സെന്‍സെക്‌സില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 135 പോയന്റ് നഷ്ടത്തില്‍ 25916ലും നിഫ്റ്റി 47 പോയന്റ് ഉയര്‍ന്ന് 7985ലുമെത്തി. ബിഎസ്ഇയിലെ 359 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 767 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഹിന്‍ഡാല്‍കോ, വേദാന്ത, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ്, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോര്‍കോര്‍പ്, ഒഎന്‍ജിസി തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, അദാനി പവര്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്. രൂപയുടെ മൂല്യം ഒമ്പത് മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. ഡോളറിനെതിര 68.80 ആണ് രൂപയുടെ മൂല്യം.

Read More

എല്‍ആന്റ്ടി 14,000 ജീവനക്കാരെ പിരിച്ചുവിട്ടു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ എന്‍ജിനിയറിങ് സ്ഥാപനമായ എല്‍ആന്റ്ടി 14,000 ജീവനക്കാരെ പിരിച്ചുവിട്ടു. മൊത്തം ജീവനക്കാരില്‍ 11.2ശതമാനംപേരെയാണ് ഒഴിവാക്കുന്നത്. രാജ്യത്ത് അടുത്തകാലത്തുനടന്ന ഏറ്റവും വലിയ പിരിച്ചുവിടലാണിത്. സ്ഥാപനത്തിന്റെ ബിസിനസ് കുറഞ്ഞതിനനുസരിച്ച് ജീവനക്കാരെ പുനഃക്രമീകരിക്കാനാണ് ഇത്രയും ജീവനക്കാരെ പിരിച്ചുവിട്ടതെന്നാണ്‌ വിശദീകരണം. ആധുനികവത്കരണത്തിന്റെ ഭാഗമായും ജീവനക്കാരുടെ ആവശ്യകത കുറഞ്ഞതായി കമ്പനി വൃത്തങ്ങള്‍ പറയുന്നു. ക്രൂഡ് ഓയിലിന്റെ വിലയിടിവ് മൂലം മധ്യേഷ്യയിലുണ്ടായ മാന്ദ്യവും സമാന മേഖലയില്‍നിന്നുള്ള കടുത്ത മത്സരവും നേരിടാനാണ് ഈ കൂട്ടപിരിച്ചുവിടല്‍.

Read More

ഇ-വാല്ലെറ്റ് എന്നാല്‍ എന്ത് ,പ്രയോജനങ്ങള്‍ ,എങ്ങനെ ഉപയോഗിക്കാം

ഇ- വാലറ്റ്  എന്നാല്‍ എന്ത് ? .ലളിതമായി പറഞ്ഞാല്‍  സ്മാർട്ട് ഫോണിലൂടെ പണം കൈമാറുന്ന ഓൺലൈൻ സംവിധാനം. പണം കൈമാറ്റത്തിന്  വേണ്ടെതെന്തെല്ലാം ? വേണ്ടത് സ്മാര്‍ട്ട്‌ ഫോണും ഇന്റര്‍നെറ്റ്‌ കണക്ഷനും പിന്നെ ഒരല്‍പം  അറിവും .  ഇന്ത്യയില്‍ നിലവില്‍   ഏതെല്ലാം കമ്പനികൾ ഇ-വാല്ലെറ്റ് സേവനംനല്‍കുന്നുണ്ട്  ? പേറ്റിഎം. മൊബിക്വിക്ക്, പേയുമണി, ഓക്സിജൻ, ഫ്രീചാർജ്, എം.പൈസ, ചില്ലർ, എസ്.ബി.ഐ ബഡ്ഡി, സിട്രസ്പേ, സിറ്റി മാസ്ർപാസ്, പോകറ്റ്സ്, ലൈം, എയർടെൽമണി, ഐഡിയ ഇ-വാലറ്റ്, ജിയോമണി ഇ- വാലറ്റ് ന്‍റെ പ്രയോജനങ്ങള്‍  എന്തെല്ലാം  ? ബാങ്കില്‍ പോകാതെ,  കറന്‍സിയില്ലാതെ  ഏതു സമയത്തും  എത്ര ചെറിയ തുകയും ആർക്കും തൽക്ഷണം കൈമാറാം. ഇങ്ങനെ  ഉപയോഗിക്കാം. ? ആദ്യം ചെയ്യേണ്ടത്  ബന്ധ പെട്ട കമ്പനിയുടെ  അപ്ളിക്കേഷന്‍ സ്മാര്‍ട്ട്‌ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക എന്നതാണ് . 1. ഗൂഗിൾ പ്ലേ സ്റ്റോറിൽ  നിന്ന് ആപ്ലിക്കേഷൻ ഡൌണ്‍ലോഡ്‌ …

