സര്‍ക്കാര്‍ പുറത്തുവിട്ട ജിഡിപി വളർച്ചാ കണക്കുകൾ സംശയാസ്പദം

നോട്ട്‌ നിരോധനം, വൻതൊഴിൽ നഷ്ടം, ഉൽപാദന തകർച്ച എന്നിവ കണക്കിലെടുക്കാത്ത കണക്കുകൾ തെറ്റിദ്ധാരണാജനകം ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തെ മുന്നാം ത്രൈമാസ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സ്ഥിതിവിവര കാര്യാലയം (സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ്‌ ഓഫീസ്‌ – സിഎസ്‌ഒ) പുറത്തുവിട്ട മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) സംബന്ധിച്ച കണക്കുകൾ സംശയാസ്പദവും തെറ്റിദ്ധാരണാജനകവുമാണെന്ന ആശങ്ക ബലപ്പെടുന്നു. നോട്ട്‌ അസാധൂകരണവും അതുമൂലമുണ്ടായ വൻതൊഴിൽ നഷ്ടം, ഉൽപാദന തകർച്ച എന്നിവ കണക്കിലെടുക്കാതെയാണ്‌ സിഎസ്‌ഒ ജിഡിപി വളർച്ചയുടെ അരുണാഭമായ ചിത്രങ്ങളും അവകാശവാദങ്ങളും പുറത്തുവിട്ടിരിക്കുന്നതെന്നാണ്‌ സ്വതന്ത്ര നിരീക്ഷകർ വിലയിരുത്തുന്നത്‌. നോട്ട്‌ അസാധൂകരണത്തിനുശേഷം ജിഡിപി സംബന്ധിച്ച ആദ്യ കണക്കുകളാണ്‌ സിഎസ്‌ഒ ചൊവ്വാഴ്ച പുറത്തുവിട്ടത്‌. നോട്ട്‌ അസാധൂകരണം ഹ്രസ്വകാലത്തേക്കെങ്കിലും ജിഡിപി വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നാണ്‌ എല്ലാ പഠനങ്ങളും സൂചിപ്പിച്ചിരിക്കുന്നത്‌. എന്നാൽ ഏഴ്‌ ശതമാനം ജിഡിപി വളർച്ച കൈവരിച്ചുവെന്ന സിഎസ്‌ഒ പഠനം അവിശ്വസനീയമാംവിധം അദ്ഭുതകരമാണ്‌. ഉൽപാദന മേഖലയിലും കാർഷികരംഗത്തും കൈവരിച്ച നേട്ടമാണ്‌…

Read More

പി.എഫ്. പണം ഇനി മുതല്‍ എളുപ്പത്തില്‍ പിന്‍വലിക്കാം

ന്യൂഡൽഹി: തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിൽനിന്ന് വിവിധ ആവശ്യങ്ങൾക്ക് പണം പിൻവലിക്കുന്നതിനുള്ള നടപടികൾ എളുപ്പമാക്കി. ഇനിമുതൽ ഒട്ടേറെ അപേക്ഷാഫോറങ്ങൾ സമർപ്പിക്കേണ്ട. അപേക്ഷകളോടൊപ്പം പലവിധത്തിലുള്ള സാക്ഷ്യപത്രങ്ങളും നൽകേണ്ട. സമഗ്രമായ ഒറ്റ അപേക്ഷാഫോറം മാത്രമേ ഉണ്ടാവൂ. ആധാർ നമ്പർ രേഖപ്പെടുത്തിയ അപേക്ഷാഫോമാണെങ്കിൽ അത് തൊഴിലുടമ സാക്ഷ്യപ്പെടുത്തേണ്ട. ആധാർ ഇല്ലാത്തത് സാക്ഷ്യപ്പെടുത്തണം. ഫോം നമ്പർ 19, 10 സി, 31, 19(യു.എ.എൻ), 10 സി(യു.എ.എൻ), 31(യു.എ.എൻ) എന്നിവയ്ക്ക് പകരമാണ് സമഗ്രമായ ഒറ്റ അപേക്ഷ. ഭവന വായ്പ, വീടുവെക്കാൻ ഭൂമി വാങ്ങൽ, ഭവനനിർമാണം, മോടിപിടിപ്പിക്കൽ, ഭവനവായ്പയുടെ തിരിച്ചടവ് തുടങ്ങിയവയ്ക്ക് പണം പിൻവലിക്കുമ്പോൾ ഇനി ‘പുതിയ സാക്ഷ്യപത്രം’ നൽകേണ്ട. ‘യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റും’ ഒഴിവാക്കി. ഭാഗികമായ ഇത്തരം പണം പിൻവലിക്കലിന് ഒരുരേഖയും ആവശ്യമില്ല. ഫാക്ടറി അടയ്ക്കുകയാണെങ്കിൽ അഡ്വാൻസ് ആവശ്യപ്പെട്ട് സമർപ്പിക്കുന്ന അപേക്ഷകൾക്കും രേഖകൾ സമർപ്പിക്കേണ്ട. വിവാഹത്തിനുള്ള അഡ്വാൻസ്, കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് എന്നിവയ്ക്ക് അപേക്ഷിക്കുമ്പോൾ വിവാഹക്ഷണക്കത്തോ മറ്റു…

