ബെംഗളൂരു:ദീപാവലി ഉല്‍സവ സീസണ്‍ പ്രമാണിച്ച് പ്രത്യേക പ്രൊമോഷണല്‍ ഓഫറുമായി ജെറ്റ് എയര്‍വേയ്സ് രംഗത്ത്. നികുതിയടക്കം മറ്റ് ചാര്‍ജുകളുള്‍പ്പെടെ 921 രൂപയാണ് ജെറ്റ് എയര്‍വേസില്‍ ടിക്കറ്റിന് ചിലവാകുക ഡീല്‍ വാലി ദീവാലി ‘ഡീല്‍ വാലി ദിവാലി’ എന്ന പേരിലാണ് ജെറ്റഅ എയര്‍വേസ് ഓഫര്‍ അവതരിപ്പിച്ചിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെട്ട ആഭ്യന്തര റൂട്ടുകളിലാണ് ജെറ്റ് എയര്‍വേയ്സിന്റെ ഓഫര്‍ ലഭ്യമാവുക. ഇക്കണോമി ക്ലാസ് യാത്രികര്‍ക്കാണ് ഗുണം ലഭിക്കുക. ഓഫര്‍ ഒക്ടോബര്‍ 30 വരെ ഒക്ടോബര്‍ 30 വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് പ്രത്യേക ആഭ്യന്തര റൂട്ടുകളില്‍ 921 രൂപയ്ക്ക് ടിക്കറ്റെടുക്കാന്‍ കഴിയുക. ബുക്കിംഗ് ചെയ്ത് അടുത്ത 15 ദിവസത്തേക്കാണ് യാത്ര ചെയ്യാന്‍ കഴിയുക. അതായത് ഒക്ടോബര്‍ 30ന് ടിക്കറ്റ് ബുക്ക് ചെയ്ത് നവംബര്‍ 14 വരെ ഈ ഓഫറില്‍ യാത്ര ചെയ്യാം.
Read MoreATM പിന്‍ നമ്പര്‍ മാറ്റാന്‍ ബാങ്കില്‍ പോകണമെന്നില്ല
ന്യൂഡല്‍ഹി:പിന്‍ നമ്പര്‍ മാറാന്‍ ബാങ്കില്‍ പോകണ്ട.സുരക്ഷാ പ്രശ്‌നം നേരിടുന്ന എടിഎം കാര്‍ഡുകളുടെ പിന്‍ നമ്പര്‍ ബാങ്കിലോ എടിഎം കൗണ്ടറിലോ എത്താതെ തന്നെ ഉപഭോക്താക്കള്‍ക്ക് മാറാമെന്ന് ബാങ്കുകള്‍ വ്യക്തമാക്കി. ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഐവിആര്‍എസ്, എസ്എംഎസ് സംവിധാനങ്ങള്‍ വഴി പിന്‍ നമ്പര്‍ മാറ്റാന്‍ സാധിക്കും. എസ്ബിഐയുടേതടക്കം 32 ലക്ഷം ഡെബിറ്റ് കാര്‍ഡുകളാണ് ഇപ്പോള്‍ തട്ടിപ്പിനിരയായിരിക്കുന്നത്. എടിഎം കൗണ്ടറുകളിലെ കമ്പ്യൂട്ടറുകളില്‍ വൈറസ് ആക്രമണത്തെ തുടര്‍ന്നാണ് ഇവ സുരക്ഷിതമല്ലാതായത് തുടര്‍ന്ന്. ഉപഭോക്താക്കള്‍ ഉടനടി പിന്‍ നമ്പര്‍ മാറ്റണമെന്ന് ബാങ്കുകള്‍ നിര്‍ദേശിച്ചിരുന്നു. എടിഎമ്മുകള്‍ വഴി നടന്ന തട്ടിപ്പിനെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി എസ്ബിഐയും അനുബന്ധ ബാങ്കുകളും ആറുലക്ഷം എടിഎം കാര്‍ഡുകള്‍ കഴിഞ്ഞ ആഴ്ച ബ്ലോക്ക് ചെയ്തിരുന്നു. തുടര്‍ന്നാണ് രാജ്യത്തെ 32 ലക്ഷം കാര്‍ഡുകള്‍ സുരക്ഷാ ഭീഷണിയിലായത്.