Read More

ജോയ് ആലുക്കാസ്സ് ഇനി മുതല്‍ അമേരിക്കയിലും

ഹൂസ്റ്റൺ: അന്താരാഷ്ട്ര തലത്തിൽ സ്വർണാഭരണ വിപണനരംഗത്ത് പ്രമുഖരായ ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ ആദ്യ ഷോറും ഹൂസ്റ്റണിലെ ഹിൽക്രോഫ്റ്റിൽ പ്രവർത്തനമാരംഭിച്ചു. ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോ പോൾ ആലുക്കാസ് , അന്നിയൻ ജോർജ്, മറ്റു പ്രമുഖ വ്യക്തികളുടെയും സാന്നിധ്യത്തിൽ ഷുഗർലാൻഡ് മേയർ ജോ. ആർ. സിമ്മർമാൻ ഷോറൂം ഉദ്ഘാടനം ചെയ്തു. ഹൂസ്റ്റണിൽ പ്രവർത്തനമാരംഭിക്കുന്ന പുതിയ ഷോറൂം ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ആസൂത്രിതവും വിജയകരവുമായ ബിസിനസ് വിപുലീകരണത്തിന് മികച്ച മുദ്രണമായി മാറുകയാണ്. ഇതിന്റെ ഭാഗമായി ന്യൂജഴ്സിയിലെ എഡിസ, ചിക്കാഗോയിലെ വെസ്റ്റ് ഡെവ അവന്യൂ എിവിടങ്ങളിൽ രണ്ടു ഷോറൂമുകൾ കൂടി ആരംഭിക്കും. ജോയ്ആലുക്കാസിന്റെ യുഎസ്എയിലെ തുടക്കം തന്റെ സ്വപ്നസാക്ഷാത്കാരമാണെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും എംഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു. സ്വർണ്ണാഭരണങ്ങളെക്കുറിച്ചുള്ള എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കും വിധത്തിൽ ഒരു മില്ല്യണിലധികം ആഭരണ ശേഖരവും ലോകത്തിലെ എല്ലാ കോണിൽ നിന്നുള്ള…

Read More

നോട്ട് നിരോധനം ,ഭൂമി വില കുത്തനെ കുറയും

കൊച്ചി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് പിൻവലിച്ചത് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഗുണകരമായി മാറുന്നു. ബാങ്കിങ് സംവിധാനത്തിലേക്ക് കൂടുതൽ നിക്ഷേപം വന്നുനിറയാൻ തുടങ്ങിയതോടെ പലിശനിരക്കുകൾ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിസർവ് ബാങ്ക് പലിശ നിരക്കുകൾ കുറയ്ക്കുന്നതിന് മുമ്പായിത്തന്നെ പല ബാങ്കുകളും നിരക്കിൽ കുറവ് വരുത്താൻ തുടങ്ങിയിട്ടുണ്ട്. ഇതാണ് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഗുണകരമായി മാറുന്നത്. ഇതിനൊപ്പം ഭൂമി വില കുറയുക കൂടി ചെയ്യുന്നതോടെ, ഫ്ളാറ്റുകളും വില്ലകളും വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസമാകും. പലിശനിരക്കുകൾ കുറയുന്നതോടെ ഭവന വായ്പ ഉൾപ്പെടെയുള്ള റീട്ടെയ്ൽ വായ്പകൾക്ക് ആവശ്യക്കാരേറുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിങ് ഡയറക്ടർ വി.ജി. മാത്യു പറഞ്ഞു. ബാങ്കുകൾക്ക് റിസർവ് ബാങ്ക് വായ്പ നൽകുമ്പോൾ ഈടാക്കുന്ന പലിശയായ റിപ്പോ നിരക്ക് ഇപ്പോൾ 6.25 ശതമാനമാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ ഇത് 5.50 ശതമാനമെങ്കിലുമായി കുറയുമെന്നാണ് ബാങ്കിങ്, റിയൽ എസ്റ്റേറ്റ് മേഖലകളുടെ പ്രതീക്ഷ. ഇതു കുറയുന്നതോടെ ബാങ്കുകൾ സ്ഥിരനിക്ഷേപങ്ങളുടെ…

