ക്യാഷ് ലെസ് ട്രാന്‍സാക്ഷനുകള്‍ സജീവമായതോടെ പുതിയ രീതിയിലുള്ള കാഷ് ലെസ്സ് സര്‍വ്വീസുമായി രാജ്യത്തെ മുന്‍നിര ഇ-പേയ്മെന്റ് സേവനമായ പേ ടിഎം രംഗത്തെത്തി. പേ ടിഎം സര്‍വ്വീസുകള്‍ ഇനി മുതല്‍ ഇന്റര്‍നെറ്റ് ഇല്ലാതെയും ഉപയോഗിക്കാം. സാധാരണ ഫോണുള്ളവര്‍ക്കും ഈ സേവനം ലഭിക്കും. ഒരിക്കല്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ സ്മാര്‍ട്ട്ഫോണിലോ കംപ്യൂട്ടറിലോ പേ ടിഎം അക്കൗണ്ട് ആരംഭിച്ചാല്‍ പിന്നെ ഇന്റര്‍നെറ്റ് കൂടാതെയും ഇടപാടുകള്‍ നടത്താം. പേടിഎം എങ്ങനെ ഉപയോഗപ്പെടുത്താം? ഇതിനായി പ്രത്യേക ടോള്‍ ഫ്രീ നമ്പരും ആരംഭിച്ചിട്ടുണ്ട്. പണമിടപാടുകള്‍ നടത്താനായി 1800 1800 1234 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് നിര്‍ദേശങ്ങള്‍ നല്കിയാല് മതിയാവും. പേ ടിഎം-ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പരില്‍ നിന്നുമാണ് വിളിക്കേണ്ടത്. ടോള്‍ ഫ്രീ നമ്പരില്‍ വിളിക്കുമ്പോള്‍ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വ്യക്തിയുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരും തുടര്‍ന്ന് പേ ടിഎം പിന്…
Read Moreഓഹരി വിപണിയില്‍ ലാഭം കൊയ്യാന്‍ Easy Mixed പച്ചക്കറി കൃഷി രീതി
ഓഹരി വിപണിയിലെ പച്ചക്കറി കൃഷി രീതി !!!. ഒന്നുകില്‍ നീളന്‍ പയര്‍ അല്ലെങ്കില്‍ പാവയ്ക്ക അല്ലെങ്കില്‍ ചുവപ്പന്‍ ചീര അല്ലെങ്കില്‍ ചതുര പയര്‍ അല്ലെങ്കില്‍ വെണ്ടയ്ക്ക അല്ലെങ്കില്‍ മുരിങ്ങയ്ക്ക അല്ലെങ്കില്‍ പാലക്ക് ചീര അല്ലെങ്കില്‍ പപ്പായ അല്ലെങ്കില്‍ പീച്ചിങ്ങ അല്ലങ്കില്‍ മത്തങ്ങ ,അല്ലെങ്കില്‍ തക്കാളി (തക്കാളി രസം ) അല്ലെങ്കില്‍ കോവയ്ക്ക . പിന്നെ ചേന ,ചേമ്പ് ,കാച്ചില് ,വഴുതണ , തടിയന് കാ , വാഴ കൂമ്പ് …എന്നിങ്ങനെ പോകുന്നു ! . എന്താ അത് പോരെ അത്യാവശ്യം രോഗം ഒന്നും വരാതെ ഊണിനൊപ്പം സുഭിക്ഷമായി ഭക്ഷിക്കാന്‍ ? എന്തിനു കീടനാശിനികള്‍ അടിച്ചതും അടിച്ചതാണോ അല്ലയോ എന്നൊന്നും അറിയാനാവത്തതുമൊക്കെ മൊത്തമായി വാങ്ങി നമ്മുടെ കാശും ആരോഗ്യവും കളയണം ? അപ്പോള്‍ പറഞ്ഞു വന്നത് വേറൊന്നുമല്ല . ഉള്ള കാപിറ്റല്‍ (പണം) കൊണ്ട് ഒരുപാട് നല്ല ഓഹരികളിലായി…
Read Moreപുതിയ 50,20 രൂപ നോട്ടുകൾ വരുന്നു
