Category: ബിസിനെസ്സ് വാര്‍ത്തകള്‍
ഏറ്റവും പുതിയ ബജറ്റ് സ്മാര്‍ട്ട് ഫോണുമായി നോക്കിയ എത്തി
വില കുറഞ്ഞ ബജറ്റ് സ്മാര്‍ട്ട് ഫോണുമായി വിപണി പിടിക്കാന്എത്തിയിരിക്കുകയാണ് നോക്കിയ വണ്‍. എത്തി. അതു മാത്രമല്ല, ആന്‍ഡ്രോയിഡിന്റെ ഏറ്റവുംപുതിയ ഒ.എസായ ഒറിയോയുടെ ഗോ എഡിഷനിലാണ് നോക്കിയ വണ്‍ പുറത്തിറങ്ങുന്നത് എന്ന പ്രത്യേകത കുടി ഫോണിനുണ്ട്. ബ്ജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ക്കായുള്ള ആന്‍ഡ്രോയിഡിന്റെ പ്രത്യേക എഡിഷനാണ് ഗോ. ഫീച്ചര്‍ ഫോണുകളില്‍ നിന്നും സ്മാര്‍ട്ട് ഫോണിലേക്കുള്ള തുടക്കക്കാരെയാണ് നോക്കിയ വണ്ണിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. റെഡ്മി 5 എയാണ് പ്രധാന എതിരാളി. 5,499 രൂപയാണ് നോക്കിയവണ്ണിന്റെ വിപണി വില. നോക്കിയ വണ്‍ ഡിസൈന്‍ കുറഞ്ഞവില സെഗ്മെന്റില്‍ അത്യുഗ്രന്‍ ഡിസൈന്‍ തന്നെയാണ് ഫോണിനുള്ളത്. ഡിസ്പ്ലെയ്ക്ക് മുകളിലും താഴെയുമായി കനം കൂടിയ ബോര്‍ഡര്‍ ഉപയോഗിച്ചിട്ടുള്ളതാണ് നിര്‍മാണം. മുന്‍ ഭാഗത്തായി വെളുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് റിമ്മും ഉപയോഗിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റ് നേരത്തെ പുറത്തിറക്കിയിരുന്ന ലൂമിയ സീരീസ് ഫോണുകളെ പുതിയ മോഡല്‍ അനുസ്മരിപ്പിക്കും. പവര്‍, വോളിയം ബട്ടണുകള്‍ വലത്തേ ഭാഗത്താണ്.…
Read Moreബാങ്ക് വായ്പ വേണോ? പാസ്പോര്‍ട്ട് വിവരങ്ങള്‍ നല്‍കേണ്ടി വരും
ന്യൂഡൽഹി: വൻ തുക വായ്പ ലഭിക്കാൻ ഇനി പാസ്പോർട്ട് വിവരങ്ങൾകൂടി നൽകേണ്ടിവരും. വായ്പയെടുത്ത് രാജ്യംവിടുന്നത് പതിവായ സാഹചര്യത്തിലാണ് പുതിയ നിബന്ധനകൂടി ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. 50 കോടി രൂപയോ അതിനുമുകളിലോ വായ്പയെടുക്കുന്നവരിൽനിന്ന് പാസ്പാർട്ടിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾകൂടി ശേഖരിക്കണമെന്ന് ധനകാര്യമന്ത്രാലയം ഉടനെ പൊതുമേഖല ബാങ്കുകൾക്ക് നിർദേശം നൽകും. പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന, സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യംവിടുന്നവർക്കെതിരെയുള്ള ഫ്യുജിറ്റേറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്സ് ബില്ലിൽ ഇക്കാര്യംകൂടി ഉൾപ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്. ഇന്റലിജന്റ്സ് ഏജൻസികൾ, മറ്റ് സർക്കാർ വകുപ്പുകൾക്ക് തുടങ്ങിയവയ്ക്ക് ആവശ്യംവന്നാൽ ബാങ്കുകൾക്ക് എളുപ്പത്തിൽ വിവരം കൈമാറാൻ ഇത് സാഹയകരമാകുമെന്നാണ് വിലയിരുത്തൽ. ഏതെങ്കിലും അക്കൗണ്ടിൽ ക്രമക്കേട് കണ്ടെത്തിയാൽ ഉടനെതന്നെ വിവരം ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറാൻ ബാങ്കുകൾക്ക് കഴിയുന്നതരത്തിലാണ് വിവരങ്ങൾ ശേഖരിച്ചുവെയ്ക്കുക. വൻതോതിലുള്ള ബാധ്യതയ്ക്കെതിരെ നടപടിയെടുക്കാൻ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. ഇത്തരക്കാർ രാജ്യംവിടുന്നത് തടയുന്നതിനുവേണ്ടി വിവിധ ഏജൻസികൾക്ക് വിവരം കൈമാറുന്നതിനും പുതിയ തീരുമാനം സഹായകരമാകും. തട്ടിപ്പ് പുറത്തുവരുന്നതിനുമുമ്പ്…
