വെറും 50 രൂപയ്ക്ക് ATM സേവിങ്ങ്സ് ബാങ്ക് സേവനങ്ങളുമായി പോസ്റ്റ്‌ ഓഫിസ് ബാങ്ക്

ഇനി കഴുത്തറുപ്പന്‍  ബാങ്കിംഗ്  ചാര്‍ജുകളെ പേടിക്കേണ്ട .ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി   രാജ്യത്തെ പോസ്റ്റ് ഓഫീസുകളും  മികച്ച  ബാങ്കുകളായി മാറുന്നു .നേരത്തേ തന്നെ പോസ്റ്റ് ഓഫീസുകളുമായി ബന്ധപെട്ടും സേവിങ്‌സ് അക്കൗണ്ട് സൗകര്യമുണ്ടെങ്കിലും ഇപ്പോള്‍ ബാങ്കിങ് മേഖല പരിഷ്‌കരിച്ചതിന്  അനുസരിച്ച് എടിഎംമ്മും  കോര്‍ ബാങ്കിംഗ്  സവ്കാര്യമുള്‍പ്പടെ ഉള്‍പ്പെടുത്തി   രാജ്യത്തെ പോസ്റ്റ് ഓഫീസുകളും  മികച്ച  ബാങ്കുകളായി മാറുകയാണ് . ചെക്ക് സൗകര്യം ആവശ്യമില്ലെങ്കിൽ വെറും അമ്പതു രൂപയും രണ്ടു ഫോട്ടോയും ആധാർ അഥവാ തിരിച്ചറിയിൽ കാർഡും നൽകി ഏതു പോസ്‌റ്റോഫീസിലും അക്കൗണ്ട് തുടങ്ങാനാകും. ഈ അക്കൗണ്ടിന്റെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പോസ്‌റ്റോഫീസ് എടിഎമ്മുകളിൽ നിന്ന് മാത്രമല്ല, ഏതു ബാങ്കിന്റെ ഏതു ബാങ്കിന്റെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം. എത്രതവണ പണം പിൻവലിച്ചാലും സർവീസ് ചാർജ് ഈടാക്കില്ലെന്നതാണ് മറ്റൊരു പ്രധാന ആകർഷണം. ഒരു രൂപ പോലും സർവീസ് ചാർജ് ഇല്ലാത്ത…

Read More

വീണ്ടും ന്യൂ ജനറേഷന്‍ ബാങ്കുകളുടെ കൊള്ള

ന്യൂഡൽഹി: ഒരു മാസത്തെ സൗജന്യ കറൻസി ഇടപാടുകൾ 4 തവണയാക്കി ചുരുക്കാൻ രാജ്യത്തെ സ്വകാര്യ ബാങ്കുകളുടെ തീരുമാനം. അതിനാൽ ബുധനാഴ്ച്‌ മുതൽ അധിക ഇടപാടുകൾക്ക്‌ സർവ്വീസ്‌ ചാർജ്ജ്‌ ഈടാക്കി തുടങ്ങി. 4 ഇടപാടുകൾ വരെ സൗജന്യമായി തരുന്ന ബാങ്കുകൾ അതിനു ശേഷമുള്ള ഇടപാടുകൾക്ക്‌, ആയിരത്തിന് 5 രൂപ അല്ലെങ്കിൽ 150 രൂപ (ഏതാണോ കൂടുതൽ) വരെയാണ് ഈടാക്കുക. ഐ.സി.ഐ.സി ബാങ്ക്‌, എച്ച്‌.ഡി.എഫ്‌.സി, ആക്സിസ്‌ തുടങ്ങിയ ബാങ്കുകളാണ് ഡിജിറ്റൽ ഇടപാട്‌ പ്രോത്സാഹിപ്പിക്കുക എന്ന കാരണം പറഞ്ഞ്‌ ഇടപാടുകാരെ കൊള്ളയടിക്കുന്നത്‌. സേവിംഗ്സ്‌ – ശമ്പള അക്കൗണ്ടുകളിലെ നിക്ഷേപം പിൻവലിക്കൽ എന്നിവയ്ക്കെല്ലാം ഈ നിയന്ത്രണം ബാധകമായിരിക്കുമെന്ന് ബാങ്കുകൾ അറിയിച്ചു.

