ന്യൂഡൽഹി: മൂന്നുലക്ഷം രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്ക് പണം ഉപയോഗിച്ചാൽ 100 ശതമാനം പിഴചുമത്തുമെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ. ഏപ്രിൽ ഒന്നു മുതൽ പുതിയ തീരുമാനം നിലവിൽ വരും. പണത്തിന്റെ ക്രയവിക്രയം കുറയ്ക്കുന്നതിനൊപ്പം കള്ളപ്പണത്തിന്റെ ഉറവിടം തടയുന്നതിനുവേണ്ടിയാണ് നടപടി. വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് റവന്യൂ സെക്രട്ടറി ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്നു ലക്ഷം രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്ക് വിലക്കേർപ്പെടുത്തുന്ന കാര്യം ബജറ്റിൽ നിർദേശിച്ചിരുന്നു. പണം സ്വീകരിക്കുന്ന ആളാണ് പിഴ നൽകേണ്ടത്. ‘നാലു ലക്ഷം രൂപയുടെ ഇടപാട് നേരിട്ട് പണത്തിലൂടെ നടത്തുകയാണെങ്കിൽ നാലു ലക്ഷം രൂപ പിഴ നൽകണം. ഇനി നിങ്ങൾ 50 ലക്ഷം രൂപയുടെ ഇടപാടാണ് പണത്തിലൂടെ നടത്തുന്നതെങ്കിൽ പിഴ നൽകേണ്ടത് 50 ലക്ഷം രൂപയാണ്’ ആദിയ വ്യക്തമാക്കി. മൂന്നു ലക്ഷത്തിനു മുകളിലുള്ള ഒരു കച്ചവടം നടന്നാൽ ഇത്രയും തുക പണമായി വാങ്ങിയാൽ കച്ചവടക്കാരൻ…
Read Moreവീണ്ടും മൊബൈൽ ബാങ്കിംഗ് തട്ടിപ്പ് ,ഡൂപ്ലിക്കേറ്റ് സിം നിര്‍മ്മിച്ച് 75 ലക്ഷം രൂപ തട്ടിയെടുത്തു
അഹമ്മദാബാദ്: കറൻസി രഹിത സമ്പദ്ഘടനയിലേക്കുള്ള മാറ്റത്തിനായി ഡിജിറ്റൽ ബാങ്കിങ്ങിലേക്കും മൊബെയിൽ അധിഷ്ടിത പണമിടപാടുകളിലേക്കും നീങ്ങുന്ന സാഹചര്യത്തിൽ പണം തട്ടിപ്പും വ്യാപകമാകുന്നു. ഗുജറാത്തിലെ അഹമ്മദാബാദിൽ ബിസിനസുകാരനായ ദിലീപ് അഗർവാളിന്റെ മൊബെയിൽ സിമ്മിന് ഡ്യൂപ്ലിക്കേറ്റ് തരപ്പെടുത്തി സൈബർ മോഷ്ടാക്കൾ ദിലിപ് അഗര്‍വാളിന്‍റെ ഒറിയന്റല്‍ ബാങ്ക് അക്കൌണ്ടില്‍ നിന്നും തട്ടിയെടുത്തത് ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന 75 ലക്ഷം രൂപ. ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത ശേഷം OTP നമ്പര്‍ ചോര്‍ത്തിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത് എന്നാണ് ബാങ്കിന്റെ പ്രാദിമിക അന്വേഷണത്തില്‍ മനസ്സിലായത് . കഴിഞ്ഞ വെള്ളിയാഴ്ച ഉപയോഗിച്ച് കൊണ്ടിരുന്ന മൊബെയിൽ ഫോണിന്റെ നെറ്റ്‌വർക്ക് പൊടുന്നനെ നഷ്ടമായപ്പോൾ ദിലീപ് മൊബെയിൽ കമ്പനിയുമായി ബന്ധപ്പെട്ടു. എന്നാൽ ഡ്യൂപ്ലിക്കേറ്റ് സിമ്മിന് അപേക്ഷിച്ചരുന്നല്ലോ എന്ന മറുപടിയാണ് ലഭിച്ചത്. ഉടനെ അക്കൗണ്ടുള്ള ബാങ്കിലെത്തി പരിശോധിച്ചപ്പോഴാണ് 75 ലക്ഷം രൂപ ഓൺലൈൻ വഴി ഇടപാട് നടത്തിയതായി കണ്ടെത്തിയത്.ബാങ്കിനും പോലീസിലും പരാതി നല്‍കി കാത്തിരിയ്ക്കുകയാണ്…
