രാജ്യത്ത് ആകെയുള്ള 21 പൊതുമേഖല ബാങ്കുകളിൽ 2017-18 സാമ്പത്തിക വർഷത്തിൽ ലാഭം രേഖപ്പെടുത്തിയത് വെറും രണ്ടുബാങ്കുകൾമാത്രം. വിജയാ ബാങ്കും ഇന്ത്യൻ ബാങ്കും. മറ്റ് 19 ബാങ്കുകളും നഷ്ടത്തിൽ. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി 8.31 ലക്ഷം കോടി(2017 ഡിസംബർവരെ) നഷ്ടക്കണക്കിൽ ഒന്നാമത് അഴിമതി ആരോപണം നേരിടുന്ന പഞ്ചാബ് നാഷണൽ ബാങ്ക്. പിഎൻബിയുടെ നഷ്ടം 12,283 കോടി രൂപ. കഴിഞ്ഞ സാമ്പത്തികവർഷം 1324.8 കോടിയുടെ ലാഭം നേടിയ സ്ഥാനത്താണിത്. പൊതുമേഖല ബാങ്കുകൾക്കായി റിസർവ് ബാങ്ക് ആവശ്യപ്പെടുന്ന പണം സർക്കാർ ലഭ്യമാക്കുന്നതിലെ അനിശ്ചിതത്വവും കാലതാമസവും അസൗകര്യമുണ്ടാക്കുന്നുണ്ട്.
Read MoreTag: Ohari
ഇന്ത്യയില്‍ ഫേസ്ബുക് ഉപയോഗിക്കുന്നവരുടെ എണ്ണം 24 കോടി കവിഞ്ഞിരിക്കുന്നു
ഇന്ത്യ ഒട്ടാകെ ഫേസ്ബുക് ഉപയോഗിക്കുന്നവരുടെ എണ്ണം 24 കോടി കവിഞ്ഞിരിക്കുന്നു. കേരളത്തിൽ 92 ലക്ഷത്തിലധികം ഫെയ്സ്ബുക്ക് ഉപയോക്താക്കൾ ഉണ്ട്. എന്ന് മാത്രമല്ല, ഉപയോക്താക്കളുടെ എണ്ണം അനുദിനം കുതിച്ചുയരുന്നു എന്നത് ബിസിനസ് സമൂഹത്തിനു ശുഭ വാർത്ത തന്നെ. അഡ്വെർടൈസിങ് മേഖലയിൽ ഫേസ്ബുക് ഉൾപ്പടെയുള്ള നവ മാധ്യമങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്. ട്രഡീഷണൽ മാർക്കറ്റിംഗ് രീതിയിൽ നിന്ന് വ്യത്യസ്തമായി ഒരു ബിസിനസിനെ പ്രൊമോട്ട് ചെയ്യുമ്പോൾ, അഡ്വെർടൈസ് ചെയ്യുമ്പോൾ, ഏതു തരം ആളുകളാണ് പരസ്യം കാണേണ്ടത് എന്ന് തീരുമാനിക്കാനുള്ള ഓപ്ഷൻ ഫേസ്ബുക് അഡ്വെർടൈസിംഗിൽ ഉണ്ട്. ഏത് പ്രായത്തിലുള്ള വ്യക്തികൾ,എന്ത് താൽപ്പര്യങ്ങൾ ഉള്ള വ്യക്തികൾ,ഏതൊക്കെ സ്ഥലത്തുള്ള ആളുകൾ എന്നതുൾപ്പടെ വളരെയധികം ടാർഗെറ്റിംഗ് ഓപ്ഷൻസ് ഫേസ്ബുക് അഡ്വെർടൈസിംഗിൽ ഉണ്ട്. ഇനി വീട്ടിലിരുന്നും ഡീമാറ്റ് അക്കൌണ്ട് ഓണ്‍ലൈന്‍ ആയി എടുക്കാന്‍ , ഇവിടെ ക്ലിക്ക് ചെയ്യുക :ക്ലിക്ക് New to Zerodha? Open your trading…
