മുംബൈ: ഓഹരിയിൽനിന്ന് മികച്ച നേട്ടം ലഭിക്കാൻ തുടങ്ങിയതോടെ മ്യൂച്വൽ ഫണ്ട് നിക്ഷേപകരുടെ എണ്ണവും കൂടുന്നു. ദിനംപ്രതി 60,000 അക്കൗണ്ടുകളാണ് പുതിയതായി തുറക്കുന്നതെന്ന് സെബിയുടെ വെബ്സൈറ്റിൽനിന്നുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നു. സെപ്റ്റംബർവരെയുള്ള ആറുമാസത്തിനിടെ 66.5 ലക്ഷം അക്കൗണ്ടുകളാണ് കൂട്ടിച്ചേർക്കപ്പെട്ടത്. മുൻ സാമ്പത്തികവർഷം മൊത്തമായി തുറന്ന അക്കൗണ്ടുകൾ അഞ്ച് ലക്ഷം മാത്രമാണ്. പുതിയ അക്കൗണ്ടുകളിലേറെയും എസ്ഐപി പ്രകാരം നിക്ഷേപം നടത്താനാണ്. 55-60 ശതമാനംവരെയും അക്കൗണ്ടുകൾ പുതിയ നിക്ഷേപകരാണ് തുറക്കുന്നത്. ബാക്കിയുള്ളവ നിലവിൽനിക്ഷേപമുള്ളവർതന്നെയാണ് പുതിയ ഫോളിയോ ആരംഭിക്കുന്നത്. ഓഹരി വാങ്ങാന്‍ /മ്യുച്ചല്‍ ഫണ്ടില്‍ നിക്ഷേപിയ്ക്കാന്‍ എന്ത് വേണം ? ഒരു Demat അക്കൗണ്ട് വേണം . ഓണ്‍ലൈന്‍ ആയി ഡീമാറ്റ് അക്കൗണ്ട് എടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക… സെപ്റ്റംബർ അവസാനംവരെയുള്ള കണക്കുപ്രകാരം 6.2 കോടി ഫോളിയോകളാണുള്ളത്. ഇതിൽ 4.5 കോടിയും ഇക്വിറ്റി ഫോളിയോകളാണ്. മൂന്നുവർഷംമുമ്പാകട്ടെ 3.95 കോടിമാത്രമായിരുന്നു ഫോളിയോകളുടെ എണ്ണം. മ്യൂച്വൽ ഫണ്ട്സ്…
Read MoreTag: Business News
ഭാരത് 22 ഇടിഎഫിന്റെ വില്പന നവംബർ 15ന് തുടങ്ങും
ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന ഭാരത് 22 ഇടിഎഫിന്റെ വില്പന നവംബർ 15ന് തുടങ്ങും. നവംബർ 17നാണ് ന്യൂ ഫണ്ട് ഓഫർ ക്ലോസ് ചെയ്യുക. വൻകിട നിക്ഷേപ സ്ഥാപനങ്ങൾക്ക് നവംബർ 14ന് അപേക്ഷിക്കാം. കഴിഞ്ഞ ആഗസ്തിൽ പ്രഖ്യാപിച്ച ഇടിഎഫിന്റെ എൻഎഫ്ഒ വഴി 8000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഒഎൻജിസി, ഐഒസി, എസ്ബിഐ, ബിപിസിഎൽ, കോൾ ഇന്ത്യ, നാൽകോ എന്നീ പൊതുമേഖല സ്ഥാപനങ്ങൾക്കുപുറമെ ആക്സിസ് ബാങ്ക്, ഐടിസി, എൽആന്റ്ടി തുടങ്ങിയ സ്വകാര്യ കമ്പനികളുടെ ഓഹരികളും ഭാരത് 22 ഇടിഎഫ് നിക്ഷേപം നടത്തും. ഐസിഐസിഐ പ്രൂഡൻഷ്യൽ അസറ്റ് മാനേജുമെന്റ് കമ്പനിക്കാണ് നടത്തിപ്പ് ചുമതല .
Read Moreഎക്സൈസ് നികുതി കുറച്ചു; ഇന്ധനവില രണ്ടു രൂപ കുറഞ്ഞു
ന്യൂഡല്‍ഹി: കേന്ദ്രം നികുതി കുറയ്ക്കാന്‍ തയാറായതോടെ ഇന്ധനവിലയില്‍ 2 രൂപ കുറഞ്ഞു. പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതമാണ് കുറഞ്ഞത്. കേന്ദ്ര എക്സൈസ് നികുതി കുറച്ചതാണ് വിലകുറയാന്‍ കാരണം.