Read More

ഇനി മുതല്‍ 30,000ന് മുകളിലുള്ള പണമിടപാടുകള്‍ക്ക് പാന്‍ നിര്‍ബന്ധമാക്കുന്നു

ന്യൂഡൽഹി: പാൻ കാർഡില്ലാത്തവർക്ക് ഇനി 30,000 രൂപയിൽകൂടുതൽ ബാങ്കിൽ നിക്ഷേപിക്കാൻ കഴിയില്ല. നിലവിലുണ്ടായിരുന്ന 50,000 എന്ന തുകയിൽനിന്ന് പരിധി 30,000 രൂപയാക്കി ഉടനെ കുറച്ചേക്കും. ബജറ്റിൽ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കും. പണമിടപാടുകൾ കുറച്ച് ഡിജിറ്റൽ പെയ്മെന്റ് സംവിധാനം പരമാവധി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 30,000 രൂപയിൽ കൂടുതലുള്ള മർച്ചന്റ് പേയ്മെന്റുകൾക്കും പാൻകാർഡ് വിവരങ്ങൾ നിർബന്ധമാക്കും. ഇതിനുപുറമെ, ഒരു പരിധിക്ക് മുകളിലുള്ള കറൻസി ഇടപാടുകൾക്ക് കാഷ് ഹാൻഡ്ലിങ് ചാർജ് ഏർപ്പെടുത്തുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്.

Read More

ഉപയോഗം കൂടുന്നതിനനുസരിച്ച് ഇനി നിരക്ക് കുറയും

ന്യൂഡൽഹി: കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് കുറഞ്ഞ താരിഫ് ഏർപ്പെടുത്തുന്നതിനെക്കുറിച്ച്സർക്കാർ ആലോചിക്കുന്നു. രാജ്യത്ത് ആവശ്യത്തിലധികം വൈദ്യുതി ഉത്പാദിപ്പിക്കാൻ തുടങ്ങിയതോടെയാണ് പുതിയ തീരുമാനം നടപ്പാക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നത്. നിലവിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവരിൽനിന്ന് കൂടുതൽ തുകയാണ് ഈടാക്കിവരുന്നത്. സംസ്ഥാനങ്ങളിൽ വൈദ്യുതി ലഭ്യത കുറവുള്ളതിനാലായിരുന്നു ഊർജ ഉപയോഗത്തിനനുസരിച്ച് കൂടുതൽ തുക ഈടാക്കിയിരുന്നത്. എന്നാൽ വൈദ്യുതി ഉത്പാദനം വർധിച്ചതിനാൽ ഈ രീതി തുടരേണ്ടെന്നാണ് ഇത് സംബന്ധിച്ച് പഠനം നടത്താൻ നിയമിച്ച സമിതിയുടെ നിലാപാട്. ജനവരി അവസാനത്തോടെ ഇതുസംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര ഊർജ മന്ത്രാലയത്തിന് സമർപ്പിക്കും. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി ചെയർമാൻ, സെൻട്രൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ സെക്രട്ടറി, ഫിക്കി പ്രസിഡന്റ്, ബിഹാർ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ എനർജി വിഭാഗം സെക്രട്ടറിമാർ, മധ്യപ്രദേശ്, ഗുജറാത്ത്, യുപി എന്നിവിടങ്ങളിലെ പ്രിസിപ്പൽ എനർജി സെക്രട്ടറിമാർ എന്നിവരടങ്ങിയതാണ് സമിതി.

