ഹിന്ദുസ്ഥാന്‍ മോട്ടേഴ്‌സ് വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍

ഡല്‍ഹി: അംബാസിഡര്‍ കാര്‍ നിര്‍മാണ രംഗത്തെ പ്രമുഖരായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് സാമ്പത്തിക പ്രതിസന്ധിയില്‍. കമ്പനിയുടെ ഈ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 10.36 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. വില്‍പനയും വരുമാനവും കുറഞ്ഞതാണ് കമ്പനി നഷ്ടത്തിലാകാന്‍ കാരണമെന്നാണ് വിവരങ്ങള്‍. ഇതേ തുടര്‍ന്ന് 2014 മെയ് മാസത്തില്‍ പശ്ചിമ ബംഗാളിലെയും 2014 ഡിസംബറില്‍ മധ്യപ്രദേശിലെയും നിര്‍മ്മാണ പ്ലാന്റുകള്‍ പൂട്ടിയിരുന്നു. അതേസമയം കമ്പനിയെ ലാഭത്തിലെത്തിക്കുന്നതിനുള്ള നടപടികള്‍ ആലോചിച്ചു വരികയാണെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

Read More

ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 385.10 പോയന്റ് നഷ്ടത്തില്‍ 25765.14ലും നിഫ്റ്റി 145 പോയന്റ് നഷ്ടത്തില്‍ 7929.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്

മുംബൈ: ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 385.10 പോയന്റ് നഷ്ടത്തില്‍ 25765.14ലും നിഫ്റ്റി 145 പോയന്റ് നഷ്ടത്തില്‍ 7929.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 408 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 2223 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. വിപ്രോ, ടിസിഎസ്, ഒഎന്‍ജിസി, സണ്‍ ഫാര്‍മ തുടങ്ങിയവ നേട്ടത്തിലും എസ്ബിഐ, ഹിന്‍ഡാല്‍കോ, ഭേല്‍, ടാറ്റ സ്റ്റീല്‍, മാരുതി, വേദാന്ത തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Read More

മല്ല്യയുടേത് പോലെ തന്റെ വായ്പയും എഴുതിത്തള്ളണം; എസ്ബിഐക്ക് തൊഴിലാളിയുടെ കത്ത്

മുംബൈ: മല്ല്യയുടേത് പോലെ തന്റെ വായ്പയും എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് (എസ്ബിഐ) തൊഴിലാളിയുടെ കത്ത്. നാസിക്കിലെ ത്രയംബകേശ്വര്‍ മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളി ഭാവ്‌റാവു സോനവാനെയാണ് ബാങ്കിന് കത്തയച്ചത്. മല്ല്യയുടെ കോടികളുടെ വായ്പ എഴുതിത്തള്ളിയ അതേരീതിയില്‍ തന്റെ ഒന്നര ലക്ഷം രൂപയുടെ ലോണും എഴുതിത്തള്ളണമെന്നാണ് സോനവാനെ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മകന്റെ ചികിത്സയ്ക്കായാണ് ബാങ്കില്‍ നിന്ന് വായ്പയെടുത്തതെന്ന് ഇദ്ദേഹം പറയുന്നു. മല്ല്യയുടെ വായ്പ എഴുതിത്തള്ളിയ ‘നല്ല തീരുമാനത്തെ’ അഭിനന്ദിച്ച് ഞാന്‍ ബാങ്കിന് കത്തയച്ചിട്ടുണ്ട്. എന്റെ കടവും അതേരീതിയില്‍ എഴുതിത്തള്ളമെന്നും കത്തില്‍ അപേക്ഷിച്ചിട്ടുണ്ട് -സോനവാനെ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വിജയ് മല്ല്യ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റേത് ഉള്‍പ്പെടെ 7016 കോടി രൂപയുടെ വായ്പാ കുടിശ്ശിക എസ്ബിഐ എഴുതിത്തള്ളിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. മനപൂര്‍വം കുടിശ്ശിക വരുത്തിയതില്‍ മുന്നിലുള്ള ആദ്യ 100 പേരുടെ കടമാണ് പൂര്‍ണമായും…