Read Moreസ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ ഓഹരി ഇടപാട് സമയം കൂട്ടാന്‍ ഒരുങ്ങുന്നു
മുംബൈ : ഇന്ത്യന്‍ ഓഹരി വിപണികളിലെ വ്യപാര സമയം കുട്ടാന്‍ ശുപാര്‍ശ . രണ്ട് മുതല്‍ നാല് മണിക്കൂര്‍വരെ കൂട്ടാനാണ് സാധ്യത. നിലവില്‍ 3.30വരെയാണ് ഓഹരി ഇടപാടുകള്‍ നടത്താന്‍ കഴിയുക. വൈകീട്ട് 5.30 അല്ലെങ്കില്‍ 7.30വരെ ട്രേഡിങ് സമയം വര്‍ധിപ്പിക്കാനാണ് സ്റ്റോക് എക്സ്ചേഞ്ചുകള്‍ ഉദ്ദേശിക്കുന്നത്. സമയം വര്‍ധിപ്പിച്ചാല്‍ അത് വിപണിയിലേക്ക് കുടുതല്‍ ആളുകളെ ആകര്‍ഷിയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് . റ്റു ജോലിയ്ക്ക് പോകുന്ന വര്‍ക്ക് ജോലി കഴിഞ്ഞ് വന്നു ട്രേഡ് ചെയ്യാന്‍ ഉപകാരപ്രദമായിരിയ്ക്കുമെന്നാണ് വിലയിരുത്തല്‍ . ട്രേഡിങ് സമയം വര്‍ധിപ്പിക്കാന്‍ 2009ല്‍ സെബി നീക്കം നടത്തിയെങ്കിലും പ്രവര്‍ത്തന ചെലവ് വര്‍ധിക്കുമെന്നകാരണം പറഞ്ഞ് ബ്രോക്കറേജ് ഹൗസുകള്‍ അതിന് തടയിടുകയായിരുന്നു. മെട്രോപൊളിറ്റന്‍ സ്റ്റോക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ വൈകീട്ട് അഞ്ച് വരെ ട്രേഡിങ് സമയം വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ ജൂലായില്‍ വ്യക്തമാക്കിയിരുന്നെങ്കിലും പിന്നീട് തീരുമാനം നീട്ടുകയായിരുന്നു.
Read Moreഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം: സെന്‍സെക്സ് 31,000 ഭേദിച്ചു
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു . മാസത്തിന്റെ അവസാന വ്യാപാര ദിനമായ ഇന്ന് 278.18 (0.90%) പോയിന്റ് ഉയര്‍ന്ന് സർവകാല റെക്കോഡായ 31,000 മറികടന്ന് കടന്ന് 31,028 ത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത് .സെന്‍സെക്സ് 30,000 നിലവാരത്തിൽനിന്ന് 31,000ലേയ്ക്കെത്താൻ 21 ദിവസംമാത്രമാണെടുത്തത്. അതായത് ഏപ്രിൽ 26ൽനിന്നുള്ള കുതിപ്പ്. ഈ കാലയളവിൽ മൂന്ന് ഓഹരികൾ 100 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.32 ഓഹരികൾ 50 ശതമാനത്തിലേറെയും. 167 ഓഹരികൾ 20 ശതമാനവും ഉയർന്നു. 9,600 നിലവാരത്തിലാണ് നിഫ്റ്റിയിൽ വ്യാപാരം നടക്കുന്നത്. ബ്ലുചിപ് ഓഹരികളായ റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി, ഇൻഫോസിസ്, ടാറ്റ സ്റ്റീൽ, ഐടിസി, എൽആന്റ്ടി, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയാണ് സൂചികകൾക്ക് കുതിപ്പേകിയത്. 2 മാസം കൊണ്ട് എന്റെ ഓഹരി നിക്ഷേപം 5 ഇരട്ടിയായി ,നിങ്ങളുടെ Bank നിക്ഷേപമോ ? മികച്ച ഓഹരികളില്‍ ശ്രദ്ധാപൂര്‍വ്വം…
Read Moreഎ.ടി.എമ്മിലൂടെ ഇനി പല വിധ സേവനങ്ങള്‍ ലഭിക്കും
