ഡല്‍ഹി : ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതോടെ ഡിജിറ്റല്‍ പെയ്‌മെന്റ് കമ്പനികള്‍ക്ക് നേട്ടമായി. അതോടെ അവ തമ്മിലുള്ള മത്സരവും കടുത്തു.പേ ടിഎം, എസ്ബിഐയുടെ ബഡ്ഡി, മൊബിക്വിക്, ഓറഞ്ച് തുടങ്ങിയ വാലറ്റുകളാണ് നോട്ട് അസാധുവാക്കല്‍ നേട്ടമാക്കിയത്. അതില്‍തന്നെ മികച്ച നേട്ടം പേ ടിഎമ്മിനാണ്. ദിനംപ്രതി മൊത്തം 120 കോടി മൂല്യംവരുന്ന 70 ലക്ഷം ഇടപാടുകളാണ് പേ ടിഎംവഴി നടക്കുന്നത് മൊത്തം ലക്ഷ്യ വില്പന മൂല്യ(ജിഎംവി)മാകട്ടെ നാല് മാസംകൂടി അവശേഷിക്കെ, 500 കോടി ഡോളര്‍ കടന്നു.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം വില്പന മൂല്യം 300 കോടി ഡോളറായിരുന്ന സ്ഥാനത്താണിത്. മൊബൈല്‍ വാലറ്റ് പ്ലാറ്റ്‌ഫോമിനൊപ്പം ഓണ്‍ലൈന്‍ ഷോപ്പിങിനുള്ള സൗകര്യവുമുള്ളതാണ് പേ ടിഎമ്മിന് ഗുണകരമായത് നോട്ട് അസാധുവാക്കിയതിനുശേഷംമാത്രം പേ ടിഎമ്മിന് പുതിയതായി ലഭിച്ചത് 50 ലക്ഷം
Read MoreCategory: മണി ന്യൂസ്
ജി.ഡി.പി. വളർച്ച 6.9 ശതമാനത്തിലേക്ക് താഴും
ന്യൂഡൽഹി: ഉയർന്ന മൂല്യമുള്ള നോട്ടുകളുടെ നിരോധനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി രാജ്യത്തിന്റെ ആഭ്യന്തര ഉല്പാദന (ജി.ഡി.പി.) വളർച്ചയെ പിന്നോട്ടടിക്കുമെന്ന് വിലയിരുത്തൽ. ഈ സാമ്പത്തിക വർഷം 7.4 ശതമാനം വളർച്ച കൈവരിക്കുമെന്ന നേരത്തെയുള്ള അനുമാനത്തിൽ നിന്ന് ജി.ഡി.പി. 6.9 ശതമാനത്തിലേക്ക് താഴുമെന്ന് ആഗോള റേറ്റിങ് ഏജൻസിയായ ഫിച്ച് വിലയിരുത്തൽ. നോട്ട് നിരോധനം സാമ്പത്തിക ഇടപാടുകൾക്ക് ഇടക്കാല തടസ്സമുണ്ടാക്കിയതായും ഏജൻസി പറയുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിൽ പണലഭ്യതയിൽ വന്നിട്ടുള്ള കുറവ് സാമ്പത്തിക വളർച്ചയെ ബാധിക്കും. നിരോധിച്ച 1000, 500 നോട്ടുകളാണ് രാജ്യത്ത് ഉപയോഗത്തിലിരുന്ന കറൻസിയുടെ 86 ശതമാനവും. അതിനാൽത്തന്നെ ക്രയവിക്രയങ്ങളെ ഇത് ഇടക്കാലത്തേക്കെങ്കിലും സാരമായി ബാധിക്കും. സാമ്പത്തിക പരിഷ്കരണ നടപടികളും കേന്ദ്ര ജീവനക്കാരുടെ ശമ്പള വർധനയും സാമ്പത്തിക വളർച്ചയെ മുന്നോട്ട് നയിക്കാൻ സഹായിച്ചിരുന്നതായും ഫിച്ചിന്റെ നവംബറിലെ ആഗോള സാമ്പത്തിക സ്ഥിതി വിശകലനം ചെയ്യുന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അതിനിടെ…
Read Moreഎയർടെല്ലിന്റെ പേമെന്റ് ബാങ്ക് പ്രവർത്തനം തുടങ്ങി
മുംബൈ: ടെലികോം സേവന ദാതാക്കളായ എയർടെല്ലിന്റെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യ പേയ്മെന്റ് ബാങ്ക് ബുധനാഴ്ച പ്രവർത്തനം തുടങ്ങി. ബാങ്കിങ് സേവനങ്ങൾ രാജ്യത്തിന്റെ എല്ലാ ഗ്രാമങ്ങളിലും എത്തിക്കുന്നതിന്റെ ഭാഗമായി 2015- ലാണ് പേയ്മെന്റ് ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകിയത്. 11 പേയ്മെന്റ് ബാങ്കുകൾക്ക് അനുമതി നൽകിയതിൽ ആദ്യമായി പ്രവർത്തനം തുടങ്ങിയത് എയർടെല്ലാണ്. എയർടെൽ പേയ്മെന്റ് ബാങ്ക് എന്ന പേരിൽ രാജസ്ഥാനിലാണ് പ്രാരംഭ പ്രവർത്തനം തുടങ്ങിയത്. ആധാർ കാർഡ് ഉപയോഗിച്ച് ഇ-കെവൈസി ഫോം പൂരിപ്പിച്ച് അക്കൗണ്ട് നൽകുന്നത്. എയർടെൽ മൊബൈൽ നമ്പരായിരിക്കും ബാങ്ക് അക്കൗണ്ട് നമ്പരാകുക. രാജസ്ഥാനിലെ പതിനായിരത്തോളം വരുന്ന എയർടെൽ റീട്ടെയിൽ ഔട്ട്ലെറ്റുകൾ ബാങ്കിങ് പോയിന്റുകളാകും. 7.25 ശതമാനം വാർഷിക പലിശയ്ക്കാണ് നിക്ഷേപങ്ങൾ സ്വീകരിക്കുന്നത്. എയർടെല്ലിനു പുറമേ തപാൽ വകുപ്പ്, റിലയൻസ് ഇൻഡസ്ട്രീസ്, വോഡഫോൺ എംപെസ, ആദിത്യ ബിർള നുവോ, ചോളമണ്ഡലം ഡിസ്ട്രിബ്യൂഷൻ സർവീസ്, ഫിനോ പേടെക്,…