Read Moreപുത്തന്‍ 1000 രൂപ നോട്ട് ഉടന്‍
മുംബൈ :നോട്ടു പിൻവലിക്കലിന്റെ ഭാഗമായി മൂല്യം നഷ്ടപ്പെട്ട പഴയ 1000 രൂപ നോട്ടിന് പകരം പുതിയ നോട്ട് ഉടൻ പുറത്തിറങ്ങും. പുതിയ നോട്ടുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്തിറങ്ങും എന്നാണ് ആർബിഐ വൃത്തങ്ങൾ പറയുന്നത്. പുതിയ ആയിരം രൂപ നോട്ടുകളുടേത് എന്ന രീതിയിൽ ചില ചിത്രങ്ങൾ ഇതിനോടകം പ്രചരിച്ചിരുന്നു. പുതിയ നോട്ടുകൾ 500, 2000 രൂപ നോട്ടുകളുടെ അളവിൽ അതെ രൂപമികവോടെ തന്നെയായിരിക്കും പുറത്തിറക്കുക. നവംബർ എട്ടിനാണ് കള്ളപ്പണം പുറത്താക്കുന്നതിന്റെ ഭാഗമായി 500, 1000 രൂപാ നോട്ടുകൾ പിൻവലിച്ചത്. പകരം 500, 2000 രൂപാ നോട്ടുകൾ പുറത്തിറക്കിയിരുന്നു.എന്നാൽ ഇതുകൊണ്ട് കറൻസി ക്ഷാമം അവസാനിച്ചില്ല. പുതിയ 1000 രൂപാ നോട്ട് കൂടി പ്രാബല്യത്തിൽ വരുന്നതോടെ ഈ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read Moreവണ്ടർലാ ഹോളിഡേയ്സിന്‍റെ അറ്റാദായം 52.25 കോടിയിൽ നിന്നും 29.63 കൂടിയായി കുറഞ്ഞു
ബാംഗ്ലൂർ ആസ്ഥാനമായ അമ്യൂസ്‌മെന്റ് പാർക്ക് വണ്ടർലാ ഹോളിഡേയ്സിന് 2016-17 ലെ ലെ ആദ്യ ഒൻപതു മാസക്കാലയളവിൽ 214.17 കോടിയുടെ മൊത്തവരുമാനം. കഴിഞ്ഞ വര്ഷം ഇതേ കാലയളവിൽ നേടിയത് 176 .55 കോടിയാണ്. എന്നാൽ സ്ഥാപനത്തിന്റെ അറ്റാദായം 52.25 കോടിയിൽ നിന്നും 29.63 കൂടിയായി കുറഞ്ഞു. ഹൈദരാബാദിൽ അടുത്തിടെ പ്രവർത്തനം ആരംഭിച്ച പുതിയ പാർക്കിന്റെ നിർമ്മാണച്ചെലവുകൾ നിമിത്തമാണ് അറ്റാദായം കുറഞ്ഞത്. എന്നാൽ അതേസമയം, സന്ദർശകരുടെ എണ്ണത്തിൽ 17 ശതമാനത്തിന്റെ വർദ്ധനവുണ്ടായതായി സ്ഥാപനത്തിന്റെ ഡയറക്ടർ അരുൺ ചിറ്റിലപ്പിള്ളി പറഞ്ഞു
Read Moreഒപ്പോയുടെ എ 57 വിപണിയില്‍