Read Moreഇന്ത്യക്കാർ ബാങ്ക് നിക്ഷേപത്തില്‍ നിന്നും കൂട്ടതോടെ ഓഹരി നിക്ഷേപങ്ങളിലേയ്ക് ചേക്കേറുന്നു
മുംബൈ : പരമ്പരാഗത നിക്ഷേപ പദ്ധതികളായ ബാങ്ക് എഫ്ഡി, റിയൽ എസ്റ്റേറ്റ്, സ്വർണം എന്നിവയിൽനിന്ന് ഇന്ത്യക്കാർ കൂട്ടത്തോടെ പിൻതിരിയുകയാണോ ?ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം . ഓഹരി, ഓഹരി അധിഷ്ടിത മ്യൂച്വൽ ഫണ്ട് എന്നിവയിലേയ്ക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് അതാണ് സൂചിപ്പിക്കുന്നത്. 2017 സാമ്പത്തിക വർഷത്തിന്റെ അവസാനത്തെ കണക്കുപ്രകാരം 37.6 ലക്ഷം കോടി രൂപയാണ് ഇന്ത്യക്കാർ ഓഹരിയിൽ നിക്ഷേപിച്ചത്. ബാങ്ക് എഫ്ഡി യിലെത്തിയതാകട്ടെ 40.1 ലക്ഷം കോടിയും. എഫ്ഡിയുമായി താരതമ്യം ചെയ്യുമ്പോൾ കുറവുണ്ടായത് വെറും 2.5 ലക്ഷം കോടി രൂപമാത്രം. 2016 സാമ്പത്തിക വർഷത്തിൽ ഈ അന്തരം എഴ് ലക്ഷം കോടി രൂപയായിരുന്നു. അന്ന് 36.8 ലക്ഷംകോടി രൂപ എഫ്ഡിയിലെത്തിയപ്പോൾ ഓഹരിയിൽ നിക്ഷേപമായെത്തിയത് 29.6 ലക്ഷം കോടി രൂപയാണ്. നടപ്പ് സാമ്പത്തിക വർഷത്തിൽ ബാങ്ക് എഫ്ഡിയെ ഓഹരി നിക്ഷേപം കവച്ചുവെയ്ക്കുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. നോട്ട് അസാധുവാക്കൽ, ജിഎസ്ടി, ഓഹരി…
Read More57 വയസ്സിനു മുമ്പ് ഒരു കോടി രൂപ സമാഹരിയ്ക്കാന്‍ ……!
32 വയസ്സുള്ള വിവാഹിതനായ യുവാവാണ് ഞാന്‍. 57 വയസ്സിനുമുമ്പ് ഒരു കോടി രൂപ സമാഹരിക്കണമെന്ന് ആഗ്രഹമുണ്ട്. എസ്ഐപിയായി എത്ര രൂപ നിക്ഷേപിച്ചാലാണ് ഈ തുക സമാഹരിക്കാന്‍ കഴിയുക. അതിന് യോജിച്ച മ്യൂച്വല്‍ ഫണ്ട് നിര്‍ദേശിക്കാമോ? സനില്‍ പി ,വടകര ജീവിതത്തിന്റെ തുടക്കത്തില്‍തന്നെ റിട്ടയര്‍മെന്റ് കാലത്തെക്കുറിച്ച് ചിന്തിച്ചതിനെ ആദ്യമായി അഭിനന്ദിക്കട്ടെ. പ്രതിമാസം 6000 രൂപവീതം മികച്ച ഫണ്ടില്‍ നിക്ഷേപിച്ചാല്‍ 12 ശതമാനം വാര്‍ഷിക ആദായപ്രകാരം 25 വര്ഷംകഴിഞ്ഞാല് ഒരു കോടിയിലേറെ രൂപ ലഭിക്കും. കൃത്യമായി പറഞ്ഞാല്‍ 