Read MoreJIO യുടെ ഏറ്റവും പുതിയ പ്ലാനുകളും ഓഫറുകളും ഇവിടെ അറിയാം
മുംബൈ: റിലയന്‍സ് ജിയോയുടെ ‘ഹാപ്പി ന്യൂഇയര്‍ 2018’ ഓഫറിന് കീഴില്‍ 149 രൂപയ്ക്ക് പ്രതിദിനം ഒരു ജിബി ഡാറ്റ ലഭിക്കുന്ന പ്ലാന്‍ കമ്പനി അവതരിപ്പിച്ചു. കൂടാതെ ജിയോയുടെ നിലവിലുള്ള എല്ലാ ഒരു ജിബി ഡാറ്റാ പ്ലാനുകള്‍ക്കും 50 ശതമാനം അധികം ഡാറ്റ അല്ലെങ്കില്‍ 50 രൂപ വിലക്കിഴിവ് എന്നിങ്ങനെ രണ്ട് അധിക ആനുകൂല്യങ്ങളും ലഭിക്കും. ഇത് കൂടാതെ ജിയോയുടെ 399 രൂപയുടെ പ്ലാനില്‍ 20 ശതമാനം അധിക ഡാറ്റയും രണ്ട് ആഴ്ച അധികം വാലിഡിറ്റിയും ലഭിക്കും. നിലവില്‍ 70 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. രണ്ട് ആഴ്ചകൂടി അധികം ലഭിക്കുമ്പോള്‍ ഇത് 84 ദിവസമായി വര്‍ധിക്കും. ജിബിയ്ക്ക് നാല് രൂപ എന്ന വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ദിവസേന 1.5 ജിബി ലഭിക്കുന്ന പ്രത്യേക ഡാറ്റാ പായ്ക്കുകളും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. ജനുവരി ഒമ്പത് മുതലാണ് ഈ ഓഫറുകള്‍…
Read Moreഇന്ത്യയില്‍ ഫേസ്ബുക് ഉപയോഗിക്കുന്നവരുടെ എണ്ണം 24 കോടി കവിഞ്ഞിരിക്കുന്നു
ഇന്ത്യ ഒട്ടാകെ ഫേസ്ബുക് ഉപയോഗിക്കുന്നവരുടെ എണ്ണം 24 കോടി കവിഞ്ഞിരിക്കുന്നു. കേരളത്തിൽ 92 ലക്ഷത്തിലധികം ഫെയ്സ്ബുക്ക് ഉപയോക്താക്കൾ ഉണ്ട്. എന്ന് മാത്രമല്ല, ഉപയോക്താക്കളുടെ എണ്ണം അനുദിനം കുതിച്ചുയരുന്നു എന്നത് ബിസിനസ് സമൂഹത്തിനു ശുഭ വാർത്ത തന്നെ. അഡ്വെർടൈസിങ് മേഖലയിൽ ഫേസ്ബുക് ഉൾപ്പടെയുള്ള നവ മാധ്യമങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്. ട്രഡീഷണൽ മാർക്കറ്റിംഗ് രീതിയിൽ നിന്ന് വ്യത്യസ്തമായി ഒരു ബിസിനസിനെ പ്രൊമോട്ട് ചെയ്യുമ്പോൾ, അഡ്വെർടൈസ് ചെയ്യുമ്പോൾ, ഏതു തരം ആളുകളാണ് പരസ്യം കാണേണ്ടത് എന്ന് തീരുമാനിക്കാനുള്ള ഓപ്ഷൻ ഫേസ്ബുക് അഡ്വെർടൈസിംഗിൽ ഉണ്ട്. ഏത് പ്രായത്തിലുള്ള വ്യക്തികൾ,എന്ത് താൽപ്പര്യങ്ങൾ ഉള്ള വ്യക്തികൾ,ഏതൊക്കെ സ്ഥലത്തുള്ള ആളുകൾ എന്നതുൾപ്പടെ വളരെയധികം ടാർഗെറ്റിംഗ് ഓപ്ഷൻസ് ഫേസ്ബുക് അഡ്വെർടൈസിംഗിൽ ഉണ്ട്. ഇനി വീട്ടിലിരുന്നും ഡീമാറ്റ് അക്കൌണ്ട് ഓണ്‍ലൈന്‍ ആയി എടുക്കാന്‍ , ഇവിടെ ക്ലിക്ക് ചെയ്യുക :ക്ലിക്ക് New to Zerodha? Open your trading…
Read MoreGST എന്നാല്‍ സംരഭകന്റെ ഗതികേട് എന്നാണോ ?നാടകം കളിക്കുന്നവർ എന്ന് ഉണരും?