കൊച്ചി : ഒപ്പോയുടെ എ57 വിപണിയിൽ. സെല്‍ഫി പ്രേമികളെയാണ് ഈ ഫോണ്‍ പ്രധാനമായും ലക്ഷ്യംകണ്ടു വയ്ക്കുന്നത് .16 മെഗാപിക്‌സല്‍ മുന്‍ കാമറയാണ് ഈ ഫോണിന്‍റെ ഏറ്റവും പ്രധാനപെട്ട സവിശേഷത. 16000 രൂപയാണ് ഫോണിന്റെ വില . മറ്റു സവിശേഷതകള്‍ . ഫോണിന്‍റെ റാം ശേഷി മൂന്ന് ജിബിയാണ്. മുന്‍ ക്യാമറയ്ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നതെങ്കിലും പിന്‍ക്യാമറയ്ക്ക് 13 എംപിയാണുള്ളത്. 16 എംപി , 13 എംപി കാമറകൾക്ക് പിന്നാലെ എഫ്/2.0 അപ്പര്‍ച്ചാറാണുള്ളത്. എല്‍ഇഡി ഫ്‌ളാഷും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡ്യൂവല്‍ സിം സംവിധാനമുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് 6.0 മാര്‍ഷമല്ലോ വെര്‍ഷനാണ്. 5.2 ഇഞ്ചാണ് ഫോണിന്റെ വലിപ്പം. 2.5ഡി കര്‍വ്ഡ് ഗ്ലാസും ഇതിനുണ്ട്. റോസ് ഗോള്‍ഡ്, ഗോള്‍ഡ് എന്നീ രണ്ട് നിറങ്ങളിലാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്. ഐ ഫോണുകളില്‍ പതിവായി കാണാറുള്ള വിരലടയാളം സ്‌കാന്‍ചെയ്യാനും ഓപ്പോയിൽ സാധിക്കും. ഇതിനു പുറമെ 32 ജിബി…
Read Moreഇവ ശ്രദ്ധിക്കുക, ഇല്ലെങ്കില്‍ സംരംഭം തകരും
വലിയ മുതല്‍മുടക്കോടെ, അതിലും വലിയ പ്രതീക്ഷകളോടെ തുടങ്ങുന്ന പല ബിസിനസുകളും പരാജയത്തിന്റെ കാണാക്കയത്തിലേക്ക് വീണുപോകാറുണ്ടെന്ന് നമുക്കറിയാം. കാറും കോളും നിറഞ്ഞ അവസ്ഥയില്‍ പുത്തന്‍ സംരംഭത്തെ എങ്ങനെ മുന്നോട്ടുനയിക്കണമെന്നതിന് ഒട്ടനവധി മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാണ്. പക്ഷെ ശ്രദ്ധിച്ചില്ലെങ്കില്‍ ഒരിക്കലും രക്ഷപ്പെട്ട് പൊങ്ങിവരാനാകാത്ത വിധം ബിസിനസിനെ അഗാധ ഗര്‍ത്തത്തിലേക്ക് താഴ്‌ത്തിക്കളയുന്ന ചില നിര്‍ണായക ഘടകങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. 1. തെറ്റായ കാരണങ്ങള്‍ക്കായി ബിസിനസ് തുടങ്ങുക ഒരു ബിസിനസ് ആരംഭിക്കുക വഴി നിങ്ങള്‍ എന്താണ് നേടാന്‍ ഉദ്ദേശിക്കുന്നത്? പണമുണ്ടാക്കാന്‍ മാത്രമായാണോ നിങ്ങള്‍ ബിസിനസ് ആരംഭിച്ചത്? കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണമെന്നതാണോ നിങ്ങളുടെ തീരുമാനത്തിന് പിന്നില്‍? അതോ ബിസിനസായാല്‍ മറ്റൊരാളുടെ കീഴില്‍ നില്‍ക്കണ്ട എന്നതാണോ? ഇവയൊക്കെയാണ് നിങ്ങള്‍ ബിസിനസ് തുടങ്ങാനുള്ള കാരണമെങ്കില്‍ നിങ്ങളുടേത് ഒരു തെറ്റായ തീരുമാനമായിരുന്നു. ഇതിനപ്പുറം താഴെപ്പറയുന്ന കാരണങ്ങളാലാണ് നിങ്ങള്‍ ബിസിനസ് തുടങ്ങുന്നതെങ്കില്‍ സംരംഭക വിജയത്തിനുള്ള സാധ്യതകളേറും. ചെയ്യുന്ന പ്രവൃത്തിയോട്…