Read Moreഒരു പൈസയില്‍ 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളുമായി റെയില്‍വേ
ന്യൂഡല്‍ഹി: ഐആര്‍സിടിസി അവതരിപ്പിച്ച 92 പൈസയ്ക്കുള്ള 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഇപ്പോള്‍ ഒരു പൈസയില്‍ ലഭ്യം. ഉത്സവകാലത്തോടനുബന്ധിച്ചാണ് ഈ പുതിയ ആനുകൂല്യം . ഒരു കോടിയിലധികം അംഗങ്ങള്‍ കഴിഞ്ഞ മാസം രൂപീകരിച്ച യാത്രക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി വന്‍ വിജയമായതിനാലാണ് പുതിയ പദ്ധതി ഐആര്‍സിടിസി ആവിഷ്‌കരിക്കുന്നത്. ഒരു കോടിയിലധികം ആളുകളാണ് യാത്രക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായിട്ടുള്ളത്. ഒക്ടോബര്‍ 31 വരെ സമയം ഒക്ടോബര്‍ 7 മുതല്‍ ഈ മാസം 31 വരെ ഒരു പൈസ പ്രീമിയത്തില്‍ ഈ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാം. ഉത്സവസീസണോട് അനുബന്ധിച്ചാണ് 92 പൈസ പ്രീമിയം തുക ഒരു പൈസയാക്കി ഇളവു ചെയ്തത്.
Read Moreറിലയന്‍സ് ജിയോ 4 ജി സവ്ജന്യ സേവനങ്ങള്‍ 2017 മാര്‍ച്ച് വരെ നീട്ടുന്നു
ബെംഗളൂരു: റിലയന്‍സ് ജിയോ 4 ജി സേവനം മാര്‍ച്ച് വരെ നീട്ടുന്നു. വെല്‍ക്കം ഓഫറായി അവതരിപ്പിച്ച സൗജന്യ ആനുകൂല്യങ്ങള്‍ ആദ്യം ഡിസംബര്‍ 31 വരെ നല്‍കുമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. 10 കോടി ജിയോ ഉപയോക്താക്കള്‍ എന്ന ലക്ഷ്യത്തിലേക്കെത്താനായാണ് ജിയോ സൗജന്യം തുടരുന്നത്. ഇപ്പോള്‍ വോയ്‌സ് കോളുകളും 4 ജി ഡാറ്റയും സിം എടുത്ത എല്ലാവര്‍ക്കും സൗജന്യമാണ്. തുടര്‍ന്ന് ഒരു ജിബി ഡാറ്റയ്ക്ക് 130-140 രൂപ വരെയായിരിക്കും ഈടാക്കുക. ജിയോ കോള്‍ ഡ്രോപ്പുകളും ട്രാഫികും പരിഹരിക്കാത്തതുകൊണ്ട് മികച്ച നിലവാരത്തിലുള്ള സേവനം ഉറപ്പാക്കുംവരെ ജിയോ സേവനങ്ങള്‍ സൗജന്യമായി തുടരുമെന്ന് ജിയോ പ്ലാനിംഗ് ഹെഡ് ആയ അന്‍ഷുമാര്‍ താക്കുര്‍ അറിയിച്ചു. ജിയോയ്ക്ക് ഫ്രീ സേവനങ്ങള്‍ തുടരുന്നതിന് ട്രായുടെ അനുമതി വേണ്ടെന്നും അന്‍ഷുമാര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ജിയോയില്‍ നിന്നുള്ള കോളുകള്‍ സ്വന്തം നെറ്റ് വര്‍ക്കിലേക്ക് കണക്ട് ചെയ്ത് നല്‍കാതിരുന്നതിന് എയര്‍ടെല്‍,ഐഡിയ,വോഡഫോണ്‍ എന്നീ…
Read Moreമോഡിയ്ക്ക് കത്തെഴുതി രത്തന്‍ ടാറ്റ
ന്യൂഡല്‍ഹി: സിറസ് മിസ്ട്രിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കി പകരം തല്‍ക്കാലത്തേക്ക് ചെയര്‍മാന്‍ സ്ഥാനത്തെത്തിയ രത്തന്‍ ടാറ്റ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ടാറ്റ ഗ്രൂപ്പ് ജോലിക്കാര്‍ക്കും കത്തെഴുതി. പ്രധാനമന്ത്രിക്കുള്ള കത്ത് : തിങ്കളാഴ്ച നടന്ന കമ്പനി ബോര്‍ഡ് മീറ്റിംഗില്‍ മിസ്ട്രിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കിയതും പുതിയ മേധാവിയെ കണ്ടെത്താനായി രത്തന്‍ ടാറ്റ, റോനെന്‍ സെന്‍, വേണു ശ്രീനിവാസന്‍, അമിത് ചന്ദ്ര തുടങ്ങിയവരെ ഉള്‍പ്പെടുത്തിയെ സെലക്ഷന്‍ പാനല്‍ രൂപികരിച്ചതുമാണ് കത്തിന്റെ ഉള്ളടക്കം. ജീവനക്കാര്‍ക്കുള്ള കത്ത് ജീവനക്കാര്‍ക്കുള്ള