GST യുടെ വയ്യാ വേലികളെ കുറിച്ച് ഒരു സംരഭകന്റെ അനുഭവ കുറിപ്പ് . വാങ്ങുന്ന ഓരോ ബില്ലും അപ്ലോഡ് ചെയ്യണം .വിൽക്കുന്ന ഓരോ ബില്ലും മിനിമം ഫോൺ നമ്പറും അഡ്രസും വെച്ച് അപ്ലോഡ് ചെയ്യണം .പോരാ ഓരോ ഉത്പന്നത്തിന്റെയും HSN കോഡുംതെറ്റാതെ രേഖപ്പെടുത്തണം.രാജ്യത്തെ വ്യാപാരികൾ എല്ലാവരും ഇത് അപ്ലോഡ് ചെയ്യുമ്പോൾ സർവറിനു ഇത് താങ്ങാൻ പറ്റില്ല .അപ്പോൾ മിക്കസമയത്തും സെർവർ പണിമുടക്കും. ദിവസങ്ങൾ മിനക്കെട്ടു അപ്ലോഡ് ചെയ്താൽ അപ്പോൾ വരും എറർ മെസ്സേജുകൾ .മിക്കവാറും HSN കോഡ് ശരി ആവാത്തതാവും കാരണം.എന്നാൽ സർക്കാർ സൈറ്റിൽ തിരഞ്ഞാൽ കോഡ് കൊടുത്തത് തന്നെ ആവും .അപ്പോൾ ഹെല്പ് ലൈനിൽ വിളിച്ചാൽ മിക്കവാറും പള്ളികാട്ടിലേക്കു സലാം പറഞ്ഞത് പോലെ ആകും.ഇനി കിട്ടിയാലോ അവര്ക് മറുപടി ഇല്ല . അവസാനം സമാന ചേരുവ ഉള്ള ഉല്പന്നത്തിന്റ കോഡ് വെച്ച് കറക്കി കുത്തിയാൽ ചിലപ്പോൾ…
Read Moreഓഹരി വിപണികള്‍ കുതിച്ചു: സെന്‍സെക്സ് 348 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു.
മുംബൈ: ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. അവസാന മണിക്കൂറിലെ നേട്ടമാണ് വിപണിക്ക് കരുത്ത് പകർന്നത്. സെൻസെക്സ് 348.23 പോയന്റ് നേട്ടത്തിൽ 32182.22ലും നിഫ്റ്റി 113.70 പോയന്റ് ഉയർന്ന് 10098.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1694 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 976 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഹിൻഡാൽകോ, റിലയൻസ്, സൺ ഫാർമ, വേദാന്ത, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, വിപ്രോ, സിപ്ല, ഐടിസി തുടങ്ങിയവ നേട്ടത്തിലായിരുന്നു. ഭാരതി എയർടെൽ, ഐഒസി, ഇൻഫോസിസ്, പവർ ഗ്രിഡ് കോർപ്, എസ്ബിഐ, കോൾ ഇന്ത്യ, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. 2 മാസം കൊണ്ട് എന്റെ ഓഹരി നിക്ഷേപം 5 ഇരട്ടിയായി ,നിങ്ങളുടെ Bank നിക്ഷേപമോ ? മികച്ച ഓഹരികളില്‍…
Read Moreആകര്‍ഷകമായ നിരക്കുകളുമായി ബിഎസ്എന്‍ എല്ലിന്റെ ‘ഭാരത് 1’ വരുന്നു
