ന്യൂഡൽഹി: റിലയൻസ് ജിയോക്കുശേഷം ഡിടിഎച്ച് മേഖലയിലും കടുത്ത മത്സരവുമായി റിലയൻസ് ബിഗ് ടിവി. സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ കാമ്പയിന്റെ ഭാഗമായി അഞ്ചുവർഷത്തേയ്ക്ക് ചാനലുകൾ സൗജന്യമായി നൽകുമെന്നാണ് പ്രഖ്യാപനം. ബിഗ് ടിവിയുടെ എച്ച്.വി.ഇ.സി സെറ്റ് ടോപ്പ് ബോക്സ് വാങ്ങുന്നവർക്ക് ഒരുവർഷം മുഴുവൻ എച്ച്ഡി ചാനലുകൾ(പേ ചാനലുകൾ ഉൾപ്പടെ) സൗജന്യമായി നൽകും. അഞ്ചു വർഷത്തേക്ക് ഫ്രീ ടു എയർ ചാനലുകളും സൗജന്യമായി ലഭിക്കും. മാർച്ച് ഒന്നു മുതൽ ഔദ്യോഗിക വെബ്സൈറ്റുവഴി സെറ്റ് ടോപ്പ് ബോക്സ് ബുക്ക് ചെയ്യാം. 499 രൂപയാണ് ബുക്കിങ് സമയത്ത് നൽകേണ്ടത്. ഉപകരണം വീട്ടിലെത്തുമ്പോൾ 1500 രൂപയുമാണ് ഈടാക്കുക. പേ ചാനലുകൾ ഉപയോഗിച്ച് ഒരുവർഷം പൂർത്തിയാകുമ്പോൾ പ്രതിമാസം 300 രൂപവീതമാണ് റീച്ചാർജ് ചെയ്യേണ്ടത്. സെറ്റ് ടോപ് ബോക്സിനായി ഈടാക്കിയ തുക റീച്ചാർജ് തുകയായി തിരിച്ചുനൽകുമെന്നും കമ്പനി പറയുന്നു. ഏറ്റവും പുതിയ എച്ച്ഡി സെറ്റ് ബോക്സിലൂടെ ടിവി പരിപാടികൾ…
Read Moreസെന്‍സെക്സ് 71 പോയന്റ്റും നിഫ്റ്റി 18 പോയന്റ് നഷ്ടത്തിലും ക്ലോസ് ചെയ്തു
മുംബൈ: തുടർച്ചയായി മൂന്നാമത്തെ വ്യാപാര ദിനത്തിലും സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഉച്ചകഴിഞ്ഞുവരെ നേട്ടത്തിലായിരുന്ന സൂചികകൾ ക്ലോസിങിനോട് അടുത്തപ്പോഴാണ് നഷ്ടത്തിലായത്. സെൻസെക്സ് 71.07 പോയന്റ് താഴ്ന്ന് 33,703.59ലും നിഫ്റ്റി 18 പോയന്റ് നഷ്ടത്തിൽ 10,360.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1464 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 1261 ഓഹരികൾ നേട്ടത്തിലുമായിരുന്നു.സ്വകാര്യമേഖലയിലെ ബാങ്കുകളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഒഎൻജിസി, ടിസിഎസ്, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ്, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, സിപ്ല, ഹിൻഡാൽകോ, ഇൻഫോസിസ്, എസ്ബിഐ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലായിരുന്നു. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, റിലയൻസ്, സൺ ഫാർമ, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
Read Moreരൂപയുടെ മൂല്യം മൂന്ന് മാസത്തെ താഴ്ന്ന നിലവാരത്തില്‍
മുംബൈ: രൂപയുടെ മൂല്യം മൂന്ന് മാസത്തെ താഴ്ന്ന നിലവാരത്തിനടുത്തെത്തി. ചൊവാഴ്ച 1.55ലെ നിലവാരമനുസരിച്ച് ഡോളറിനെതിരെ 64.76 നിലവാരത്തിലാണ് രൂപയുടെ മൂല്യം. 