ഇനി വളയ്ക്കാവുന്ന സ്മാർട്ട്ഫോൺകളും

കാനഡ : വിവര സാങ്കേതിക വിദ്യകള്‍  അനുദിനം  മാറി കൊണ്ടിരിയ്ക്കുന്ന  ഇക്കാലത്ത്    വളയ്ക്കാൻ കഴിയുന്ന സ്മാർട്ട്ഫോൺ   ഫോണും യാഥാർഥ്യമാകുകയാണ്. കാനഡയിൽ നിന്നുള്ള ഒരു കൂട്ടം ഗവേഷകരാണ് \’വളയുന്ന ഫോണി\’ ന്‍റെ രൂപകൽപനയ്ക്ക് പിന്നിൽ. സ്ക്രീനിൽ സാധാരണ ടച്ച് ചെയ്തു സാധ്യമാകുന്ന ഒട്ടു മിക്ക പ്രവർത്തനങ്ങളും ഫോണിന്‍റെ സ്ക്രീൻ വളച്ചു സാധ്യമാക്കാം. ഗെയിം കളിക്കുക, ഇ ബുക്കിന്‍റെ പേജുകൾ മറിക്കുക എന്നിവ ഇത്തരത്തിൽ സ്ക്രീൻ വളയ്ക്കുന്നതിലൂടെ സാധ്യമാകും.കാനഡയിലെ ക്യൂൻസ് സർവകലാശാലയിലെ ഹൂമൻ മീഡിയ ലാബിലാണ് വളയ്ക്കാൻ കഴിയുന്ന ഉയർന്ന റെസലൂഷനോടു കൂടിയ കളർ ഡിസ്പ്ലേ വികസിപ്പിച്ചെടുത്തത്. റീഫ്ലെക്സ് എന്ന് പേര് നൽകിയിരിക്കുന്ന ഈ ഡിസ്പ്ലേ ഫോൺ ഉപയോഗത്തിനിടെ ഉപഭോക്താവിന്‍റെ കൈ സ്ക്രീനിൽ സാധ്യമാക്കുന്ന വളവിനെ ഇൻപുട്ട് ആയി സ്വീകരിക്കാനും ഇതിനെ മൾട്ടി ടച്ച് എന്നരൂപത്തിൽ പരിഗണിക്കാനും കഴിവുള്ളതാണ്.ഇത്തരമൊരു കണ്ടുപിടിത്തതിലൂടെ പൂർണ്ണമായും ഫ്ലെക്സിബിൾ ആയ സ്മാർട്ട്ഫോൺ നിർമ്മിതിക്കാണ് തുടക്കമാകുന്നത്.എൽജിയുടെ ഫ്ലെക്സിബിൾ…

Read More

ബാങ്ക് അക്കൗണ്ട് സുരക്ഷിതമാക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡിജിറ്റല്‍ ഇലോക്ക് അവതരിപ്പിച്ചു

ഓണ്‍ലൈന്‍, എടിഎം തട്ടിപ്പുകളില്‍നിന്നു ബാങ്ക് അക്കൗണ്ട് സുരക്ഷിതമാക്കാനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡിജിറ്റല്‍ ഇലോക്ക് അവതരിപ്പിച്ചു. മൊബൈല്‍ ബാങ്കിംഗ് ആപ്പായ എസ്‌ഐബി മിററിലാണ് ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. ഓണ്‍/ഓഫ് സ്വിച്ചില്‍ ഒറ്റത്തവണ ടാപ് ചെയ്യുമ്പോള്‍ മൊബൈല്‍ ബാങ്കിംഗ്, ഇന്‍റര്‍നെറ്റ് ബാങ്കിംഗ്, എടിഎം, പി.ഒ.എസ്. തുടങ്ങിയ എല്ലാത്തരം ഡിജിറ്റല്‍ ഡെബിറ്റ് ഇടപാടുകളും ലോക്ക്/അണ്‍ലോക്ക് ചെയ്യാനുള്ള അതിനൂതന സുരക്ഷാ സംവിധാനമാണ് ഇലോക്ക്. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്, വിന്‍ഡോസ് പ്ലാറ്റ്ഫോമുകളില്‍ ഇലോക്ക് സൗകര്യമുള്ള എസ്‌ഐബി മിറര്‍ ആപ് ഡൗണ്‍ലോഡ് ചെയ്യാനാകും. എല്ലാ ഡിജിറ്റല്‍ ഡെബിറ്റ് ഇടപാടുകളും ഒരു നിമിഷത്തിനുള്ളില്‍ ബ്ലോക്ക് ചെയ്യാനാവും എന്നതാണ് ഇലോക്ക് സംവിധാനത്തെ ആകര്‍ഷകമാക്കുന്നത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്ക് ബാങ്കിംഗ് ലോകം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച്‌ ഇടപാടുകാരുടെ ആശങ്ക പരിഹരിക്കാനാണ് ബാങ്ക് പുതിയ സംവിധാനം അവതരിപ്പിച്ചിട്ടുള്ളത്.