Read More

ബാങ്ക്‌ പണിമുടക്ക്‌ നാളെ: ഇടപാട്‌ നടക്കില്ലെന്ന്‌ അറിയിപ്പ്‌

ന്യൂഡൽഹി: മോഡി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ബാങ്കിങ്‌ നയങ്ങൾക്കെതിരെ ബാങ്ക്‌ ജീവനക്കാരുടെ വിവിധ സംഘടനകൾ നാളെ രാജ്യവ്യാപകമായി പണിമുടക്കും. എഐബിഇഎ, എഐബിഒസി, എൻസിബിഇ, എഐബിഒഎ, ബിഇഎഫ്‌ഐ, ഐഎൻബിഇഎഫ്‌, ഐഎൻബിഒസി, എൻഒബിഡബ്ല്യു, എൻഒബിഒ തുടങ്ങിയ ബാങ്ക്‌ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത സംഘടനകളുടെ ആഭിമുഖ്യത്തിലാണ്‌ പ്രതിഷേധം നടക്കുന്നത്‌. പണിമുടക്കിന്റെ ഭാഗമായി ഇടപാടുകൾ നടക്കില്ലെന്ന്‌ എസ്ബിടി, എസ്ബിഐ, ബാങ്ക്‌ ഓഫ്‌ ഇന്ത്യ ഉൾപ്പടെയുള്ള പൊതുമേഖലാ ബാങ്കുകൾ അക്കൗണ്ട്‌ ഉടമകൾക്ക്‌ നിർദ്ദേശം നൽകിയിട്ടുണ്ട്‌.

Read More

മൂന്നു ലക്ഷത്തിൽ കൂടുതലുള്ള ഇടപാടുകൾക്ക്‌ പണം ഉപയോഗിച്ചാൽ 100% പിഴ

ന്യൂഡൽഹി: മൂന്നുലക്ഷം രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്ക്‌ പണം ഉപയോഗിച്ചാൽ 100 ശതമാനം പിഴചുമത്തുമെന്ന്‌ കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ്‌ ആദിയ. ഏപ്രിൽ ഒന്നു മുതൽ പുതിയ തീരുമാനം നിലവിൽ വരും. പണത്തിന്റെ ക്രയവിക്രയം കുറയ്ക്കുന്നതിനൊപ്പം കള്ളപ്പണത്തിന്റെ ഉറവിടം തടയുന്നതിനുവേണ്ടിയാണ്‌ നടപടി. വാർത്താ ഏജൻസിയായ പിടിഐക്ക്‌ നൽകിയ അഭിമുഖത്തിലാണ്‌ റവന്യൂ സെക്രട്ടറി ഇക്കാര്യം വെളിപ്പെടുത്തിയത്‌. മൂന്നു ലക്ഷം രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്ക്‌ വിലക്കേർപ്പെടുത്തുന്ന കാര്യം ബജറ്റിൽ നിർദേശിച്ചിരുന്നു. പണം സ്വീകരിക്കുന്ന ആളാണ്‌ പിഴ നൽകേണ്ടത്‌. ‘നാലു ലക്ഷം രൂപയുടെ ഇടപാട്‌ നേരിട്ട്‌ പണത്തിലൂടെ നടത്തുകയാണെങ്കിൽ നാലു ലക്ഷം രൂപ പിഴ നൽകണം. ഇനി നിങ്ങൾ 50 ലക്ഷം രൂപയുടെ ഇടപാടാണ്‌ പണത്തിലൂടെ നടത്തുന്നതെങ്കിൽ പിഴ നൽകേണ്ടത്‌ 50 ലക്ഷം രൂപയാണ്‌’ ആദിയ വ്യക്തമാക്കി. മൂന്നു ലക്ഷത്തിനു മുകളിലുള്ള ഒരു കച്ചവടം നടന്നാൽ ഇത്രയും തുക പണമായി വാങ്ങിയാൽ കച്ചവടക്കാരൻ…

Read More

വീണ്ടും മൊബൈൽ ബാങ്കിംഗ് തട്ടിപ്പ് ,ഡൂപ്ലിക്കേറ്റ്‌ സിം നിര്‍മ്മിച്ച്‌ 75 ലക്ഷം രൂപ തട്ടിയെടുത്തു