(above image is for a graphical representation purpose only-may not be the original design ) മുംബൈ: പുതിയ 20, 50 രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ (ആർബിഐ). കൂടുതൽ സുരക്ഷാ സവിശേഷതകളുമായാവും നോട്ടുകൾ പുറത്തിറക്കുക. 20 രൂപയുടെ പുതിയ നോട്ടിലെ നമ്പർ പാനലുകളിൽ ‘L’ എന്ന അക്ഷരം പതിപ്പിക്കാനും തീരുമാനമായി. അതേസമയം, പഴയ 20, 50 രൂപ നോട്ടുകൾ പ്രാബല്യത്തിലുണ്ടാകുമെന്നും ആർബിഐ അറിയിച്ചു. നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് അസാധുവാക്കൽ നടപടിയുടെ തുടർച്ചയാണ് ഇതും. 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയ ശേഷം 2000 രൂപയുടെ പുതിയ നോട്ട് ഇറക്കിയിരുന്നു. രണ്ടാഴ്ച മുമ്പ് 500 രൂപയുടെ പുതിയ കറൻസിയും ഇറക്കി. അതേസമയം, നോട്ടുകൾ അസാധുവാക്കിയതുമായി ബന്ധപ്പെട്ട പ്രതിസന്ധി രാജ്യത്ത് തുടരുകയാണ്. 1000,…
Read MoreK S R T C യില്‍ ഇനി മുതല്‍ അൺലിമിറ്റഡ് പ്രീ പൈഡ് സ്മാര്‍ട്ട് കാര്‍ഡുകളും
തിരുവനന്തപുരം: കറൻസി നിരോധനത്തിന് പിന്നാലെ ചില്ലറമാറ്റി നൽകാനാവാതെ കുഴങ്ങുകയും കളക്ഷനിൽ വൻ കുറവുവരികയും ചെയ്തതോടെ വൻ പ്രതിസന്ധിയിലായിരിക്കുകയാണ് കെഎസ്ആർടിസി. ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യാനും കെഎസ്ആർടിസിയിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കാനും സ്ഥിരം യാത്രക്കാരെ നിലനിർത്താനും അൺലിമിറ്റഡ് പ്രീപെയ്ഡ് സ്മാര്‍ട്ട് യാത്രാ കാർഡുകളിറക്കനൊരുങ്ങുകയാണ് കെ എസ് ആര് ടി സി .സ്മാർട്ട് കാർഡുകൾ അടുത്ത ആഴ്ചയോടെ പുറത്തിറക്കും. മൂന്നുതരം കാർഡുകളാണ് വ്യത്യസത തരത്തിൽ യാത്രചെയ്യുന്നവരെ ഉദ്ദേശിച്ച് പുറത്തിറക്കുന്നത്. കേരളത്തിൽ എവിടെ വേണമെങ്കിലും എത്രതവണയും സഞ്ചരിക്കാൻ അവസരം നൽകുന്ന സഌബുകളാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് രാജമാണിക്യം അറിയിച്ചു. ഒരു മാസമായിരിക്കും കാർഡിന്റെ കാലാവധി. അതിനുശേഷം കാലാവധി പുതുക്കി കാർഡ് വീണ്ടും ഉപയോഗിക്കാം.1000 രൂപ മുതൽ 5000 രൂപ വരെയുള്ള തുകയ്ക്കാണ് കാർഡുകൾ 1000, 1500, 3000, 5000 എന്നിങ്ങനെയായിരിക്കും സ്മാർട്ട് കാർഡുകളുടെ സ്ലാബുകൾ. ഓരോ കാർഡ് ഉപയോഗിച്ചും യാത്ര ചെയ്യാവുന്ന വാഹനങ്ങളേതെന്ന് മുൻകൂട്ടി…