Read More

ഭാഗപത്ര നികുതിനിരക്കുകള്‍ ഉടന്‍ കുറയും

തിരുവനന്തപുരം: ഭാഗപത്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ കൂട്ടിയ നികുതിനിരക്ക് കുറയ്ക്കാന്‍ ധാരണയായി. അഞ്ചേക്കര്‍ വരെയുള്ള ഭാഗാധാരങ്ങള്‍ക്ക് പഴയനിരക്ക് തുടരാനാണ് തീരുമാനമായിരിക്കുന്നത്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രത്തിന്റെ മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും വര്‍ധിപ്പിച്ചതു കുറയ്ക്കുന്ന കാര്യം സബ്ജക്ട് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നു ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞദിവസം നിയമസഭയെ അറിയിച്ചിരുന്നു. കഴിഞ്ഞ ബജറ്റിലാണ് ആധാരങ്ങളുടെ മുദ്രവില വസ്തുവിലയുടെ മൂന്നു ശതമാനമാക്കിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തേതുപോലെ എല്ലാ ഭാഗ ഉടമ്പടിക്കും 1000 രൂപ ഈടാക്കുന്ന രീതിയിലേക്കോ വസ്തുവിനു പരിധി നിശ്ചയിച്ച് നികുതി ഈടാക്കുന്ന രീതിയിലേക്കോ തീരുമാനം കൈകൊള്ളാനാണ് നിശ്ചയിച്ചിരിക്കുന്നത്. സ്വര്‍ണവ്യാപാരികള്‍ക്ക് ഏര്‍പ്പെടുത്തിയ അഞ്ചു ശതമാനം പര്‍ച്ചേസ് നികുതി പിന്‍വലിക്കുന്ന കാര്യവും പരിഗണിക്കാമെന്നു മന്ത്രി അറിയിച്ചിട്ടുണ്ട്.