അഹമ്മദാബാദ്‌: കറൻസി രഹിത സമ്പദ്ഘടനയിലേക്കുള്ള മാറ്റത്തിനായി ഡിജിറ്റൽ ബാങ്കിങ്ങിലേക്കും മൊബെയിൽ അധിഷ്ടിത പണമിടപാടുകളിലേക്കും നീങ്ങുന്ന സാഹചര്യത്തിൽ പണം തട്ടിപ്പും വ്യാപകമാകുന്നു. ഗുജറാത്തിലെ അഹമ്മദാബാദിൽ ബിസിനസുകാരനായ ദിലീപ്‌ അഗർവാളിന്റെ മൊബെയിൽ സിമ്മിന്‌ ഡ്യൂപ്ലിക്കേറ്റ്‌ തരപ്പെടുത്തി സൈബർ മോഷ്ടാക്കൾ ദിലിപ് അഗര്‍വാളിന്‍റെ  ഒറിയന്റല്‍ ബാങ്ക്  അക്കൌണ്ടില്‍ നിന്നും തട്ടിയെടുത്തത്‌ ബാങ്ക്‌ അക്കൗണ്ടിൽ ഉണ്ടായിരുന്ന 75 ലക്ഷം രൂപ.  ഡ്യൂപ്ലിക്കേറ്റ്‌ സിം എടുത്ത ശേഷം OTP നമ്പര്‍  ചോര്‍ത്തിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത് എന്നാണ്  ബാങ്കിന്റെ പ്രാദിമിക  അന്വേഷണത്തില്‍ മനസ്സിലായത് . കഴിഞ്ഞ വെള്ളിയാഴ്ച  ഉപയോഗിച്ച് കൊണ്ടിരുന്ന മൊബെയിൽ ഫോണിന്റെ നെറ്റ്‌വർക്ക്‌ പൊടുന്നനെ നഷ്ടമായപ്പോൾ ദിലീപ്‌ മൊബെയിൽ കമ്പനിയുമായി ബന്ധപ്പെട്ടു. എന്നാൽ ഡ്യൂപ്ലിക്കേറ്റ്‌ സിമ്മിന്‌ അപേക്ഷിച്ചരുന്നല്ലോ എന്ന മറുപടിയാണ്‌ ലഭിച്ചത്‌. ഉടനെ അക്കൗണ്ടുള്ള ബാങ്കിലെത്തി പരിശോധിച്ചപ്പോഴാണ്‌ 75 ലക്ഷം രൂപ ഓൺലൈൻ വഴി ഇടപാട്‌ നടത്തിയതായി കണ്ടെത്തിയത്‌.ബാങ്കിനും പോലീസിലും പരാതി നല്‍കി കാത്തിരിയ്ക്കുകയാണ്…

Read More

പുത്തന്‍ 1000 രൂപ നോട്ട് ഉടന്‍

മുംബൈ :നോട്ടു പിൻവലിക്കലിന്റെ ഭാഗമായി മൂല്യം നഷ്ടപ്പെട്ട പഴയ 1000 രൂപ നോട്ടിന് പകരം പുതിയ നോട്ട് ഉടൻ പുറത്തിറങ്ങും. പുതിയ നോട്ടുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്തിറങ്ങും എന്നാണ് ആർബിഐ വൃത്തങ്ങൾ പറയുന്നത്. പുതിയ ആയിരം രൂപ നോട്ടുകളുടേത് എന്ന രീതിയിൽ ചില ചിത്രങ്ങൾ ഇതിനോടകം പ്രചരിച്ചിരുന്നു. പുതിയ നോട്ടുകൾ 500, 2000 രൂപ നോട്ടുകളുടെ അളവിൽ അതെ രൂപമികവോടെ തന്നെയായിരിക്കും പുറത്തിറക്കുക. നവംബർ എട്ടിനാണ് കള്ളപ്പണം പുറത്താക്കുന്നതിന്റെ ഭാഗമായി 500, 1000 രൂപാ നോട്ടുകൾ പിൻവലിച്ചത്. പകരം 500, 2000 രൂപാ നോട്ടുകൾ പുറത്തിറക്കിയിരുന്നു.എന്നാൽ ഇതുകൊണ്ട് കറൻസി ക്ഷാമം അവസാനിച്ചില്ല. പുതിയ 1000 രൂപാ നോട്ട് കൂടി പ്രാബല്യത്തിൽ വരുന്നതോടെ ഈ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More

