ന്യൂഡൽഹി: കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് കുറഞ്ഞ താരിഫ് ഏർപ്പെടുത്തുന്നതിനെക്കുറിച്ച്സർക്കാർ ആലോചിക്കുന്നു. രാജ്യത്ത് ആവശ്യത്തിലധികം വൈദ്യുതി ഉത്പാദിപ്പിക്കാൻ തുടങ്ങിയതോടെയാണ് പുതിയ തീരുമാനം നടപ്പാക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നത്. നിലവിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവരിൽനിന്ന് കൂടുതൽ തുകയാണ് ഈടാക്കിവരുന്നത്. സംസ്ഥാനങ്ങളിൽ വൈദ്യുതി ലഭ്യത കുറവുള്ളതിനാലായിരുന്നു ഊർജ ഉപയോഗത്തിനനുസരിച്ച് കൂടുതൽ തുക ഈടാക്കിയിരുന്നത്. എന്നാൽ വൈദ്യുതി ഉത്പാദനം വർധിച്ചതിനാൽ ഈ രീതി തുടരേണ്ടെന്നാണ് ഇത് സംബന്ധിച്ച് പഠനം നടത്താൻ നിയമിച്ച സമിതിയുടെ നിലാപാട്. ജനവരി അവസാനത്തോടെ ഇതുസംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര ഊർജ മന്ത്രാലയത്തിന് സമർപ്പിക്കും. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി ചെയർമാൻ, സെൻട്രൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ സെക്രട്ടറി, ഫിക്കി പ്രസിഡന്റ്, ബിഹാർ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ എനർജി വിഭാഗം സെക്രട്ടറിമാർ, മധ്യപ്രദേശ്, ഗുജറാത്ത്, യുപി എന്നിവിടങ്ങളിലെ പ്രിസിപ്പൽ എനർജി സെക്രട്ടറിമാർ എന്നിവരടങ്ങിയതാണ് സമിതി.
Read Moreബാങ്കു വായ്പകള്‍ ഇനി സിബില്‍ സ്‌കോര്‍ അടിസ്ഥാനത്തില്‍
മുംബൈ : ബഞ്ചില്‍ നിന്ന് ലോണ്‍ അനുവധിയ്ക്കുന്നതിന് പുതിയ മാനദാന്ധങ്ങള്‍ വരുന്നു .ഒപ്പം പലിശനിരക്കുകളും ഇനി സിബില്‍ സ്‌കോര്‍ അടിസ്ഥാനത്തില്‍ ആക്കാനൊരുങ്ങി ബാങ്കുകള്‍.വായ്പകള്‍ക്ക് എത്ര ശതമാനം പലിശ ഈടാക്കണമെന്ന് തീരുമാനിക്കാനും ബാങ്കുകള്‍ ഇനി സിബില്‍ സ്‌കോര്‍ പരിശോധിക്കും. വായ്പകള്‍ക്ക് എത്ര ശതമാനം പലിശ ഈടാക്കണമെന്ന് തീരുമാനിക്കാനും ബാങ്കുകള്‍ ഇനി സിബില്‍ സ്‌കോര്‍ പരിശോധിക്കും. മുമ്പ് എടുത്തിട്ടുള്ള ലോണുകളുടെ തിരിച്ചടവ് എങ്ങനെയായിരുന്നെന്ന് പരിശോധിച്ച ശേഷം പുതിയ ലോണുകളിലെ പലിശ നിരക്ക് തീരുമാനിക്കുന്ന രീതിയിലേക്ക് മാറാനാണ് ബാങ്കുകളുടെ നീക്കം. ബാങ്ക് ഓഫ് ബറോഡയാണ് ഇത്തരമൊരു സംവിധാനം രാജ്യത്ത് ആദ്യമായി പരീക്ഷിക്കാന്‍ തീരുമാനിച്ചത്. ബാങ്കില്‍ നിന്ന് ഭവന വായ്പകളെടുക്കുന്നവര്‍ക്ക് അവരുടെ സിബില്‍ സ്‌കോര്‍ നോക്കിയാവും ബാങ്ക് ഓഫ് ബറോഡ, പലിശ നിശ്ചയിക്കുന്നത്. സിബില്‍ സ്‌കോര്‍ 760ന് മുകളില്‍ ഉള്ളവരില്‍ നിന്ന് കുറഞ്ഞ പലിശയായ 8.35 ശതമാനമായിരിക്കും ഈടാക്കുക. 725 മുതല്‍ 759…
Read Moreഇന്‍ഫോസിസിന്റെ വരുമാനം വര്‍ധിച്ച് 1000 കോടി ഡോളര്‍ കടന്നു
മുംബൈ: നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ ഇൻഫോസിസ് 3,708 കോടി രൂപ അറ്റാദായം നേടി. പ്രതീക്ഷിച്ചതിലേറെ അറ്റാദായം നേടിയതിനെതുടർന്ന് കമ്പനിയുടെ ഓഹരി വില കുതിച്ചു. 4.49 ശതമാനമാണ് വെള്ളിയാഴ്ച രാവിലെ ഓഹരി വിലയിൽ നേട്ടമുണ്ടായത്. 2016 കലണ്ടർ വർഷത്തിൽ ഇൻഫോസിസിന്റെ വരുമാനം 1000 കോടി ഡോളർ കടന്നതായി സിഇഒ വിശാൽ സിക്ക അറിയിച്ചു. എസ് രവികുമാറിനെ ഡെപ്യൂട്ടി സിഇഒയായി കമ്പനി നിയമിച്ചിട്ടുണ്ട്.