Read More

യു.ടി.ഐ. മ്യൂച്വൽ ഫണ്ടിന്റെ ഐ.പി.ഒ. വരുന്നു.

മുംബൈ: മ്യൂച്വൽ ഫണ്ട് സ്ഥാപനമായ യു.ടി.ഐ. അസറ്റ് മാനേജ്‌മെന്റ് കമ്പനി പ്രഥമ ഓഹരി വില്പന (ഐ.പി.ഒ.) യിലൂടെ മൂലധന സമാഹരണത്തിന് ഒരുങ്ങുന്നു. അടുത്ത വർഷം ആദ്യത്തോടെ ഐ.പി.ഒ.യ്ക്കായുള്ള അപേക്ഷ സെബിക്ക് സമർപ്പിക്കും. ധനമന്ത്രാലയം ഇതിന് തത്ത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളും ബാങ്കുകളുമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.), എൽ.ഐ.സി., ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയ്ക്ക് യു.ടി.ഐ.യിൽ ഏതാണ്ട് 18.5 ശതമാനം വീതം ഓഹരി പങ്കാളിത്തമുണ്ട്. എന്നാൽ, ഇവർക്കെല്ലാം ഇപ്പോൾ സ്വന്തം നിലയിൽ മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങളുമുണ്ട്. ഒരേസമയം ഒന്നിലധികം അസറ്റ് മാനേജ്‌മെന്റ് കമ്പനികളിൽ ഓഹരി പങ്കാളിത്തത്തിന് നിലവിൽ നിയന്ത്രണമുണ്ട്. ഈ സാഹചര്യത്തിൽ അവരുടെ ഓഹരികൾ ഐ.പി.ഒ.യിലൂടെ വിറ്റഴിക്കും.   ടി. റോവ് പ്രൈസ് എന്ന അമേരിക്കൻ നിക്ഷേപക സ്ഥാപനത്തിന് യു.ടി.ഐ.യിൽ 26 ശതമാനം ഓഹരിയുണ്ട്. അത്‌ നിലനിർത്താനാണ് സാധ്യത. രാജ്യത്തെ ആറാമത്തെ…

Read More

ഓഹരി വിപണിയില്‍ നഷ്ട്ടം

മുംബൈ: ഓഹരി വിപണി  നഷ്ട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു .  നിഫ്റ്റി  31.60    പോയന്റ്  നഷ്ട്ടത്തിലും      8,192. 90   , സെന്‍സെക്‌സ്   92.89 (0.35%)   26,559.92 പോയന്റ്  നഷ്ട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.  