ബാങ്കു വായ്പകള്‍ ഇനി സിബില്‍ സ്‌കോര്‍ അടിസ്ഥാനത്തില്‍

മുംബൈ : ബഞ്ചില്‍ നിന്ന്  ലോണ്‍  അനുവധിയ്ക്കുന്നതിന്  പുതിയ മാനദാന്ധങ്ങള്‍  വരുന്നു .ഒപ്പം പലിശനിരക്കുകളും ഇനി സിബില്‍ സ്‌കോര്‍ അടിസ്ഥാനത്തില്‍ ആക്കാനൊരുങ്ങി ബാങ്കുകള്‍.വായ്പകള്‍ക്ക് എത്ര ശതമാനം പലിശ ഈടാക്കണമെന്ന് തീരുമാനിക്കാനും ബാങ്കുകള്‍ ഇനി സിബില്‍ സ്‌കോര്‍ പരിശോധിക്കും. വായ്പകള്‍ക്ക് എത്ര ശതമാനം പലിശ ഈടാക്കണമെന്ന് തീരുമാനിക്കാനും ബാങ്കുകള്‍ ഇനി സിബില്‍ സ്‌കോര്‍ പരിശോധിക്കും. മുമ്പ് എടുത്തിട്ടുള്ള ലോണുകളുടെ തിരിച്ചടവ് എങ്ങനെയായിരുന്നെന്ന് പരിശോധിച്ച ശേഷം പുതിയ ലോണുകളിലെ പലിശ നിരക്ക് തീരുമാനിക്കുന്ന രീതിയിലേക്ക് മാറാനാണ് ബാങ്കുകളുടെ നീക്കം. ബാങ്ക് ഓഫ് ബറോഡയാണ് ഇത്തരമൊരു സംവിധാനം രാജ്യത്ത് ആദ്യമായി പരീക്ഷിക്കാന്‍ തീരുമാനിച്ചത്. ബാങ്കില്‍ നിന്ന് ഭവന വായ്പകളെടുക്കുന്നവര്‍ക്ക് അവരുടെ സിബില്‍ സ്‌കോര്‍ നോക്കിയാവും ബാങ്ക് ഓഫ് ബറോഡ, പലിശ നിശ്ചയിക്കുന്നത്. സിബില്‍ സ്‌കോര്‍ 760ന് മുകളില്‍ ഉള്ളവരില്‍ നിന്ന് കുറഞ്ഞ പലിശയായ 8.35 ശതമാനമായിരിക്കും ഈടാക്കുക. 725 മുതല്‍ 759…

Read More

HDFC ബാങ്ക് ജീവനക്കാര്‍ ഈ മാസം 25 മുതല്‍ പണിമുടക്കുന്നു

ബാങ്ക് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിക്കുക, കരാര്‍, പുറംകരാര്‍ ജീവനക്കാരെ മുഴുവന്‍ സ്ഥിരപ്പെടുത്തുക, എന്നീ  ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്  ഈ മാസം 25 മുതല്‍ ജീവനക്കാര്‍ പണിമുടക്കിനൊരുങ്ങുന്നത്. • മുഴുവന്‍ ലോര്‍ഡ്‌ ‌ കൃഷ്ണ ബാങ്ക് ജീവനക്കാര്‍ക്കും ഇരിപ്പിടവും ജോലിയും നല്‍കുക. അവരെ ഏതാനും ശാഖകളില്‍ കുത്തിനിറയ്ക്കുന്ന നടപടി അവസാനിപ്പിക്കുക. • ക്ലസ്റ്റര്‍ മേധാവികള്‍ അന്തസ്സോടെ പെരുമാറുക, കീഴ് ജീവനക്കാരുടെ മേലുള്ള അസഭ്യവര്‍ഷം അവസാനിപ്പിക്കുക. • 21000 രൂപയില്‍ താഴെ ശമ്പളം പറ്റുന്ന ജീവനക്കാര്‍ക്ക് ബോണസും മറ്റുള്ളവര്‍ക്ക് എക്സ്ഗ്രേഷ്യയും വിതരണം ചെയ്യുക. • മുഴുവന്‍ കരാര്‍, പുറം കരാര്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്തുക. അവര്‍ക്ക് മാന്യമായ സേവന വേതന വ്യവസ്ഥകള്‍ തയ്യാറാക്കുക. • വിരമിച്ച മുന്‍ എല്‍.കെ.ബി ജീവനക്കാരുടെ അമിത മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം വെട്ടിക്കുറയ്ക്കുക. • മുന്‍ എല്‍.കെ.ബി ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥയ്ക്ക് മേലുള്ള കടന്നാക്രമണങ്ങള്‍ അവസാനിപ്പിക്കുക.…

