പി.എഫ്. പണം ഇനി മുതല്‍ എളുപ്പത്തില്‍ പിന്‍വലിക്കാം

ന്യൂഡൽഹി: തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിൽനിന്ന് വിവിധ ആവശ്യങ്ങൾക്ക് പണം പിൻവലിക്കുന്നതിനുള്ള നടപടികൾ എളുപ്പമാക്കി. ഇനിമുതൽ ഒട്ടേറെ അപേക്ഷാഫോറങ്ങൾ സമർപ്പിക്കേണ്ട. അപേക്ഷകളോടൊപ്പം പലവിധത്തിലുള്ള സാക്ഷ്യപത്രങ്ങളും നൽകേണ്ട. സമഗ്രമായ ഒറ്റ അപേക്ഷാഫോറം മാത്രമേ ഉണ്ടാവൂ. ആധാർ നമ്പർ രേഖപ്പെടുത്തിയ അപേക്ഷാഫോമാണെങ്കിൽ അത് തൊഴിലുടമ സാക്ഷ്യപ്പെടുത്തേണ്ട. ആധാർ ഇല്ലാത്തത് സാക്ഷ്യപ്പെടുത്തണം. ഫോം നമ്പർ 19, 10 സി, 31, 19(യു.എ.എൻ), 10 സി(യു.എ.എൻ), 31(യു.എ.എൻ) എന്നിവയ്ക്ക് പകരമാണ് സമഗ്രമായ ഒറ്റ അപേക്ഷ. ഭവന വായ്പ, വീടുവെക്കാൻ ഭൂമി വാങ്ങൽ, ഭവനനിർമാണം, മോടിപിടിപ്പിക്കൽ, ഭവനവായ്പയുടെ തിരിച്ചടവ് തുടങ്ങിയവയ്ക്ക് പണം പിൻവലിക്കുമ്പോൾ ഇനി ‘പുതിയ സാക്ഷ്യപത്രം’ നൽകേണ്ട. ‘യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റും’ ഒഴിവാക്കി. ഭാഗികമായ ഇത്തരം പണം പിൻവലിക്കലിന് ഒരുരേഖയും ആവശ്യമില്ല. ഫാക്ടറി അടയ്ക്കുകയാണെങ്കിൽ അഡ്വാൻസ് ആവശ്യപ്പെട്ട് സമർപ്പിക്കുന്ന അപേക്ഷകൾക്കും രേഖകൾ സമർപ്പിക്കേണ്ട. വിവാഹത്തിനുള്ള അഡ്വാൻസ്, കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് എന്നിവയ്ക്ക് അപേക്ഷിക്കുമ്പോൾ വിവാഹക്ഷണക്കത്തോ മറ്റു…

Read More

ഇനി മുതല്‍ 30,000ന് മുകളിലുള്ള പണമിടപാടുകള്‍ക്ക് പാന്‍ നിര്‍ബന്ധമാക്കുന്നു

ന്യൂഡൽഹി: പാൻ കാർഡില്ലാത്തവർക്ക് ഇനി 30,000 രൂപയിൽകൂടുതൽ ബാങ്കിൽ നിക്ഷേപിക്കാൻ കഴിയില്ല. നിലവിലുണ്ടായിരുന്ന 50,000 എന്ന തുകയിൽനിന്ന് പരിധി 30,000 രൂപയാക്കി ഉടനെ കുറച്ചേക്കും. ബജറ്റിൽ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കും. പണമിടപാടുകൾ കുറച്ച് ഡിജിറ്റൽ പെയ്മെന്റ് സംവിധാനം പരമാവധി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 30,000 രൂപയിൽ കൂടുതലുള്ള മർച്ചന്റ് പേയ്മെന്റുകൾക്കും പാൻകാർഡ് വിവരങ്ങൾ നിർബന്ധമാക്കും. ഇതിനുപുറമെ, ഒരു പരിധിക്ക് മുകളിലുള്ള കറൻസി ഇടപാടുകൾക്ക് കാഷ് ഹാൻഡ്ലിങ് ചാർജ് ഏർപ്പെടുത്തുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്.

Read More

പിന്‍വലിച്ച നോട്ടുകള്‍ ഉപയോഗിക്കാവുന്ന സമയപരിധി 14 വരെ നീട്ടി

ന്യൂഡല്‍ഹി: പിന്‍വലിച്ച 1000, 500 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നതിനുള്ള സമയപരിധി സര്‍ക്കാര്‍ നീട്ടി. നവംബര്‍ 14 വരെ അവശ്യ സേവനങ്ങള്‍ക്ക് നോട്ടുകള്‍ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. റെയില്‍വേ സ്‌റ്റേഷനുകള്‍, കെഎസ്ആര്‍ടിസി ബസുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ നോട്ടുകള്‍ 14 വരെ ഉപയോഗിക്കാം. സര്‍ക്കാര്‍ ആസ്പത്രികളിലും ഫാര്‍മസികളിലും നോട്ടുകള്‍ സ്വീകരിക്കും. വൈദ്യുതി ബില്ലും വെള്ളക്കരവും അടയ്ക്കാനും 1000, 500 നോട്ടുകള്‍ തിങ്കളാഴ്ചവരെ ഉപയോഗിക്കാനാകും. പെട്രോള്‍ പമ്പുകളിലും ഈ നോട്ടുകള്‍ ഉപയോഗിക്കാം. ദേശീയ പാതകളില്‍ ടോള്‍ ഒഴിവാക്കിയത് നവംബര്‍ 14 വരെ തുടരുമെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. നവംബര്‍ എട്ടിനാണ് നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ താല്‍ക്കാലികമായി അവശ്യ സേവനങ്ങള്‍ക്ക് നോട്ടുകള്‍ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന്റെ കാലാവധി ഇന്ന് അര്‍ധരാത്രി തീരാനിരിക്കവേയാണ് സര്‍ക്കാര്‍ തീയതി നീട്ടിയിരിക്കുന്നത്. അസാധുവാക്കിയ നോട്ടുകള്‍ മാറ്റി നല്‍കുന്നത് ഇന്നലെ…