10,854,044 രൂപ. 18 ലക്ഷം രൂപയാണ് നിങ്ങള്‍ മൊത്തമായി അടച്ചിട്ടുണ്ടാകുക. എന്നാല്‍ അതില്‍നിന്ന് മൊത്തം ലഭിക്കുന്ന ആദായമകട്ടെ 90 ലക്ഷത്തോളംവരും. കൂട്ടുപലിശയുടെ ഗുണമാണ് ഇവിടെ ഇത്രയും നേട്ടം ലഭിക്കാന്‍ കാരണം. ട്രേഡിങ് അക്കൗണ്ട് : സ്റ്റോക്ക് എക്സേചഞ്ചിനും നിങ്ങള്‍ക്കും ഇടയിലുള്ള മധ്യവര്‍ത്തിയാണ് ബ്രോക്കര്‍മാര്‍. ഇവരിലൂടെയാണ് വാങ്ങലുകള്‍ വില്‍ക്കലുകള്‍ എന്നിവ സാധ്യമാകുക. ഉദാ: …
Read Moreഇപ്പോള്‍ നിക്ഷേപിയ്ക്കാന്‍ പറ്റിയ ഓഹരികള്‍ ഏതൊക്കെയെന്നു നോക്കാം
ദീപാവലി പ്രമാണിച്ച് അടുത്ത ഒരു വർഷക്കാലയളവിലേക്കുള്ള പോർട്ട്ഫോളിയോ നിർദ്ദേശിക്കുന്നു. ഒരു ഓഹരി മാത്രമായി വാങ്ങാതെ ഇതിൽ നിർദ്ദേശിച്ചിരിക്കുന്ന വിലയ്ക്ക് എല്ലാ ഓഹരികളും തുല്യ തുകയ്ക്ക് പോർട്ട്ഫോളിയോ (കൂട്ടമായി) ആയി വാങ്ങുവാൻ പ്രത്യേകം ശ്രദ്ധിക്കുക. കോൾ ഇന്ത്യ (Coal India) ലക്ഷ്യം: 340 രൂപ ലോകത്തിലെ തന്നെ ഏറ്റവും വലിയ കൽക്കരി ഖനന കമ്പനിയാണ് പൊതുമേഖലയിലെ കോൾ ഇന്ത്യ. താപവൈദ്യുതി കമ്പനികളും സ്റ്റീൽ, സിമന്റ് വ്യവസായ മേഖലയിലുള്ള കമ്പനികളുമാണ് പ്രധാന ഉപഭോക്താക്കൾ. കഴിഞ്ഞ മൂന്നു വർഷമായി തുടർച്ചയായി താഴേക്ക് തന്നെ നിലനിന്നിരുന്ന ഈ ഓഹരിയുടെ വില തിരിച്ചുവരവിന്റെ പാതയിലാണിപ്പോൾ. 278 രൂപ നിലവാരത്തിനടുത്ത് കോൾ ഇന്ത്യ ഓഹരി നിക്ഷേപത്തിനു പരിഗണിക്കാം. ഇപ്പോഴത്തെ നിലയിൽ 273 രൂപ നിലവാരത്തിനു താഴേക്ക് ക്ലോസ് ചെയ്യുകയാണെങ്കിൽ മാത്രമാണ് ഹ്രസ്വകാല ട്രെൻഡ് നെഗറ്റീവ് ആവുക. അതുകൊണ്ടുതന്നെ ഈ നിലവാരം സ്റ്റോപ് ലോസ് ആയി കണക്കാക്കാം.…
Read Moreഎക്സൈസ് നികുതി കുറച്ചു; ഇന്ധനവില രണ്ടു രൂപ കുറഞ്ഞു
ന്യൂഡല്‍ഹി: കേന്ദ്രം നികുതി കുറയ്ക്കാന്‍ തയാറായതോടെ ഇന്ധനവിലയില്‍ 2 രൂപ കുറഞ്ഞു. പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതമാണ് കുറഞ്ഞത്. കേന്ദ്ര എക്സൈസ് നികുതി കുറച്ചതാണ് വിലകുറയാന്‍ കാരണം.