Read Moreഇനി ട്രെയിൻ ടിക്കറ്റും ഡിജിറ്റൽ പണം കൊണ്ട് വാങ്ങാം
ന്യൂഡൽഹി: രാജ്യത്തെ 12,000 ട്രെയിൻ ടിക്കറ്റ് കൗണ്ടറുകൾ ഡിസംബർ 31 ഓടെ ഡിജിറ്റൽ പണം സ്വീകരിക്കാൻ സജ്ജമാകും. എസ്ബിഐ, ഐസിഐസിഐ ബാങ്ക് എന്നിവ ഉൾപ്പടെയുള്ള ബാങ്കുകളോട് റിസർവേഷൻ കൗണ്ടറുകളിൽ 15,000ത്തോളം പോയിന്റ് ഓഫ് സെയിൽ(പിഒഎസ്) മെഷീനുകൾ ലഭ്യമാക്കാൻ റെയിൽവെ ആവശ്യപ്പെട്ടുകഴിഞ്ഞു. നിലവിൽ ടിക്കറ്റ് കൗണ്ടറുകളിലൊന്നും ഡെബിറ്റ്, ക്രഡിറ്റ് കാർഡുകൾ സ്വീകരിക്കുന്നില്ല. നഗരങ്ങളിലെ ടിക്കറ്റ് കൗണ്ടറുകളിലാകും ഈ സൗകര്യം ആദ്യം ലഭ്യമാക്കുക. ആയിരത്തോളം മെഷീനുകൾ ലഭ്യമാക്കാൻ എസ്ബിഐ സമ്മതമറിയിച്ചുകഴിഞ്ഞു. കച്ചവടക്കാർ, കരാറുകാർ എന്നിവർക്കും ഇനി ഡിജിറ്റലായാകും പണം കൈമാറുക. സോണൽ, ഡിവിഷണൽ ഓഫീസുകൾക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകിക്കഴിഞ്ഞു.
Read Moreപണം ലാഭിയ്ക്കാന്‍ ഇലക്ട്രിക് സൈക്കിളുമായി ഹീറോ ബൈസിക്കിള്‍സ്
ലുധിയാന : ലോകത്തെ ഏറ്റവും വലിയ സൈക്കിള്‍ നിര്‍മാതാക്കളായ ഇന്ത്യയുടെ സ്വന്തം ഹീറോ ബൈസിക്കിള്‍സ് പുതിയ ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ചു. ബ്ലൂ ടൂത്ത്, ജി.പി.എസ്. ട്രാക്കിങ് തുടങ്ങിയ സംവിധാനങ്ങള്‍ ആകര്‍ഷകമാക്കുന്ന സൈക്കിളിന് കരുത്തുപകരുന്നത് പിറകിലെ വീലില്‍ ഘടിപ്പിച്ചിരിക്കുന്ന 250 വാട്ട് ഇലക്ട്രിക് മോട്ടോറാണ്. ലെക്ട്രോ എന്ന പേരിലുള്ള പുതിയ സൈക്കിളിന്റെ വിവിധ നിരകള്‍ക്ക് 40,000 രൂപ മുതല്‍ 80,000 രൂപ വരെയാണ് വില. ഹീറോയുടെ യൂറോപ്പിലെ ഇലക്ട്രിക് സൈക്കിള്‍ ബ്രാന്‍ഡാണ് ലെക്ട്രോ. ജനുവരിയിലായിരിക്കും ഇന്ത്യയില്‍ ഔദ്യോഗികമായി ലെക്ട്രോ എത്തുക. വിവിധ ബോഡി സ്റ്റൈലിലാണ് ലെക്ട്രോയുടെ വരവ്. കുട്ടികള്‍ക്കായി ചെറു ചക്രങ്ങളുള്ള മോഡലുണ്ടാകും. മുതിര്‍ന്നവര്‍ക്കായി വലിയ ചക്രങ്ങളുള്ള മോഡലും ഒപ്പം ഇപ്പോഴത്തെ അര്‍ബന്‍ തരംഗമായ ഫ്ലാറ്റ് വീല്‍ മോഡലും. 48 വോള്‍ട്ട്, 36 വോള്‍ട്ട് ആണ് ബാറ്ററി പായ്ക്ക്. ഒറ്റച്ചാര്‍ജില്‍ 50 കിലോമീറ്ററിലധികം യാത്രയാണ് ലെക്ട്രോ വാഗ്ദാനം ചെയ്യുന്നത്.…
Read Moreസ്മാര്‍ട്ട് ഫോണ്‍ വിപണിയിലേയ്ക്ക് ഇനി ലെനോവോയുടെ ഫാബ് 2 പ്ലസ് മോഡലും