Read More

500 രൂപയ്ക്ക് 600 ജിബി ഓഫര്‍ പ്ലാനുമായി റിലയന്‍സ് ജിയോ ബ്രോഡ്ബാന്റ്

മുംബൈ : ജിയോ 4ജി സേവനത്തിന് പിന്നാലെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനരംഗത്തും വലിയ ചുവടുവെപ്പിന് റിലയന്‍സ് ജിയോ ഒരുങ്ങുന്നു. ‘ജിയോ ഗിഗാഫൈബര്‍’ ( Jio GigaFiber ) എന്ന് പേരിട്ടിട്ടുള്ള ബ്രോഡ്ബാന്‍ഡ് സര്‍വീസ്, 1ജിബിപിസ് ( 1GBps ) വേഗത്തില്‍ വരെ ഇന്റര്‍നെറ്റ് നല്‍കാന്‍ ശേഷിയുള്ള സര്‍വീസാണ് 15എംബിപിഎസ് വേഗത്തില്‍ ഒരുമാസം 600 ജിബി ഡേറ്റ 500 രൂപയ്ക്ക് നല്‍കുന്നതാണ് ജിയോ ബ്രോഡ്ബാന്‍ഡ് ഓഫറുകളിലെ ഏറ്റവും കുറഞ്ഞ നിരക്ക്. 25 എബിപിഎസ് വേഗത്തില്‍ ഒരുമാസം 500 ജിബി ഡേറ്റ 1000 രൂപയ്ക്ക് ലഭിക്കുന്നത് രണ്ടാമത്തെ പ്ലാന്‍. ഇത്തരത്തില്‍ ബ്രോഡ്ബാന്‍ഡ് വേഗവും ഡേറ്റയും കാലയളവും വ്യത്യസ്തമായ ഒട്ടേറെ ഡേറ്റാപ്ലാനുകളാണ് ജിയോ അവതരിപ്പിക്കുന്നത്. ഈ പ്ലാനുകളെല്ലാം ജിയോടിവി ( JioTv ), ജിയോസിനിമ ( JioCinema ), ജിയോബീറ്റസ് ( JioBeats ) തുടങ്ങിയ പ്രീമിയം ആപ്പുകളിലേക്ക് സൗജന്യപ്രവേശം നല്‍കുന്നവയാണ്.നിലവില്‍…

Read More

WhatsApp ഇനി കമ്പ്യൂട്ടറിലും ഉപയോഗിക്കാം – WhatsApp Web എങ്ങനെയെന്നു നോക്കാം

  നിങ്ങള്‍ WhatsApp തുടര്‍ച്ചയായി ഉപയോഗിക്കുന്നയാള്‍ ആണോ ? എങ്കില്‍ നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്ത‍. ഇനി നിങ്ങള്‍ ജോലി സമയത്ത് WhatsApp മെസ്സജുകള്‍ വായിക്കാന്‍ മൊബൈല്‍ ഏടുത്തു നോക്കേണ്ടതില്ല. നിങ്ങള്‍ക്ക് കമ്പ്യൂട്ടറില്‍ തന്നെ നിങ്ങളുടെ സുഹൃത്തുക്കളുമായി സംവദിക്കാം. WhatsApp അവരുടെ Web extension പുറത്തിറക്കി. നിങ്ങള്‍ chrome ബ്രൌസര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ഈ സേവനം ലഭ്യമാകും. ഇത് ലഭ്യമാകാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ചുവടെ കൊടുത്തിരിക്കുന്നു. (മറ്റു ബ്രൌസരുകളില്‍ ഇത് നിലവില്‍ ലഭ്യമല്ല) ആദ്യം ചെയേണ്ടത് നിങ്ങളുടെ ഫോണിലെ Whatsapp  അപ്ഡേറ്റ്‌ ചെയിത് ഏറ്റവും പുതിയ വേര്‍ഷന്‍ ആക്കുകയാണ്. അല്ലെങ്കില്‍ പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇവിടെ കൊടുത്തിരിക്കുന്ന വെബ്‌ ലിങ്ക് ഓപ്പണ്‍ ചെയ്യുക. https://web.whatsapp.com നിങ്ങള്‍ക്ക് ഒരു “QR”  കോഡ് കാണാന്‍ കഴിയും. നിങ്ങളുടെ ഫോണില്‍ WhatsApp  തുറന്ന് സെറ്റിംഗ്സില്‍ പോകുക. അവിടെ നിങ്ങള്‍ക്ക് …

Read More

പുതിയ വാഹനം വാങ്ങുബോള്‍ ശ്രദ്ധിക്കേണ്ടതെന്തൊക്കെ കാര്യങ്ങള്‍ ?