Read Moreസൗജന്യ ഡേറ്റയുമായി വോഡഫോൺ 4 ജി
കൊച്ചി: 4ജി സിമ്മിലേക്ക് അപ്ഗ്രേഡ് ചെയ്യുന്ന കേരളത്തിലെ വോഡഫോൺ ഉപഭോക്താക്കൾക്ക് പ്രത്യേക പാക്കേജ്. വോഡഫോൺ സൂപ്പർനെറ്റ് 4 ജി യിലേക്ക് അപ്ഗ്രേഡ് ചെയ്യുന്ന നിലവിലുള്ള എല്ലാ വോഡഫോൺ ഉപഭോക്താക്കൾക്കും രണ്ട് ജി.ബി. ഡേറ്റഅവരുടെ 4 ജി ഫോണുകളിൽ ലഭിക്കും. 4ജി സിമ്മുകൾ എല്ലാ വോഡഫോൺ സ്റ്റോറുകളിലും മിനി സ്റ്റോറുകളിലും 13,000 മൾട്ടി ബ്രാൻഡ് ഔട്ട്ലെറ്റുകളിലും ലഭിക്കും. പ്രീ പെയ്ഡ് ഉപഭോക്താക്കൾക്ക് ഒറ്റത്തവണത്തേക്കു ലഭിക്കുന്ന ഈ രണ്ട് ജി.ബി. ഡേറ്റപത്ത് ദിവസത്തേക്ക് സൗജന്യമായി ലഭിക്കും. പോസ്റ്റ് പെയ്ഡ് വരിക്കാർക്കിത് ഒരു ബില്ലിങ് കാലയളവു വരെ ലഭിക്കും. 4ജി സിം 4ജി സംവിധാനമുള്ള ഹാൻഡ് സെറ്റുകളിൽ മാത്രമാണ് ഉപയോഗിക്കേണ്ടത്. പുതിയ വോഡഫോൺ സൂപ്പർനെറ്റ് 4ജി സിം വഴി ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുന്ന 2 ജി.ബി. അധിക േഡറ്റയോടു കൂടി തടസ്സമില്ലാത്ത മൊബൈൽ ഇന്റർനെറ്റ് ഉപയോഗം തുടരാനാവും. സിം പുതുക്കി വാങ്ങിക്കഴിഞ്ഞാൽ…
Read Moreരൂപയുടെ മൂല്യം ഒമ്പത് മാസത്തെ താഴ്ചയിലേയ്ക്ക് നിലം പൊത്തി
ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് രൂപയ്ക്ക് തിരിച്ചടിയായത്. രാജ്യത്തെ മൂലധന വിപണിയില്‍നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിയുന്നതും മൂല്യത്തെ കാര്യമായി ബാധിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം 68.56നാണ് ബുധനാഴ്ച ക്ലോസ് ചെയ്തത്. വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചയുടനെ 27 പൈസയുടെ നഷ്ടമാണുണ്ടായത്. ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം 70ലേയ്ക്ക് താഴുമെന്നാണ് വിലയിരുത്തല്‍
Read Moreസെന്‍സെക്‌സില്‍ നഷ്ടത്തോടെ തുടക്കം
മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 135 പോയന്റ് നഷ്ടത്തില്‍ 25916ലും നിഫ്റ്റി 47 പോയന്റ് ഉയര്‍ന്ന് 7985ലുമെത്തി. ബിഎസ്ഇയിലെ 359 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 767 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഹിന്‍ഡാല്‍കോ, വേദാന്ത, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ്, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോര്‍കോര്‍പ്, ഒഎന്‍ജിസി തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, അദാനി പവര്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്. രൂപയുടെ മൂല്യം ഒമ്പത് മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. ഡോളറിനെതിര 68.80 ആണ് രൂപയുടെ മൂല്യം.