ജിയോടെ വരവോടെ പൊതുമേഖല സ്ഥാപനമായ ബി.എസ്.എന്‍.എല്‍ നില നില്‍പ്പിനായി കടുത്ത മത്സരത്തിലാണ്.ഇതിന്റെ ഭാഗമായി ‘ഭാരത്1’ എന്നപേരില്‍ മൊബൈല്‍ ഫോണ്‍ ഹാന്‍ഡ്സെറ്റ് പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍. ജിയോക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തികൊണ്ട് ആകര്‍ഷകമായ നിരക്കില്‍ കോള്‍ഡാറ്റ പാക്കേജും ഒരുക്കിയിട്ടുണ്ട്. മൈക്രോമാക്സുമായി ചേര്‍ന്നാവും ‘ഭാരത്1’ പദ്ധതി അവതരിപ്പിക്കുക.ജിയോ 1,500 രൂപക്ക് മൊബൈല്‍ ഹാന്‍ഡ്സെറ്റ് പുറത്തിറക്കുമ്പോള്‍ 2,200 രൂപക്ക് ഹാന്‍സെറ്റ് നല്‍കാനാണ് ബിഎസ്എന്‍എല്ലിന്റെ തീരുമാനം.ഇതോടൊപ്പം പ്രതിമാസം 97 രൂപക്ക് സമയ പരിധിധിയില്ലാതെ കോളും ഡാറ്റയും നല്കുന്നു. കേരളത്തിലും ഒഡിഷയിലുമാണ് ബി.എസ്.എന്‍.എല്‍ ഫോര്‍ജി ആദ്യമായി അവതരിപ്പിക്കുക. ഫോര്‍ജിക്കുവേണ്ടി 2100 മെഗാ ഹെര്‍ട്സിെന്റ പുതിയ സ്പെക്ട്രം ഒരുക്കികൊണ്ടാണ് ഭാരത്1 എത്തുന്നത്.കഴിഞ്ഞ മാര്‍ച്ചില്‍ ബിഎസ്.എന്‍.എല്ലിന്റെ പങ്കാളിത്തം 8.6 ശതമാനം ആയിരുന്നത് ജൂലൈയില്‍ 8.84 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പുതിയ ഉപകരണങ്ങള്‍ വാങ്ങാന്‍ ലളിതമായ വ്യവസ്ഥയില്‍ വായ്പ അനുവദിക്കണമെന്നും സൗജന്യമായി ഫോര്‍ജി സ്പെക്ട്രം അനുവദിക്കണമെന്നുള്ള ബിഎസ്.എന്‍.എല്ലിന്റെ ആവശ്യം…
Read MoreLIC ഈ വര്‍ഷം ഓഹരി വിപണിയിൽ നടത്തിയത് 29,000 കോടി രൂപയുടെ നിക്ഷേപം
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നടപ്പ് സാമ്പത്തിക വർഷം ഓഹരി വിപണിയിൽ നടത്തിയത് 29,000 കോടി രൂപയുടെ നിക്ഷേപം. 2018 സാമ്പത്തിക വർഷത്തെ ഓഹരി നിക്ഷേപം 50,000 കോടി രൂപയാകുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം കൈവരിച്ച 20,000 കോടി രൂപയുടെ ലാഭം ഇക്കുറി മറികടക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു. കോർപ്പറേഷൻ ബാങ്ക്, എൽ.ആൻഡ്.ടി., ഐ.ടി.സി., നാഷണൽ അലുമിനിയം, ഐ.ഡി.ബി.ഐ. ബാങ്ക്, അലഹബാദ് ബാങ്ക്, ഷിപ്പിങ് കോർപ്പറേഷൻ, സെൻട്രൽ ബാങ്ക് എന്നിവയിലാണ് പ്രധാനമായും എൽ.ഐ.സി. ഓഹരി വാങ്ങിയിട്ടുള്ളത്.
Read MoreSBT ചെക്ക് ബുക്കുകളുടെ കാലാവധി ഇന്നത്തോടെ അവസാനിക്കുന്നു
കൊച്ചി: പഴയ എസ് .ബി.ടി ചെക്ക് ബുക്കുകളുടെ കാലാവധി ഇന്നത്തോടെ അവസാനിക്കുന്നു.എസ്ബിടി, എസ്ബിഐയുമായി ലയിച്ച് എസ് ബി ഐ മാത്രമായതിനാലാണ് ഇത്തരത്തിലൊരു നടപടി ബാങ്ക് സ്വീകരിച്ചിരിക്കുന്നത്. ഐഎഫ്എസ് കോഡിന്റെ കാര്യത്തിലും ചെറിയ മാറ്റം ഉണ്ടായിട്ടുണ്ട്. ശാഖയില്‍ അന്വേഷിച്ച് പുതിയ കോഡാണു പണം അയയ്ക്കേണ്ടവര്‍ ഉപയോഗിക്കേണ്ടത് .
Read More