Read More

ഇപിഎസ് പ്രകാരം പെന്‍ഷനും ആനുകൂല്യങ്ങളും ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കി

മുംബൈ: അംഗങ്ങൾക്കും പെൻഷൻ പറ്റിയവർക്കും എംപ്ലോയീസ് പെൻഷൻ സ്കീമിന്റെ ആനുകൂല്യം ലഭിക്കുന്നതിന് ആധാർ നിർബന്ധമാക്കി. ഭാവിയിൽ ഇപിഎസ് പദ്ധതിയിൽ പെൻഷനും മറ്റ് ആനകൂല്യങ്ങളും ലഭിക്കുന്നതിന് ആധാർ നമ്പർ നൽകേണ്ടിവരും. ആധാർ നമ്പർ ഇതുവരെ എടുക്കാത്തവർ ഉടനെതന്നെ രജിസ്റ്റർ ചെയ്ത് ആധാർ എൻ റോൾമെന്റ് നമ്പർ നൽകേണ്ടതാണെന്നും ജനവരി നാലിന് ഇറങ്ങിയ വിജ്ഞാപനത്തിൽ പറയുന്നു. ആധാർ എൻ റോൾമെന്റ് നമ്പറിനൊപ്പം താഴെപ്പറയുന്ന രേഖകളും ഹാജരാക്കേണ്ടിവരും. 1. തൊഴിലുടമ നൽകുന്ന ഐഡന്റിറ്റി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ രേഖപ്പെടുത്തിയ ഇപിഎഫ്ഒയുടെ തിരിച്ചറിയൽ രേഖ. 2. ഐഡന്റിറ്റി കാർഡ്(വോട്ടേഴ്സ് ഐഡി കാർഡ്, പാൻ കാർഡ്, പാസ് പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ഗസറ്റഡ് ഓഫീസറോ, തഹസിൽദാരോ നൽകിയ ഫോട്ടോ പതിച്ച രേഖ ഇവയിലേതെങ്കിലും). എന്നിവയാണ് ഹാജരാക്കേണ്ടിവരിക.

Read More

രണ്ടായിരം രൂപാ നോട്ടുകൾക്കുപിന്നാലെ അഞ്ഞൂറു രൂപാനോട്ടുകളിലും മഷി പടരുന്നതായി പരാതി

  കൊച്ചി: രണ്ടായിരം രൂപാ നോട്ടുകൾക്കുപിന്നാലെ അഞ്ഞൂറു രൂപാനോട്ടുകളിലും മഷി പടരുന്നതായി പരാതി. പോക്കറ്റിൽ സൂക്ഷിച്ചിരുന്ന നോട്ടുകളിൽ വിയർപ്പ് പറ്റിയതോടെയാണ് അഞ്ഞൂറിന്റെ മാത്രം നോട്ടുകളിൽ മഷിപടർന്നത്. കൊച്ചി വൈറ്റിലയിലെ ചുമട്ടുതൊഴിലാളിയായ സിജോയ്ക്ക് പണിക്കൂലിയായി കിട്ടിയ അഞ്ഞൂറിന്റെ രണ്ടു നോട്ടുകളിലാണ് മഷിപടർന്നത്. 500ന്റെ നോട്ടുകൾക്കുള്ളിൽ 100ന്റെ നോട്ടുകളുംവച്ച് മടക്കി പോക്കറ്റിലാണ് സൂക്ഷിച്ചത്. പണിയെടുത്ത് വിയർത്തതോടെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന നോട്ടുകളിൽ മഷിപടർന്ന് ഈ വിധത്തിലായി. പിറ്റേന്ന് ജോലി വേണ്ടന്നു വച്ച് കൊച്ചിയിലെ റിസർവ് ബാങ്ക് ഓഫിസിൽ നോട്ടുമാറാൻ ചെന്നെങ്കിലും മറ്റൊരുദിവസം വരാൻ പറഞ്ഞ് തിരിച്ചയച്ചു. ഇതോടെ ഒരു ദിവസത്തെ പണിക്കൂലിയും നഷ്ടമായതായി സിജോ പറയുന്നു. പണിക്കൂലി കളഞ്ഞ് ഇനി നോട്ടുമാറാൻ പോകാനില്ലന്നാണ് ഇദേഹം പറയുന്നു. പലയിടങ്ങളിലും രണ്ടായിരം രൂപയുടെ നോട്ടുകൾ മഷിപടർന്ന് ഉപയോഗിക്കാൻകഴിയാത്ത സ്ഥിതിയായത് നേരത്തെ ചർച്ചയായിരുന്നു.