2017 നവംബർ 27നുണ്ടായിരുന്ന മൂല്യത്തിനടുത്തായി ഇതോടെ രൂപയുടെ നിലവാരം. ഈവർഷം തുടക്കത്തിലുള്ള മൂല്യത്തിൽനിന്ന് ഒരു ശതമാനമാണ് രൂപയ്ക്ക് നഷ്ടമായത്. വിദേശ നിക്ഷേപകർ ഓഹരി വിപണിയിൽനിന്ന് നിക്ഷേപം വിറ്റൊഴിഞ്ഞ് പിന്മാറുന്നത് തുടരുന്നതും പത്ത് വർഷ ബോണ്ടിന്റെ ആദായം രണ്ടുവർഷത്തെ ഉയർന്ന നിലവാരത്തിലെത്തിയതുമാണ് രൂപയുടെ മൂല്യത്തെ പിന്നോട്ടടിപ്പിച്ചത്. എട്ട് വ്യാപാര ദിനങ്ങളിലായി വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 140 കോടി ഡോളർ മൂല്യമുള്ള ഓഹരികളാണ് വിറ്റൊഴിഞ്ഞത്. ഈവർഷം മൊത്തം നിക്ഷേപിച്ച 102 കോടി ഡോളർ മൂല്യമുള്ള ഓഹരികളിലേറെ എട്ടുദിവസംകൊണ്ട് അവർ വിറ്റൊഴിഞ്ഞു. ബജറ്റിൽ ദീർഘകാല മൂലധന നേട്ട നികുതി കൊണ്ടുവന്നതും വ്യാപാര കമ്മി വർധിച്ചതും തിരിച്ചടിയായി. പിഎൻബിയിലെ 11,400 കോടിയുടെ തട്ടിപ്പുകൂടിയായപ്പോൾ തിരിച്ചടി കനത്തതായി. ഇവയാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങളെ…
Read MoreGeojit BNP Paribas vs Zerodha
Geojit BNP Paribas Zerodha Online Trading Standard Plan Monthly Fee NA NA Equity Delivery 0.30% ₹0 Equity Intraday 0.03% ₹20 Equity Future 0.03% ₹20 Equity Options ₹150 per contract ₹20 Currency Futures ₹150 per contract ₹20 Currency Options ₹150 per contract ₹20 Commodity ₹150 per contract ₹20 Other Charges Compare miscellaneous charges, minimum fees and add-on service rates. Geojit BNP Paribas Zerodha Online Trading Standard Plan Minimum Brokerage 1p per share or ₹20/contract whichever is higher NIL Call & Trade – Rs 20 per trade Stamp Duty * Charges as…
Read Moreചരിത്രത്തില്‍ ആദ്യമായി !സെന്‍സെക്സ് @36240, നിഫ്റ്റി @11083.
മുംബൈ: മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട് രാജ്യത്തെ ഓഹരി സൂചികകള്‍ മികച്ച മുന്നേറ്റം നടത്തി. നിഫ്റ്റി ഇതാദ്യമായി 11,000 കടന്നു. 341.97 പോയന്റ് നേട്ടത്തില്‍ 36,139.98ലാണ് സെന്‍സെക്സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 117.50 പോയന്റ് ഉയര്‍ന്ന് 11,083.70ലുമെത്തി. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ലോകത്ത് ഏറ്റവും വളര്‍ച്ചയുള്ള സാമ്പത്തികശക്തിയാകുമെന്ന ഐഎംഎഫിന്റെ റിപ്പോര്‍ട്ടാണ് വിപണിക്ക് കുതിപ്പേകിയത്. യുഎസ് ഉള്‍പ്പടെയുള്ള ആഗോള വിപണികളിലെ നേട്ടവും ആഭ്യന്തര സൂചികകളില്‍ പ്രതിഫലിച്ചു. ഇനി വീട്ടിലിരുന്നും വരുമാനം ഉണ്ടാക്കാം !!!. Zerodha യിലൂടെ ഡീമാറ്റ് അക്കൌണ്ടും ട്രേഡിംഗ് ,അക്കൌണ്ട് ,മ്യുച്ചല്‍ ഫണ്ട് എന്നിവയുടെ അക്കൗണ്ട് ഓണ്‍ലൈന്‍ ആയി എടുക്കാന്‍ , ഇവിടെ ക്ലിക്ക് ചെയ്യുക New to Zerodha? Open your trading and demat account online instantly and start trading and investing.Signup now
Read Moreഎല്ലാ മാസവും എന്തെങ്കിലും ഒക്കെ മിച്ചം പിടിക്കുന്നവർക്കു വേണ്ടി ഒരു പോസ്റ്റ്.
