ഓഹരി വിപണിയില്‍ നഷ്ട്ടം

മുംബൈ: ഓഹരി വിപണി  നഷ്ട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു .  നിഫ്റ്റി  31.60    പോയന്റ്  നഷ്ട്ടത്തിലും      8,192. 90   , സെന്‍സെക്‌സ്   92.89 (0.35%)   26,559.92 പോയന്റ്  നഷ്ട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.  

Read More

സംസ്ഥാനത്ത് നികുതി അടയ്ക്കാന്‍ പഴയനോട്ട് ഉപയോഗപെടുത്താമെന്ന് തോമസ് ഐസക്

  തിരുവനന്തപുരം : നോട്ടിന്റെ ലഭ്യത ഉറപ്പാക്കും വരെ സംസ്ഥാനത്ത് എല്ലാ തരത്തിലുമുള്ള നികുതി അടയ്ക്കാനും പഴയ നോട്ടുകള്‍ ഉപയോഗിക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിന് അനുമതി നല്‍കിക്കൊണ്ടുള്ള ഇറങ്ങി . അതുപോലെ തന്നെ കെ.എസ്.ആര്‍.ടി.സി സീസണ്‍ ടിക്കറ്റ് ബുക്കിങ്ങിനും പഴയ നോട്ടുകള്‍ ഉപയോഗിക്കാമെന്നും അദ്ദേഹം അറിയിച്ചു. നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ധരിപ്പിക്കാന്‍ കേന്ദ്ര ധനമന്ത്രിയെ സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് സംസ്ഥാനങ്ങളുടെ വരുമാനം കുറഞ്ഞെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗ്രാന്റ് നല്‍കണമെന്നും സംസ്ഥാനങ്ങള്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളിലെ സഹകരണ സ്ഥാപനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് കേന്ദ്ര ധനമന്ത്രിയുമായി സംസാരിച്ചുവെന്നും അദ്ദേഹത്തിന് സഹകരണ സ്ഥാപനങ്ങളെക്കുറിച്ച് ആക്ഷേപമില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം ആര്‍ബിഐയിലെ ചിലരുടെ കുതന്ത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

Read More

ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 385.10 പോയന്റ് നഷ്ടത്തില്‍ 25765.14ലും നിഫ്റ്റി 145 പോയന്റ് നഷ്ടത്തില്‍ 7929.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്

മുംബൈ: ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 385.10 പോയന്റ് നഷ്ടത്തില്‍ 25765.14ലും നിഫ്റ്റി 145 പോയന്റ് നഷ്ടത്തില്‍ 7929.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 408 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 2223 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. വിപ്രോ, ടിസിഎസ്, ഒഎന്‍ജിസി, സണ്‍ ഫാര്‍മ തുടങ്ങിയവ നേട്ടത്തിലും എസ്ബിഐ, ഹിന്‍ഡാല്‍കോ, ഭേല്‍, ടാറ്റ സ്റ്റീല്‍, മാരുതി, വേദാന്ത തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Read More