Read Moreഇ-വാല്ലെറ്റ് എന്നാല്‍ എന്ത് ,പ്രയോജനങ്ങള്‍ ,എങ്ങനെ ഉപയോഗിക്കാം
ഇ- വാലറ്റ് എന്നാല്‍ എന്ത് ? .ലളിതമായി പറഞ്ഞാല്‍ സ്മാർട്ട് ഫോണിലൂടെ പണം കൈമാറുന്ന ഓൺലൈൻ സംവിധാനം. പണം കൈമാറ്റത്തിന് വേണ്ടെതെന്തെല്ലാം ? വേണ്ടത് സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റ് കണക്ഷനും പിന്നെ ഒരല്‍പം അറിവും . ഇന്ത്യയില്‍ നിലവില്‍ ഏതെല്ലാം കമ്പനികൾ ഇ-വാല്ലെറ്റ് സേവനംനല്‍കുന്നുണ്ട് ? പേറ്റിഎം. മൊബിക്വിക്ക്, പേയുമണി, ഓക്സിജൻ, ഫ്രീചാർജ്, എം.പൈസ, ചില്ലർ, എസ്.ബി.ഐ ബഡ്ഡി, സിട്രസ്പേ, സിറ്റി മാസ്ർപാസ്, പോകറ്റ്സ്, ലൈം, എയർടെൽമണി, ഐഡിയ ഇ-വാലറ്റ്, ജിയോമണി ഇ- വാലറ്റ് ന്‍റെ പ്രയോജനങ്ങള്‍ എന്തെല്ലാം ? ബാങ്കില്‍ പോകാതെ, കറന്‍സിയില്ലാതെ ഏതു സമയത്തും എത്ര ചെറിയ തുകയും ആർക്കും തൽക്ഷണം കൈമാറാം. ഇങ്ങനെ ഉപയോഗിക്കാം. ? ആദ്യം ചെയ്യേണ്ടത് ബന്ധ പെട്ട കമ്പനിയുടെ അപ്ളിക്കേഷന്‍ സ്മാര്‍ട്ട് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക എന്നതാണ് . 1. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്ലിക്കേഷൻ ഡൌണ്‍ലോഡ് …
Read Moreജോയ് ആലുക്കാസ്സ് ഇനി മുതല്‍ അമേരിക്കയിലും
ഹൂസ്റ്റൺ: അന്താരാഷ്ട്ര തലത്തിൽ സ്വർണാഭരണ വിപണനരംഗത്ത് പ്രമുഖരായ ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ ആദ്യ ഷോറും ഹൂസ്റ്റണിലെ ഹിൽക്രോഫ്റ്റിൽ പ്രവർത്തനമാരംഭിച്ചു. ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോ പോൾ ആലുക്കാസ് , അന്നിയൻ ജോർജ്, മറ്റു പ്രമുഖ വ്യക്തികളുടെയും സാന്നിധ്യത്തിൽ ഷുഗർലാൻഡ് മേയർ ജോ. ആർ. സിമ്മർമാൻ ഷോറൂം ഉദ്ഘാടനം ചെയ്തു. ഹൂസ്റ്റണിൽ പ്രവർത്തനമാരംഭിക്കുന്ന പുതിയ ഷോറൂം ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ആസൂത്രിതവും വിജയകരവുമായ ബിസിനസ് വിപുലീകരണത്തിന് മികച്ച മുദ്രണമായി മാറുകയാണ്. ഇതിന്റെ ഭാഗമായി ന്യൂജഴ്സിയിലെ എഡിസ, ചിക്കാഗോയിലെ വെസ്റ്റ് ഡെവ അവന്യൂ എിവിടങ്ങളിൽ രണ്ടു ഷോറൂമുകൾ കൂടി ആരംഭിക്കും. ജോയ്ആലുക്കാസിന്റെ യുഎസ്എയിലെ തുടക്കം തന്റെ സ്വപ്നസാക്ഷാത്കാരമാണെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും എംഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു. സ്വർണ്ണാഭരണങ്ങളെക്കുറിച്ചുള്ള എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കും വിധത്തിൽ ഒരു മില്ല്യണിലധികം ആഭരണ ശേഖരവും ലോകത്തിലെ എല്ലാ കോണിൽ നിന്നുള്ള…
Read Moreനോട്ട് നിരോധനം ,ഭൂമി വില കുത്തനെ കുറയും