എല്ലാ മാസവും കച്ചവടം ചെയ്തോ, ശമ്പളം വഴിയോ ബാങ്ക് അക്കൗണ്ടിൽ എത്തുന്ന പണം പൂർണമായും ചെലവാക്കാതെ കുറച്ചൊക്കെ മിച്ചം പിടിക്കുന്നവർ ആ പണം എവിടെ നിക്ഷേപിക്കണം എന്ന് ആലോചിക്കാറുണ്ട്. ചിലർ ഓഹരി, ചിലർ സ്വർണം, ചിലർ സ്ഥിര നിക്ഷേപം (ഫിക്സഡ് ഡെപ്പോസിറ്റ് ), മറ്റു ചിലർ മ്യൂച്ചൽ ഫണ്ട്, വേറെ ചിലർ ചിട്ടി ഒക്കെ ചേരാറുണ്ട്. ഇതേ പണം ബാങ്ക് അകൗണ്ടിൽ തന്നെ കിടന്നാൽ അതിനു ലഭിക്കുന്ന പലിശ വെറും 3 .5 % മാത്രമാണ് എന്നതാണ് അതിനു കാരണം. ചിലർ മുകളിൽ പറഞ്ഞ ഏതെങ്കിലുമൊക്കെയും , മറ്റു ചിലർ ഒന്നിൽ കൂടുതൽ മാർഗങ്ങളും തെരഞ്ഞെടുക്കും. എന്റെ കാഴ്ചപ്പാടിൽ ഒരു കാരണവശാലും സ്വർണം വാങ്ങരുത്, ഞാൻ വാങ്ങാറില്ല. സ്വർണത്തിനു പകരം നല്ല കമ്പനികളുടെ ഓഹരികൾ വാങ്ങണം. മിച്ചമുള്ളതിന്റെ ചുരുങ്ങിയത് 30 % എങ്കിലും ഓഹരികളിൽ തീർച്ചയായും നിക്ഷേപിക്കണം.…
Read MoreJIO യുടെ ഏറ്റവും പുതിയ പ്ലാനുകളും ഓഫറുകളും ഇവിടെ അറിയാം
മുംബൈ: റിലയന്‍സ് ജിയോയുടെ ‘ഹാപ്പി ന്യൂഇയര്‍ 2018’ ഓഫറിന് കീഴില്‍ 149 രൂപയ്ക്ക് പ്രതിദിനം ഒരു ജിബി ഡാറ്റ ലഭിക്കുന്ന പ്ലാന്‍ കമ്പനി അവതരിപ്പിച്ചു. കൂടാതെ ജിയോയുടെ നിലവിലുള്ള എല്ലാ ഒരു ജിബി ഡാറ്റാ പ്ലാനുകള്‍ക്കും 50 ശതമാനം അധികം ഡാറ്റ അല്ലെങ്കില്‍ 50 രൂപ വിലക്കിഴിവ് എന്നിങ്ങനെ രണ്ട് അധിക ആനുകൂല്യങ്ങളും ലഭിക്കും. ഇത് കൂടാതെ ജിയോയുടെ 399 രൂപയുടെ പ്ലാനില്‍ 20 ശതമാനം അധിക ഡാറ്റയും രണ്ട് ആഴ്ച അധികം വാലിഡിറ്റിയും ലഭിക്കും. നിലവില്‍ 70 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. രണ്ട് ആഴ്ചകൂടി അധികം ലഭിക്കുമ്പോള്‍ ഇത് 84 ദിവസമായി വര്‍ധിക്കും. ജിബിയ്ക്ക് നാല് രൂപ എന്ന വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ദിവസേന 1.5 ജിബി ലഭിക്കുന്ന പ്രത്യേക ഡാറ്റാ പായ്ക്കുകളും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. ജനുവരി ഒമ്പത് മുതലാണ് ഈ ഓഫറുകള്‍…
Read Moreഇന്ത്യന്‍ ഓഹരി സൂചികകൾ പുതിയ ഉയരം കുറിച്ച് കുതിപ്പ് തുടരുന്നു.