മുംബൈ: എ.ടി.എമ്മിലൂടെ ഇനി പല വിധ സേവനങ്ങള്‍ ലഭിക്കും .പണമെടുക്കാനും ഇടാനും ഉള്ള സംവിധാനമെന്നതിൽ നിന്ന് ബില്ലടയ്ക്കൽ, വായ്പ അപേക്ഷ, വായ്പ തിരിച്ചടയ്ക്കൽ, കാർഡില്ലാതെ പണം പിൻവലിക്കൽ, ചെക്ക് മാറൽ, മൊബൈൽ റീച്ചാർജ്, ഡി.ടി.എച്ച്. ടോപ് അപ് തുടങ്ങിയ സേവനങ്ങൾ നല്കുന്ന നിലയിലേയ്ക്ക് എ.ടി.എമ്മുകൾക്ക് സ്ഥാനക്കയറ്റം വരുന്നു. ഓട്ടോമേറ്റഡ് ടെല്ലർ െമഷീനുകളിൽ കൂടുതൽ സേവനങ്ങൾ നൽകാനുള്ള ആലോചനയിലാണ് ബാങ്കുകൾ. പുതിയ എ.ടി.എമ്മുകൾ മുൻ വർഷങ്ങളിലേതിനെക്കാൾ കുറഞ്ഞ നിരക്കിലാണ് വർധിക്കുന്നത്. ഈ സാഹചര്യത്തിൽ ചെലവ് കുറയ്ക്കാനും കാര്യക്ഷമത ഉയർത്താനുമാണ് നീക്കം. കഴിഞ്ഞ ഫെബ്രുവരിയിലെ കണക്കനുസരിച്ച് ഇന്ത്യയിൽ ആകെ 2.07 ലക്ഷം എ.ടി.എമ്മുകളാണുള്ളത്. കഴിഞ്ഞ വർഷത്തെക്കാൾ അഞ്ചുശതമാനം വർധനയാണിത്. അതേസമയം തൊട്ടുമുൻവർഷം എ.ടി.എമ്മുകളുടെ എണ്ണത്തിൽ 10 ശതമാനം വർധനയുണ്ടായിരുന്നുവെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ആഗോളതലത്തിലും ഇക്കാര്യത്തിൽ കുറവുണ്ട്. കറൻസിരഹിത പണമിടപാട് വർധിച്ചതോടെ ആഗോളതലത്തിൽ 2015നും 2020നും…
Read Moreഏപ്രില്‍ ഒന്നിന് ബാങ്കുകള്‍ തുറക്കില്ല
മുംബൈ :ഏപ്രില്‍ ഒന്നിന് ബാങ്കുകള്‍ തുറക്കില്ല. സര്‍ക്കാറുമായി ബന്ധപ്പെട്ട നികുതികള്‍ സ്വീകരിക്കുന്ന എല്ലാ ബാങ്ക് ശാഖകളും മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ ഒന്നുവരെ അവധി ദിവസങ്ങളിലടക്കം തുറന്നു പ്രവര്‍ത്തിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക വര്‍ഷാരംഭമായ ഏപ്രില്‍ ഒന്നിന് ബാങ്കുകള്‍ തുറക്കേണ്ടതില്ലെന്ന് ആര്‍ബിഐ നിര്‍ദേശിച്ചു. ക്ലോസിംഗ് നടപടികളെ ബാധിക്കുമെന്നതിനാലാണ് ബാങ്കുകള്‍ തുറക്കേണ്ടതില്ലെന്ന് അറിയിച്ചത്. എസ്ബിടി-എസ്ബിഐ ലയനം പ്രാബല്യത്തില്‍ വരുന്നതും ഏപ്രില്‍ ഒന്നിനാണ്. ഈ സാഹചര്യത്തില്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നത് വലിയ ആശയക്കുഴപ്പത്തിനിടയാക്കുമെന്ന കാരണത്താലാണ് ആര്‍ബിഐ ഉത്തരവില്‍ മാറ്റം വരുത്തിയത്.
Read Moreവീണ്ടും ന്യൂ ജനറേഷന് ബാങ്കുകളുടെ കൊള്ള
ന്യൂഡൽഹി: ഒരു മാസത്തെ സൗജന്യ കറൻസി ഇടപാടുകൾ 4 തവണയാക്കി ചുരുക്കാൻ രാജ്യത്തെ സ്വകാര്യ ബാങ്കുകളുടെ തീരുമാനം. അതിനാൽ ബുധനാഴ്ച് മുതൽ അധിക ഇടപാടുകൾക്ക് സർവ്വീസ് ചാർജ്ജ് ഈടാക്കി തുടങ്ങി. 4 ഇടപാടുകൾ വരെ സൗജന്യമായി തരുന്ന ബാങ്കുകൾ അതിനു ശേഷമുള്ള ഇടപാടുകൾക്ക്, ആയിരത്തിന് 5 രൂപ അല്ലെങ്കിൽ 150 രൂപ (ഏതാണോ കൂടുതൽ) വരെയാണ് ഈടാക്കുക. ഐ.സി.ഐ.സി ബാങ്ക്, എച്ച്.ഡി.എഫ്.സി, ആക്സിസ് തുടങ്ങിയ ബാങ്കുകളാണ് ഡിജിറ്റൽ ഇടപാട് പ്രോത്സാഹിപ്പിക്കുക എന്ന കാരണം പറഞ്ഞ് ഇടപാടുകാരെ കൊള്ളയടിക്കുന്നത്. സേവിംഗ്സ് – ശമ്പള അക്കൗണ്ടുകളിലെ നിക്ഷേപം പിൻവലിക്കൽ എന്നിവയ്ക്കെല്ലാം ഈ നിയന്ത്രണം ബാധകമായിരിക്കുമെന്ന് ബാങ്കുകൾ അറിയിച്ചു.