Read More

സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച പണം നഷ്ടമാകില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം:സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച ഒരുരൂപപോലും ജനങ്ങള്‍ക്ക് നഷ്ടമാകില്ലെന്നും ഇക്കാര്യം സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുവെന്നും വമുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ട് പിന്‍വലിക്കലിനുശേഷം സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സാമ്പത്തിക അടിമത്തത്തിലേക്ക് രാജ്യത്തെ നയിക്കാനുള്ള ഗൂഢനീക്കം നോട്ട് അസാധുവാക്കിയ നടപടിക്ക് പിന്നിലുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നോട്ട് പിന്‍വലിക്കലിന്റ യഥാര്‍ഥ ലക്ഷ്യം ബി.ജെ.പിയില്‍ ഉള്ളവര്‍ നേരത്തെതന്നെ മനസിലാക്കിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കള്ളപ്പണക്കാര്‍ക്കെതിരെ ഒരു നടപടിയും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. സര്‍ക്കാര്‍ നടപടിമൂലം കള്ളപ്പണക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഉയര്‍ന്ന മൂല്യമുള്ള കറന്‍സി പൂഴ്ത്തിവെക്കാന്‍ കഴിയുമെന്ന് വാദിക്കുന്നവര്‍ 2000 ത്തിന്റെയും 1000 ത്തിന്റെയും 500 ന്റെയും കറന്‍സിതന്നെ വീണ്ടും കൊണ്ടുവരുന്നു. നോട്ട് അസാധുവാക്കിയ നടപടിയിലൂടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയും ജനജീവിതം ദുസഹമാക്കുകയും ചെയ്തു. രാജ്യത്ത് ആഭ്യന്തര കലാപമുണ്ടാകുന്ന സാഹചര്യമെന്ന് സുപ്രീം കോടതിപോലും…

Read More

സംസ്ഥാനത്ത് നികുതി അടയ്ക്കാന്‍ പഴയനോട്ട് ഉപയോഗപെടുത്താമെന്ന് തോമസ് ഐസക്

  തിരുവനന്തപുരം : നോട്ടിന്റെ ലഭ്യത ഉറപ്പാക്കും വരെ സംസ്ഥാനത്ത് എല്ലാ തരത്തിലുമുള്ള നികുതി അടയ്ക്കാനും പഴയ നോട്ടുകള്‍ ഉപയോഗിക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിന് അനുമതി നല്‍കിക്കൊണ്ടുള്ള ഇറങ്ങി . അതുപോലെ തന്നെ കെ.എസ്.ആര്‍.ടി.സി സീസണ്‍ ടിക്കറ്റ് ബുക്കിങ്ങിനും പഴയ നോട്ടുകള്‍ ഉപയോഗിക്കാമെന്നും അദ്ദേഹം അറിയിച്ചു. നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ധരിപ്പിക്കാന്‍ കേന്ദ്ര ധനമന്ത്രിയെ സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് സംസ്ഥാനങ്ങളുടെ വരുമാനം കുറഞ്ഞെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗ്രാന്റ് നല്‍കണമെന്നും സംസ്ഥാനങ്ങള്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളിലെ സഹകരണ സ്ഥാപനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് കേന്ദ്ര ധനമന്ത്രിയുമായി സംസാരിച്ചുവെന്നും അദ്ദേഹത്തിന് സഹകരണ സ്ഥാപനങ്ങളെക്കുറിച്ച് ആക്ഷേപമില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം ആര്‍ബിഐയിലെ ചിലരുടെ കുതന്ത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

Read More

ഹിന്ദുസ്ഥാന്‍ മോട്ടേഴ്‌സ് വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍

ഡല്‍ഹി: അംബാസിഡര്‍ കാര്‍ നിര്‍മാണ രംഗത്തെ പ്രമുഖരായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് സാമ്പത്തിക പ്രതിസന്ധിയില്‍. കമ്പനിയുടെ ഈ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 10.36 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. വില്‍പനയും വരുമാനവും കുറഞ്ഞതാണ് കമ്പനി നഷ്ടത്തിലാകാന്‍ കാരണമെന്നാണ് വിവരങ്ങള്‍. ഇതേ തുടര്‍ന്ന് 2014 മെയ് മാസത്തില്‍ പശ്ചിമ ബംഗാളിലെയും 2014 ഡിസംബറില്‍ മധ്യപ്രദേശിലെയും നിര്‍മ്മാണ പ്ലാന്റുകള്‍ പൂട്ടിയിരുന്നു. അതേസമയം കമ്പനിയെ ലാഭത്തിലെത്തിക്കുന്നതിനുള്ള നടപടികള്‍ ആലോചിച്ചു വരികയാണെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

Read More