Read MoreLIC ഈ വര്‍ഷം ഓഹരി വിപണിയിൽ നടത്തിയത് 29,000 കോടി രൂപയുടെ നിക്ഷേപം
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നടപ്പ് സാമ്പത്തിക വർഷം ഓഹരി വിപണിയിൽ നടത്തിയത് 29,000 കോടി രൂപയുടെ നിക്ഷേപം. 2018 സാമ്പത്തിക വർഷത്തെ ഓഹരി നിക്ഷേപം 50,000 കോടി രൂപയാകുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം കൈവരിച്ച 20,000 കോടി രൂപയുടെ ലാഭം ഇക്കുറി മറികടക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു. കോർപ്പറേഷൻ ബാങ്ക്, എൽ.ആൻഡ്.ടി., ഐ.ടി.സി., നാഷണൽ അലുമിനിയം, ഐ.ഡി.ബി.ഐ. ബാങ്ക്, അലഹബാദ് ബാങ്ക്, ഷിപ്പിങ് കോർപ്പറേഷൻ, സെൻട്രൽ ബാങ്ക് എന്നിവയിലാണ് പ്രധാനമായും എൽ.ഐ.സി. ഓഹരി വാങ്ങിയിട്ടുള്ളത്.
Read Moreഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രം ഗൂഗിള്‍ തയാറാക്കിയ TEZ പേയ്മെന്റ് അപ്പിനെ കുറിച്ചറിയാം
ഡല്‍ഹി : ഇന്റര്‍നെറ്റ് സെര്‍ച്ച് എന്ജിന് ഭീമന് ഗൂഗിള്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി പുതിയ ആപ് പുറത്തിറക്കി. യുപിഐ ഇന്റര്‍ഫേസിലുള്ള ആപ്പായ ഗൂഗിള്‍ ടെസ് (Google Tez) ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രം ഗൂഗിള്‍ തയാറാക്കിയ ആപ്പാണിത്. പേടിഎം, ഭീം ആപ്പുകളോടാണ് ടെസിന് മത്സരിക്കാനുള്ളത്. ടെസിനെ ജനപ്രിയമാക്കാന്‍ ഗൂഗിള്‍ വിവിധ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുമായി ബന്ധപ്പെട്ട് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ടെസ് ആപ്പിനാകുമെന്നാണ് കരുതപ്പെടുന്നത്. യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആപ്പാണ് ഗൂഗിള്‍ ടെസ്. വ്യക്തിഗത വിവരങ്ങള്‍ നല്‍കാതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ടു പണമിടപാട് നടത്താന്‍ ഉപഭോക്താക്കളെ ടെസ് സഹായിക്കും. അതായത്, സ്വന്തം ഫോണ്‍ നമ്പറോ, ബാങ്ക് അക്കൌണ്ട് വിവരങ്ങളോ വെളിപ്പെടുത്താതെ മറ്റൊരു അക്കൌണ്ടിലേക്ക് പണം കൈമാറാന്‍ ടെസ് വഴി സാധിക്കും. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്സി തുടങ്ങിയ 55 ഇന്ത്യന്‍ ബാങ്കുകളുമായി ടെസിനെ…
Read Moreസ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ ഓഹരി ഇടപാട് സമയം കൂട്ടാന്‍ ഒരുങ്ങുന്നു