  പുതിയ ഒരു വാഹനം വാങ്ങുബോള്‍  മുമ്പ്  നമ്മള്‍  പലതും ശ്രദ്ധിക്കേണ്ടതുണ്ട്.  അത്യാവശ്യം ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്നു  നോക്കാം രജിസ്‌ട്രേഷനു മുമ്പ് പരിശോധിക്കുക രജിസ്‌ട്രേഷനു മുമ്പ് അവരുടെ സ്റ്റോക്ക് യാര്‍ഡില്‍വെച്ച്  നിശച്ചയംയും  നിങ്ങള്‍ വാങ്ങാന്‍ പോകുന്ന വാഹനം പരിശോധിച്ചിരിയ്ക്കണം .വാഹനം നിങ്ങളുടെ പേരില്‍  രജിസ്റ്റര്‍  ചെയ്യും മുന്‍പ് തന്നെ   വാഹനത്തിന് എന്തെങ്കിലും കേടുപാടുകള്‍ ഉണ്ടെങ്കില്‍ അത് അപ്പോള്‍ ചൂണ്ടിക്കാണിച്ച് പരിഹരിക്കാനാകും.  രജിസ്റ്റര്‍ ചെയ്തതിനുശേഷം  വാഹനം   മാറ്റിത്തരാന്‍ ഡീലര്‍ പലപ്പോഴും  അനുവദിച്ചു എന്നുവരില്ല. ഡോക്യുമെന്റേഷനില്‍ ശ്രദ്ധിക്കുക സെയ്ല്‍സ് ഇന്‍വോയ്‌സ്, കോപ്പി ഓഫ് ഡെലിവറി നോട്ട്, സര്‍വീസ് മാനുവല്‍ ഇന്‍ഷുന്‍സ് പോളിസി, ആക്‌സസറികളുടെ വാറന്റി ബുക്ക്‌ലെറ്റുകള്‍, റോഡ് ടാക്‌സ് രസീതുകള്‍ തുടങ്ങിയവയുടെ ഒറിജിനല്‍ തന്നെ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍.സി ബുക്ക്) നിങ്ങളുടെ രജിസ്‌റ്റേഡ് അഡ്രസിലേക്ക് ലഭിക്കുകയാണ് ചെയ്യുന്നത്. ഫീച്ചേഴ്‌സ് മനസിലാക്കുക നിങ്ങള്‍  വാഹനങ്ങളെ  സംബന്ധിച്ച്  അത്യാവശ്യം …

Read More

രൂപയുടെ മൂല്യം കൂപ്പുകുത്തി.

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് കൂപ്പുകുത്തി. 68.13 ആണ് ഡോളറിനെതിരെ നിലവില്‍ രൂപയുടെ മൂല്യം. യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന് വ്യക്തമായ സൂചന ലഭിച്ചതിനെതുടര്‍ന്നാണ് ഡോളര്‍ കരുത്താര്‍ജിച്ചത്. പ്രധാന കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ 14 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ് ഡോളര്‍. ഇതേതുടര്‍ന്ന് ഏഷ്യന്‍ ഓഹരി സൂചികകള്‍ നഷ്ടത്തിലായി ട്രംപിന്റെ വിജയത്തെതുടര്‍ന്ന് അടിസ്ഥാന സൗകര്യമേഖലയില്‍ വന്‍വികസനം സാധ്യമാകുമെന്ന കണക്കുകൂട്ടലില്‍ പണപ്പെരുപ്പ നിരക്കുകള്‍ കൂടിയേക്കുമെന്ന വിലയിരുത്തിലാലാണ് യുഎസ് സാമ്പത്തിക രംഗം

Read More

ബാങ്കുകാര്‍ ഇടപാടുകാരുടെ കയ്യില്‍ മഷി പുരട്ടുന്നതില്‍ എതിര്‍പ്പുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ബാങ്കില്‍ നോട്ട് മാറ്റിയെടുക്കാനെത്തുന്നവരുടെ കൈ വിരലില്‍ മഷി പുരട്ടുന്നതിനെ എതിര്‍ത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വിവിധ സംസ്ഥാനങ്ങളിലായി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ഇത് വോട്ടിങ് പ്രക്രിയയെ ബാധിക്കുമെന്ന് കാണിച്ച് ധനകാര്യമന്ത്രാലയത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചു. വോട്ട് ചെയ്യാനെത്തുന്ന വോട്ടറുടെ ഇടതുകൈയിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടേണ്ടത്. ആ വിരലില്ലാത്ത പക്ഷം ഇടതുകൈയിലെ മറ്റേതെങ്കിലും വിരലില്‍ പുരട്ടാം. ഇടതുകൈയുമില്ലാത്തയാളാണെങ്കില്‍ വലതുകൈയിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടേണ്ടത്. തിരഞ്ഞെടുപ്പ് ചട്ടം 49 കെ ഇങ്ങനെ നിഷ്‌കര്‍ഷിക്കുന്നതിനാല്‍ ധനമന്ത്രാലയത്തിന്റെ നോട്ടുമാറുന്നതിന് മഷി പുരട്ടാനുള്ള നിര്‍ദേശം ആശയക്കുഴപ്പമുണ്ടാക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ എതിര്‍പ്പ് അറിയിച്ചത്. കത്തിന്മേലുള്ള ധനകാര്യമന്ത്രാലയത്തിന്റെ പ്രതികരണം അറിവായിട്ടില്ല.

