ജി.ഡി.പി. വളർച്ച 6.9 ശതമാനത്തിലേക്ക് താഴും

ന്യൂഡൽഹി: ഉയർന്ന മൂല്യമുള്ള നോട്ടുകളുടെ നിരോധനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി രാജ്യത്തിന്റെ ആഭ്യന്തര ഉല്പാദന (ജി.ഡി.പി.) വളർച്ചയെ പിന്നോട്ടടിക്കുമെന്ന് വിലയിരുത്തൽ. ഈ സാമ്പത്തിക വർഷം 7.4 ശതമാനം വളർച്ച കൈവരിക്കുമെന്ന നേരത്തെയുള്ള അനുമാനത്തിൽ നിന്ന് ജി.ഡി.പി. 6.9 ശതമാനത്തിലേക്ക് താഴുമെന്ന് ആഗോള റേറ്റിങ് ഏജൻസിയായ ഫിച്ച് വിലയിരുത്തൽ. നോട്ട് നിരോധനം സാമ്പത്തിക ഇടപാടുകൾക്ക് ഇടക്കാല തടസ്സമുണ്ടാക്കിയതായും ഏജൻസി പറയുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിൽ പണലഭ്യതയിൽ വന്നിട്ടുള്ള കുറവ് സാമ്പത്തിക വളർച്ചയെ ബാധിക്കും. നിരോധിച്ച 1000, 500 നോട്ടുകളാണ് രാജ്യത്ത് ഉപയോഗത്തിലിരുന്ന കറൻസിയുടെ 86 ശതമാനവും. അതിനാൽത്തന്നെ ക്രയവിക്രയങ്ങളെ ഇത് ഇടക്കാലത്തേക്കെങ്കിലും സാരമായി ബാധിക്കും. സാമ്പത്തിക പരിഷ്കരണ നടപടികളും കേന്ദ്ര ജീവനക്കാരുടെ ശമ്പള വർധനയും സാമ്പത്തിക വളർച്ചയെ മുന്നോട്ട് നയിക്കാൻ സഹായിച്ചിരുന്നതായും ഫിച്ചിന്റെ നവംബറിലെ ആഗോള സാമ്പത്തിക സ്ഥിതി വിശകലനം ചെയ്യുന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അതിനിടെ…

Read More

രൂപയുടെ മൂല്യം ഒമ്പത് മാസത്തെ താഴ്ചയിലേയ്ക്ക് നിലം പൊത്തി

ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് രൂപയ്ക്ക് തിരിച്ചടിയായത്. രാജ്യത്തെ മൂലധന വിപണിയില്‍നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിയുന്നതും മൂല്യത്തെ കാര്യമായി ബാധിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം 68.56നാണ് ബുധനാഴ്ച ക്ലോസ് ചെയ്തത്. വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചയുടനെ 27 പൈസയുടെ നഷ്ടമാണുണ്ടായത്. ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം 70ലേയ്ക്ക് താഴുമെന്നാണ് വിലയിരുത്തല്‍

Read More

സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച പണം നഷ്ടമാകില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം:സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച ഒരുരൂപപോലും ജനങ്ങള്‍ക്ക് നഷ്ടമാകില്ലെന്നും ഇക്കാര്യം സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുവെന്നും വമുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ട് പിന്‍വലിക്കലിനുശേഷം സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സാമ്പത്തിക അടിമത്തത്തിലേക്ക് രാജ്യത്തെ നയിക്കാനുള്ള ഗൂഢനീക്കം നോട്ട് അസാധുവാക്കിയ നടപടിക്ക് പിന്നിലുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നോട്ട് പിന്‍വലിക്കലിന്റ യഥാര്‍ഥ ലക്ഷ്യം ബി.ജെ.പിയില്‍ ഉള്ളവര്‍ നേരത്തെതന്നെ മനസിലാക്കിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കള്ളപ്പണക്കാര്‍ക്കെതിരെ ഒരു നടപടിയും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. സര്‍ക്കാര്‍ നടപടിമൂലം കള്ളപ്പണക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഉയര്‍ന്ന മൂല്യമുള്ള കറന്‍സി പൂഴ്ത്തിവെക്കാന്‍ കഴിയുമെന്ന് വാദിക്കുന്നവര്‍ 2000 ത്തിന്റെയും 1000 ത്തിന്റെയും 500 ന്റെയും കറന്‍സിതന്നെ വീണ്ടും കൊണ്ടുവരുന്നു. നോട്ട് അസാധുവാക്കിയ നടപടിയിലൂടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയും ജനജീവിതം ദുസഹമാക്കുകയും ചെയ്തു. രാജ്യത്ത് ആഭ്യന്തര കലാപമുണ്ടാകുന്ന സാഹചര്യമെന്ന് സുപ്രീം കോടതിപോലും…