കത്ത് പുതിയ ചെയര്‍മാനെ അടുത്ത നാലു മാസത്തിനുള്ളില്‍ തെരഞ്ഞെടുക്കും. അതുവരെ താല്‍ക്കാലിക ചെയര്‍മാനായി നാല് മാസത്തേക്ക് താന്‍ സ്ഥാനമേല്‍ക്കുമെന്ന് രത്തന്‍ ടാറ്റ അറിയിക്കുന്നു. ജീവനക്കാര്‍ക്കുള്ള കത്ത്: പുതിയ ചെയര്‍മാനെ അടുത്ത നാലു മാസത്തിനുള്ളില്‍ തെരഞ്ഞെടുക്കും. അതുവരെ താല്‍ക്കാലിക ചെയര്‍മാനായി നാല് മാസത്തേക്ക് താന്‍ സ്ഥാനമേല്‍ക്കുമെന്ന് രത്തന്‍ ടാറ്റ അറിയിക്കുന്നു. സിറസ്…
Read Moreഇനി 2000 രൂപയുടെ പുതിയ കറന്‍സി നോട്ടുകളും
ന്യൂഡല്‍ഹി: ഏറ്റവും വലിയ തുകയുടെ നോട്ടുകള്‍ ആയിരം രൂപയുടെ നോട്ടുകളല്ല. 2000 രൂപയുടെ കറന്‍സി നോട്ട് പുറത്തിറക്കാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറെടുക്കുന്നു. വ്യാജനോട്ടുകള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് 2000 രൂപയുടെ നോട്ട് പുറത്തിറക്കാന്‍ റിസര്‍വ്വ് ബാങ്ക് ഒരുങ്ങുന്നത്. നിലവില്‍ 10 രൂപ മുതല്‍ 1000 രൂപവരെ 6 തരം നോട്ടുകളാണ് ഉള്ളത്. 2000 രൂപയുടെ നോട്ടിന്റെ ആദ്യ ബാച്ച് മൈസൂരിലെ കേന്ദ്രത്തില്‍ പൂര്‍ത്തിയായതായും റിപ്പോര്‍ട്ടുകളുണ്ട്. റിസര്‍വ് ബാങ്ക് ഇക്കാര്യം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ഏതെല്ലാം നോട്ടുകള്‍ വേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതും ഡിസൈന്‍ തീരുമാനിക്കുന്നതുമെല്ലാം റിസര്‍വ്് ബാങ്കാണ്.1938ല്‍ റിസര്‍വ് ബാങ്ക് 10,000 രൂപ മൂല്യമുള്ള നോട്ടുകള്‍ പുറത്തിറക്കിയിരുന്നു. എന്നാലിത് പിന്നീട് പിന്‍വലിച്ചു.
Read MoreGallery Slide
ഓഹരി നിക്ഷേപവും ,മേടിയ്ക്കലും വില്‍ക്കലും എങ്ങനെ തുടങ്ങാം?
ഇന്ത്യയില്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നവരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ ഒന്നര ശതമാനം മാത്രമാണ്. വിപണിയെക്കുറിച്ച് കാര്യമായ അറിവില്ലാത്തതാണ് ഇതിന് പ്രധാന കാരണം. വിപണിയെക്കുറിച്ച് അറിയലാണ് നിക്ഷേപകനാകുന്നതിന്റെ ആദ്യപടി. ഓഹരി നിക്ഷേപത്തില്‍ താല്‍പര്യമുള്ളവര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും വിപണിയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ നല്‍കാനുള്ള ഉദ്യമമാണ് `ഓഹരി വിദ്യാലയം ‘. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള ബ്രോക്കര്‍മാര്‍ വഴി മാത്രമെ ഓഹരി ഇടപാട് നടത്താനാകൂ. ഇതിനായി ആദ്യം വേണ്ടത് ട്രേഡിങ്ങ് എക്കൗണ്ടും ഡീമാറ്റ് എക്കൗണ്ടുമാണ്. ട്രേഡിങ്ങ് എക്കൗണ്ട് പണമിടപാടുകള്‍ക്കും ഡീമാറ്റ് എക്കൗണ്ട് ഓഹരി ഇടപാടുകള്‍ക്കുമാണ്. ഈ എക്കൗണ്ടുകള്‍ തുടങ്ങാന്‍ പാന്‍ കാര്‍ഡ്, ഫോട്ടോ, തിരിച്ചറിയല്‍ രേഖകള്‍, ബാങ്ക് എക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവ നല്‍കണം. ബ്രോക്കറുടെ ഓഫീസില്‍ പോയോ, ഫോണ്‍ വഴിയോ, ഓണ്‍ലൈനായോ (ഭാവിയില്‍ മൊബൈല്‍ ഫോണ്‍ വഴിയും) ഓഹരി ഇടപാടുകള്‍ നടത്താം. എക്കൗണ്ട് തുടങ്ങാന്‍ നിശ്ചിത തുക നല്‍കേണ്ടതുണ്ട്. ഓഹരി ഇടപാടുകള്‍…
Read More