ന്യൂഡല്‍ഹി: പിന്‍വലിച്ച 1000, 500 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നതിനുള്ള സമയപരിധി സര്‍ക്കാര്‍ നീട്ടി. നവംബര്‍ 14 വരെ അവശ്യ സേവനങ്ങള്‍ക്ക് നോട്ടുകള്‍ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. റെയില്‍വേ സ്‌റ്റേഷനുകള്‍, കെഎസ്ആര്‍ടിസി ബസുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ നോട്ടുകള്‍ 14 വരെ ഉപയോഗിക്കാം. സര്‍ക്കാര്‍ ആസ്പത്രികളിലും ഫാര്‍മസികളിലും നോട്ടുകള്‍ സ്വീകരിക്കും. വൈദ്യുതി ബില്ലും വെള്ളക്കരവും അടയ്ക്കാനും 1000, 500 നോട്ടുകള്‍ തിങ്കളാഴ്ചവരെ ഉപയോഗിക്കാനാകും. പെട്രോള്‍ പമ്പുകളിലും ഈ നോട്ടുകള്‍ ഉപയോഗിക്കാം. ദേശീയ പാതകളില്‍ ടോള്‍ ഒഴിവാക്കിയത് നവംബര്‍ 14 വരെ തുടരുമെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. നവംബര്‍ എട്ടിനാണ് നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ താല്‍ക്കാലികമായി അവശ്യ സേവനങ്ങള്‍ക്ക് നോട്ടുകള്‍ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന്റെ കാലാവധി ഇന്ന് അര്‍ധരാത്രി തീരാനിരിക്കവേയാണ് സര്‍ക്കാര്‍ തീയതി നീട്ടിയിരിക്കുന്നത്. അസാധുവാക്കിയ നോട്ടുകള്‍ മാറ്റി നല്‍കുന്നത് ഇന്നലെ…
Read MoreCategory: ബാങ്കിംഗ് വാര്‍ത്തകള്‍
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ സഹകരണ ബാങ്കുകള്‍വഴി സ്വീകരിക്കാന്‍ തുടങ്ങി.
തിരുവനന്തപുരം: അസാധുവാക്കിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ സഹകരണബാങ്കുകള്‍വഴി സ്വീകരിക്കാന്‍ തുടങ്ങി. അംഗങ്ങളായ ഉപഭോക്താക്കളില്‍നിന്ന് സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ജില്ലാ സഹകരണ ബാങ്കുകള്‍ക്കും കഴിഞ്ഞദിവസം അനുമതി നല്‍കിയിരുന്നു. തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് വഴിമാത്രം വെള്ളിയാഴ്ച അഞ്ചുകോടി രൂപയുടെ പഴയ നോട്ടുകളാണ് സ്വീകരിച്ചത്. ഇടപാടുകാരില്‍നിന്ന് വെള്ളിയാഴ്ചമുതല്‍ സ്വീകരിക്കുന്ന പഴയ നോട്ടുകള്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ജില്ലാ സഹകരണ ബാങ്കുകള്‍ക്കും അവയ്ക്ക് അക്കൗണ്ടുള്ള ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഈ സൗകര്യം ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് സംസ്ഥാന സഹകരണബാങ്ക് നല്‍കുന്നില്ലെന്ന് പരാതിയുണ്ട്. പണം സ്വീകരിക്കാന്‍ സംസ്ഥാന സഹകരണ ബാങ്ക് തയ്യാറാകുന്നില്ലെന്നാണ് പരാതി. ഇടപാടുകാരില്‍നിന്ന് സ്വീകരിക്കുന്ന പണം മുഴുവന്‍ സൂക്ഷിക്കാനുള്ള സൗകര്യമില്ലെന്നത് ജില്ലാ സഹകരണ ബാങ്കുകളെ ബുദ്ധിമുട്ടിക്കുന്നു.
