടോള്‍ ഫ്രീ നമ്പരും ആരംഭിച്ചിട്ടുണ്ട്. പണമിടപാടുകള്‍ നടത്താനായി 1800 1800 1234 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ മതിയാവും. പേ ടിഎം-ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പരില്‍ നിന്നുമാണ് വിളിക്കേണ്ടത്. ടോള്‍ ഫ്രീ നമ്പരില്‍ വിളിക്കുമ്പോള്‍ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വ്യക്തിയുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരും തുടര്‍ന്ന് പേ ടിഎം പിന്‍…

Read More

ഓഹരി വിപണിയില്‍ ലാഭം കൊയ്യാന്‍ Easy Mixed പച്ചക്കറി കൃഷി രീതി

ഓഹരി വിപണിയിലെ  പച്ചക്കറി കൃഷി രീതി  !!!. ഒന്നുകില്‍ നീളന്‍ പയര്‍ അല്ലെങ്കില്‍ പാവയ്ക്ക അല്ലെങ്കില്‍ ചുവപ്പന്‍ ചീര അല്ലെങ്കില്‍ ചതുര പയര്‍ അല്ലെങ്കില്‍ വെണ്ടയ്ക്ക അല്ലെങ്കില്‍ മുരിങ്ങയ്ക്ക അല്ലെങ്കില്‍ പാലക്ക് ചീര അല്ലെങ്കില്‍ പപ്പായ അല്ലെങ്കില്‍ പീച്ചിങ്ങ അല്ലങ്കില്‍ മത്തങ്ങ ,അല്ലെങ്കില്‍ തക്കാളി (തക്കാളി രസം ) അല്ലെങ്കില്‍ കോവയ്ക്ക . പിന്നെ ചേന ,ചേമ്പ് ,കാച്ചില്‍ ,വഴുതണ , തടിയന്‍ കാ , വാഴ കൂമ്പ് …എന്നിങ്ങനെ പോകുന്നു ! . എന്താ അത് പോരെ അത്യാവശ്യം രോഗം ഒന്നും വരാതെ ഊണിനൊപ്പം സുഭിക്ഷമായി ഭക്ഷിക്കാന്‍ ? എന്തിനു കീടനാശിനികള്‍ അടിച്ചതും അടിച്ചതാണോ അല്ലയോ എന്നൊന്നും അറിയാനാവത്തതുമൊക്കെ മൊത്തമായി വാങ്ങി നമ്മുടെ കാശും ആരോഗ്യവും കളയണം ? അപ്പോള്‍ പറഞ്ഞു വന്നത് വേറൊന്നുമല്ല . ഉള്ള  കാപിറ്റല്‍ (പണം) കൊണ്ട്  ഒരുപാട് നല്ല ഓഹരികളിലായി…

