പുതിയ 2000 രൂപയുടെ നോട്ടില്‍ പുതിയ സുരക്ഷാ സവിശേഷതകള്‍ ഇല്ലെന്ന് വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: പുതിയ 2000 രൂപയുടെ നോട്ടില്‍ ആവശ്യമായ അധിക സുരക്ഷ ഒരുക്കാന്‍ മതിയായ സമയം കിട്ടിയിട്ടില്ലെന്ന് വെളിപ്പെടുത്തല്‍. പഴയ 500, 1000 നോട്ടുകളിലുള്ള അതേ സുരക്ഷാ സവിശേഷതകളാണ് പുതിയ 2000 രൂപ നോട്ടുകളിലും ഉള്ളതെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘ദ ഹിന്ദു’ റിപ്പോര്‍ട്ടു ചെയ്തു. പഴയ നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ പുറത്തിറക്കുന്ന പുതിയ നോട്ടില്‍ പുതിയ പല അധിക സുരക്ഷാ സംവിധാനങ്ങളും ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. പുതിയ നോട്ടില്‍ ചിപ്പുണ്ടെന്ന് വരെ പ്രചാരണമുണ്ടായി. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തന്നെ ‘ചിപ്പുണ്ടെന്ന് ആരു പറഞ്ഞു’ എന്നു ചോദിച്ച് നേരിട്ട് രംഗത്തെത്തി. ഈ പശ്ചാത്തലത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. നോട്ടിലെ സുരക്ഷാ സവിശേഷതകള്‍ മാറ്റുന്നതിന് നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഇതിന് വര്‍ഷങ്ങളുടെ പ്രയത്നം ആവശ്യമാണ്-‘ഹിന്ദു’വിന്റെ റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പറയുന്നു. അവസാനത്തെ തവണ സുരക്ഷാ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തിയത് 2005…

Read More

പിന്‍വലിച്ച നോട്ടുകള്‍ ഉപയോഗിക്കാവുന്ന സമയപരിധി 14 വരെ നീട്ടി

ന്യൂഡല്‍ഹി: പിന്‍വലിച്ച 1000, 500 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നതിനുള്ള സമയപരിധി സര്‍ക്കാര്‍ നീട്ടി. നവംബര്‍ 14 വരെ അവശ്യ സേവനങ്ങള്‍ക്ക് നോട്ടുകള്‍ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. റെയില്‍വേ സ്‌റ്റേഷനുകള്‍, കെഎസ്ആര്‍ടിസി ബസുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ നോട്ടുകള്‍ 14 വരെ ഉപയോഗിക്കാം. സര്‍ക്കാര്‍ ആസ്പത്രികളിലും ഫാര്‍മസികളിലും നോട്ടുകള്‍ സ്വീകരിക്കും. വൈദ്യുതി ബില്ലും വെള്ളക്കരവും അടയ്ക്കാനും 1000, 500 നോട്ടുകള്‍ തിങ്കളാഴ്ചവരെ ഉപയോഗിക്കാനാകും. പെട്രോള്‍ പമ്പുകളിലും ഈ നോട്ടുകള്‍ ഉപയോഗിക്കാം. ദേശീയ പാതകളില്‍ ടോള്‍ ഒഴിവാക്കിയത് നവംബര്‍ 14 വരെ തുടരുമെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. നവംബര്‍ എട്ടിനാണ് നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ താല്‍ക്കാലികമായി അവശ്യ സേവനങ്ങള്‍ക്ക് നോട്ടുകള്‍ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന്റെ കാലാവധി ഇന്ന് അര്‍ധരാത്രി തീരാനിരിക്കവേയാണ് സര്‍ക്കാര്‍ തീയതി നീട്ടിയിരിക്കുന്നത്. അസാധുവാക്കിയ നോട്ടുകള്‍ മാറ്റി നല്‍കുന്നത് ഇന്നലെ…

Read More

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ സഹകരണ ബാങ്കുകള്‍വഴി സ്വീകരിക്കാന്‍ തുടങ്ങി.