Read More

കിറ്റ്‌കോ കേരളത്തിന്റെ സ്വന്തം ദേശിയ ബ്രാന്‍ഡ്‌

കിറ്റ്‌കോ ക്കുറിച്ച് പറഞ്ഞാല്‍  പറയാന്‍ തുടങ്ങിയാല്‍ , പതിനെട്ട് പാലങ്ങള്‍, പൂര്‍ത്തിയാകാന്‍ പോവുന്ന കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, മഞ്ചേരി മെഡിക്കല്‍ കോളേജ്, കൊച്ചി അന്താരാഷ്ട്ര വിമാനത്താവള വികസനം. കേരളത്തില്‍ വിജയകരമായി പൂര്‍ത്തീകരിക്കപ്പെട്ട ഈ പ്രൊജക്ടുകളുടെയെല്ലാം അമരത്ത് കിറ്റ്‌കോ (കേരള ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍സി ഓര്‍ഗനൈസേഷന്‍) എന്ന സ്ഥാപനവും ആറ് വര്‍ഷമായി സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായ സിറിയക് ഡേവിസിന്റെ നേതൃപാടവവും ഉണ്ടായിരുന്നു. കരിയറിന്റെ തുടക്കത്തില്‍ തന്നെ കിറ്റ്‌കോയിലെത്തിയ സിറിയക് സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ സ്പന്ദനങ്ങള്‍ ഓരോന്നും നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുള്ള വ്യക്തികൂടിയാണ്. രാജ്യത്തെ തന്നെ മികച്ച പൊതുമേഖലാ സ്ഥാപനമായി കിറ്റ്‌കോ മാറിയതിനുപിന്നില്‍ അദ്ദേഹത്തിന്റെ സജീവ ഇടപെടലുമുണ്ടായിരുന്നു. 60 കോടി ടേണോവറുള്ള സ്ഥാപനമാക്കി കിറ്റ്‌കോയെ മാറ്റിയത് സിറിയക് ഡേവിസ് ഡയറക്ടറായിരുന്ന കാലത്താണ്. ഇരുപത്തിയഞ്ച് വര്‍ഷത്തിലേറെയായി സിവില്‍ സ്ട്രക്ച്ചറല്‍ എന്‍ജിനീയറിംഗ് മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള സിറിയക് ഡേവിസിനെ ആര്‍ക്കിടെക്ച്ചര്‍, ഡിസൈനിംഗ് മേഖലയോടുള്ള അടങ്ങാത്ത…

Read More

പോസ്റ്റല്‍ എ.ടി.എമ്മുകളില്‍നിന്ന് ഏത് ബാങ്കിലെയും പണമെടുക്കാന്‍ പദ്ധതി വരുന്നു

കൊച്ചി :രാജ്യത്തെ ഏത് ബാങ്കിന്‍െറയും എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പോസ്റ്റ് ഓഫിസ് എ.ടി.എമ്മുകളില്‍നിന്ന് പണം പിന്‍വലിക്കാവുന്ന സംവിധാനം വരുന്നു. ഇതിനായി തപാല്‍ വകുപ്പിന്‍െറ അപേക്ഷ അന്തിമ അനുമതിക്ക് റിസര്‍വ് ബാങ്കിന്‍െറ പരിഗണനയിലാണ്. രണ്ടുമാസത്തിനകം രാജ്യത്ത് ഇത് നടപ്പാക്കാനുള്ള നീക്കങ്ങള്‍ തപാല്‍ വകുപ്പ് ആരംഭിച്ചു. ഇതോടെ ബാങ്കുകള്‍ക്കും-പോസ്റ്റ് ഓഫിസുകള്‍ക്കും എ.ടി.എമ്മുകള്‍ പൊതുവായി ഉപയോഗിക്കാനാകും. നിലവില്‍ പോസ്റ്റ് ഓഫിസ് എ.ടി.എം കൗണ്ടറുകളില്‍നിന്ന് സേവിങ്സ് അക്കൗണ്ട് പണം മാത്രമേ പിന്‍വലിക്കാന്‍ കഴിയു. ബാങ്കുകളുമായി ലിങ്ക് വരുന്നതോടെ ഉപഭോക്താര്‍ക്ക് പോസ്റ്റ് ഓഫിസ് അക്കൗണ്ടിലുള്ള പണം മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകളില്‍നിന്ന് പിന്‍വലിക്കാനാകും. പുറമെ ഗ്രാമങ്ങളില്‍ വരുന്ന പോസ്റ്റ് ഓഫിസ് എ.ടി.എമ്മുകളില്‍നിന്ന് ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കുകയും ചെയ്യാം. 2014 ഫെബ്രുവരിയിലാണ് ലോകത്തെ ഏറ്റവും വലിയ പോസ്റ്റല്‍ സംവിധാനമായ ഇന്ത്യ പോസ്റ്റിന്‍െറ എ.ടി.എം കൗണ്ടറുകള്‍ തുടങ്ങിയത്.ഇത് ബാങ്കിങ് രംഗത്തേക്ക് കൂടി തപാല്‍ മേഖല പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്‍െറ…

Read More

ഉപഭോക്താക്കളെ കൂട്ടാന്‍ റിലയന്‍സ് നീക്കം; ജിയോ വെല്‍ക്കം ഓഫര്‍ കാലാവധി നീട്ടിയേക്കും