Read More

നോട്ടില്ലെങ്കില്‍ നെറ്റ് ബാങ്കിങ് പ്രയോജനപ്പെടുത്താം

നെറ്റ് ബാങ്കിങ് പണം കൈമാറാൻ കുറച്ചുകൂടി പ്രചാരമുള്ള മാർഗമാണ് ഇന്റർനെറ്റ് ബാങ്കിങ്. മൂന്ന് രീതികളാണ് പൊതുവേ ഇതിൽ ഉപയോഗിക്കുന്നത്. നാഷണൽ ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്‌ഫർ (എൻ.ഇ.എഫ്.ടി.), റിയൽ-ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർ.ടി.ജി.എസ്.), ഇമ്മീഡിയറ്റ് പേമെന്റ് സർവീസ് (ഐ.എം.പി.എസ്.) എന്നിവയാണവ. ബാങ്ക് പ്രവൃത്തിസമയത്ത് മാത്രം ഒരു അക്കൗണ്ടിൽ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് പണം മാറ്റാനുള്ള മാർഗമാണ് എൻ.ഇ.എഫ്.ടി. കൈമാറുന്ന പണത്തിനനുസരിച്ച് അഞ്ച്‌ രൂപ മുതൽ 25 രൂപ വരെ ബാങ്ക് ഈടാക്കും. രണ്ട്‌ ലക്ഷം രൂപ മുതലുള്ള പണം കൈമാറാനുള്ള മാർഗമാണ് ആർ.ടി.ജി.എസ്. 30 രൂപ മുതൽ 50 രൂപ വരെയാണ് സർവീസ് ചാർജായി നൽകേണ്ടി വരിക. 24 മണിക്കൂറും ലഭിക്കുന്ന സേവനമാണ് ഐ.എം.പി.എസ്. രണ്ട്‌ ലക്ഷം രൂപ വരെയാണ് പരമാവധി കൈമാറ്റം നടത്താവുന്നത്. അഞ്ച്‌ രൂപ മുതൽ 15 രൂപ വരെയാണ് സർവീസ് ചാർജ്.

Read More

നോട്ടില്ലെങ്കില്‍ എന്താ ഈ വാല്ലെറ്റ് ഉണ്ടെങ്കില്‍ എന്തും സാധ്യം

ഇ-വാലറ്റ് :ആവശ്യത്തിന്‌ ചെലവാക്കാനായി പണം ഇട്ട് സൂക്ഷിക്കാവുന്ന ഓൺലൈൻ പ്രീ പെയ്ഡ് അക്കൗണ്ടാണ് ഇ-വാലറ്റ്. ഈ പണം ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാം. ഇതുപയോഗിച്ച് വിമാന ടിക്കറ്റ് മുതൽ വീട്ടുസാധനങ്ങൾ വരെ വാങ്ങാനാകും. ഡെബിറ്റ് കാർഡോ, ക്രെഡിറ്റ് കാർഡോ ആവശ്യമില്ലെന്നതാണ് നേട്ടം. ഇ-വാലറ്റ് സേവനം നൽകുന്ന സൈറ്റുകളിൽ പ്രവേശിച്ച് എളുപ്പത്തിൽ ഇത് തുടങ്ങാനും പണം നിക്ഷേപിക്കാനും സാധിക്കും. 10 രൂപ മുതലുള്ള നിക്ഷേപം ഇതിൽ സാധ്യമാണ്. മാത്രമല്ല, കൂട്ടുകാർക്കും മറ്റ് വേണ്ടപ്പെട്ടവർക്കും ഈ സേവനത്തിന്റെ ഗുണം നൽകാനുമാകും. പേടിഎം, ഫ്രീ ചാർജ്, എയർടെൽ, പേ യു മണി, ഓക്‌സിജൻ, വാലറ്റ്, ചില്ലർ, മൊബിക്വിക്ക് തുടങ്ങിയവയാണ്‌ പ്രചാരത്തിലുള്ള ചില ഇ-വാലറ്റുകൾ.

Read More