തിരുവനന്തപുരം: അസാധുവാക്കിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ സഹകരണബാങ്കുകള്‍വഴി സ്വീകരിക്കാന്‍ തുടങ്ങി. അംഗങ്ങളായ ഉപഭോക്താക്കളില്‍നിന്ന് സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ജില്ലാ സഹകരണ ബാങ്കുകള്‍ക്കും കഴിഞ്ഞദിവസം അനുമതി നല്‍കിയിരുന്നു. തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് വഴിമാത്രം വെള്ളിയാഴ്ച അഞ്ചുകോടി രൂപയുടെ പഴയ നോട്ടുകളാണ് സ്വീകരിച്ചത്. ഇടപാടുകാരില്‍നിന്ന് വെള്ളിയാഴ്ചമുതല്‍ സ്വീകരിക്കുന്ന പഴയ നോട്ടുകള്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ജില്ലാ സഹകരണ ബാങ്കുകള്‍ക്കും അവയ്ക്ക് അക്കൗണ്ടുള്ള ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഈ സൗകര്യം ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് സംസ്ഥാന സഹകരണബാങ്ക് നല്‍കുന്നില്ലെന്ന് പരാതിയുണ്ട്. പണം സ്വീകരിക്കാന്‍ സംസ്ഥാന സഹകരണ ബാങ്ക് തയ്യാറാകുന്നില്ലെന്നാണ് പരാതി. ഇടപാടുകാരില്‍നിന്ന് സ്വീകരിക്കുന്ന പണം മുഴുവന്‍ സൂക്ഷിക്കാനുള്ള സൗകര്യമില്ലെന്നത് ജില്ലാ സഹകരണ ബാങ്കുകളെ ബുദ്ധിമുട്ടിക്കുന്നു.

Read More

ഇഷാത് ഹുസൈന്‍ ടിസി എസിന്റെ പുതിയ ചെയര്‍മാന്‍

ന്യൂഡല്‍ഹി • രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്ബനിയായ ടാറ്റ കണ്‍സല്‍റ്റന്‍സി സല്‍വീസസിന്റെ (ടിസിഎസ്) ചെയര്‍മാന്‍ സ്ഥാനത്തു നിന്ന്  സൈറസ് മിസ്ത്രിയെ പുറത്താക്കി  ഇഷാത് ഹുസൈനെ   (ഇടക്കാല) ചെയര്‍മാനായി  നിയമിച്ചു . മാതൃ കമ്ബനിയായ ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു കഴിഞ്ഞ മാസം പുറത്തായ സൈറസിനെ നീക്കാന്‍ ടാറ്റ സണ്‍സ് ടിസിഎസിന്റെ ഓഹരിയുടമകളുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കുകയായിരുന്നു. ടാറ്റ ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നയാളാണ് ഇഷാത്.ഇന്ത്യന്‍ ഹോട്ടല്‍സ് കമ്ബനി ലിമിറ്റഡിന്റെ (ഐഎച്ച്‌സിഎല്‍) ബോര്‍ഡ് കഴിഞ്ഞയാഴ്ച ചെയര്‍മാന്‍ സൈറസിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഓഹരിയുടമകളുടെ യോഗം ചേരാന്‍ ടാറ്റ സണ്‍സ് ആവശ്യപ്പെട്ടു. ടാറ്റ സണ്‍സിന് 28.1% ഓഹരിയാണ് ഇന്ത്യന്‍ ഹോട്ടല്‍സില്‍ ഉള്ളത്.ടാറ്റ മോട്ടോഴ്സ്, ടാറ്റ പവര്‍, ടാറ്റ സ്റ്റീല്‍, ടാറ്റ കെമിക്കല്‍സ് തുടങ്ങിയ പല കമ്ബനികളുടെയും തലപ്പത്ത് സൈറസ് മിസ്ത്രി തുടരുകയാണ്. നിയമ വ്യവസ്ഥകള്‍ മറികടന്നുള്ള…

Read More

അസ്സാധുവാക്കപ്പെട്ട നോട്ടുകൾ എങ്ങിനെ മാറിയെടുക്കാം.