Read More

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ സഹകരണ ബാങ്കുകള്‍വഴി സ്വീകരിക്കാന്‍ തുടങ്ങി.

തിരുവനന്തപുരം: അസാധുവാക്കിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ സഹകരണബാങ്കുകള്‍വഴി സ്വീകരിക്കാന്‍ തുടങ്ങി. അംഗങ്ങളായ ഉപഭോക്താക്കളില്‍നിന്ന് സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ജില്ലാ സഹകരണ ബാങ്കുകള്‍ക്കും കഴിഞ്ഞദിവസം അനുമതി നല്‍കിയിരുന്നു. തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് വഴിമാത്രം വെള്ളിയാഴ്ച അഞ്ചുകോടി രൂപയുടെ പഴയ നോട്ടുകളാണ് സ്വീകരിച്ചത്. ഇടപാടുകാരില്‍നിന്ന് വെള്ളിയാഴ്ചമുതല്‍ സ്വീകരിക്കുന്ന പഴയ നോട്ടുകള്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ജില്ലാ സഹകരണ ബാങ്കുകള്‍ക്കും അവയ്ക്ക് അക്കൗണ്ടുള്ള ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഈ സൗകര്യം ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് സംസ്ഥാന സഹകരണബാങ്ക് നല്‍കുന്നില്ലെന്ന് പരാതിയുണ്ട്. പണം സ്വീകരിക്കാന്‍ സംസ്ഥാന സഹകരണ ബാങ്ക് തയ്യാറാകുന്നില്ലെന്നാണ് പരാതി. ഇടപാടുകാരില്‍നിന്ന് സ്വീകരിക്കുന്ന പണം മുഴുവന്‍ സൂക്ഷിക്കാനുള്ള സൗകര്യമില്ലെന്നത് ജില്ലാ സഹകരണ ബാങ്കുകളെ ബുദ്ധിമുട്ടിക്കുന്നു.

Read More

10 രൂപ നോട്ടിന് ചെലവ് 70 പൈസ; 20ന്‍റെ നോട്ടിന് 95 പൈസയും; ഒരു രൂപ നോട്ട് അച്ചടിക്കാനുള്ള ചെലവു കുറഞ്ഞന്നും വിവരാവാകാശ മറുപടി

ചെന്നൈ:ഇന്ത്യയില്‍ പത്തു രൂപ നോട്ട് അച്ചടിക്കാന്‍ ചെലവാകുന്നത് എ‍ഴുപതു പൈസയാണെന്നു വിവരാവകാശ നിയമപ്രകാരമുള്ള മറുപടി. ഇരുപതു രൂപയുടെ നോട്ട് അച്ചടിക്കാന്‍ 95 പൈസ ചെലവു വരുമെന്നും വിവരാവകാശ പ്രവര്‍ത്തകന്‍ സുഭാഷ് അഗര്‍വാളിനു ലഭിച്ച മറുപടിയില്‍ പറയുന്നു. അതേസമയം, നോട്ടുകള്‍ അച്ചടിക്കുന്ന ചെലവില്‍ രണ്ടു സ്ഥാപനങ്ങള്‍ തമ്മിലുള്ള ചെലവിലെ വൈരുദ്ധ്യവും മറുപടിയില്‍ വ്യക്തമായി. റിസര്‍വ് ബാങ്കിന്‍റെ ഉടമസ്ഥതയിലുള്ള നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡില്‍ പത്തു രൂപ നോട്ട് അച്ചടിക്കാന്‍ എ‍ഴുപതു പൈസ മാത്രം ചെലവാകുമ്പോള്‍ സെക്യൂരിറ്റി പ്രിന്‍റിംഗ് ആന്‍ഡ് മിന്‍റിംഗ് കോര്‍പറേഷനില്‍ അത് 1.22 രൂപയാകും. ഇരുപതു രൂപ നോട്ടിന് നോട്ട് മുദ്രണിനു 95 പൈസ ചെലവാകുമ്പോള്‍ എസ്പിഎംസിഐഎല്ലില്‍ അത് 1.21 രൂപയാണ്. ഒരു രൂപ നോട്ട് അച്ചടിക്കാനുള്ള ചെലവ് കുറഞ്ഞതായും മറുപടിയില്‍ വ്യക്തമാകുന്നു. എസ്പിഎംസിഐഎല്ലില്‍ 78.5 പൈസ ചെലവില്‍ ഒരു രൂപ നോട്ട് അച്ചടിക്കാമെന്നാണു മറുപടിയില്‍ പറയുന്നത്.…

Read More