മല്ല്യയുടേത് പോലെ തന്റെ വായ്പയും എഴുതിത്തള്ളണം; എസ്ബിഐക്ക് തൊഴിലാളിയുടെ കത്ത്

മുംബൈ: മല്ല്യയുടേത് പോലെ തന്റെ വായ്പയും എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് (എസ്ബിഐ) തൊഴിലാളിയുടെ കത്ത്. നാസിക്കിലെ ത്രയംബകേശ്വര്‍ മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളി ഭാവ്‌റാവു സോനവാനെയാണ് ബാങ്കിന് കത്തയച്ചത്. മല്ല്യയുടെ കോടികളുടെ വായ്പ എഴുതിത്തള്ളിയ അതേരീതിയില്‍ തന്റെ ഒന്നര ലക്ഷം രൂപയുടെ ലോണും എഴുതിത്തള്ളണമെന്നാണ് സോനവാനെ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മകന്റെ ചികിത്സയ്ക്കായാണ് ബാങ്കില്‍ നിന്ന് വായ്പയെടുത്തതെന്ന് ഇദ്ദേഹം പറയുന്നു. മല്ല്യയുടെ വായ്പ എഴുതിത്തള്ളിയ ‘നല്ല തീരുമാനത്തെ’ അഭിനന്ദിച്ച് ഞാന്‍ ബാങ്കിന് കത്തയച്ചിട്ടുണ്ട്. എന്റെ കടവും അതേരീതിയില്‍ എഴുതിത്തള്ളമെന്നും കത്തില്‍ അപേക്ഷിച്ചിട്ടുണ്ട് -സോനവാനെ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വിജയ് മല്ല്യ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റേത് ഉള്‍പ്പെടെ 7016 കോടി രൂപയുടെ വായ്പാ കുടിശ്ശിക എസ്ബിഐ എഴുതിത്തള്ളിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. മനപൂര്‍വം കുടിശ്ശിക വരുത്തിയതില്‍ മുന്നിലുള്ള ആദ്യ 100 പേരുടെ കടമാണ് പൂര്‍ണമായും…

Read More

രൂപയുടെ മൂല്യം കൂപ്പുകുത്തി.

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് കൂപ്പുകുത്തി. 68.13 ആണ് ഡോളറിനെതിരെ നിലവില്‍ രൂപയുടെ മൂല്യം. യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന് വ്യക്തമായ സൂചന ലഭിച്ചതിനെതുടര്‍ന്നാണ് ഡോളര്‍ കരുത്താര്‍ജിച്ചത്. പ്രധാന കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ 14 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ് ഡോളര്‍. ഇതേതുടര്‍ന്ന് ഏഷ്യന്‍ ഓഹരി സൂചികകള്‍ നഷ്ടത്തിലായി ട്രംപിന്റെ വിജയത്തെതുടര്‍ന്ന് അടിസ്ഥാന സൗകര്യമേഖലയില്‍ വന്‍വികസനം സാധ്യമാകുമെന്ന കണക്കുകൂട്ടലില്‍ പണപ്പെരുപ്പ നിരക്കുകള്‍ കൂടിയേക്കുമെന്ന വിലയിരുത്തിലാലാണ് യുഎസ് സാമ്പത്തിക രംഗം

Read More

ബാങ്കുകാര്‍ ഇടപാടുകാരുടെ കയ്യില്‍ മഷി പുരട്ടുന്നതില്‍ എതിര്‍പ്പുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ബാങ്കില്‍ നോട്ട് മാറ്റിയെടുക്കാനെത്തുന്നവരുടെ കൈ വിരലില്‍ മഷി പുരട്ടുന്നതിനെ എതിര്‍ത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വിവിധ സംസ്ഥാനങ്ങളിലായി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ഇത് വോട്ടിങ് പ്രക്രിയയെ ബാധിക്കുമെന്ന് കാണിച്ച് ധനകാര്യമന്ത്രാലയത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചു. വോട്ട് ചെയ്യാനെത്തുന്ന വോട്ടറുടെ ഇടതുകൈയിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടേണ്ടത്. ആ വിരലില്ലാത്ത പക്ഷം ഇടതുകൈയിലെ മറ്റേതെങ്കിലും വിരലില്‍ പുരട്ടാം. ഇടതുകൈയുമില്ലാത്തയാളാണെങ്കില്‍ വലതുകൈയിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടേണ്ടത്. തിരഞ്ഞെടുപ്പ് ചട്ടം 49 കെ ഇങ്ങനെ നിഷ്‌കര്‍ഷിക്കുന്നതിനാല്‍ ധനമന്ത്രാലയത്തിന്റെ നോട്ടുമാറുന്നതിന് മഷി പുരട്ടാനുള്ള നിര്‍ദേശം ആശയക്കുഴപ്പമുണ്ടാക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ എതിര്‍പ്പ് അറിയിച്ചത്. കത്തിന്മേലുള്ള ധനകാര്യമന്ത്രാലയത്തിന്റെ പ്രതികരണം അറിവായിട്ടില്ല.