മുംബൈ: റിലയന്‍സ് ജിയോ സൗജന്യ ജി ഓഫര്‍ കാലാവധി നീട്ടാന്‍ സാധ്യത. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനും വരിക്കാരുടെ എണ്ണം 100 ദശലക്ഷം എത്തിക്കുന്നതും ലക്ഷ്യമിട്ടാണ് റിലയന്‍സിന്റെ ഈ നീക്കം. വിപണി പിടിക്കുക എന്ന തന്ത്രവുമായി ഉപഭോക്താക്കള്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍കി വെല്‍ക്കം ഓഫറില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ റിലയന്‍സ് ജിയോ തങ്ങളുടെ ഓഫര്‍ മൂന്നു മാസത്തേക്ക് കൂടി നീട്ടാന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഒക്ടോബറില്‍ തുടങ്ങിയ ഓഫറിന്റെ കാലാവധി ഡിസംബര്‍ മൂന്നിന് അവസാനിക്കും. എന്നാല്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനും വരിക്കാരുടെ എണ്ണം 100 ദശലക്ഷം എത്തിക്കുന്നതിനും ലക്ഷ്യമിട്ട് അടുത്ത വര്‍ഷം മാര്‍ച്ച് വരെ ഓഫര്‍ തുടരാനാണ് റിലയന്‍സ് ജിയോയുടെ നീക്കം. ട്രായിയുടെ നിര്‍ദ്ദേശമനുസരിച്ച് ഒരു ടെലികോം സേവന ദാതാവിന് 90 ദിവസത്തില്‍ കൂടുതല്‍ ഒരു സൗജന്യ സേവനവും നല്‍കാനാവില്ല. അതേസമയം, കമ്പനിക്ക് പ്രഖ്യാപിക്കുന്ന പ്രമോഷണല്‍ ഓഫറുകളുടെ…

Read More

നിങ്ങളുടെ ഐഫോണ്‍ പാസ്‌വേഡ് സുരക്ഷിതമല്ല: എളുപ്പത്തില്‍ ചോര്‍ത്താമെന്ന് മുന്നറിയിപ്പ്

കലിഫോര്‍ണിയ : ഐഫോണില്‍ നിങ്ങള്‍ നല്‍കുന്ന പാസ് കോഡ് സുരക്ഷിതമാണെന്നുറപ്പുണ്ടോ? അങ്ങനെ ഉറപ്പിക്കേണ്ടെന്നാണു കേംബ്രിഡ്ജ് സര്‍വകലാശാലയിലെ സാങ്കേതിക വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്. ഐ ഫോണില്‍ ഉപയോഗിച്ചിരിക്കുന്ന ചില സംവിധാനങ്ങളിലൂടെ പാസ്‌കോഡ് ചോര്‍ത്തിയെടുക്കാമെന്നാണ് ഇവര്‍ കണ്ടെത്തിയത്. കലിഫോര്‍ണിയയിലെ സെന്‍ ബെര്‍ണാഡിനോയില്‍ പതിനാലുപേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഐ ഫോണിന്റെ സുരക്ഷാപ്പഴുത് വ്യക്തമായത്. ഭീകരാക്രമണം നടത്തിയ സയിദ് റിസ്വാന്‍ ഫാറൂഖിന്റെ ഐഫോണ്‍ 5 സി അണ്‍ലോക്ക് ചെയ്യണമെന്ന ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ ആവശ്യം ആപ്പിള്‍ നിരസിക്കുകയായിരുന്നു. തുടര്‍ന്ന് എഫ്ബിഐ ഇക്കാര്യം കേംബ്രിഡ്ജ് സര്‍വകലാശാലയിലെ കംപ്യൂട്ടര്‍ ശാസ്ത്രജ്ഞരെ ഏല്‍പിച്ചു. ഡോ. സെര്‍ജീ സ്‌കോറോബൊഗട്ടോവിന്റെ നേതൃത്വത്തിലെ സംഘം ഫോണിന്റെ മെമ്മറി ക്ലോണ്‍ ചെയ്താണ് പാസ്‌കോഡ് പൊളിച്ചത്. ഇതുവഴി ഫോണിലെ വിവരങ്ങള്‍ നിഷ്പ്രയാസം ചോര്‍ത്താമെന്നായിരുന്നു സംഘത്തിന്റെ കണ്ടെത്തല്‍. ഫോണിന്റെ നാലക്ക കോഡ് നാല്‍പതു മണിക്കൂര്‍ നീണ്ട ശ്രമത്തിലാണ് ചോര്‍ത്തിയത്.</p> സങ്കേതം കണ്ടെത്തിയതോടെ ഇനി…