Read More

‘ഭിം’ ആപ്പ് പ്രധാനമന്ത്രി പുറത്തിറക്കി

കറന്‍സി രഹിത രാജ്യമെന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഭിം’ (ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി) മൊബൈല്‍ ആപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. കറന്‍സി രഹിത രാജ്യമെന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഭിം’ (ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി) മൊബൈല്‍ ആപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചവര്‍ക്കു വിരലടയാളം കൊണ്ടു ബാങ്ക് ഇടപാടുകള്‍ നടത്താന്‍ സൗകര്യമുള്ള ആപ്പാണ് ഭിം. നിലവില്‍ നാലക്ക പാസ്വേഡ് ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തേണ്ടത്. എന്നാല്‍ ഭിം ആപ്പില്‍ വിരലടയാളം സ്വീകരികരിച്ച് ഇടപാടുകള്‍ നടത്താനുള്ള സംവിധാനം രണ്ടാഴ്ചയ്ക്കകം ഏര്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഭരണഘടനാ ശില്‍പി ഡോ.ഭീം റാവു അംബദ്കറുടെ സ്മരണയ്ക്കാണ് ആപ്പിനു ‘ഭിം’ എന്നു പേരിട്ടത്. തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ‘ഡിജിധന്‍’ മേളയിലാണു പ്രധാനമന്ത്രി ഭിം ആപ് അവതരിപ്പിച്ചത്. എന്താണ് ഭാരത് ഇന്റര്‍ ഫേസ് ഫോര്‍ മണി(ഭിം) ആപ്പ്?…

Read More

ആധാര്‍ അധിഷ്ഠിത ഡിജിറ്റല്‍ പേ സംവിധാനവുമായി ഐ ഡി എഫ് സി ബാങ്ക് .

മുംബൈ : രാജ്യത്തെ ആദ്യ ആധാര്‍ അധിഷ്ഠിത ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ ആധാര്‍ പേയ്ക്ക് ഐഡിഎഫ്സി ബാങ്ക് തുടക്കം കുറിച്ചു. റീട്ടെയില്‍ വില്‍പനക്കാര്‍ക്ക് സ്വന്തം ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ഫോണിലൂടെ ഇനി ഇടപാടു നടത്താം. യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി (യുഐഡിഎഐ), നാഷനല്‍ പേയ്മെന്റ്സ് കോര്‍പറേഷന്‍ (എന്‍പിസിഐ) എന്നിവയുമായി ചേര്‍ന്നാണ് ഐഡിഎഫ്സി ബാങ്ക് ‘ആധാര്‍ പേ’ സൗകര്യം വികസിപ്പിച്ചിരിക്കുന്നത്. ബയോമെട്രിക് സംവിധാനമുള്ള ആന്‍ഡ്രോയ്ഡ് മൊബൈലുകളിലാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്. വ്യാപാരികള്‍ തങ്ങളുടെ മൊബൈലില്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ഉപഭോക്താവിന് കാര്‍ഡുകളോ പുതിയ ആപ്ലിക്കേഷനുകളോ പാസ്വേഡുകളോ അക്കൗണ്ട് നമ്പറുകളോ ഒന്നും ഇല്ലാതെ തന്നെ പണമിടപാട് നടത്താം. ഉപഭോക്താക്കള്‍ ഇടപാട് നടത്തുമ്പോള്‍ അവരുടെ ആധാര്‍ നമ്പര്‍ നല്‍കുകയും തുടര്‍ന്ന് ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ട് ആപ്പില്‍ തെരെഞ്ഞടുത്ത് പേമെന്റ് നടത്തിയാല്‍ മതിയാവും. ഇടപാട് നടത്തുന്ന തുക നേരിട്ട് വ്യാപാരിയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റാവും.…