Read More

നോട്ടില്ലെങ്കില്‍ നെറ്റ് ബാങ്കിങ് പ്രയോജനപ്പെടുത്താം

നെറ്റ് ബാങ്കിങ് പണം കൈമാറാൻ കുറച്ചുകൂടി പ്രചാരമുള്ള മാർഗമാണ് ഇന്റർനെറ്റ് ബാങ്കിങ്. മൂന്ന് രീതികളാണ് പൊതുവേ ഇതിൽ ഉപയോഗിക്കുന്നത്. നാഷണൽ ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്‌ഫർ (എൻ.ഇ.എഫ്.ടി.), റിയൽ-ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർ.ടി.ജി.എസ്.), ഇമ്മീഡിയറ്റ് പേമെന്റ് സർവീസ് (ഐ.എം.പി.എസ്.) എന്നിവയാണവ. ബാങ്ക് പ്രവൃത്തിസമയത്ത് മാത്രം ഒരു അക്കൗണ്ടിൽ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് പണം മാറ്റാനുള്ള മാർഗമാണ് എൻ.ഇ.എഫ്.ടി. കൈമാറുന്ന പണത്തിനനുസരിച്ച് അഞ്ച്‌ രൂപ മുതൽ 25 രൂപ വരെ ബാങ്ക് ഈടാക്കും. രണ്ട്‌ ലക്ഷം രൂപ മുതലുള്ള പണം കൈമാറാനുള്ള മാർഗമാണ് ആർ.ടി.ജി.എസ്. 30 രൂപ മുതൽ 50 രൂപ വരെയാണ് സർവീസ് ചാർജായി നൽകേണ്ടി വരിക. 24 മണിക്കൂറും ലഭിക്കുന്ന സേവനമാണ് ഐ.എം.പി.എസ്. രണ്ട്‌ ലക്ഷം രൂപ വരെയാണ് പരമാവധി കൈമാറ്റം നടത്താവുന്നത്. അഞ്ച്‌ രൂപ മുതൽ 15 രൂപ വരെയാണ് സർവീസ് ചാർജ്.

Read More

നോട്ടില്ലെങ്കില്‍ എന്താ ഈ വാല്ലെറ്റ് ഉണ്ടെങ്കില്‍ എന്തും സാധ്യം

ഇ-വാലറ്റ് :ആവശ്യത്തിന്‌ ചെലവാക്കാനായി പണം ഇട്ട് സൂക്ഷിക്കാവുന്ന ഓൺലൈൻ പ്രീ പെയ്ഡ് അക്കൗണ്ടാണ് ഇ-വാലറ്റ്. ഈ പണം ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാം. ഇതുപയോഗിച്ച് വിമാന ടിക്കറ്റ് മുതൽ വീട്ടുസാധനങ്ങൾ വരെ വാങ്ങാനാകും. ഡെബിറ്റ് കാർഡോ, ക്രെഡിറ്റ് കാർഡോ ആവശ്യമില്ലെന്നതാണ് നേട്ടം. ഇ-വാലറ്റ് സേവനം നൽകുന്ന സൈറ്റുകളിൽ പ്രവേശിച്ച് എളുപ്പത്തിൽ ഇത് തുടങ്ങാനും പണം നിക്ഷേപിക്കാനും സാധിക്കും. 10 രൂപ മുതലുള്ള നിക്ഷേപം ഇതിൽ സാധ്യമാണ്. മാത്രമല്ല, കൂട്ടുകാർക്കും മറ്റ് വേണ്ടപ്പെട്ടവർക്കും ഈ സേവനത്തിന്റെ ഗുണം നൽകാനുമാകും. പേടിഎം, ഫ്രീ ചാർജ്, എയർടെൽ, പേ യു മണി, ഓക്‌സിജൻ, വാലറ്റ്, ചില്ലർ, മൊബിക്വിക്ക് തുടങ്ങിയവയാണ്‌ പ്രചാരത്തിലുള്ള ചില ഇ-വാലറ്റുകൾ.