ലെനോവോ പുതിയൊരു സ്മാര്‍ട്ഫോണ്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുകയാണിപ്പോള്‍. ഫാബ് 2 പ്ലസ് ( Lenovo Phab 2 Plus ) എന്നാണിതിന്റെ പേര്. സ്മാര്‍ട്ഫോണിന്റെയും ടാബ്ലറ്റ് കമ്പ്യൂട്ടറിന്റെയും പ്രയോജനം സമ്മാനിക്കുന്ന ‘ഫാബ്ലറ്റ്’ നിരയില്‍ പെടുന്ന ഫോണാണിത്. കഴിഞ്ഞ വര്‍ഷം കമ്പനിയിറക്കിയ ഫാബ് 2 എന്ന ഫോണിന്റെ പിന്‍ഗാമിയാണ് ഫാബ് 2 പ്ലസ്. 14,999 രൂപയാണ് വില. 1080X1920 പിക്സല്‍ റിസൊല്യൂഷനോടുകൂടിയ 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി സ്ക്രീനാണ് ഫോണിനുള്ളത്. പിക്സല്‍ സാന്ദ്രത 344 പിപിഐ. പോറലേല്ക്കാത്ത ഗോറില്ല ഗ്ലാസ് സംരക്ഷണവും സ്ക്രീനിനുണ്ട്. മുന്‍വശത്ത് സ്ക്രീനിന് താഴെയായി വോള്യം, പവര്‍ ബട്ടനുകളും മോണോ സ്പീക്കറും മൈക്രോ-യുഎസ്ബി പോര്‍ട്ടും സജ്ജീകരിച്ചിരിക്കുന്നു. സ്ക്രീനിന് മുകള്‍വശത്തായി ഹെഡ്ഫോണ് സോക്കറ്റ്, പുറകില്‍ ഫിംഗര്‍ പ്രിന്റ് സ്കാനറും ഡ്യുവല്‍ ക്യാമറയും. ഫോണിന് ഭാരമിത്തിരി കൂടുതലാണ്, 218 ഗ്രാം. ഭാരക്കൂടുതല്‍ കൊണ്ടും വീതിയേറിയ സ്ക്രീന്‍ കാരണവും ഈ…
Read Moreഇനി ട്രിപ്പിള്‍ സിം സ്മാര്‍ട്ട് ഫോണും വിപണിയില്‍
കൂള്‍പാഡിന്റെ ട്രിപ്പിള്‍ സിം ശ്രേണിയില്‍ പെട്ട മെഗാ 3, നോട്ട് 3എസ് സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. ഫോണുകള്‍ക്ക് യഥാക്രമം 6999 രൂപ, 9999 രൂപ എന്നിങ്ങനെയാണ് വില. വോള്‍ട്ടി പിന്തുണയോടുകൂടിയ ട്രിപ്പിള്‍ സിം സ്ലോട്ടുകളാണ് കൂള്‍പാഡ് മെഗാ 3യുടെ സവിശേഷത. അതേസമയം നോട്ട് 3 എസ്സില്‍ ഫിംഗര്‍ പ്രിന്റ് സെന്‍സറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ എഴ് മുതല്‍ ഇരുഫോണുകളും വിപണിയിലെത്തും. 269ppi പിക്സല്‍ സാന്ദ്രതയോടുകൂടിയ 5.5 ഇഞ്ച് എച്ച് ഡി (720 x 1080 പിക്സല്‍) ഐ.പി.എസ് ഡിസിപ്ലേ, 1.25GHz മീഡിയടെക് MT6737 ക്വാഡ്കോര്‍ പ്രൊസസര്‍, 2 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ് 64 ജി.ബി വരെ വര്‍ധിപ്പിക്കാവുന്ന മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യം എന്നിവയാണ് മെഗാ 3യുടെ പ്രത്യേകതകള്‍ ആന്‍ഡ്രോയിഡ് 6.0 മാഷ്മെല്ലോ ഓഎസിലാണ് മെഗാ 3പ്രവര്‍ത്തിക്കുന്നത്. 3050 mAH ബാറ്ററിയും മെഗാ…
Read Moreജിയോയുടെ സൗജന്യ ഡാറ്റയില്‍ കുറവു വരാന്‍ സാധ്യത