Read Moreകിടിലന്‍ ഓഫറുമായി ജെറ്റ് എയര്‍വേസ്
ഒരു ബിസിനസ്സ് ക്ലാസ് ടിക്കറ്റിന്റെ നിരക്കില്‍ രണ്ടെണ്ണം ബിസിനസ്സ് ക്ലാസില്‍ ഒരു വിമാന ടിക്കറ്റിന്റെ നിരക്കില്‍ രണ്ട് ടിക്കറ്റ് എന്ന ആകര്‍ഷകമായ ഓഫറുമായി ജെറ്റ് എയര്‍വേസ് രംഗത്ത്.ബിസിനസ്സ് ക്ലാസില്‍ ഒരു വിമാന ടിക്കറ്റിന്റെ നിരക്കില്‍ രണ്ട് ടിക്കറ്റ് എന്ന ആകര്‍ഷകമായ ഓഫറുമായി ജെറ്റ് എയര്‍വേസ് രംഗത്ത്. ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്കും, സാര്‍ക്ക്, ആസിയാന്‍ രാജ്യങ്ങളിലേക്കും ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. കൂടാതെ ഇന്ത്യയിലെ 46 നഗരങ്ങളിലേക്ക് തുടര്‍യാത്രക്കും ഓഫറിലൂടെ ടിക്കറ്റ് ലഭിക്കും തീയതിയും മറ്റു വിവരങ്ങളും ജനുവരി 28 വരെയാണ് ജെറ്റ് എയര്‍വേസിന്റെ ഈ ഓഫര്‍ ബുക്ക് ചെയ്യാനുള്ള കാലാവധി. ഒരേ വിമാനത്തില്‍ ഒന്നിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഓഫര്‍ ലഭിക്കുക. ഒരുവര്‍ഷത്തിന് അകത്തുള്ള യാത്രകള്‍ ഈ ഓഫറില്‍ ലഭ്യമാണെന്നും ജെറ്റ് എയര്‍വേസ് ഗള്‍ഫ്-മിഡില്‍ ഈസ്റ്റ്-ആഫ്രിക്ക വൈസ് പ്രസിഡന്റ് ഷക്കീര്‍ കന്ദാവാല അറിയിച്ചു.
Read Moreസാംസങ് ഗ്യാലക്‌സി സി9 പ്രോ കേരളാ വിപണിയില്‍ പുറത്തിറക്കി
കൊച്ചി: സാംസങ് ഇന്ത്യ പുതിയ സ്മാർട്ട് ഫോൺ പവ്വർ ഹൗസ് ഗാലക്സി സി 9 പ്രോ പുറത്തിറക്കി. കൊച്ചിയിൽ നടന്ന കേരളാ മാർക്കറ്റ് ലോഞ്ചിൽ സാംസങ് ഇന്ത്യയുടെ മൊബൈൽ ബിസിനസ് സെയിൽസ് വൈസ് പ്രസിഡന്റ് രാജു പുല്ലനും സിനിമാ താരം വേദികയും ചേർന്ന് ഫോൺ പുറത്തിറക്കി. ചൊവ്വാഴ്ച്ച വടക്കേന്ത്യയിൽ നടന്ന ലോഞ്ചിന് ശേഷം നടക്കുന്ന രണ്ടാമത്തെ ഇവന്റാണ് ബുധനാഴ്ച്ച കൊച്ചിയിൽ നടന്നത്. ഏറ്റവും വേഗത്തിൽ വളരുന്ന സ്മാർട്ട് ഫോൺ വിപണികളിലൊന്നാണ് ഇന്ത്യയെന്നും ഇവിടെയുള്ളവർ വലിയ സ്മാർട്ട് ഫോൺ സ്ക്രീനുകളാണ് ഇഷ്ടപ്പെടുന്നതെന്നും രാജു പുല്ലൻ പറഞ്ഞു. അതിവേഗ ഡാറ്റാ കൈമാറ്റത്തിനു വഴിയൊരുക്കുന്ന യു.എസ്.ബി. ടൈപ്ഫ് സി ആണ് മറ്റൊരു സവിശേഷത. രണ്ടു സിം കാർഡുകളും പ്രത്യേകമായ അധിക മൈക്രോ എസ്.ഡി. കാർഡ് സ്ലോട്ടും സാംസങ് ഗാലക്സി സി9 പ്രോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കായി നിർമ്മിച്ചത് എസ്. സെക്യൂർ, എസ്. പവ്വർ…