Read More

10 രൂപ നോട്ടിന് ചെലവ് 70 പൈസ; 20ന്‍റെ നോട്ടിന് 95 പൈസയും; ഒരു രൂപ നോട്ട് അച്ചടിക്കാനുള്ള ചെലവു കുറഞ്ഞന്നും വിവരാവാകാശ മറുപടി

ചെന്നൈ:ഇന്ത്യയില്‍ പത്തു രൂപ നോട്ട് അച്ചടിക്കാന്‍ ചെലവാകുന്നത് എ‍ഴുപതു പൈസയാണെന്നു വിവരാവകാശ നിയമപ്രകാരമുള്ള മറുപടി. ഇരുപതു രൂപയുടെ നോട്ട് അച്ചടിക്കാന്‍ 95 പൈസ ചെലവു വരുമെന്നും വിവരാവകാശ പ്രവര്‍ത്തകന്‍ സുഭാഷ് അഗര്‍വാളിനു ലഭിച്ച മറുപടിയില്‍ പറയുന്നു. അതേസമയം, നോട്ടുകള്‍ അച്ചടിക്കുന്ന ചെലവില്‍ രണ്ടു സ്ഥാപനങ്ങള്‍ തമ്മിലുള്ള ചെലവിലെ വൈരുദ്ധ്യവും മറുപടിയില്‍ വ്യക്തമായി. റിസര്‍വ് ബാങ്കിന്‍റെ ഉടമസ്ഥതയിലുള്ള നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡില്‍ പത്തു രൂപ നോട്ട് അച്ചടിക്കാന്‍ എ‍ഴുപതു പൈസ മാത്രം ചെലവാകുമ്പോള്‍ സെക്യൂരിറ്റി പ്രിന്‍റിംഗ് ആന്‍ഡ് മിന്‍റിംഗ് കോര്‍പറേഷനില്‍ അത് 1.22 രൂപയാകും. ഇരുപതു രൂപ നോട്ടിന് നോട്ട് മുദ്രണിനു 95 പൈസ ചെലവാകുമ്പോള്‍ എസ്പിഎംസിഐഎല്ലില്‍ അത് 1.21 രൂപയാണ്. ഒരു രൂപ നോട്ട് അച്ചടിക്കാനുള്ള ചെലവ് കുറഞ്ഞതായും മറുപടിയില്‍ വ്യക്തമാകുന്നു. എസ്പിഎംസിഐഎല്ലില്‍ 78.5 പൈസ ചെലവില്‍ ഒരു രൂപ നോട്ട് അച്ചടിക്കാമെന്നാണു മറുപടിയില്‍ പറയുന്നത്.…

Read More

റിലയന്‍സ് ലൈഫും പൊട്ടിത്തെറിച്ചു; തീപിടിച്ചത് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഫോണ്‍