Read MoreHDFC ബാങ്ക് ജീവനക്കാര്‍ ഈ മാസം 25 മുതല്‍ പണിമുടക്കുന്നു
ബാങ്ക് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിക്കുക, കരാര്‍, പുറംകരാര്‍ ജീവനക്കാരെ മുഴുവന്‍ സ്ഥിരപ്പെടുത്തുക, എന്നീ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ മാസം 25 മുതല്‍ ജീവനക്കാര്‍ പണിമുടക്കിനൊരുങ്ങുന്നത്. • മുഴുവന്‍ ലോര്‍ഡ് കൃഷ്ണ ബാങ്ക് ജീവനക്കാര്‍ക്കും ഇരിപ്പിടവും ജോലിയും നല്‍കുക. അവരെ ഏതാനും ശാഖകളില്‍ കുത്തിനിറയ്ക്കുന്ന നടപടി അവസാനിപ്പിക്കുക. • ക്ലസ്റ്റര്‍ മേധാവികള്‍ അന്തസ്സോടെ പെരുമാറുക, കീഴ് ജീവനക്കാരുടെ മേലുള്ള അസഭ്യവര്‍ഷം അവസാനിപ്പിക്കുക. • 21000 രൂപയില്‍ താഴെ ശമ്പളം പറ്റുന്ന ജീവനക്കാര്‍ക്ക് ബോണസും മറ്റുള്ളവര്‍ക്ക് എക്സ്ഗ്രേഷ്യയും വിതരണം ചെയ്യുക. • മുഴുവന്‍ കരാര്‍, പുറം കരാര്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്തുക. അവര്‍ക്ക് മാന്യമായ സേവന വേതന വ്യവസ്ഥകള്‍ തയ്യാറാക്കുക. • വിരമിച്ച മുന്‍ എല്‍.കെ.ബി ജീവനക്കാരുടെ അമിത മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം വെട്ടിക്കുറയ്ക്കുക. • മുന്‍ എല്‍.കെ.ബി ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥയ്ക്ക് മേലുള്ള കടന്നാക്രമണങ്ങള്‍ അവസാനിപ്പിക്കുക.…
Read Moreഅറിഞ്ഞോ?,ഫെബ്രുവരി 28 മുതല്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധം
കൊച്ചി : ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും സേവിങ്‌സ് അക്കൗണ്ടുകളുള്ള എല്ലാവരും തങ്ങളുടെ പാന്‍ കാര്‍ഡ് ഫെബ്രുവരി 28ന് മുമ്പ് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഫോറം 60 പ്രകാരമുള്ള സത്യവാങ്മൂലം നല്‍കണം. ഇങ്ങനെ് ചെയ്യാത്ത അക്കൗണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കാനാണ് സര്‍ക്കാറിന്റെ നീക്കം. പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിന് മുമ്പ് തുടങ്ങിയ അക്കൗണ്ടുകളടക്കം എല്ലാവര്‍ക്കും ഇത് ബാധകമാണ്. നോട്ട് നിരോധനത്തില്‍ തിരിച്ചടി നേരിട്ട കേന്ദ്ര സര്‍ക്കാര്‍ കള്ളപ്പണം തടയാനുള്ള മറ്റ് നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. എന്നാല്‍ പുതിയ നിര്‍ദേശം ജന്‍ധന്‍ അക്കൗണ്ടു പോലുള്ള ലഘു സേവിങ്സ് അക്കൗണ്ടുകള്‍ക്ക് ബാധകമല്ല. കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ നവംബര്‍ ഒമ്പതുവരെയുള്ള നിക്ഷേപങ്ങളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാനും ആദായനികുതിവകുപ്പ് ബാങ്കുള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നവംബര്‍ ഒമ്പതിനുശേഷമുള്ള ബാങ്ക് നിക്ഷേപത്തിന്റെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ആദായനികുതി വകുപ്പ് ബാങ്കുകള്‍ക്ക്…
Read More34 ദിവസംകൊണ്ട് 35% തൊഴില്‍ നഷ്ടം