അസാധുവായ 500, 1000 നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസരം വിനിയോഗിക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അറിയിച്ചു. ഒരു വ്യക്തിക്ക് ഒരു തവണ 4000 രൂപവരെ മൂല്യമുള്ള അസാധുവായ നോട്ടുകള്‍ ബാങ്ക് കൗണ്ടറുകളില്‍നിന്ന് നേരിട്ട് പണമായി മാറ്റിവാങ്ങാം. ഇതിനായി നിഷ്കര്‍ഷിച്ച പ്രത്യേക സ്ളിപ്പ് പൂരിപ്പിച്ച് നിര്‍ദിഷ്ട തിരിച്ചറിയല്‍ രേഖകള്‍ സഹിതം ബാങ്കില്‍ സമര്‍പ്പിക്കണം.4000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള നോട്ടുകളുണ്ടെങ്കില്‍ ഇത്തരത്തില്‍ സമര്‍പ്പിക്കുന്ന വ്യക്തിയുടെ അക്കൗണ്ടിലേക്ക് പ്രസ്തുത തുക പൂര്‍ണമായും വരവുവെച്ചു നല്‍കും. 4000 രൂപയെന്ന പരിധി 15 ദിവസത്തിനുശേഷം പുന:പരിശോധിച്ചേക്കാം. അസാധുവാക്കപ്പെട്ട നോട്ടുകള്‍ ആകെ എത്ര തുകയുടേതുണ്ടെങ്കിലും സ്വന്തം അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുന്നതിന് തടസ്സമില്ല. അക്കൗണ്ട് ഉടമകള്‍ക്ക് നേരിട്ട് നോട്ടുകള്‍ എത്തിക്കാന്‍ സാധിക്കാത്തപക്ഷം കൃത്യമായ അനുമതിപത്രം സഹിതം മൂന്നാമതൊരാള്‍ വഴി ബാങ്കില്‍ എത്തിച്ച് അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്. അത്തരത്തില്‍ ചെയ്യുമ്പോള്‍ ബാങ്ക് നടപടിക്രമങ്ങള്‍ അനുസരിച്ച് പണം അടക്കുന്ന ആളുടെ ഏതെങ്കിലുമൊരു…

Read More

ഭാഗപത്ര നികുതിനിരക്കുകള്‍ ഉടന്‍ കുറയും

തിരുവനന്തപുരം: ഭാഗപത്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ കൂട്ടിയ നികുതിനിരക്ക് കുറയ്ക്കാന്‍ ധാരണയായി. അഞ്ചേക്കര്‍ വരെയുള്ള ഭാഗാധാരങ്ങള്‍ക്ക് പഴയനിരക്ക് തുടരാനാണ് തീരുമാനമായിരിക്കുന്നത്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രത്തിന്റെ മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും വര്‍ധിപ്പിച്ചതു കുറയ്ക്കുന്ന കാര്യം സബ്ജക്ട് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നു ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞദിവസം നിയമസഭയെ അറിയിച്ചിരുന്നു. കഴിഞ്ഞ ബജറ്റിലാണ് ആധാരങ്ങളുടെ മുദ്രവില വസ്തുവിലയുടെ മൂന്നു ശതമാനമാക്കിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തേതുപോലെ എല്ലാ ഭാഗ ഉടമ്പടിക്കും 1000 രൂപ ഈടാക്കുന്ന രീതിയിലേക്കോ വസ്തുവിനു പരിധി നിശ്ചയിച്ച് നികുതി ഈടാക്കുന്ന രീതിയിലേക്കോ തീരുമാനം കൈകൊള്ളാനാണ് നിശ്ചയിച്ചിരിക്കുന്നത്. സ്വര്‍ണവ്യാപാരികള്‍ക്ക് ഏര്‍പ്പെടുത്തിയ അഞ്ചു ശതമാനം പര്‍ച്ചേസ് നികുതി പിന്‍വലിക്കുന്ന കാര്യവും പരിഗണിക്കാമെന്നു മന്ത്രി അറിയിച്ചിട്ടുണ്ട്.

Read More