ന്യൂഡല്‍ഹി: 4ജി ടെലികോം ദാതാക്കളായ റിലയന്‍സ് ജിയോയുടെ സൗജന്യ ഓഫര്‍ കാലാവധി നീട്ടി ‘ഹാപ്പി ന്യൂ ഇയര്‍’ ഓഫര്‍ പ്രഖ്യാപിച്ചതിനൊപ്പം പുതിയ ഓഫറില്‍ പ്രതിദിനം ലഭ്യമാകുന്ന സൗജന്യ ഡാറ്റയില്‍ കുറവു വരാന്‍ സാധ്യത. പുതിയ ഓഫര്‍ പ്രകാരം പ്രതിദിനം ഒരു ജിബി സൗജന്യ ഡാറ്റയാകും ലഭ്യമാകുക എന്ന സൂചനയാണ് പ്രഖ്യാപനത്തില്‍ റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനി നല്‍കിയിരിക്കുന്നത്. നിലവില്‍ പ്രതിദിനംനാല് ജിബി 4ജി ഡാറ്റയാണ് ജിയോസൗജന്യമായി നല്‍കുന്നത്. ഒരു ജിബിയുടെ ഫെയര്‍ യൂസേജ് പോളിസി ( Fair Usage Policy) കൊണ്ടുവരുമെന്നാണ് പുതിയ പ്രഖ്യാപനത്തില്‍ മുകേഷ് അംബാനി വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ ജിയോയുടെ ഉപയോക്താക്കളില്‍ 20 ശതമാനം മാത്രമാണ് വന്‍തോതില്‍ ഡാറ്റ ഉപയോഗിക്കുന്നതെന്നും ഇതുമൂലം ഒരു വിഭാഗം ഉപയോക്താക്കള്‍ക്ക് ജിയോയുടെ സൗകര്യങ്ങള്‍ പൂര്‍ണമായ രീതിയില്‍ ഉപയോഗിക്കാനാവുന്നില്ലെന്നും അംബാനി പറഞ്ഞു. എല്ലാ ഉപയോക്താക്കള്‍ക്കും ജിയോയുടെ മികച്ച ഉപയോഗം ഉറപ്പാക്കുന്നതിനായാണ് ഒരു…
Read Moreജിയോ വെല്‍കം ഓഫര്‍ 2017 മാര്‍ച്ച് 31 വരെ നീട്ടി
മുംബൈ: റിലയന്‍സ് ജിയോ ഓഫര്‍ 2017 മാര്‍ച്ച് 31 വരെ നീട്ടി. ജിയോ ‘ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍’ എന്ന പേരിലാണ് ഓഫര്‍ കാലാവധി നീട്ടിയിരിക്കുന്നത്.നിലവിലുള്ള ഉപയോക്താക്കള്‍ക്കും പുതിയ ഉപയോക്താക്കള്‍ക്കും ഓഫര്‍ ലഭ്യമാകും. നേരത്തേ ഡിസംബര്‍ 31 വരെയായിരുന്നു സൗജന്യ വെല്‍ക്കം ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്.വാര്‍ത്താ സമ്മേളനത്തില്‍ റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ജിയോയില്‍ സൗജന്യമായി ലഭ്യമാകുന്ന ഡാറ്റയില്‍ വ്യത്യാസം വരുമെന്ന സൂചനയും മുകേഷ് അംബാനി നല്കി.എല്ലാ ഉപയോക്താക്കള്‍ക്കും തുല്യ പരിഗണന ലഭിക്കുന്നതിനായി ഫെയര്‍ യൂസേജ് പോളിസി ( Fair Usage Policy) കൊണ്ടുവരുമെന്നാണ് അംബാനി അറിയിച്ചിരിക്കുന്നത്. ഒരു ചെറിയ വിഭാഗത്തിന്റെ ഉയര്‍ന്ന ഉപഭോഗം മൂലം ഭൂരിഭാഗം വരുന്ന മറ്റ് ഉപയോക്താക്കള്‍ക്ക്ശരിയായ രീതിയില്‍ ജിയോ ഓഫറിന്റെ ഫലം ലഭിക്കുന്നില്ല. എല്ലാ ഉപയോക്താക്കള്‍ക്കും തുല്യമായ രീതിയില്‍ മികച്ച സേവനം ഉറപ്പാക്കാന്‍ ഒരു ജിബിയുടെ ഫെയര്‍ യൂസേജ്…
Read More