Read More

സംസ്ഥാനത്ത് നികുതി അടയ്ക്കാന്‍ പഴയനോട്ട് ഉപയോഗപെടുത്താമെന്ന് തോമസ് ഐസക്

  തിരുവനന്തപുരം : നോട്ടിന്റെ ലഭ്യത ഉറപ്പാക്കും വരെ സംസ്ഥാനത്ത് എല്ലാ തരത്തിലുമുള്ള നികുതി അടയ്ക്കാനും പഴയ നോട്ടുകള്‍ ഉപയോഗിക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിന് അനുമതി നല്‍കിക്കൊണ്ടുള്ള ഇറങ്ങി . അതുപോലെ തന്നെ കെ.എസ്.ആര്‍.ടി.സി സീസണ്‍ ടിക്കറ്റ് ബുക്കിങ്ങിനും പഴയ നോട്ടുകള്‍ ഉപയോഗിക്കാമെന്നും അദ്ദേഹം അറിയിച്ചു. നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ധരിപ്പിക്കാന്‍ കേന്ദ്ര ധനമന്ത്രിയെ സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് സംസ്ഥാനങ്ങളുടെ വരുമാനം കുറഞ്ഞെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗ്രാന്റ് നല്‍കണമെന്നും സംസ്ഥാനങ്ങള്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളിലെ സഹകരണ സ്ഥാപനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് കേന്ദ്ര ധനമന്ത്രിയുമായി സംസാരിച്ചുവെന്നും അദ്ദേഹത്തിന് സഹകരണ സ്ഥാപനങ്ങളെക്കുറിച്ച് ആക്ഷേപമില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം ആര്‍ബിഐയിലെ ചിലരുടെ കുതന്ത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

Read More

ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 385.10 പോയന്റ് നഷ്ടത്തില്‍ 25765.14ലും നിഫ്റ്റി 145 പോയന്റ് നഷ്ടത്തില്‍ 7929.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്

മുംബൈ: ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 385.10 പോയന്റ് നഷ്ടത്തില്‍ 25765.14ലും നിഫ്റ്റി 145 പോയന്റ് നഷ്ടത്തില്‍ 7929.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 408 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 2223 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. വിപ്രോ, ടിസിഎസ്, ഒഎന്‍ജിസി, സണ്‍ ഫാര്‍മ തുടങ്ങിയവ നേട്ടത്തിലും എസ്ബിഐ, ഹിന്‍ഡാല്‍കോ, ഭേല്‍, ടാറ്റ സ്റ്റീല്‍, മാരുതി, വേദാന്ത തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Read More

രൂപയുടെ മൂല്യം കൂപ്പുകുത്തി.

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് കൂപ്പുകുത്തി. 68.13 ആണ് ഡോളറിനെതിരെ നിലവില്‍ രൂപയുടെ മൂല്യം. യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന് വ്യക്തമായ സൂചന ലഭിച്ചതിനെതുടര്‍ന്നാണ് ഡോളര്‍ കരുത്താര്‍ജിച്ചത്. പ്രധാന കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ 14 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ് ഡോളര്‍. ഇതേതുടര്‍ന്ന് ഏഷ്യന്‍ ഓഹരി സൂചികകള്‍ നഷ്ടത്തിലായി ട്രംപിന്റെ വിജയത്തെതുടര്‍ന്ന് അടിസ്ഥാന സൗകര്യമേഖലയില്‍ വന്‍വികസനം സാധ്യമാകുമെന്ന കണക്കുകൂട്ടലില്‍ പണപ്പെരുപ്പ നിരക്കുകള്‍ കൂടിയേക്കുമെന്ന വിലയിരുത്തിലാലാണ് യുഎസ് സാമ്പത്തിക രംഗം

Read More

ട്രംപ് വൈറ്റ്ഹൗസിലത്തെി.

അമേരിക്കയുടെ 45 )o  മത്  പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടശേഷം ഡോണള്‍ഡ് ട്രംപ് ആദ്യമായി വൈറ്റ്ഹൗസിലത്തെി. ന്യൂയോര്‍ക്കില്‍നിന്ന് തന്‍െറ സ്വകാര്യവിമാനത്തില്‍ വാഷിങ്ടണിലെ റീഗന്‍ നാഷനല്‍ വിമാനത്താവളത്തില്‍ ഇറങ്ങി വൈറ്റ്ഹൗസിലത്തെിയ ട്രംപിനെ, പ്രസിഡന്‍റ് ബറാക് ഒബാമയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഓവല്‍ ഓഫിസില്‍ ഇരുവരും സൗഹൃദ കൂടിക്കാഴ്ച നടത്തി. ഭാര്യ മെലാനിയ, വൈസ് പ്രസിഡന്‍റ് മൈക് പെന്‍സ് എന്നിവരും ട്രംപിനൊപ്പമുണ്ടായിരുന്നു

Read More