ഓഹരി വിപണിയില്‍ 2017 നേട്ടത്തിന്റെ വര്‍ഷമാണ്. 27 ശതമാനത്തിലേറെ നേട്ടമാണ് സെന്‍സെക്സും നിഫ്റ്റിയും നിക്ഷേപകന് സമ്മാനിച്ചത്. കുതിപ്പിന്റെ ഇടവേളകൾ മറികടന്ന് ഓഹരി സൂചികകൾ വീണ്ടും പുതിയ ഉയരം കുറിച്ചു. ബിഎസ്ഇ സെൻസെക്സ് 112 പോയന്റ് ഉയർന്ന് 34,615ലും നിഫ്റ്റി 31 പോയന്റ് നേട്ടത്തിൽ 10,682ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1443 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 430 ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി മിഡ് ക്യാപ് സൂചിക 0.4 പോയന്റ് ഉയർന്നു. ആംടെക് ഓട്ടോ, സുബ്രോസ്, സർദ എനർജി, അബാൻ ഓഫ്ഷോർ തുടങ്ങിയ മിഡ് ക്യാപ് ഓഹരികൾ 3-5ശതമാനം നേട്ടമുണ്ടാക്കി. ഹിൻഡാൽകോ, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, എച്ച്ഡിഎഫ്സി, വിപ്രോ, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ലുപിൻ, റിലയൻസ്, ഹീറോ മോട്ടോർകോർപ്, മാരുതി സുസുകി, എസ്ബിഐ, ഐടിസി, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടിസിഎസ്, പവർ ഗ്രിഡ്, ഭാരതി…
Read Moreചോക്കലേറ്റ് നിറത്തില്‍ പുതിയ 10 രൂപ നോട്ട് വരുന്നു
മുംബൈ: മഹാത്മാഗാന്ധി സീരീസിൽപ്പെട്ട പുതിയ പത്തുരൂപയുടെ നോട്ട് റിസർവ് ബാങ്ക് ഉടനെ പുറത്തിറക്കും. പത്തുരൂപയുടെ 100 കോടി നോട്ടുകൾ ഇതിനകംതന്നെ അച്ചടി പൂർത്തിയാക്കിയതായി ആർബിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. ചോക്കലേറ്റ് ബ്രൗൺ കളറിലുള്ള നോട്ടിൽ കൊണാർക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും പതിച്ചിട്ടുണ്ട്. പുതിയ ഡിസൈൻ കഴിഞ്ഞയാഴ്ചയാണ് സർക്കാർ അംഗീകരിച്ചത്. ഇതിനുമുമ്പ് 2005ലാണ് പത്ത് രൂപ നോട്ടിന്റെ ഡിസൈൻ മാറ്റിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് മഹാത്മാഗാന്ധി സീരിസിലുള്ള 200ന്റെയും 50ന്റെയും നോട്ടുകൾ പുറത്തിറക്കിയത്. ഓണ്‍ലൈനില്‍ എസ്ഐപി തുടങ്ങാം കെവൈസി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനുശേഷം, നിക്ഷേപിക്കാനുദ്ദേശിക്കുന്ന