Read Moreകൊച്ചിയിലും വരുന്നു ലോകനിലവാരത്തിലുള്ള പുതിയ ക്രൂയിസ് ടെർമിനൽ
കൊച്ചി: വിനോദ സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കി കൊച്ചിയിൽ ലോകനിലവാരത്തിലുള്ള പുതിയ ക്രൂയിസ് ടെർമിനൽ ഒരുങ്ങുന്നു. എറണാകുളം വാർഫിലെ ക്യു ഏഴ്, എട്ട് ബെർത്തുകളോട് ചേർന്നാണ് പുതിയ ടെർമിനൽ വിഭാവനം ചെയ്തിട്ടുള്ളത്. ഇതോടെ വിനോദ സഞ്ചാരികൾക്ക് പെട്ടെന്ന് ലക്ഷ്യസ്ഥാനത്തെത്താനാകും. നിലവിലെ സാമുദ്രിക ക്രൂയിസ് ടെർമിനലിൽ സൗകര്യം കുറവായതിനാലാണ് പുതിയ ടെർമിനൽ നിർമിക്കുന്നത്. സാമുദ്രിക ക്രൂയിസ് ടെർമിനലിൽ 260 മീറ്റർ നീളമുള്ള കപ്പലുകളിലെത്തുന്നത് രണ്ടായിര ത്തിലേറെ യാത്രക്കാരാണ്. ഇത്തരം സാഹചര്യങ്ങളിൽ ഉല്ലാസക്കപ്പലുകൾ എറണാകുളം വാർഫിലാണ് നങ്കൂരമിടുന്നത്. അതിനാൽ വിനോദ സഞ്ചാരികളെ എറണാകുളം വാർഫിൽ നിന്ന് സാമുദ്രിക ക്രൂയിസ് ടെർമിനലിൽ കൊണ്ടുവന്നാണ് എമിഗ്രേഷൻ കാര്യങ്ങൾ ചെയ്യുന്നത്. പുതിയ ടെർമിനലുകൾ വരുന്നതോടെ വിനോദ സഞ്ചാരികൾക്ക് പെെട്ടന്നുതന്നെ എമിഗ്രേഷൻ പൂർത്തിയാക്കി ഉല്ലാസ കേന്ദ്രങ്ങളിൽ പോകാൻ കഴിയും. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെയാണ് പുതിയ ടെർമിനൽ ഒരുങ്ങുന്നത്. 25.7 കോടി രൂപയുടേതാണ് പദ്ധതി. 2252 ചതുരശ്ര അടി…
Read Moreഇനി മുതല്‍ 30,000ന് മുകളിലുള്ള പണമിടപാടുകള്‍ക്ക് പാന്‍ നിര്‍ബന്ധമാക്കുന്നു
ന്യൂഡൽഹി: പാൻ കാർഡില്ലാത്തവർക്ക് ഇനി 30,000 രൂപയിൽകൂടുതൽ ബാങ്കിൽ നിക്ഷേപിക്കാൻ കഴിയില്ല. നിലവിലുണ്ടായിരുന്ന 50,000 എന്ന തുകയിൽനിന്ന് പരിധി 30,000 രൂപയാക്കി ഉടനെ കുറച്ചേക്കും. ബജറ്റിൽ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കും. പണമിടപാടുകൾ കുറച്ച് ഡിജിറ്റൽ പെയ്മെന്റ് സംവിധാനം പരമാവധി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 30,000 രൂപയിൽ കൂടുതലുള്ള മർച്ചന്റ് പേയ്മെന്റുകൾക്കും പാൻകാർഡ് വിവരങ്ങൾ നിർബന്ധമാക്കും. ഇതിനുപുറമെ, ഒരു പരിധിക്ക് മുകളിലുള്ള കറൻസി ഇടപാടുകൾക്ക് കാഷ് ഹാൻഡ്ലിങ് ചാർജ് ഏർപ്പെടുത്തുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്.
Read More