Read More

അറിഞ്ഞോ?,ഫെബ്രുവരി 28 മുതല്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധം

കൊച്ചി : ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും സേവിങ്‌സ് അക്കൗണ്ടുകളുള്ള എല്ലാവരും തങ്ങളുടെ പാന്‍ കാര്‍ഡ് ഫെബ്രുവരി 28ന് മുമ്പ് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഫോറം 60 പ്രകാരമുള്ള സത്യവാങ്മൂലം നല്‍കണം. ഇങ്ങനെ് ചെയ്യാത്ത അക്കൗണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കാനാണ് സര്‍ക്കാറിന്റെ നീക്കം. പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിന് മുമ്പ് തുടങ്ങിയ അക്കൗണ്ടുകളടക്കം എല്ലാവര്‍ക്കും ഇത് ബാധകമാണ്. നോട്ട് നിരോധനത്തില്‍ തിരിച്ചടി നേരിട്ട കേന്ദ്ര സര്‍ക്കാര്‍ കള്ളപ്പണം തടയാനുള്ള മറ്റ് നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. എന്നാല്‍ പുതിയ നിര്‍ദേശം ജന്‍ധന്‍ അക്കൗണ്ടു പോലുള്ള ലഘു സേവിങ്സ് അക്കൗണ്ടുകള്‍ക്ക് ബാധകമല്ല. കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ നവംബര്‍ ഒമ്പതുവരെയുള്ള നിക്ഷേപങ്ങളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാനും ആദായനികുതിവകുപ്പ് ബാങ്കുള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നവംബര്‍ ഒമ്പതിനുശേഷമുള്ള ബാങ്ക് നിക്ഷേപത്തിന്റെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ആദായനികുതി വകുപ്പ് ബാങ്കുകള്‍ക്ക്…

Read More

ഇപിഎസ് പ്രകാരം പെന്‍ഷനും ആനുകൂല്യങ്ങളും ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കി

മുംബൈ: അംഗങ്ങൾക്കും പെൻഷൻ പറ്റിയവർക്കും എംപ്ലോയീസ് പെൻഷൻ സ്കീമിന്റെ ആനുകൂല്യം ലഭിക്കുന്നതിന് ആധാർ നിർബന്ധമാക്കി. ഭാവിയിൽ ഇപിഎസ് പദ്ധതിയിൽ പെൻഷനും മറ്റ് ആനകൂല്യങ്ങളും ലഭിക്കുന്നതിന് ആധാർ നമ്പർ നൽകേണ്ടിവരും. ആധാർ നമ്പർ ഇതുവരെ എടുക്കാത്തവർ ഉടനെതന്നെ രജിസ്റ്റർ ചെയ്ത് ആധാർ എൻ റോൾമെന്റ് നമ്പർ നൽകേണ്ടതാണെന്നും ജനവരി നാലിന് ഇറങ്ങിയ വിജ്ഞാപനത്തിൽ പറയുന്നു. ആധാർ എൻ റോൾമെന്റ് നമ്പറിനൊപ്പം താഴെപ്പറയുന്ന രേഖകളും ഹാജരാക്കേണ്ടിവരും. 1. തൊഴിലുടമ നൽകുന്ന ഐഡന്റിറ്റി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ രേഖപ്പെടുത്തിയ ഇപിഎഫ്ഒയുടെ തിരിച്ചറിയൽ രേഖ. 2. ഐഡന്റിറ്റി കാർഡ്(വോട്ടേഴ്സ് ഐഡി കാർഡ്, പാൻ കാർഡ്, പാസ് പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ഗസറ്റഡ് ഓഫീസറോ, തഹസിൽദാരോ നൽകിയ ഫോട്ടോ പതിച്ച രേഖ ഇവയിലേതെങ്കിലും). എന്നിവയാണ് ഹാജരാക്കേണ്ടിവരിക.

Read More