കൊച്ചി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് പിൻവലിച്ചത് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഗുണകരമായി മാറുന്നു. ബാങ്കിങ് സംവിധാനത്തിലേക്ക് കൂടുതൽ നിക്ഷേപം വന്നുനിറയാൻ തുടങ്ങിയതോടെ പലിശനിരക്കുകൾ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിസർവ് ബാങ്ക് പലിശ നിരക്കുകൾ കുറയ്ക്കുന്നതിന് മുമ്പായിത്തന്നെ പല ബാങ്കുകളും നിരക്കിൽ കുറവ് വരുത്താൻ തുടങ്ങിയിട്ടുണ്ട്. ഇതാണ് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഗുണകരമായി മാറുന്നത്. ഇതിനൊപ്പം ഭൂമി വില കുറയുക കൂടി ചെയ്യുന്നതോടെ, ഫ്ളാറ്റുകളും വില്ലകളും വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസമാകും. പലിശനിരക്കുകൾ കുറയുന്നതോടെ ഭവന വായ്പ ഉൾപ്പെടെയുള്ള റീട്ടെയ്ൽ വായ്പകൾക്ക് ആവശ്യക്കാരേറുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിങ് ഡയറക്ടർ വി.ജി. മാത്യു പറഞ്ഞു. ബാങ്കുകൾക്ക് റിസർവ് ബാങ്ക് വായ്പ നൽകുമ്പോൾ ഈടാക്കുന്ന പലിശയായ റിപ്പോ നിരക്ക് ഇപ്പോൾ 6.25 ശതമാനമാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ ഇത് 5.50 ശതമാനമെങ്കിലുമായി കുറയുമെന്നാണ് ബാങ്കിങ്, റിയൽ എസ്റ്റേറ്റ് മേഖലകളുടെ പ്രതീക്ഷ. ഇതു കുറയുന്നതോടെ ബാങ്കുകൾ സ്ഥിരനിക്ഷേപങ്ങളുടെ…
Read Moreയു.ടി.ഐ. മ്യൂച്വൽ ഫണ്ടിന്റെ ഐ.പി.ഒ. വരുന്നു.
മുംബൈ: മ്യൂച്വൽ ഫണ്ട് സ്ഥാപനമായ യു.ടി.ഐ. അസറ്റ് മാനേജ്‌മെന്റ് കമ്പനി പ്രഥമ ഓഹരി വില്പന (ഐ.പി.ഒ.) യിലൂടെ മൂലധന സമാഹരണത്തിന് ഒരുങ്ങുന്നു. അടുത്ത വർഷം ആദ്യത്തോടെ ഐ.പി.ഒ.യ്ക്കായുള്ള അപേക്ഷ സെബിക്ക് സമർപ്പിക്കും. ധനമന്ത്രാലയം ഇതിന് തത്ത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളും ബാങ്കുകളുമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.), എൽ.ഐ.സി., ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയ്ക്ക് യു.ടി.ഐ.യിൽ ഏതാണ്ട് 18.5 ശതമാനം വീതം ഓഹരി പങ്കാളിത്തമുണ്ട്. എന്നാൽ, ഇവർക്കെല്ലാം ഇപ്പോൾ സ്വന്തം നിലയിൽ മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങളുമുണ്ട്. ഒരേസമയം ഒന്നിലധികം അസറ്റ് മാനേജ്‌മെന്റ് കമ്പനികളിൽ ഓഹരി പങ്കാളിത്തത്തിന് നിലവിൽ നിയന്ത്രണമുണ്ട്. ഈ സാഹചര്യത്തിൽ അവരുടെ ഓഹരികൾ ഐ.പി.ഒ.യിലൂടെ വിറ്റഴിക്കും. ടി. റോവ് പ്രൈസ് എന്ന അമേരിക്കൻ നിക്ഷേപക സ്ഥാപനത്തിന് യു.ടി.ഐ.യിൽ 26 ശതമാനം ഓഹരിയുണ്ട്. അത് നിലനിർത്താനാണ് സാധ്യത. രാജ്യത്തെ ആറാമത്തെ…
Read More