Read More

K S R T C യില്‍ ഇനി മുതല്‍ അൺലിമിറ്റഡ് പ്രീ പൈഡ് സ്മാര്‍ട്ട്‌ കാര്‍ഡുകളും

തിരുവനന്തപുരം: കറൻസി നിരോധനത്തിന് പിന്നാലെ ചില്ലറമാറ്റി നൽകാനാവാതെ കുഴങ്ങുകയും കളക്ഷനിൽ വൻ കുറവുവരികയും ചെയ്തതോടെ വൻ പ്രതിസന്ധിയിലായിരിക്കുകയാണ് കെഎസ്ആർടിസി. ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യാനും കെഎസ്ആർടിസിയിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കാനും സ്ഥിരം യാത്രക്കാരെ നിലനിർത്താനും  അൺലിമിറ്റഡ് പ്രീപെയ്ഡ്  സ്മാര്‍ട്ട്‌ യാത്രാ കാർഡുകളിറക്കനൊരുങ്ങുകയാണ്  കെ എസ്  ആര്‍ ടി സി .സ്മാർട്ട് കാർഡുകൾ അടുത്ത ആഴ്ചയോടെ പുറത്തിറക്കും. മൂന്നുതരം കാർഡുകളാണ് വ്യത്യസത തരത്തിൽ യാത്രചെയ്യുന്നവരെ ഉദ്ദേശിച്ച് പുറത്തിറക്കുന്നത്. കേരളത്തിൽ എവിടെ വേണമെങ്കിലും എത്രതവണയും സഞ്ചരിക്കാൻ അവസരം നൽകുന്ന സഌബുകളാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് രാജമാണിക്യം അറിയിച്ചു. ഒരു മാസമായിരിക്കും കാർഡിന്റെ കാലാവധി. അതിനുശേഷം കാലാവധി പുതുക്കി കാർഡ് വീണ്ടും ഉപയോഗിക്കാം.1000 രൂപ മുതൽ 5000 രൂപ വരെയുള്ള തുകയ്ക്കാണ് കാർഡുകൾ 1000, 1500, 3000, 5000 എന്നിങ്ങനെയായിരിക്കും സ്മാർട്ട് കാർഡുകളുടെ സ്ലാബുകൾ. ഓരോ കാർഡ് ഉപയോഗിച്ചും യാത്ര ചെയ്യാവുന്ന വാഹനങ്ങളേതെന്ന് മുൻകൂട്ടി…

Read More

ജിയോയുടെ സൗജന്യ ഡാറ്റയില്‍ കുറവു വരാന്‍ സാധ്യത

ന്യൂഡല്‍ഹി: 4ജി ടെലികോം ദാതാക്കളായ റിലയന്‍സ് ജിയോയുടെ സൗജന്യ ഓഫര്‍ കാലാവധി നീട്ടി ‘ഹാപ്പി ന്യൂ ഇയര്‍’ ഓഫര്‍ പ്രഖ്യാപിച്ചതിനൊപ്പം പുതിയ ഓഫറില്‍ പ്രതിദിനം ലഭ്യമാകുന്ന സൗജന്യ ഡാറ്റയില്‍ കുറവു വരാന്‍ സാധ്യത. പുതിയ ഓഫര്‍ പ്രകാരം പ്രതിദിനം ഒരു ജിബി സൗജന്യ ഡാറ്റയാകും ലഭ്യമാകുക എന്ന സൂചനയാണ് പ്രഖ്യാപനത്തില്‍ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി നല്‍കിയിരിക്കുന്നത്. നിലവില്‍ പ്രതിദിനംനാല് ജിബി 4ജി ഡാറ്റയാണ് ജിയോസൗജന്യമായി നല്‍കുന്നത്. ഒരു ജിബിയുടെ ഫെയര്‍ യൂസേജ് പോളിസി ( Fair Usage Policy) കൊണ്ടുവരുമെന്നാണ് പുതിയ പ്രഖ്യാപനത്തില്‍ മുകേഷ് അംബാനി വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ ജിയോയുടെ ഉപയോക്താക്കളില്‍ 20 ശതമാനം മാത്രമാണ് വന്‍തോതില്‍ ഡാറ്റ ഉപയോഗിക്കുന്നതെന്നും ഇതുമൂലം ഒരു വിഭാഗം ഉപയോക്താക്കള്‍ക്ക് ജിയോയുടെ സൗകര്യങ്ങള്‍ പൂര്‍ണമായ രീതിയില്‍ ഉപയോഗിക്കാനാവുന്നില്ലെന്നും അംബാനി പറഞ്ഞു. എല്ലാ ഉപയോക്താക്കള്‍ക്കും ജിയോയുടെ മികച്ച ഉപയോഗം ഉറപ്പാക്കുന്നതിനായാണ് ഒരു…