ന്യൂഡൽഹി: നോട്ട് അസാധുവാക്കിയതിനെതുടർന്ന് 34 ദിവസംകൊണ്ട് ചെറുകിട വ്യവസായ മേഖലയിൽ 35 ശതമാനംപേർക്ക് തൊഴിൽ നഷ്ടമായതായി പഠനം. ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് വരുമാനത്തിൽ 50 ശതമാനത്തോളം ഇടിവുണ്ടായതായും ഓൾ ഇന്ത്യ മാനുഫാക്ചറേഴ്സ് ഓർഗനൈസേഷൻ നടത്തിയ പഠനത്തിൽ പറയുന്നു. 2017 മാർച്ച് ആകുമ്പോഴേയ്ക്കും തൊഴിൽനഷ്ടം 60 ശതമാനത്തിലെത്തും. വരുമാനത്തിൽ 55 ശതമാനം ഇടിവുണ്ടാകുമെന്നുമാണ് സംഘടനയുടെ വിലയിരുത്തൽ. നിർമാണമേഖലയിലെ മൂന്ന് ലക്ഷത്തോളം സ്ഥാപനങ്ങൾ അംഗളായുള്ള സംഘടനയാണ് എഐഎംഒ. നിർമാണ മേഖലയിലുള്ള വ്യവസായ സ്ഥാപനങ്ങളുടെ ഏറ്റവും വലിയ സംഘടനയുമാണ്.
Read Moreരണ്ടായിരം രൂപയിൽ താഴെ വിലവരുന്ന സ്മർട്ട് ഫോണുകൾ വരുന്നു
ന്യൂഡൽഹി: കറൻസി രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടായിരം രൂപയിൽ താഴെ വിലവരുന്ന സ്മർട്ട് ഫോണുകൾ ഉത്പാദിപ്പിക്കാൻ കമ്പനികളോട് സർക്കാർ നിർദേശിച്ചു. ഗ്രാമീണ മേഖലയിൽക്കൂടി സ്മാർട്ട് ഫോൺ ഉപയോഗം വർധിക്കുന്നതോടെ കറൻസി രഹിത ഇടപാടുകൾ വ്യാപകമാക്കാൻ കഴിയുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. രണ്ടരക്കോടിയോളം സ്മാർട്ട് ഫോണെങ്കിലും വിപണിയിലെത്തിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. നീതി ആയോഗ് വിളിച്ചുചേർത്ത യോഗത്തിൽ രാജ്യത്തെ പ്രമുഖ സ്മാർട്ട് ഫോൺ നിർമാതാക്കളായ മൈക്രോ മാക്സ്, ഇൻഡക്സ്, ലാവ, കാർബൺ തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് ഗ്രാമീണ ജനതയ്ക്ക് താങ്ങാൻ കഴിയുന്ന വിലയിലുള്ള ഫോണുകൾ നിർമിക്കുന്നതിനെക്കുറിച്ച് സർക്കാർ നിർദേശം മുന്നോട്ടുവെച്ചത്. ഡിജിറ്റൽ പണമിടപാട് കൂടി നടത്താൻ ശേഷിയുള്ളതാകണം ഫോണുകളെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Read Moreഇപിഎസ് പ്രകാരം പെന്‍ഷനും ആനുകൂല്യങ്ങളും ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കി
മുംബൈ: അംഗങ്ങൾക്കും പെൻഷൻ പറ്റിയവർക്കും എംപ്ലോയീസ് പെൻഷൻ സ്കീമിന്റെ ആനുകൂല്യം ലഭിക്കുന്നതിന് ആധാർ നിർബന്ധമാക്കി. ഭാവിയിൽ ഇപിഎസ് പദ്ധതിയിൽ പെൻഷനും മറ്റ് ആനകൂല്യങ്ങളും ലഭിക്കുന്നതിന് ആധാർ നമ്പർ നൽകേണ്ടിവരും. ആധാർ നമ്പർ ഇതുവരെ എടുക്കാത്തവർ ഉടനെതന്നെ രജിസ്റ്റർ ചെയ്ത് ആധാർ എൻ റോൾമെന്റ് നമ്പർ നൽകേണ്ടതാണെന്നും ജനവരി നാലിന് ഇറങ്ങിയ വിജ്ഞാപനത്തിൽ പറയുന്നു. ആധാർ എൻ റോൾമെന്റ് നമ്പറിനൊപ്പം താഴെപ്പറയുന്ന രേഖകളും ഹാജരാക്കേണ്ടിവരും. 1. തൊഴിലുടമ നൽകുന്ന ഐഡന്റിറ്റി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ രേഖപ്പെടുത്തിയ ഇപിഎഫ്ഒയുടെ തിരിച്ചറിയൽ രേഖ. 2. ഐഡന്റിറ്റി കാർഡ്(വോട്ടേഴ്സ് ഐഡി കാർഡ്, പാൻ കാർഡ്, പാസ് പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ഗസറ്റഡ് ഓഫീസറോ, തഹസിൽദാരോ നൽകിയ ഫോട്ടോ പതിച്ച രേഖ ഇവയിലേതെങ്കിലും). എന്നിവയാണ് ഹാജരാക്കേണ്ടിവരിക.