Read Moreബാങ്ക് അക്കൗണ്ട് സുരക്ഷിതമാക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡിജിറ്റല്‍ ഇലോക്ക് അവതരിപ്പിച്ചു
ഓണ്‍ലൈന്‍, എടിഎം തട്ടിപ്പുകളില്‍നിന്നു ബാങ്ക് അക്കൗണ്ട് സുരക്ഷിതമാക്കാനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡിജിറ്റല്‍ ഇലോക്ക് അവതരിപ്പിച്ചു. മൊബൈല്‍ ബാങ്കിംഗ് ആപ്പായ എസ്‌ഐബി മിററിലാണ് ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. ഓണ്‍/ഓഫ് സ്വിച്ചില്‍ ഒറ്റത്തവണ ടാപ് ചെയ്യുമ്പോള്‍ മൊബൈല്‍ ബാങ്കിംഗ്, ഇന്‍റര്‍നെറ്റ് ബാങ്കിംഗ്, എടിഎം, പി.ഒ.എസ്. തുടങ്ങിയ എല്ലാത്തരം ഡിജിറ്റല്‍ ഡെബിറ്റ് ഇടപാടുകളും ലോക്ക്/അണ്‍ലോക്ക് ചെയ്യാനുള്ള അതിനൂതന സുരക്ഷാ സംവിധാനമാണ് ഇലോക്ക്. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്, വിന്‍ഡോസ് പ്ലാറ്റ്ഫോമുകളില്‍ ഇലോക്ക് സൗകര്യമുള്ള എസ്‌ഐബി മിറര്‍ ആപ് ഡൗണ്‍ലോഡ് ചെയ്യാനാകും. എല്ലാ ഡിജിറ്റല്‍ ഡെബിറ്റ് ഇടപാടുകളും ഒരു നിമിഷത്തിനുള്ളില്‍ ബ്ലോക്ക് ചെയ്യാനാവും എന്നതാണ് ഇലോക്ക് സംവിധാനത്തെ ആകര്‍ഷകമാക്കുന്നത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്ക് ബാങ്കിംഗ് ലോകം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് ഇടപാടുകാരുടെ ആശങ്ക പരിഹരിക്കാനാണ് ബാങ്ക് പുതിയ സംവിധാനം അവതരിപ്പിച്ചിട്ടുള്ളത്.
Read Moreബാങ്കിനെതിരെ പരാതി കൊടുക്കേണ്ടത് എങ്ങനെ ?
പംക്തി : ബാങ്കിംഗ് ആന്‍ഡ് പേര്‍സണല്‍ ഫിനാന്‍സ് ബാങ്കുമായി ബന്ധപ്പെട്ടു നമുക്ക് ,ഏതൊരു സാധാരണക്കാരനും ഉണ്ടാവാകാവുന്ന പ്രശ്നങ്ങളാണ് താഴെ പറയുന്ന കാര്യങ്ങള്‍ . അവ എങ്ങനെ പരിഹരിയ്ക്കാം എന്ന് നോക്കാം . #ചെക്ക്, ഡ്രാഫ്റ്റ്, ബില്‍ എന്നിവ മാറ്റി പണം നല്കാതിരിക്കാലോ കാലതാമസം വരുത്തലോ. #ചെറിയ തുകയ്ക്കുള്ള കറന്‍സി നോട്ടുകള്‍ സ്വീകരിക്കാതിരിക്കല്‍ #ഡ്രാഫ്റ്റ്, ചെക്ക്, പേ ഓര്‍ഡര്‍ എന്നിവ ഇഷ്യൂ ചെയ്യാതിരിക്കലോ വൈകിപ്പിക്കലോ #മുന്‍കൂട്ടി അറിയിക്കാതെ രഹസ്യമായി ചാര്‍ജുകള്‍ അക്കൗണ്ട് ല്‍ നിന്നും കട്ട് ചെയ്യല്‍. #വിദേശ ഇന്ത്യക്കാര്‍ ബാങ്ക് മുഖേന അയക്കുന്ന പണം ക്രെഡിറ്റ് ചെയ്യാതിരിക്കല്‍ #പുതിയ അക്കൗണ്ട് തുടങ്ങാന്‍ വൈമനസ്യം കാണിക്കല്‍ #ATM/Debit/Credit കാര്‍ഡ് കള്‍ ഉപയോഗിക്കുമ്പോള്‍ ഉള്ള പ്രശ്നങ്ങള്‍ #ഇന്റര്‍നെറ്റ് ബാങ്കിംഗ് സംവിധാനത്തിലുള്ള പ്രശ്നങ്ങള്‍ #ആവശ്യപ്പെടാതെ ചാര്‍ജ് ഉള്ള സര്‍വീസ്കള്‍ അടിച്ചേല്‍പ്പിച്ചു ചാര്‍ജ് ഈടാക്കല്‍. #ലോണുകള്‍ ഡിപോസിററ്കള്‍ എന്നിവയുടെ പലിശയിലുള്ള പ്രശ്നങ്ങള്‍.…