Read Moreഇനി മുതല്‍ 30,000ന് മുകളിലുള്ള പണമിടപാടുകള്‍ക്ക് പാന്‍ നിര്‍ബന്ധമാക്കുന്നു
ന്യൂഡൽഹി: പാൻ കാർഡില്ലാത്തവർക്ക് ഇനി 30,000 രൂപയിൽകൂടുതൽ ബാങ്കിൽ നിക്ഷേപിക്കാൻ കഴിയില്ല. നിലവിലുണ്ടായിരുന്ന 50,000 എന്ന തുകയിൽനിന്ന് പരിധി 30,000 രൂപയാക്കി ഉടനെ കുറച്ചേക്കും. ബജറ്റിൽ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കും. പണമിടപാടുകൾ കുറച്ച് ഡിജിറ്റൽ പെയ്മെന്റ് സംവിധാനം പരമാവധി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 30,000 രൂപയിൽ കൂടുതലുള്ള മർച്ചന്റ് പേയ്മെന്റുകൾക്കും പാൻകാർഡ് വിവരങ്ങൾ നിർബന്ധമാക്കും. ഇതിനുപുറമെ, ഒരു പരിധിക്ക് മുകളിലുള്ള കറൻസി ഇടപാടുകൾക്ക് കാഷ് ഹാൻഡ്ലിങ് ചാർജ് ഏർപ്പെടുത്തുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്.
Read More10 രൂപ നോട്ടിന് ചെലവ് 70 പൈസ; 20ന്റെ നോട്ടിന് 95 പൈസയും; ഒരു രൂപ നോട്ട് അച്ചടിക്കാനുള്ള ചെലവു കുറഞ്ഞന്നും വിവരാവാകാശ മറുപടി
ചെന്നൈ:ഇന്ത്യയില്‍ പത്തു രൂപ നോട്ട് അച്ചടിക്കാന്‍ ചെലവാകുന്നത് എഴുപതു പൈസയാണെന്നു വിവരാവകാശ നിയമപ്രകാരമുള്ള മറുപടി. ഇരുപതു രൂപയുടെ നോട്ട് അച്ചടിക്കാന്‍ 95 പൈസ ചെലവു വരുമെന്നും വിവരാവകാശ പ്രവര്ത്തകന് സുഭാഷ് അഗര്‍വാളിനു ലഭിച്ച മറുപടിയില്‍ പറയുന്നു. അതേസമയം, നോട്ടുകള്‍ അച്ചടിക്കുന്ന ചെലവില്‍ രണ്ടു സ്ഥാപനങ്ങള്‍ തമ്മിലുള്ള ചെലവിലെ വൈരുദ്ധ്യവും മറുപടിയില്‍ വ്യക്തമായി. റിസര്‍വ് ബാങ്കിന്റെ ഉടമസ്ഥതയിലുള്ള നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡില്‍ പത്തു രൂപ നോട്ട് അച്ചടിക്കാന്‍ എഴുപതു പൈസ മാത്രം ചെലവാകുമ്പോള്‍ സെക്യൂരിറ്റി പ്രിന്റിംഗ് ആന്‍ഡ് മിന്റിംഗ് കോര്‍പറേഷനില്‍ അത് 1.22 രൂപയാകും. ഇരുപതു രൂപ നോട്ടിന് നോട്ട് മുദ്രണിനു 95 പൈസ ചെലവാകുമ്പോള്‍ എസ്പിഎംസിഐഎല്ലില്‍ അത് 1.21 രൂപയാണ്. ഒരു രൂപ നോട്ട് അച്ചടിക്കാനുള്ള ചെലവ് കുറഞ്ഞതായും മറുപടിയില്‍ വ്യക്തമാകുന്നു. എസ്പിഎംസിഐഎല്ലില്‍ 78.5 പൈസ ചെലവില്‍ ഒരു രൂപ നോട്ട് അച്ചടിക്കാമെന്നാണു മറുപടിയില്‍ പറയുന്നത്.…
Read More