Read Moreരണ്ടായിരം രൂപാ നോട്ടുകൾക്കുപിന്നാലെ അഞ്ഞൂറു രൂപാനോട്ടുകളിലും മഷി പടരുന്നതായി പരാതി
കൊച്ചി: രണ്ടായിരം രൂപാ നോട്ടുകൾക്കുപിന്നാലെ അഞ്ഞൂറു രൂപാനോട്ടുകളിലും മഷി പടരുന്നതായി പരാതി. പോക്കറ്റിൽ സൂക്ഷിച്ചിരുന്ന നോട്ടുകളിൽ വിയർപ്പ് പറ്റിയതോടെയാണ് അഞ്ഞൂറിന്റെ മാത്രം നോട്ടുകളിൽ മഷിപടർന്നത്. കൊച്ചി വൈറ്റിലയിലെ ചുമട്ടുതൊഴിലാളിയായ സിജോയ്ക്ക് പണിക്കൂലിയായി കിട്ടിയ അഞ്ഞൂറിന്റെ രണ്ടു നോട്ടുകളിലാണ് മഷിപടർന്നത്. 500ന്റെ നോട്ടുകൾക്കുള്ളിൽ 100ന്റെ നോട്ടുകളുംവച്ച് മടക്കി പോക്കറ്റിലാണ് സൂക്ഷിച്ചത്. പണിയെടുത്ത് വിയർത്തതോടെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന നോട്ടുകളിൽ മഷിപടർന്ന് ഈ വിധത്തിലായി. പിറ്റേന്ന് ജോലി വേണ്ടന്നു വച്ച് കൊച്ചിയിലെ റിസർവ് ബാങ്ക് ഓഫിസിൽ നോട്ടുമാറാൻ ചെന്നെങ്കിലും മറ്റൊരുദിവസം വരാൻ പറഞ്ഞ് തിരിച്ചയച്ചു. ഇതോടെ ഒരു ദിവസത്തെ പണിക്കൂലിയും നഷ്ടമായതായി സിജോ പറയുന്നു. പണിക്കൂലി കളഞ്ഞ് ഇനി നോട്ടുമാറാൻ പോകാനില്ലന്നാണ് ഇദേഹം പറയുന്നു. പലയിടങ്ങളിലും രണ്ടായിരം രൂപയുടെ നോട്ടുകൾ മഷിപടർന്ന് ഉപയോഗിക്കാൻകഴിയാത്ത സ്ഥിതിയായത് നേരത്തെ ചർച്ചയായിരുന്നു.
Read More‘ഭിം’ ആപ്പ് പ്രധാനമന്ത്രി പുറത്തിറക്കി
കറന്‍സി രഹിത രാജ്യമെന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഭിം’ (ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി) മൊബൈല്‍ ആപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. കറന്‍സി രഹിത രാജ്യമെന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഭിം’ (ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി) മൊബൈല്‍ ആപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചവര്‍ക്കു വിരലടയാളം കൊണ്ടു ബാങ്ക് ഇടപാടുകള്‍ നടത്താന്‍ സൗകര്യമുള്ള ആപ്പാണ് ഭിം. നിലവില്‍ നാലക്ക പാസ്വേഡ് ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തേണ്ടത്. എന്നാല്‍ ഭിം ആപ്പില്‍ വിരലടയാളം സ്വീകരികരിച്ച് ഇടപാടുകള്‍ നടത്താനുള്ള സംവിധാനം രണ്ടാഴ്ചയ്ക്കകം ഏര്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഭരണഘടനാ ശില്‍പി ഡോ.ഭീം റാവു അംബദ്കറുടെ സ്മരണയ്ക്കാണ് ആപ്പിനു ‘ഭിം’ എന്നു പേരിട്ടത്. തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ‘ഡിജിധന്‍’ മേളയിലാണു പ്രധാനമന്ത്രി ഭിം ആപ് അവതരിപ്പിച്ചത്. എന്താണ് ഭാരത് ഇന്റര്‍ ഫേസ് ഫോര്‍ മണി(ഭിം) ആപ്പ്?…
Read More