Read More

ഇന്ത്യന്‍ ഓഹരി വിപണികളില്‍ നേട്ടം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 260 പോയന്റ് നേട്ടത്തിൽ 26626 ലും നിഫ്റ്റി 82 പോയന്റ് ഉയർന്ന് 8185 .80 ലു ക്ലോസ് ചെയ്തു   ബിഎസ്ഇയിലെ 1266 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 271 ഓഹരികൾ നഷ്ടത്തിലുമാണ്. നോട്ട് അസാധുവാക്കിയതിനുശേഷം 50 ദിവസം പൂർത്തിയാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് കാതോർക്കുകയാണ് ഓഹരി നിക്ഷേപകർ. സിപ്ല, ഒഎൻജിസി, മാരുതി, ആക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയവ നേട്ടത്തിലും എച്ച്ഡിഎഫ്സി, വിപ്രോ, ഭാരതി എയർടെൽ, ഇൻഫോസിസ്, റിലയൻസ് തുടങ്ങിയവ നഷ്ടത്തിലുമാണ്.

Read More

ഇൻഷുറൻസ് പോളിസികളിൽനിന്നുള്ള ആദായവും കുറയുന്നു

സർക്കാർ സെക്യൂരിറ്റികൾ, ബാങ്ക് നിക്ഷേപങ്ങൾ എന്നിവയ്ക്കു പിന്നാലെ ഇൻഷുറൻസ് പോളിസികളിൽനിന്നുള്ള ആദായവും കുറയുന്നു. ഉറപ്പുള്ള ആദായം വാഗ്ദാനം ചെയ്യുന്ന പോളിസികൾക്ക് നിലവിൽ 7 മുതൽ 7.5ശതമാനംവരെ നേട്ടം ലഭിക്കുമായിരുന്നു. ഇത് നാല് ശതമാനത്തിലേയ്ക്ക് താഴ്ന്നേക്കാമെന്നാണ് വിപണിയിൽനിന്നുള്ള സൂചന. ഉറപ്പുള്ള ആദായം വാഗ്ദാനം ചെയ്യുന്ന പോളിസികൾക്ക് 4.5 ശതമാനത്തേക്കാൾ കുറഞ്ഞ നേട്ടം വാഗ്ദാനംചെയ്യരുതെന്ന് ഐആർഡിഎയുടെ നിർദേശമുണ്ട്. ഈ പരിധികുറയ്ക്കുന്നതുസംബന്ധിച്ച നിർദേങ്ങൾ ഇൻഷുറൻസ് കമ്പനികൾ മുന്നോട്ടുവെച്ചതായാണ് സൂചന. നിലവിലുള്ള ആദായം നൽകി ഭാവിയിൽ മുന്നോട്ടുപോകാൻ കഴിയില്ലെന്നാണ് കമ്പനികളുടെ വാദം. സർക്കാർ സെക്യൂരിറ്റികളിൽനിന്നുള്ള ആദായം ഈയിടെ 6.4ശതമാനത്തിലേയ്ക്ക് താഴ്ന്നിരുന്നു. ഒരു വർഷത്തിനിടെ 1.5ശതമാനത്തിലേറെയാണ് കുറവുണ്ടായത്. 2017 മാർച്ചോടെ ഇത് ആറ് ശതമാനത്തിലെത്തുമെന്നാണ് എച്ച്എസ്ബിസിയുടെ നിരീക്ഷണം.

Read More