മുംബൈ : ഇന്ത്യന്‍ ഓഹരി വിപണികളിലെ വ്യപാര സമയം കുട്ടാന്‍ ശുപാര്‍ശ . രണ്ട് മുതല്‍ നാല് മണിക്കൂര്‍വരെ കൂട്ടാനാണ് സാധ്യത. നിലവില്‍ 3.30വരെയാണ് ഓഹരി ഇടപാടുകള്‍ നടത്താന്‍ കഴിയുക. വൈകീട്ട് 5.30 അല്ലെങ്കില്‍ 7.30വരെ ട്രേഡിങ് സമയം വര്‍ധിപ്പിക്കാനാണ് സ്റ്റോക് എക്സ്ചേഞ്ചുകള്‍ ഉദ്ദേശിക്കുന്നത്. സമയം വര്‍ധിപ്പിച്ചാല്‍ അത് വിപണിയിലേക്ക് കുടുതല്‍ ആളുകളെ ആകര്‍ഷിയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് . റ്റു ജോലിയ്ക്ക് പോകുന്ന വര്‍ക്ക് ജോലി കഴിഞ്ഞ് വന്നു ട്രേഡ് ചെയ്യാന്‍ ഉപകാരപ്രദമായിരിയ്ക്കുമെന്നാണ് വിലയിരുത്തല്‍ . ട്രേഡിങ് സമയം വര്‍ധിപ്പിക്കാന്‍ 2009ല്‍ സെബി നീക്കം നടത്തിയെങ്കിലും പ്രവര്‍ത്തന ചെലവ് വര്‍ധിക്കുമെന്നകാരണം പറഞ്ഞ് ബ്രോക്കറേജ് ഹൗസുകള്‍ അതിന് തടയിടുകയായിരുന്നു. മെട്രോപൊളിറ്റന്‍ സ്റ്റോക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ വൈകീട്ട് അഞ്ച് വരെ ട്രേഡിങ് സമയം വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ ജൂലായില്‍ വ്യക്തമാക്കിയിരുന്നെങ്കിലും പിന്നീട് തീരുമാനം നീട്ടുകയായിരുന്നു.
Read Moreസ്വര്‍ണവില ഈവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍
മുംബൈ: രാജ്യത്ത് സ്വർണവില കുതിക്കുന്നു. ഈ വർഷത്തെ ഉയർന്ന നിരക്കായ 30,600(10 ഗ്രാമിന്) നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. പവന് 22,320 രൂപ കേരളത്തിൽ സ്വർണവില പവന് (എട്ട് ഗ്രാം)22,320 രൂപയാണ്. ഗ്രാമിന് 2790 രൂപയും. സെപ്റ്റംബർ രണ്ടിനാണ് 22,200 രൂപയിൽനിന്ന് 120 രൂപകൂടി 22320 രൂപയായത്. വരുംദിവസങ്ങളിലും വിലയിൽ വർധനവുണ്ടാകാനാണ് സാധ്യത. ഈ വർഷം തുടക്കത്തിൽ 28,000 രൂപയായിരുന്നു വില. രാജ്യത്തെ ജ്വല്ലറികൾ സ്വർണം കാര്യമായി വാങ്ങിയതാണ് വിലവർധനയ്ക്കുള്ള ഒരു കാരണം. വെള്ളിവിലയിലും വർധനവുണ്ട്. കിലോഗ്രാമിന് 200 രൂപ വർധിച്ച് 41,700 രൂപയായി. വ്യവസായ ആവശ്യത്തിനും കോയിൻ നിർമാണത്തിനും ഡിമാൻഡ് കൂടിയതാണ് വെള്ളിവിലയെ സ്വാധീനിച്ചത്. ആഗോള വിപണിയിലെ വിലവർധനയാണ് രാജ്യത്തെ സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. ആവശ്യത്തിന്റെ ഭൂരിഭാഗവും ഇറക്കുമതിയെ ആശ്രയിക്കുന്നതിനാലാണിത്. ഇറക്കുമതി ചുങ്കത്തിന് പുറമെ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടവും ആഭ്യന്തര വിപണിയിൽ സ്വർണവിലയെ സ്വാധീനിക്കാറുണ്ട്.
Read More