ഫണ്ടിന്റെ വെബ്സൈറ്റിലെത്തി ‘രജിസ്റ്റര്‍ നൗ‘ അല്ലെങ്കില്‍ ‘ന്യൂ ഇന്‍വെസ്റ്റര്‍’ എന്നെഴുതിയ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഓണ്‍ലൈനായി ഇടപാട് നടത്തുന്നതിന് യൂസര്‍നെയിം പാസ് വേഡ് എന്നിവ തിരഞ്ഞെടുക്കാം. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തെറ്റാതെ രേഖപ്പെടുത്തണം. എസ്ഐപി നിക്ഷേപത്തിനായി തുക പിന്‍വലിക്കേണ്ടത് ഈ അക്കൗണ്ടില്‍നിന്നാണ്. അതുപോലെതന്നെ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ പണം…
Read Moreമ്യൂച്വല്‍ ഫണ്ട് എസ്ഐപി ഇനി മുതല്‍ ഓണ്‍ലൈന്‍ വഴിയും തുടങ്ങാം
എസ്ഐപി എന്ന് പലരും കേട്ടിട്ടുണ്ടെങ്കിലും എങ്ങനെ നിക്ഷേപിച്ച് തുടങ്ങണമെന്ന് അറിയാത്തവരാണേറെയും. എസ്ഐപിയായി ദിനംപ്രതിയോ, ആഴ്ചയിലൊരിക്കലോ, മാസത്തിലൊരിക്കലോ, മൂന്നുമാസം കൂടുമ്പോഴോ ഒക്കെ നിക്ഷേപിക്കാന്‍ അവസരമുണ്ട്. കാലാകാലങ്ങളില്‍ ഓഹരി വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടം മറികടക്കാന്‍ എസ്ഐപിയിലൂടെ കഴിയും. അനായാസം ആര്‍ക്കും ഓണ്‍ലൈനിലൂടെ എസ്ഐപി തുടങ്ങാം. അതിനുള്ള മാര്‍ഗങ്ങളിതാ. രേഖകള്‍ പാന്‍കാര്‍ഡ്, വിലാസം തെളിയിക്കുന്നരേഖ(ഡ്രൈവിങ് ലൈസന്‍സോ, ബാങ്ക് സ്റ്റേറ്റ്മെന്റോ, യൂട്ടിലിറ്റി ബില്ലോ മതി), പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ചെക്ക് ബുക്ക്. (നിങ്ങളുടെ അക്കൗണ്ട് നമ്പര്‍ ഉള്‍പ്പടെയുള്ള ബാങ്ക് വിവരങ്ങള്‍ ചെക്ക് ബുക്കിലുണ്ടാകും). ആധാര്‍ നിര്‍ബന്ധമല്ലെങ്കിലും ഒരുവര്‍ഷം 50,000 രൂപവരെ നിക്ഷേപിക്കാന്‍ ആധാര്‍ രജിസ്ട്രേഷന് വഴി അനുവദിക്കുന്നുണ്ട്. കെവൈസി ഉപഭോക്താവിനെ അറിയുക എന്നതാണ് കെവൈസിയുടെ അടിസ്ഥാനം. പേര്, ജനനതിയതി. മൊബൈല്‍ നമ്പര്‍, വിലാസം എന്നീ വിവരങ്ങളാണ് കെവൈസി ഫോം പൂരിപ്പിക്കാന്‍ വേണ്ടത്. കെവൈസിക്കുവേണ്ടി ഒറ്റത്തവണ രജിസ്ട്രേഷന് മതി. എല്ലാ മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിക്കാന്‍ കഴിയും.…
Read More