Read More

യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ്:സ്മാർട്ട്‌ ഫോൺ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ തമ്മിലുള്ള പണം കൈമാറ്റം വേഗത്തിലും എളുപ്പത്തിലുമാക്കാം

യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ് (യു.പി.ഐ.): സ്മാർട്ട്‌ ഫോൺ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ തമ്മിലുള്ള പണം കൈമാറ്റം വേഗത്തിലും എളുപ്പത്തിലുമാക്കുന്ന സംവിധാനമാണിത്. എ.ടി.എമ്മിനു ശേഷം ഈ രംഗത്തുണ്ടായിട്ടുള്ള ഏറ്റവും വലിയ മുന്നേറ്റമാണിത്. കഴിഞ്ഞ ഏപ്രിൽ 11- നാണ് ഇന്ത്യയിൽ യു.പി.ഐ. അവതരിപ്പിച്ചത്. ഓൺലൈനായും ഓഫ് ലൈനായും ഇതിലൂടെ പണം കൈമാറ്റം നടത്താം. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങളോ ഐ.എഫ്.എസ്. കോഡോ, പാസ് വേഡുകളോ ഉപയോഗിക്കേണ്ടതില്ലെന്നതാണ് പ്രത്യേകത. ആൻഡ്രോയ്ഡ് സ്മാർട്ട്‌ ഫോണുകളിൽ യു.പി.ഐ. ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഉപയോക്താവിന് ബാങ്ക് അക്കൗണ്ടും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഉണ്ടായിരിക്കണം. ഐ.എഫ്.എസ്. കോഡും ബാങ്ക് അക്കൗണ്ട് നമ്പറും ഉപയോഗിച്ച് ആപ്പിൽ വെർച്വൽ ഐ.ഡി. ഉണ്ടാക്കാം. ഒരു ബാങ്കിൽ അക്കൗണ്ടുള്ളയാൾക്ക് ഏതു ബാങ്കിന്റെ യു.പി.ഐ. ആപ്പും ഉപയോഗിക്കാം.

Read More

രാജ്യത്തെ നോട്ടുവിതരണം ശരിയാകാൻ മൂന്നാഴ്ചയെങ്കിലും സമയം എടുക്കും:ജെയ്റ്റലി.

ന്യൂഡല്‍ഹി: 500,1000 നോട്ടുകൾ നിരോധിച്ചതിനെത്തുടർന്നുള്ള പ്രശ്നം പരിഹരിക്കാൻ രണ്ടു മുതൽ മൂന്നാഴ്ച വരെ എടുക്കുമെന്ന് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റലി. പുതിയ നോട്ടുകൾക്ക് അനുസരിച്ച് എടിഎമ്മുകൾക്ക് മാറ്റം വരുത്തേണ്ടതുണ്ട്. ഇതിനായി സമയം എടുക്കുമെന്നും ജെയ്റ്റലി അറിയിച്ചു. റിസര്‍വ് ബാങ്കിലേയും ധനകാര്യമന്ത്രാലയത്തിലേയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജെയ്റ്റലി പറഞ്ഞ പ്രധാനകാര്യങ്ങള്‍ വലിയ ഉത്തരവാദിത്തമാണ് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. നോട്ടുകള്‍ മാറ്റിവാങ്ങുന്ന പ്രക്രിയ കര്‍ശനമായി നിരീക്ഷിച്ചു വരികയാണ് ബാങ്ക് ജീവനക്കാര്‍ രാവിലെ മുതല്‍ രാത്രി വരെ ജോലി ചെയ്യുന്നുണ്ട്. ബുദ്ധിമുട്ടുകള്‍ സഹിച്ചു കൊണ്ട് നല്ല സഹകരണമാണ് ജനങ്ങളും നല്‍കുന്നത്.  നോട്ട് അസാധുവാക്കിയ ശേഷമുള്ള ആദ്യദിനങ്ങളില്‍ ചില ബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന് അറിയാമായിരുന്നു 47,868 കോടിയുടെ നിക്ഷേപമാണ് ഈ ദിവസങ്ങളില്‍ ബാങ്കുകളിലെത്തിയത്.  86 ശതമാനം നോട്ടുകളും മാറ്റിയെടുത്തതിനാല്‍ ആദ്യദിവസങ്ങളില്‍ ചില ബുദ്ധിമുട്ടുകളുണ്ടാക്കും എന്ന് പ്രതീക്ഷിച്ചതാണ്.  ഇന്ന് രാവിലെ 12.15 വരെ…

Read More