Read Moreബാങ്കില്‍ ലോക്കര്‍ തുറക്കാന്‍ അറിഞ്ഞിരിയ്ക്കേണ്ട കാര്യങ്ങള്‍
ബാങ്കുകളില്‍ നമ്മുടെ വിലപ്പെട്ട രേഖകള്‍ ആഭരണങ്ങള്‍ പോലുളളവ സൂക്ഷിക്കാന്‍ സേഫ് ഡിപ്പോസിറ്റ് ലോക്കറുകള്‍ എന്ന ഫെസിലിറ്റി നല്‍കുന്നുണ്ട്. ഇത് നമുക്ക് ഒറ്റയ്‌ക്കോ സംയുക്തമായോ തുറക്കാവുന്നതാണ്. നമുക്ക് എത്തിപ്പെടാന്‍ എളുപ്പമുളള ബ്രാഞ്ചില്‍ ലോക്കര്‍ തുറക്കുന്നതാണ് ഏറ്റവും നല്ലത്.ലോക്കര്‍ തുറക്കുന്നതിനു മുന്‍പ് അറിയേണ്ട കുറച്ചു കാര്യങ്ങള്‍ നോക്കാം. ലോക്കര്‍ തുറക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ ആപ്‌ളിക്കേഷന്‍ ഫോമുകള്‍ പൂരിപ്പിക്കുകയും KYC നടപടികള്‍ പൂര്‍ത്തിയാക്കുകയും വേണം. ലോക്കര്‍ തുറക്കുന്ന വ്യക്തികള്‍ ബാങ്കിലെ നിബന്ധനകളും വ്യവസ്ഥകളും അടങ്ങുന്ന മെമ്മോറാണ്ടം ഓഫ് ലെറ്റിംഗ് എന്നറിയപ്പെടുന്ന ലോക്കര്‍ കരാറില്‍ ഒപ്പു വയ്‌ക്കേണ്ടത് ആണ്. നിലവില്‍ ഉളള അക്കൗണ്ട് ഉടമകള്‍ക്കോ ഇല്ലെങ്കില്‍ മൂന്നു വര്‍ഷ കാലാവധിയില്‍ ഫിക്‌സഡ് ഡിപ്പോസിറ്റ് അക്കൗണ്ട് തുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കോ മാത്രമേ ലോക്കര്‍ തുറക്കാന്‍ സാധിക്കുകയുളളു. ലോക്കറിന്റെ വലിപ്പവും ബാങ്ക് ലൊക്കേഷനും ആശ്രയിച്ച് വാടക ഈടാക്കുന്നതാണ്. ഇത് മുന്‍കൂട്ടി ഇല്ലെങ്കില്‍ വര്‍ഷം തോറും അടയ്ക്കാവുന്നതാണ്.
Read MoreATM പിന്‍ നമ്പര്‍ മാറ്റാന്‍ ബാങ്കില്‍ പോകണമെന്നില്ല
ന്യൂഡല്‍ഹി:പിന്‍ നമ്പര്‍ മാറാന്‍ ബാങ്കില്‍ പോകണ്ട.സുരക്ഷാ പ്രശ്‌നം നേരിടുന്ന എടിഎം കാര്‍ഡുകളുടെ പിന്‍ നമ്പര്‍ ബാങ്കിലോ എടിഎം കൗണ്ടറിലോ എത്താതെ തന്നെ ഉപഭോക്താക്കള്‍ക്ക് മാറാമെന്ന് ബാങ്കുകള്‍ വ്യക്തമാക്കി. ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഐവിആര്‍എസ്, എസ്എംഎസ് സംവിധാനങ്ങള്‍ വഴി പിന്‍ നമ്പര്‍ മാറ്റാന്‍ സാധിക്കും. എസ്ബിഐയുടേതടക്കം 32 ലക്ഷം ഡെബിറ്റ് കാര്‍ഡുകളാണ് ഇപ്പോള്‍ തട്ടിപ്പിനിരയായിരിക്കുന്നത്. എടിഎം കൗണ്ടറുകളിലെ കമ്പ്യൂട്ടറുകളില്‍ വൈറസ് ആക്രമണത്തെ തുടര്‍ന്നാണ് ഇവ സുരക്ഷിതമല്ലാതായത് തുടര്‍ന്ന്. ഉപഭോക്താക്കള്‍ ഉടനടി പിന്‍ നമ്പര്‍ മാറ്റണമെന്ന് ബാങ്കുകള്‍ നിര്‍ദേശിച്ചിരുന്നു. എടിഎമ്മുകള്‍ വഴി നടന്ന തട്ടിപ്പിനെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി എസ്ബിഐയും അനുബന്ധ ബാങ്കുകളും ആറുലക്ഷം എടിഎം കാര്‍ഡുകള്‍ കഴിഞ്ഞ ആഴ്ച ബ്ലോക്ക് ചെയ്തിരുന്നു. തുടര്‍ന്നാണ് രാജ്യത്തെ 32 ലക്ഷം കാര്‍ഡുകള്‍ സുരക്ഷാ ഭീഷണിയിലായത്.
Read More