ദില്ലി:സാംസംഗ് ഫോണുകള്‍ക്കു പിന്നാലെ റിലയന്‍സിന്‍റെ ലൈഫ് ഫോണും പൊട്ടിത്തെറിച്ചു. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് വര്‍ക്കിംഗ് പ്രസിഡന്‍റുമായ ഒമര്‍ അബ്ദുള്ളയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി തന്‍വീര്‍ സാദിഖിന്‍റെ ഫോണാണു പൊട്ടിത്തെറിച്ചത്. ഫോണ്‍ സ്ഫോടനത്തില്‍നിന്നു തന്‍റെ കുടുംബം തലനാരി‍ഴയ്ക്കാണു രക്ഷപ്പെട്ടതെന്നു തന്‍വീര്‍ സാദിഖ് ട്വീറ്റ് ചെയ്തു. റിലയന്‍സ് ലൈഫ് വാട്ടര്‍ 5 മോഡല്‍ ഫോണാണു പൊട്ടിത്തെറിച്ചത്. ഫോണിലെ ബാറ്ററിയുടെ ഭാഗത്താണു സ്ഫോടനമുണ്ടായത്. 2920 എംഎഎച്ച് ലിഥിയം അയോണ്‍ ബാറ്ററിയാണ് ഈ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അതിനുശേഷം മറുപടി നല്‍കാമെന്നും റിലയന്‍സ് തന്‍വീര്‍ സാദിഖിന് മറുട്വീറ്റ് ചെയ്തു. റിലയന്‍സ് ലൈഫിന്‍റെ ഹാന്‍ഡ്സെറ്റുകള്‍ ആഗോള നിലവാരത്തിലാണു നിര്‍മിക്കുന്നതെന്നും എന്തുകൊണ്ടാണ് ഫോണ്‍ പൊട്ടിത്തെറിച്ചത് എന്നു വ്യക്തമായിട്ടില്ലെന്നും റിലയന്‍സ് വക്താവ് പറഞ്ഞു. ലോകത്തെ മുന്‍ നിര ഫോണുകള്‍ നിര്‍മിക്കുന്ന ഫാക്ടറികളിലാണ് ലൈഫ് ഫോണുകളും നിര്‍മിക്കുന്നത്. ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് അതീവ…

Read More

വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ ഒരിയ്ക്കലും ഡിലീറ്റാകില്ലെന്ന് സുരക്ഷാ വിദഗ്ധര്‍

വാട്ട്‌സ്ആപ്പ് ചാറ്റ് ശരിക്കും ഡിലീറ്റ് ആകില്ല? ഇല്ല എന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ആപ്പിള്‍ ഐഒഎസ് സുരക്ഷ വിദഗ്ധന്‍ ജോനതന്‍ സിയാര്‍സ്‌കി. എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ നടപ്പാക്കിയാലും ചാറ്റ് ഹിസ്റ്ററി പൂര്‍ണമായും ഉപയോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാന്‍ കഴിയില്ലെന്നാണ് സിയാര്‍സ്‌കി പറയുന്നത്. പൂര്‍ണ്ണമായി എന്‍ഡ്ടുഎന്‍ഡ് ആപ്ലിക്കേഷനാണ് വാട്ട്‌സാപ്പ് എങ്കിലും ചാറ്റുകളുടെ ചരിത്രം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാന്‍ കഴിയുമെന്നാണ് പുതിയ വെളിപ്പെടുത്തല്‍. അതായത് ഡിലീറ്റ് ചെയ്താലോ, ചാറ്റുകള്‍ ആര്‍ക്കൈവ് ചെയ്താലോ ഒന്നും പൂര്‍ണ്ണമായും ഹിസ്റ്ററി ഒഴിവാക്കാന്‍ കഴിയില്ല. ‘ക്ലിയര്‍ ഓള്‍ ചാറ്റ്’ ഓപ്ഷനും നിങ്ങളുടെ രഹസ്യങ്ങളെ സംരക്ഷിക്കില്ല. മുന്‍പു പറഞ്ഞ രീതികളെല്ലാം തന്റെ ഫോണില്‍ പരീക്ഷിച്ചിനു ശേഷമാണ് താന്‍ അഭിപ്രായം പറഞ്ഞതെന്നും സിയാര്‍സ്‌കി കൂട്ടിച്ചേര്‍ക്കുന്നു. മറ്റ് ഏത് മെസേജിങ് ആപ്പിനേക്കാലും സുരക്ഷിതമാണ് വാട്ട്ആപ്പ് എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പഠനം തെളിയിക്കുകയുണ്ടായി. അതിനു പിന്നാലെയാണ് സിയാര്‍സ്‌കിയുടെ ഈ വെളിപ്പെടുത്തല്‍.

Read More