Read More

കൊച്ചി മെട്രോയില്‍ 10 രൂപ ടിക്കറ്റിൽ യാത്ര ചെയ്യാം

കൊച്ചി :കൊച്ചി മെട്രോയുടെ യാത്രാനിരക്കുകൾ തീരുമാനിച്ചു. രണ്ടു കിലോമീറ്റർ വരെ 10 രൂപ ടിക്കറ്റിൽ യാത്ര ചെയ്യാം. ആലുവയിൽ നിന്ന് പേട്ട വരെയുള്ള യാത്രയ്ക്ക് 60 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇന്നു ദില്ലിയിൽ ചേർന്ന കെഎംആർഎലിന്റെ ഇരുപത്തിയഞ്ചാമതു ഡയറക്റ്റർ ബോർഡ് യോഗമാണ് ടിക്കറ്റ് നിരക്കുകൾ നിശ്ചയിച്ചത്. 10 രൂപയാണ് മിനിമം യാത്രാക്കൂലി. 20 രൂപ ടിക്കറ്റിന് അഞ്ചു കിലോമീറ്റർ വരെ യാത്ര ചെയ്യാം. 10 കിലോമീറ്റർ വരെയുള്ള യാത്രക്ക് 30 രൂപയുടെ ടിക്കറ്റ് വേണം. 40 രൂപയുടെ ടിക്കറ്റിൽ യാത്ര ചെയ്യാവുന്ന പരമാവധി ദൂരം 15 കിലോമീറ്ററാണ്. 50 രൂപയ്ക്ക് 20 കിലോമീറ്റർ വരെയും 60 രൂപ ടിക്കറ്റിന് 25 കിലോമീറ്ററും യാത്ര ചെയ്യാവുന്ന രീതിയിലാണ് യാത്രാ നിരക്കുകളുടെ ക്രമീകരണം. യാത്രാസുഖം, സമയലാഭം എന്നിവ കണക്കിലെടുക്കുമ്പോൾ നിലവിലുള്ള മറ്റു യാത്രാ സംവിധാനങ്ങളുടെ യാത്രാച്ചെലവിനേക്കാൾ മെച്ചപ്പെട്ട നിരക്കുകളാണ് കൊച്ചി…

Read More

വീട് വാങ്ങാനിരിക്കുന്നവർ 2017 ഫെബ്രുവരി ഒന്ന് വരെ കാത്തിരിയ്ക്കുന്നത് ഗുണകരമാകും

ദല്‍ഹി :നോട്ട് അസാധുവാക്കൽ സർക്കാർ സ്കീമിൽ വീട് വാങ്ങാനിരിക്കുന്നവർക്ക് ഗുണകരമാകുമെന്ന് വിലയിരുത്തൽ. പുതിയതായി പ്രഖ്യാപിക്കാനിരിക്കുന്ന സ്കീമിനൊപ്പം സാധാരണക്കാർക്കും ഇതിന്റെ ഗുണം ലഭിക്കും. വസ്തുവിന്റെ വിലകുറയുന്നതാണ് സാധാരണക്കാർക്ക് ഗുണകരമാകുക. നിലവിൽ നിശ്ചയിച്ചിരിക്കുന്ന ഒമ്പത് ശതമാനം പലിശ നിരക്കിൽനിന്ന് ഇനിയും കുറവ് വരുത്താമോയെന്നാണ് സർക്കാർ പരിശോധിക്കുന്നത്. സ്കീംവഴി ആറ് മുതൽ ഏഴ് ശതമാനംവരെ പലിശ നിരക്കിൽ വായ്പ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. ആദ്യമായി വീട് വാങ്ങുന്നവർക്കാണ് സർക്കാർ സ്കീംവഴി 50 ലക്ഷം രൂപവരെ ഭവനവായ്പ അനുവദിക്കുക. പദ്ധതി ആസൂത്രണ ഘട്ടത്തിലാണ്. നോട്ട് അസാധുവാക്കൽ സാമ്പത്തിക മേഖലയിലുണ്ടാക്കിയ പ്രതികരണം പഠിച്ചശേഷമാകും പദ്ധതി നടപ്പാക്കുക. 2017  ഫെബ്രുവരി  ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലി പദ്ധതി പ്രഖ്യാപിച്ചേക്കും

Read More